മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ പുനരുപയോഗിക്കാൻ കഴിയുന്ന എന്തും ഏതും സംരക്ഷിക്കപ്പെടണം. ആ രീതിയിലാവണം പൊളിക്കേണ്ടത്. കെട്ടിട നിർമ്മാണ പദാർഥങ്ങളുടെ ദൗർലഭ്യം വലിയ ഒരു പ്രശ്നമാണെന്നിരിക്കേ, പദാർഥങ്ങളുടെ പുനരുപയോഗമെന്നത് തികച്ചും അത്യാവശ്യമാണ്. ദൗർലഭ്യമില്ലെങ്കിൽ പോലും കരുതിയുള്ള ഉപയോഗം നിർബന്ധമാണ്.
കെട്ടിടങ്ങൾ ശരിയായ പരിശോധനകളില്ലാതെ നിർമ്മിക്കുന്നത് തികച്ചും തെറ്റാണ്. ചൂഷണമാണ്.
കെട്ടിടങ്ങൾ കല്ലിന്മേൽ കല്ലു ശേഷിക്കാതെ പൊളിക്കുന്നതും തെറ്റാണ്.ചൂഷണമാണ്.അവയിൽ ശേഷിപ്പുകൾ ഒത്തിരിയുണ്ട്...നമ്മേ താങ്ങി നിർത്തുന്ന വിലയേറിയ ശേഷിപ്പുകൾ
പ്രകൃതിയിൽ മനുഷ്യരുടെ ആവശ്യത്തിനുള്ളതുണ്ട്... ആർത്തിക്കുള്ളതില്ല എന്ന് പറഞ്ഞ മഹാത്മാവിൻറെ ജന്മദിനമാണിന്ന്....
2 comments:
എന്താണോ എന്തോ.
കെട്ടിടങ്ങൾ ശരിയായ പരിശോധനകളില്ലാതെ നിർമ്മിക്കുന്നത് തികച്ചും തെറ്റാണ്. ചൂഷണമാണ്.
Post a Comment