ഞാൻ കാപ്പിപ്പൊടി അച്ചനെന്നേ പറയൂ. ഫോട്ടോയോ വീഡിയോ യോ ഇടില്ല. വനിതാ മാസികകളിലും പിന്നെ പല അച്ചടി മാധ്യമങ്ങളിലും അച്ചൻ നന്മശാസ്ത്രം വിളമ്പുന്നത് രുചിച്ചിട്ടുണ്ട്.
സ്ത്രീ വിരുദ്ധതയാണ് അച്ചൻറെ പ്രഭാഷണങ്ങളുടെ അടിക്കല്ല്. അതുകേട്ട് സ്ത്രീകൾ കുലുങ്ങിച്ചിരിക്കും. ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ അച്ചൻ കളിയാക്കുമ്പോൾ സാരി ഉടുത്ത പെണ്ണുങ്ങൾ ചിരിക്കും. അതാണല്ലോ പെണ്ണുങ്ങളുടെ ചിരിയുടെ ഒരു രീതി.
അച്ചൻറെ മുസ്ലിം വിരുദ്ധത കേട്ട് എനിക്ക് അൽഭുതമേയില്ല. സ്ത്രീ വിരുദ്ധത നേരിയ തോതിലെങ്കിലും പുലർത്തുന്നവർ ദരിദ്ര വിരുദ്ധരായിരിക്കും, ദളിത് വിരുദ്ധരായിരിക്കും, ദുർബല വിരുദ്ധരായിരിക്കും, അപരജാതിമതവിരുദ്ധരായിരിക്കും, സമത്വവിരുദ്ധരായിരിക്കും. സർവോപരി മനുഷ്യവിരുദ്ധരായിരിക്കും. ഇതിൽ ആൺപെൺഭിന്നലിംഗ ഭേദമില്ല.
കമ്യൂണിസ്റ്റിനെ ഉരച്ചു നോക്കുക. ഒരു പണ്ഡിതമൂഢൻ പ്രത്യക്ഷപ്പെടുന്നത് കാണാം. അനാഥയായ സ്ത്രീയോടുള്ള അവൻറെ നിലപാടെന്ന മർമ്മസ്ഥാനത്തായിരിക്കണം ഉരച്ചു നോക്കേണ്ടത് എന്നു പറഞ്ഞത് ലെനിനാണ്.
സ്ത്രീവിരുദ്ധർ ആത്യന്തികമായി പ്രപഞ്ചവിരുദ്ധരായിരിക്കും എന്ന് ഞാൻ ലെനിൻറെ മേല്പറഞ്ഞ വാചകങ്ങളെ ഓർമ്മിച്ചുകൊണ്ടു തന്നെ എഴുതട്ടെ.
1 comment:
സ്ത്രീ വിരുദ്ധത നേരിയ തോതിലെങ്കിലും പുലർത്തുന്നവർ ദരിദ്ര വിരുദ്ധരായിരിക്കും, ദളിത് വിരുദ്ധരായിരിക്കും, ദുർബല വിരുദ്ധരായിരിക്കും, അപരജാതിമതവിരുദ്ധരായിരിക്കും, സമത്വവിരുദ്ധരായിരിക്കും. സർവോപരി മനുഷ്യവിരുദ്ധരായിരിക്കും. ഇതിൽ ആൺപെൺഭിന്നലിംഗ ഭേദമില്ല.
Post a Comment