Monday, December 14, 2020

ചൊക്ളി 55

06/12/2020
തെരഞ്ഞെടുക്കല്‌ല് ഇപ്പോ ഒന്നും എഴ്തണ്ട..പിളാസ്റ്റിക്കിൻറെ എയ്ത്ത് ഇണ്ട്. ഒട്ടിച്ചാ മതി. ഇന്നാലും രാഗവേട്ടനും പ്രാഞ്ചീസും പുത്യേ പിള്ളേര് മോഗനനും ഉണ്ണീം ഒക്കെ ചൊമരോളില് എയ്താൻ ചൊക്ളീനോട് പറ്ഞ്ഞു. മോഗനനും ഉണ്ണീം ചൊക്ള്യേട്ടാന്നാണ് വിളിക്കണത്.
ചൊക്ളി പറ്റ്ണോടത്തൊക്കീം എയ്തീ. മത്‌ല്മ്മേം പോസ്റ്റുമ്മേം ഒക്കെങ്ങ്ട് എഴ്തി.
ബാലേന്ദരൻറെം സുകുമാഷിൻറേം അരീത്തും ആള്കാര് കൂട്യന്നേയാണ് ഇണ്ടായ്ത്. ആണങ്ങള് മാത്രല്ല, പെണ്ണങ്ങളും ണ്ടായി. കല്ലെട്ടിപ്പാടത്തും, ആലൂര് സെൻറരിലും ഒക്കെ കൊറേ ആള്കാര് ഇന്തുത്തം മാത്രം പറഞ്ഞൊടങ്ങീ. ഇന്തുത്തത്തിൻറെ നാട്ട്ലെ വല്യ നേതാവ് ആയിട്ട് രാമേന്ദരസാമി ഡോക്കിട്ടറും വന്ന്. അവര് പറ്റ്ണോടത്തൊക്കീം എയ്തീ.. ഇന്തു ഒണരണന്ന്… പിന്നെ മരപ്പൂജ, അമ്മപ്പൂജ, കഞ്ഞ്യാപൂജ, വാവ പൂജ, ശ്‌രീരാമൻ, അയ്യപ്പൻ അവരൊക്കേം ണ്ടായി.. പൂജോളില് എല്ലാരേം കൂട്ടീര്ന്നു. ഇന്തുക്കളെ മാത്രം ല്ല.. ഇന്നാട്ടീല് പെറന്നോരൊക്കെം ഇന്തുക്കളാന്നാ രാമേന്ദരസാമി പറേണ്ണ്.
പാറ്ട്ടിക്ക് ഇന്തുത്തക്കാരേ ഒര് വെലെം ഇല്ല്യാന്ന് ചൊക്ളി പപ്പിനീനോട് പറ്ഞ്ഞ്.
പപ്പ്നി കൊറേ നേരം ഇങ്ങ്നെ ആലോയിച്ചിര്ന്ന്ട്ട് ചിറിച്ചു..
അവ്‌രെ നിർത്തണ്ടോട്ത്ത് നിർത്തീല്ലെങ്കി പാറ്ട്ടി വെവരറീടാ.. കൊറെ അബ്ദ്ദം പാറ്ട്ടിക്ക് പറ്റീണ്ട്. അത് സമ്മയിക്കില്ല.. തല പോയ്യാലും.. തെറ്റാ സമ്മേച്ച് അതാ തിര്ത്തീട്ട് പോയ്യാ മതി.. ഇപ്പള്ളേൻറെ എരട്ടി ആള്ണ്ടായ്യേനേ, രണ്ടായി ചണ്ടപ്പോട്ടുക്കാമേ ഇര്ന്തര്ന്താ.. ബലം ജാസ്തി. ഒനക്ക് തെരിമാ അന്ത ദല്കീ നാട്ട്ക്കെല്ലാം അന്തപ്പക്കം പാറ്ട്ടിക്ക് നറയെ ഓട്ട് വന്നേര്‌ന്ന്. നമ്മ്ടെ നാട്ട്ല് സമത്തം എന്ന് പറേണ്ണ വേറെ ഏത് പാർട്ടിയിണ്ടെടാ.
ചൊക്ളിക്ക് ആകെ പെര്ത്ത് വന്നു. ഈയ്യ് പ്പാറ്ട്ടി കിളാസ്സില് പോയി പടിക്കണോര് പറയാത്തതാണ് പപ്പിനീരെ വായീന്ന് വീഴണ്ണത്. ഇബള് വല്ല ദേവിയൊ പിശാചോറ്റെ ആണ്ണോ..
എന്ത് പറ്ഞ്ഞാലും നാല് തൊള്ളയിടും.അതപ്പടി ശരിയാവും ചിയ്യും.
ദാരിദ്രോം ജാതീം കൂടി ഇന്തുത്തത്തില് വല്യ ബന്തങ്ങള്‌ണ്ട്. അത് സമത്തം പറേണ പാറ്ട്ടി അറീണം. പെണ്ണ്ങ്ങള്ക്ക് പക്‌തി സ്തലം പാറ്ട്ടി കൊട്ക്കണം. കാശ്ള്ളോരെ ഒപ്പല്ല പാറ്ട്ടി നിക്കണ്ടേ.. ഇല്ലാത്തോരേ ഒപ്പാ. ഞങ്ങ്ക്ക് പാറ്ട്ടി ഇണ്ട്ന്ന് കാശില്ലാത്തോര്ക്ക് ഏതേരോം പറ്യാൻ പറ്റണം.
അല്ലേങ്ങെ ആള്കാര് ഈ പൂജേരേം മന്ത് രത്തിൻറീം ഒക്കെ പിന്നാലേ പോകും..
പപ്പിനീരെ പാറ്ട്ടിപ്പണി കേമാർന്നു. എല്ലാ പെണ്ണങ്ങളോടും പറേം പാറ്ട്ടി ക്കന്നെ ഓട്ട് കുത്തണന്ന്..
ചൊക്ളിയാടീ ഇപ്പോ നിൻറെ കൊശോൻ ന്ന് ചോയിച്ച എല്ലാരോടും അവ്ള് പറേം. അതേന്ന്. ചോയിക്കണോരേ മുണ്ടാട്ടം അപ്പോ മുട്ടും.
എന്തായാലും പപ്പിനീരെ അട്പ്പോം ഇത്ത്‌രി കൊഞ്ചക്കോം കൂടി വരാണ്. അവള് ചെലപ്പോ കെട്ടിപ്പിടിക്കും. തല ഞാവും.. എന്തേലും ഇണ്ടാക്കിയാ ഉപ്പോക്ക്, പുള്യോക്ക് ന്ന് പറഞ്ഞ് ഒരു കഷണം വായേ വെച്ച് തരും. കുടുകുട്ന്നനെ ചിറിക്കും. തലമുടി ചീവി എണ്ണ്യൊക്കെ പെര്ട്ടി ചൊവ്വിന് തുണീം ഉട്ത്ത് വീടും ചുറ്റാടും അടിച്ചു ചൊവ്വിന് ഇടും.. ഒരു ശ്രീത്തണ്ട് ഇപ്ള്.
ജക്കൂനേ മന്സ്സീന്ന് കളയാമ്പറ്റണില്ലെങ്കിലും ഇപ്പോ ചൊക്ളിക്ക് ഒര് തൊയിരം ണ്ട്. ആരുല്യാന്ന് തോന്നണില്ല. പപ്പിനീണ്ട്, പ്രാഞ്ചീസ്‌ണ്ട്, രാഗവേട്ടൻണ്ട്… മതീന്ന്… ഇവരൊക്കെ മതി….
തെരഞ്ഞെട്ക്കല് വിശേഷായീ. ആ കാറ്ഡ് ഇണ്ടാക്കിച്ച്ണ്ടാര്ന്ന് പപ്പിനി. രണ്ടാക്കും. അവൾടോടേ വാടകക്ക് പാറക്കാണ്ണ് ചൊക്ളി ന്നാ കാറഡില്.
ഇന്തായാലും വല്യ മടുത്തോന്നും ഇല്യാണ്ട് ഓട്ടിട്ട് പോന്നു.
ഇബടെ പാറ്ട്ടി വന്നപ്പോ ദല്കീല് ഇന്തുത്തക്കാരേ വന്നത്. കല്യാണോം കുടുമ്മോന്നൂല്ലാത്ത പർദാനമന്ത്‌രി…
എന്തിര് പടക്കാര്ന്നു... ആലൂര് സെൻറരില്, കല്ലെട്ടിപ്പാടത്ത്, ചെട്ടിച്ച്യോളടെ മാരിയമ്മൻ കോയിലിൻറവ്ടെ, പൊഴമ്പള്ളത്ത് കണപതി കോയിലിൻറവ്ടെ… ഇന്തുക്കള് ഞങ്ങടെ പാറ്ട്ടി വന്നേ.. കണ്ട മേത്തനും മാപ്പ്ളേം നെലയ്ക്ക് നിന്നോന്ന് പറ്ഞ്ഞ് തുള്ളിക്കളിക്കണത് കണ്ട്. ചവറ് പെറ്ക്കണ ചെട്ടിച്ചിത്തള്ളേരേ വരെ ഡാൻസ്ണ്ടാർന്നു.
പപ്പിനീരെ കണ്ണീന്ന് വെള്ളം വന്ന്..
അവള് പറ്ഞ്ഞ്… പത്തിരുവത്തഞ്ച് കൊല്ലം കഴീമ്പളക്കും ഇന്തുത്തക്കാര് ഈ നാട് മുറിച്ച് വിക്കൂടാ… നീയ് കണ്ടോ.. ഈ വയിക്കൊക്കെ ഓരോ ഇന്തുക്കള്ളമ്മാരടെ പേര് ഇടും…
പാറ്ട്ടീം കോങ്ക്രസ്സും ഒന്നും ചിയ്യില്ല.. പാറ്ട്ടിക്ക് ഇപ്പളും അപ്കടം തിരിഞ്ഞിട്ട്ല്ല… കോങ്ക്രസ്സിന് തിരിഞ്ഞാലും കാര്യല്ല…
ഇമ്മടെ നാട് നശിക്കേണ്.. നശിക്കേണ്..

No comments: