18/11/2020
ദേശവെളക്ക് വരണവരെ അള്ളേം രാമനും കൂടി വർത്താനം പറഞ്ഞേര്ന്ന പള്ളി പൊളിച്ച്ട്ട് ഇത്തറ കൊഴ്പ്പം വന്നൂന്ന് ചൊക്ളിക്ക് തിരിഞ്ഞ്ണ്ടായില്ല.. ദേശവെളക്ക്, കോടംകര പള്ളിപ്പെരുന്നാള്, ആലൂര് അമ്പലത്തിലെ ഉൽസോം.ഒക്കെ അട്ത്ത്ടത്താണ് വരല്.
പ്രാഞ്ചീസ് പറഞ്ഞേര്ന്നു. ആ പള്ളി പൊളിച്ചന്ന് മൊതല് പലോടത്തും വഴക്കും അടിപിടീം ഒച്ചീം വിളീം ആളക്കാരേ വെടിവെച്ച് കൊല്ലലും ഒക്കേണ്ടായീന്ന്. ഇന്തുക്കള് മേത്തമ്മാരേ ഊദ്രവിച്ചു. മേത്തമ്മാര് ഇന്തുക്കളെ ഊദ്രവിച്ചു. അവരാ അദിയം ചെയ്തേന്ന് രണ്ടാളും പറേണുണ്ട്…
കൊറെ നാട്ട്കാര് ബോമ്പ നാട്ട്ല്ണ്ട്. അബരൊക്കെ പെര്ന്നാള് നും ഉൽസോത്തിനും വരും. അപ്പളാണ് ബോമ്പ നാട്ട്ല് വെടിവെക്കലും ആള് മരിക്കലും ഒക്കെണ്ടായീന്ന് ചൊക്ളി കേട്ട്‌റിഞ്ഞ്ത്. മേത്തമ്മാര് തൊടങ്ങീന്നാണ് പണ്ടാരത്തോട്ത്തെ ഗോപി വന്നപ്പോ പറഞ്ഞേ. മേത്തമ്മാരെ അടിച്ച് ഓടിപ്പിക്കണന്ന് ഗോപി ആലൂരമ്പലത്ത്ലെ ശിവനെപ്പിടിച്ച് സത് യം ഇട്ടു. അത് ന് ഇന്തുക്കള് ഒണരണം. ഒറ്റ മേത്തനെ കാണാമ്പാടില്ല ഇവടെ. ഇന്തുക്കള്ടെ നാട്ട്ല് വന്ന് കേറി നമ്മ്ടെ അമ്പലോക്കെ പൊളിച്ച് പള്ളീം വെച്ച്ട്ട് ചൊണേള്ള ഇന്തുക്കള് പള്ളിപൊളിച്ചപ്പൊ മെക്കിട്ട് കേറല്ലേ മേത്തമ്മാര്…
ചൊക്ളി പ്രാഞ്ചീസ് പറ്ഞ്ഞ രാജാവിന്റെ കത ചോയീച്ചാലോന്ന് വിജാരിച്ച് പിന്നെ വിട്ട് കളഞ്ഞു.
മേത്തമ്മാര് ണ്ടാര്ന്ന് ബോമ്പാന്ന് വന്നോര്. ഞിക്കാഹിനും പേറിനും ചാവിനും ഒക്കേം വന്നോര്.. അവരും പറ്ഞ്ഞ് ഇന്തുക്കള് ഊദ്രവിച്ച കാര്യങ്ങള് തോനേ...തനി ഇന്തുക്കള്ടെ മാത്തറം രാജ്യാന്ന് തോന്നിയൊടങ്ങീന്നും ഇവടെ തൊയിരത്ത്ല് കഴിയ്യാൻ പറ്റ്ല്ലാന്നും മേത്തമ്മാര് പറേണത് ചൊക്ളി കേട്ടു.
ഇന്തായാലും ഇന്തുക്കള് ണ് നാട്ട് ല് അതികോം.അവര് തല്ലിക്കൊന്ന് തീർക്കാൻ വെച്ചാ… മേത്തമ്മാര് ഏബടക്കാ പുവ്വാ…
ചൊക്ളീക്ക് ആകനെ ഒര് വെഷമായി. മനിഷ്യമ്മാര് ഇങ്ങ്നെ തല്ല്ണ്ടാക്കീട്ട് എങ്ങ്നേണ് ജീവിക്കാ.. ആരക്കും അറീഞ്ഞൂടാത്ത പഴമ്പുരാണം പറഞ്ഞ് ഇപ്ളത്തെ പടിപ്പ്ള്ള മനിഷേര് എന്തിറ്റ് തേങ്ങ്യാണ് കാട്ടണ്ത്
ദേശൊളക്കും പെരുന്നാളും ഉൽസോം ഒക്കെ ങ്ങനെ പോയി.. ചൊക്ളി ജക്കുമോനെ മൻസ്സ്ല് എന്നും വിജാരിക്കും. മേത്തമ്മാര്ള്ളേടത്ത് ഒക്കേ ചൊക്ളി പറ്റ്ണ പോലെ മരങ്ങള് നട്ട് ജക്കൂന്നും രവ്യേട്ടാന്നും പപ്പിനീന്നും വിളിച്ചു.
ജാനൂനെ മറ്ക്കാനൊന്നും ചൊക്ളിക്ക് പറ്റീണ്ടാര്ന്നില്ല. എന്തന്നെ പറ്ഞ്ഞാലും പെണ്ണ്, കൊഞ്ചല്, ചണ്ണക്കാല്മ്മേ തിരുമ്മല്, ഒട്ടിക്കെട്ക്കല് ഒക്കെ അവളാണ് ആദ്യം തന്ന്ത്. അതൊക്കെ ഒര് കാര് യം കാണലാർന്നൂന്ന് ആലോയ്ക്കുമ്പോ ഒര് ദണ്ഡം വരാ..ജക്കുനെ സൊന്തായിറ്റ് വല്താക്കാര്ന്ന്.. അവള്രെ മൻസ്സ് ചൊക്ളിക്ക് തിരിഞ്ഞ്ല്ല...
ദൂസങ്ങള് ഇങ്ങനെ കടന്നു പോമ്പ്ളാണ് പപ്പിനി എരിഞ്ഞാലക്കൊടേന്ന് പോന്ന്ത്..അവള് നോക്കിയേര്ന്ന ഉമ്മച്ചിയമ്മ മരിച്ചോയി. ആ തള്ളേരേ മക്കളൊക്കെ ദൂഭേലാര്ന്നു. തള്ളേനെ നോക്കാൻ ആര്ണ്ടായില്ല. പപ്പിനി നല്ലോണം നോക്കി. കെട്ക്കണോട്ത്ത്ന്ന് എണീക്കാമ്പറ്റാത്ത
ഉമ്മേരേ മേത്ത് ഒര് കെടക്കപ്പുണ്ണ്ങ്കൂടി വരാണ്ട് അവള് നോക്കി..
ആ മേത്തമ്മാര് നല്ല കാശ് കൊട്ത്തു..പപ്പിനിക്ക്.. അവള് ഒര് പണക്കാരി ആയിറ്റാണ് മറിയപ്പാറേല് മട്ങ്ങി വന്നേ…
കാത് ല് കമ്മല്. കഴ്ത്ത്ല് മാല . രണ്ട് കൈയിലും ഓരോ വള..പൊന്നന്നേ.. ശരിക്കനേള്ള ദൂഭേപ്പൊന്ന്. പിന്നെ കാശ്.. ഒരു തയ്യ്ല് മിഷ്യം..
ചൊക്ളീരെ കണ്ണ് മിഴിഞ്ഞോയി...അവളെ കണ്ട്ട്ട്. അവള് മൊയ്തീൻക്കേനെ കാണ്ണണന്ന് കടേല് കാത്ത് നിന്ന്. മൊയ്തീൻക്ക വന്നന്നെ ഇല്യ. മൂർക്കല്ലൂര് വരെ വേടിച്ച്… വല്യേ പള്ളി പണീണ്, ചുറ്റാട് ചുറ്റും മേത്തമ്മാര്ടെ വീടോള്, കൊറെ മേത്തമ്മാര് പണിക്കാര്.. മൊയ്തീൻക്കേരെ വീട് കൊട്ടാരം പോലേണ് ഇപ്പോ.. കാറോളും കൊറെണ്ട്..
പപ്പിനി ആര്ണ് മൊയ്തീൻക്ക കടേല്ണ്ടെങ്ങിയന്നെ വന്ന് കാണാൻ…
അവള് ഇളിഞ്ഞാ പോന്നു. രാഗവേട്ടൻ ചായ കുടിക്കാൻ വന്നപ്പോ അതറ്ഞ്ഞ്ട്ട് ഒറ്റച്ചിറിയാ..
'പണണ് ജാതീം മതോം ക്കെ..പണള്ള ഇന്തും മാപ്ളേം മേത്തനും ഒക്കെ എല്ലാറ്റ്നും ഒന്നിച്ചാ.. അവര്ക്ക് ഉള്ളില് നല്ല ചേറ്ച്ച്യണ്. പൊറമേക്ക് ചെറ്യേ കുറ്റോം കോറേം ങ്ങനെ പറേം. അതേട്ട് തല്ല്ണ്ടാക്കാൻ കൊറേ മണ്ണുണ്ണിയോളേം ഈയ്യ കാശാരന്നെ ഇണ്ടാക്കിക്കോളും.'
ചൊക്ളി രാഗവേട്ടനെ കണ്ണ്ട്ക്കാണ്ട് തുറിച്ചു നോക്കിയാ നിന്നു.
പ്രാഞ്ചീസും രാഗവേട്ടനും ഒര് പോല്യാ എപ്പളും വർത്താനം.. രണ്ടാളും പാർട്ടിക്കാരാ...
1 comment:
തനി നാട്ടുഭാഷേല് നാട്ടാരുടെ കഥകള്
Post a Comment