ഇന്നത്തെ സന്തോഷം...
സജ്നാ ഷാജഹാൻ എഴുതിയ രണ്ടാമത്തെ പുസ്തകത്തിൻറെ (നറുനിലാപ്പൂക്കൾ) പ്രകാശനം.
പ്രശസ്ത സാഹിത്യകാരനായ ശ്രീ അശോകൻ ചരുവിലിൽ നിന്നും
ഞാൻ പുസ്തകം ഏറ്റു വാങ്ങുന്നു.
നറുനിലാപ്പൂക്കൾ Sajna Shajahan
സജ്നയുടെ രണ്ടാമത്തെ പുസ്തകം..
ഇന്നലെ തൃശ്ശൂരിലെ സാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശിപ്പിക്കപ്പെട്ടു. പ്രശസ്ത സാഹിത്യകാരൻ ശ്രീ അശോകൻ ചരുവിൽ ആണ് പുസ്തകം പ്രകാശിപ്പിച്ചത്. ഞാൻ ഏറ്റുവാങ്ങി...
പുസ്തകം വായിച്ചിരുന്നില്ല. സജ്നയുടെ ആദ്യ പുസ്തകം , മൂന്നാം പതിപ്പ് ഇറങ്ങിയ ഞാവൽപ്പഴമധുരങ്ങൾ വായിച്ചു സന്തോഷിച്ചിരുന്നു. അതിന്റെ തുടർച്ചയാണീ പുസ്തകമെന്ന് എനിക്ക് വെറുതെ തോന്നുകയായിരുന്നു. അതുകൊണ്ട് പുസ്തകം വിജയമാവുമെന്നതിൽ എനിക്ക് സംശയമേതുമുണ്ടായിരുന്നില്ല.
വേദിയിൽ ഇരിക്കുമ്പോഴാണ് സജ്നയുടെ ഉമ്മയാണ് പുസ്തകം ഏറ്റുവാങ്ങേണ്ടിയിരുന്നതെന്ന് ഞാനറിഞ്ഞത്. സജ്നയുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഉമ്മ, അടുത്ത കാലത്താണ് സജ്നയെ വിട്ടു യാത്രയായത്...
ആ ഉമ്മയുടെ സ്ഥാനത്ത് സജ്ന എന്നെ പുസ്തകം ഏറ്റുവാങ്ങാൻ ക്ഷണിച്ചത് എൻറെ കണ്ണിൽ നീരു പൊടിയിച്ചു. ഇത്ര മഹത്തായ ഒരു അംഗീകാരം ഞാൻ ഈ ജന്മത്തിൽ പ്രതീക്ഷിച്ചിരുന്നില്ല.
ഏറെ അപഹസിക്കപ്പെട്ട , നിന്ദിക്കപ്പെട്ട ദൈന്യമാതൃത്വം പേറിയ എന്നെ സജ്ന ആകാശത്തോളം എടുത്തുയർത്തി, ഇന്നലെ..
ഞാൻ എങ്ങനെ നന്ദി പറയും... അതുകൊണ്ടു തന്നെ ഞാൻ ആശംസയർപ്പിച്ച് സംസാരിച്ചത് വേണ്ടത്ര ഭംഗിയായതുമില്ല..
1 comment:
ആശംസകൾ
Post a Comment