09/11/2020
എന്ത് ര് വേഗത്ത്ലാന്നാ അയ്യപ്പൻകുന്ന് എർണ്ണാകൊളത്തിക്ക് പോണ ഭാത്തും മറിയപ്പാറ ത് ര്ശ്ശൂര്ക്ക് പോണ ഭാത്തും ആയീ മാറീത്.
മറിയപ്പാറേരവടെന്ന് കുട്ടത്തിക്കര, പാവക്കാട്, ചാത്തമ്പിള്ളി, മൂർക്കല്ലൂര് ഒക്കേം മുസ്ലിങ്ങളായി താമസം.
മൊയ്തീൻക്കേരെ ചെറ്യേ രണ്ടു പെങ്കുട്ട്യോളേം രണ്ട് അറ്ബിയോള് ഞിക്കാഹ് കയിച്ചു. ആദ്യം വന്ന പൊക്കള്ള അറ്ബി മൂത്തേനേം പിന്നേപ്പാട് വന്ന അറ്ബി ചെറ്ത് നേം ആണ് കയിച്ചത്. മൂത്തോളക്ക് പയിനെറ്റ് ആയിണ്ട്. ചെറ്യോള്ക് പയിനഞ്ചേ ആയിട്ട്ള്ളോന്ന് പറ്ഞ്ഞ് തൃസ്സക്കുട്ടി. ഇഞ്ഞീം താഴേണ്ട് ആ വീട്ട്ല് ഒര് ഉമ്മക്കുട്ടീം കൂടി.
മറിയപ്പാറേരവടെന്ന് മൂർക്കല്ലൂര് വരെ നസീറിക്കേം നവാസിക്കേം കൂടി മേടിച്ച്. ഇന്തുക്കളും ക്രിസ്ത്യാനിയോളും സലം കൊട്ത്ത്. ചെല കാശ്കാര് മനക്കാരും പട്ടമ്മാരും കിസ്ത്യാനിയോളും മാത്തറേ സലം കൊട്ക്കാണ്ടിരുന്നൊള്ളോ. ഒക്കെം അറ്ബിയോള് ടെ കാശാന്നാ കേട്ടിര്ന്നേ..
അറ്ബി മരുമക്ക്ള് ആയപ്പോ മറീയംബി ആ കറത്ത ഉട്പ്പായി ഇട്ല്. മൊയ്തീൻ ക്കെരേ വീട്ട്ലെ പെണ്ണങ്ങ്ള് ഒക്കേം അങ്ങനെ ആ കറത്ത ഉടുപ്പാ ഇട്ട്.
വാങ്ങ്യേ സലൊക്കെ മുറിച്ചു വിക്കും...പ്ളേറ്റോള് മാനം മുട്ടെയ്ക്ക് പണീം. നസീറിക്കേം നവാസിക്കേം അറ്ബിച്ച്യോളേണ് കെട്ടണ്ത് എന്നൊക്കെ കേട്ടേര്ന്ന്.
ബാലേന്ദരൻ പറ്ഞ്ഞു …. അപ്പടി കള്ളക്കട്ത്താണ്. രാജ്യ ദ്ലോഹാണ്. മേത്തമ്മാര് ക്ക് പാക്കിസ്ഥാൻ ല്ക്ക് പൊക്കൂടേ? ഇബടെ വന്ന് കൂട്യേക്കണത് എന്തനാ?.. പന്നി പെറും പോല്യാ മേത്തമ്മാര് ടെ പെണ്ണങ്ങള് പെറണ്…
എന്തിറ്റ് തേങ്ങ്യായാലും ഇപ്പോ ആ അയ് വേല് താജ്യമേഹല് പോലേ വെള്ത്ത പള്ളീല്ലേ അത് ആ വരവിലാ നസീറിക്ക പണീച്ച് തൊടങ്ങ്യേ.. കൊറേ പണിണ്ടായി.
ഉമ്മിണി ആണങ്ങള്ക്കും പെണ്ണങ്ങള്ക്കും പണി കിട്ടി.
ചൊക്ളീം ചെലപ്പൊ പോയി പൺതു. അതികോം മേത്തമ്മാരും ഉമ്മപ്പെണ്ണ്ങ്ങളും ആര്ന്ന് പണീല്ക്ക്. പണീക്കണത് തെക്കൻ ഒര് ഹിന്ദുണ്. അതറിഞ്ഞപ്പോ ബാലേന്ദരൻ ഒര് കീറലാ കീറി..
'അ പള്ളില് അള്ളേം കിള്ളേം ഒന്നും ഇരിക്ക്ല്ല. അതിൻള്ള വേല്യൊക്കെ കുര്ത്തള്ള ഹിന്ദുവാച്ചാ അയ്യാള് ചെയ്തോളും.'
അങ്ങനേണ് ആദ്യായിറ്റ് മറിയപ്പാറേരവടെന്ന് മുസ്ലിങ്ങള് എരച്ച് കേറി അയ്യപ്പൻ കുന്നില്ക്ക് വന്ന്ത്. നല്ല ഒച്ചീം വിളീം അടീം പിടീം ഒക്ക്യായി. 'തോന്ന്യാസം കാട്ടി ഞങ്ങ്ടെ പള്ളീം പൊളിച്ച്ട്ട് പിന്നേം തൊള്ളേ തോന്നീത് പറേണടാ ഇബ് ലീസ്ങ്ങളേ'
ന്നാര്ന്ന് ബകളം.
വെങ്ങിട്ടു സാമി ഡോക്കിട്ടറ് വന്ന് നട്ക്ക് കേറി നിന്ന്. മൊയ്തീൻ ക്കേം വന്ന് നിന്ന്.. പിന്നെ പ്രാഞ്ചീസും..കൊറെ ഒച്ചീം വിളീം പിടീം വലീം ഒക്കെണ്ടായിച്ചാലും വല്യ കൊഴപ്പല്യാണ്ട് ഒക്കെ ഒത്ങ്ങി. ബാലേന്ദരന് നല്ല രണ്ട് പെട കിട്ടാണ്ടിര്ന്ന്ല്ല മേത്തമ്മാര് ആരാ പെട്ച്ചേന്ന് അറീല്ല.
പിന്നത്തെ ആഴ്ച ചൊക്ളി പള്ളീപ്പണിക്ക് ചെന്നപ്പോ കേറണ്ടാന്ന് പറ്ഞ്ഞ് മേത്തൻ മൂപ്പൻ. മേത്തനാച്ചാ വന്നാ മതീന്ന് പറഞ്ഞപ്പോ ചൊക്ളിക്ക് മിണ്ടാട്ടം മുട്ടി.
ചൊക്ളി ആരണ്?
എന്തിറ്റാണ്?
കൊറച്ച് നേരം കൂമൻറന്തി കണ്ണ് കാണാത്തോണം നിന്ന്ട്ട് ചൊക്ളി
മടങ്ങിപ്പോന്നു.
പ്രാഞ്ചീസ് പറേണത് ശരിയന്യാന്ന് തോന്നിയൊടങ്ങി ചൊക്ളിക്ക്. നാട്ട്ല് വല്യ കൊഴപ്പണ്ടാവാൻ പോവ്വാണ്. മേത്തൻ, മാപ്പള, ഇന്തുന്നൊക്കെ നോക്കി പണികൊടത്ത് തൊടങ്ങ്യാ..അയിൻറെ പേര്ല് വഴ്ക്ക് വന്നാ..
അന്ന് ഉച്ചയ്ക്ക് ചോറും ഊപ്പവറ്ത്തത് മൊളക് ചതച്ചതും കൂട്ടി തിന്ന് പ്രാഞ്ചീസിൻറെ ഓട്ടർഷേല് വഴീന്ന് പെറുക്കീത് കേറ്റിവെച്ച് ത് ര്ശ്ശൂര്ക്ക് പൂവ്വുമ്പളാണ് ചൊക്ളി ക്ക് ആ ചോദ്യം ചോയിക്കാൻ തോന്നീത്..
ഈ മേത്തമ്മാര് ഈ നാട്ടില് വന്ന്ത് എങ്ങനേണ്.. ആര്ണ് കൊണ്ട്ന്നത്. ആയിരം കൊല്ലായിറ്റ് ഇബടെ ണ്ടാര്ന്നോര് ഇബടത്തെ ആള്കാരല്ലേ..
ഞാൻ എബടത്തെയാ.. ഞാൻ മേത്തനാ മാപ്പ്ളയാ.. ഞാൻ എന്ത്റ്റാ .
പ്രാഞ്ചീസ് ദണ്ഡത്ത്ല് തിരിഞ്ഞോക്കി. ഒന്നും പറയാണ്ട് ഓട്ടർഷ ഓടിച്ചോണ്ടിര്ന്ന്.
1 comment:
വായന തുടരുന്നൂ ...
Post a Comment