Saturday, March 21, 2020

ജോതിരാദിത്യ സിന്ധ്യ

                                             
രാവിലെ Sudha Menon എഴുതിയത് വായിച്ചു

ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു ബി ജെ പി ആയി മാറി..

യാതൊരു അൽഭുതവുമില്ല..മാറുമെന്ന് നല്ല ഉറപ്പായിരുന്നു.

അധികാരം മാത്രമാണ് ലക്ഷ്യമെന്ന് ധനത്തിനായി എത്ര വേണേലും രൂക്ഷമായി ചീത്തവിളിക്കുമെന്ന്
നേരിട്ടു കണ്ടറിഞ്ഞിട്ടുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായി വസുന്ധരാ രാജ സിന്ധ്യക്ക് ഒരു ലാറിബേക്കർ കെട്ടിടം വെച്ചുകൊടുത്തു.. 1994 - 95 കാലങ്ങളിൽ.. ന്യൂ ദൽഹിയിലെ സിന്ധ്യാ പോട്ടറീസ് ക്യാമ്പസ്സിൽ...

ഐ ആം ക്വീൻ ഓഫ് ധോൽപൂർ എന്നാണ് അവർ ഫോണിൽ പരിചയപ്പെടുത്തുന്നത്.. പേര് പോലും പറയത്തില്ല..

ഒരു രാജസ്ഥാനി പട്ടിണിപ്പാവം കല്ലു മേസ്തിരിയുടെ ദിവസക്കൂലിക്കായി അതിഭീകരമായി വഴക്കുണ്ടാക്കുകയും അങ്ങനെ അയാളുടെ പതിനായിരം രൂപ കൊടുക്കാതിരിക്കുകയും ചെയ്തതാണ് ആ ക്വീനുമായുള്ള എൻറെ പരിചയം. അന്ന് അവരുടെ മകനും ഈ മരുമകനും ഒപ്പമുണ്ടായിരുന്നു. ഒരു വാക്ക് അനുകൂലമായി പറയാമല്ലോ ആ പട്ടിണിക്കാരൻ മേസനുവേണ്ടി..

പതിനായിരം രൂപ അവർ ആ മേസന് കൊടുത്തില്ല.

പുറമേക്ക് മാത്രമായിരുന്നു അവരൊക്കെ ബിജെപിയും കോൺഗ്രസും..

ഉള്ളിൽ അവർ അതീവ അധികാരക്കൊതിയുള്ള പാവപ്പെട്ട മനുഷ്യരെ ചവുട്ടിമെതിച്ച് ചൂഷണം ചെയ്യാൻ പറ്റുന്ന മനസ്സുള്ള പഴയകാല രാജാക്കന്മാരും റാണിമാരുമാണ്.. ഓരോ ചില്ലിപ്പൈസക്കും വേണ്ടി അവർ അറുത്തുമുറിച്ച് കണക്കു പറയും.

അധികാരത്തിനു വേണ്ടിയുള്ള വിലപേശലിൽ അവർ എന്തു ചെയ്യുവാനും തയാറുള്ളവരാണ്.

കോൺഗ്രസ് രക്ഷപ്പെടാൻ ഓരോ കോൺഗ്രസുകാരും വിചാരിക്കണം...പ്രയത്നിക്കണം..

ഇടതുപക്ഷവും പല കഷണമായി വിഘടിച്ചു നില്ക്കാതെ പ്രയത്നിച്ച് സ്വന്തം നില ശക്തിപ്പെടുത്തണം. അല്ലെങ്കിൽ ഫാസിസത്തിന്റെ സർവനാശകരമായ കുത്തൊഴുക്കിൽപ്പെട്ട് ഈ രാജ്യം കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നടിയും.

കോൺഗ്രസിനും ഇടതുപക്ഷത്തിനും നേരത്തെ പററിയിട്ടുള്ള വീഴ്ചകൾ തിരുത്തി രാജ്യത്തിന് നേതൃത്വം നല്കേണ്ട ഉത്തരവാദിത്തമുണ്ട്.

ഫാസിസത്തിന് അതിൻെറ കോർ ഗ്രൂപ്പിനോടു മാത്രമേ വിശ്വസ്തത കാണുവെന്നും മറ്റ് ആരെ വേണമെങ്കിലും ഫാസിസം തുടച്ചു നീക്കുമെന്നതും നമ്മൾ ഓരോരുത്തരും ഓർക്കേണ്ടുന്ന കാര്യമാണ്.

രാജാക്കന്മാരും പ്രഭുക്കളും കൊടും പണക്കാരും എന്നും ഫാസിസത്തിന് ചൂട്ടു പിടിച്ചിട്ടേ ഉള്ളൂ. ചോദ്യം ചെയ്യാൻ ആരുമില്ലാതാവുന്ന പരിപൂർണ അധികാരത്തിൻറെ ലഹരിയോളം മത്തുപിടിപ്പിക്കുന്ന യാതൊന്നും തന്നെയില്ല ഈ പ്രപഞ്ചത്തിൽ...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഫാസിസത്തിന് അതിൻെറ കോർ ഗ്രൂപ്പിനോടു മാത്രമേ വിശ്വസ്തത കാണുവെന്നും മറ്റ് ആരെ വേണമെങ്കിലും ഫാസിസം തുടച്ചു നീക്കുമെന്നതും നമ്മൾ ഓരോരുത്തരും ഓർക്കേണ്ടുന്ന കാര്യമാണ്.