Friday, June 15, 2018

ചില കാലങ്ങളില്‍ ചില മനുഷ്യര്‍ക്ക്

fb

ഇന്നത്തെ മാതൃഭൂമി പത്രം വായിച്ച വേദനയിലാണ് ഈ കുറിപ്പ്. തിരുവനന്തപുരത്ത് ചലച്ചിത്ര ഉല്‍സവം ആരംഭിച്ചിരിക്കുകയാണ്. അനവധി കൂട്ടുകാര്‍ അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

സന്തോഷം .

അതിനിടയിലേയ്ക്കാണ് മനസ്സിനു വേദനയുണ്ടാക്കുന്ന ഈ വാര്‍ത്ത...

ഗോവ ഫിലിം ഉല്‍സവത്തില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് ഐസന്‍സ്റ്റീന്‍ എന്ന സിനിമയെടുത്ത ബ്രിട്ടീഷ് കാരനായ പീറ്റര്‍ ഗ്രിനേവയാണ്.

നല്ല കാര്യം. പുരസ്‌ക്കാരങ്ങള്‍ ആരു നേടുന്നതും സന്തോഷമുള്ള കാര്യമാണ്.

എങ്കിലും.

ആരായിരുന്നു ഈ ഐസന്‍സ്റ്റീന്‍ എന്നോര്‍ക്കുമ്പോള്‍ ഒരു പിടച്ചില്‍ തോന്നുന്നു.

അദ്ദേഹം ഒരു സോവിയറ്റ് കമ്യൂണിസ്റ്റായിരുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള അസാമാന്യ പ്രതിഭാശാലിയായിരുന്നു. സ്‌െ്രെടക്, ബാറ്റില്‍ഷിപ് പൊട്ടെംകിന്‍, ഇവാന്‍ ദി ടെറിബിള്‍, ക്യൂ വിവാ മെക്‌സിക്കോ, ഒക്ടോബര്‍ എന്നീ ലോകപ്രശസ്തസിനിമകള്‍ അദ്ദേഹത്തിന്റെയാണ്.

എന്നാല്‍ ഐസന്‍ സ്റ്റീന്‍ സ്വവര്‍ഗാനുരാഗിയായ ഒരു ഭ്രാന്തന്‍ മാത്രമായിരുന്നെന്ന് പീറ്റര്‍ ഗ്രിനേവയുടെ ചിത്രം പ്രഖ്യാപിക്കുന്നുവത്രേ!

സ്വവര്‍ഗാനുരാഗവും ഭ്രാന്തും ഒന്നും ഒരാളുടേയും കുറ്റമല്ല.

പക്ഷെ, ഐസന്‍സ്റ്റീനെപ്പോലെ ഒരു പ്രതിഭയെ അതിലേയ്ക്ക് മാത്രമായി ചുരുക്കുകയും അദ്ദേഹത്തിന്റെ സിനിമകളിലെ വിശ്രുതരംഗങ്ങളുടെ പാരഡിയായി ത്തോന്നുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് അദ്ദേഹത്തെ സ്വവര്‍ഗാനുരാഗിയായ ഒരു വെറും ഭ്രാന്തനാക്കുകയും ചെയ്യുന്നത് ...

ആദ്യ സ്വവര്‍ഗ്ഗഭോഗത്തിനു ശേഷം കന്യാകത്വം നഷ്ടപ്പെട്ട ഐസന്‍സ്റ്റീന്‍, തന്റെ പാര്‍ട്ണര്‍ ആസനത്തില്‍ ചെങ്കൊടി കുത്തിക്കൊടുക്കുന്നത് ആസ്വദിക്കുന്ന ഒരു രംഗമുണ്ടത്രേ പീറ്റര്‍ ഗ്രിനേവയുടെ സിനിമയില്‍ ...

ഒക്ടോബര്‍ കണ്ടിട്ടുള്ളവര്‍ക്ക് ആ പാരഡി തിരിച്ചറിയാം..

ഈ സംവിധായകനാണ് ഏറ്റവും മികച്ചയാളായി ഗോവ ഉല്‍സവത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കലയെ ഉപാസിക്കുന്നവര്‍ നിന്ദിക്കപ്പെടും, അവഹേളിക്കപ്പെടും , അവര്‍ക്ക് രാജ്യം നഷ്ടപ്പെടും, ജീവനും നഷ്ടപ്പെടും... ഇതൊക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

പുതിയ കീഴ് വഴക്കത്തില്‍ ചില കലാകാരന്മാരെയും കലാകാരികളേയും ക്രൂരമായി നിന്ദിക്കുമ്പോള്‍ അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ കിട്ടുമെന്ന് കൂടി നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നുവോ?

പൂനാ ഫിലിം ഇന്സ്റ്റിറ്റിയൂട്ടിലെ കുട്ടികള്‍ ഇല്ലായിരുന്നു ഈ ഉല്‍സവത്തില്‍. അതില്‍ ഒരു ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാന്‍ പോലും ആരും ഉണ്ടായില്ലെന്നും വാര്‍ത്തയിലുണ്ട്.

സങ്കടം തോന്നുന്നു. ഒപ്പം ഭയവും ...

4 comments:

പട്ടേപ്പാടം റാംജി said...

ശരീരശാസ്ത്രപരമായ വളരെയേറെ റ്റെറ്റിദ്ധാരണാപരമായ ശീലങ്ങൾ തുടരുന്നതാണു പൊതുബോധത്തിന്റെ പൊള്ളത്തരം. അത്തരം പൊതുബോധത്തെക്കുറിച്ച്‌ പറയുകയൊ എഴുതുകയൊ ചിത്രം നിർമ്മിക്കുകയൊ ചെയ്യുമ്പോൾ അയാൾക്കെതിരെ വാളോങ്ങി നിലമ്പരിശാക്കാൻ പൊതുബോധത്തെ ഉപയോഗിക്കാൻ എളുപ്പമാണു. അതോടെ വാളോങ്ങുന്നവൻ നായകനും സത്യം ചൂണ്ടിക്കാനിച്ചവൻ വില്ലനും ആകുന്നു. എല്ലാം അടക്കിപ്പിടിച്ചു കഴിയുന്ന പൊതുബോധം ഭൂരിപക്ഷമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. പൊതുബോധത്തെ ഭയപ്പെടുന്ന വ്യക്തികളുടെ പ്രതിഷേധം അങ്ങിനെ നിശ്ശബ്തമാകുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...


കലയെ ഉപാസിക്കുന്നവര്‍ നിന്ദിക്കപ്പെടും,
അവഹേളിക്കപ്പെടും , അവര്‍ക്ക് രാജ്യം നഷ്ടപ്പെടും,
ജീവനും നഷ്ടപ്പെടും... ഇതൊക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

nikkolayebba said...

WONDERFUL Post.thanks for share..extra wait .. … slots for real money

yosabrams0918 said...

Once I originally commented I clicked the -Notify me when new feedback are added- checkbox and now every time a comment is added I get four emails with the same comment. Is there any way you can take away me from that service? Thanks! online casino real money