Saturday, June 16, 2018

സ്പര്‍ശ് ചികില്‍സ

fb

ഈ വാക്ക് ആദ്യം പറഞ്ഞ് കൊടുത്തത് അവളുടെ കുഞ്ഞാണ്. ഈ വാക്കിനും അതുണര്‍ത്തുന്ന ഓര്‍മ്മകള്‍ക്കും അവള്‍ നിത്യമായി കുഞ്ഞിനോട് കടപ്പെട്ടിരിയ്ക്കുന്നു.

ചുപ്‌കേ ചുപ്‌കേ രാത് ദിന്‍ എന്ന ഗുലാം അലിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ ഒരു ദിവസം കുഞ്ഞു പറഞ്ഞു. ....

' ദോ പെഹര്‍ കെ ധൂപ് മെ മേരെ ബുലാനേ സേ നംഗെ പാവ് ആനാ യാദ് ഹെ..' എന്ന വരിയെ ആസ്വദിയ്ക്കാന്‍ പഠിപ്പിച്ചുകൊണ്ട്...

വാക്കുകള്‍ തൊടുന്നത് പോലെ.. വിരലുകള്‍ തൊടുന്നത് പോലെ.. ചൂടുകാലത്ത് പൊള്ളിക്കുടന്ന കാലുകളെ തണുത്ത തറയില്‍ വെയ്ക്കുമ്പോലെ....സ്‌നേഹത്തിന്റെ സ്പര്‍ശം ഒരു ചികില്‍സയാണെന്ന് കുഞ്ഞു പറഞ്ഞു.

ചൂട് കാലം ...എന്ന ഉത്തരേന്ത്യന്‍ പൊള്ളലില്‍ ഉച്ചച്ചൂടില്‍ ചെരിപ്പിടാതെ ഓടി വന്നത് ഓര്‍മ്മയുണ്ടെന്ന് . ....

'കുഞ്ഞിനു കാണണമെങ്കില്‍ അമ്മ എത്തില്ലേ... അതിനു ചൂടുകാലമുണ്ടോ...' എന്ന് അവള്‍ നിസ്സാരമാക്കിയപ്പോള്‍ കുഞ്ഞ് ഗൌരവത്തിലായി...

'ഇന്‍കേസ് യൂ ആര്‍ നോട്ട് അലൌഡ് ടു മീറ്റ് മി... ഓര്‍ ഇഫ് ഐ ആം നോട്ട് ഇന്ററസ്റ്റഡ് ഇന്‍ മീറ്റിംഗ് യൂ.. ദെന്‍ .... ? '

ശരിയാണ്.. കുഞ്ഞു ചോദിച്ചത് ശരിയാണ്....

ഒന്നും ടേക്കിംഗ് ഫോര്‍ ഗ്രാന്‍ഡഡ് എന്നാവരുത് ഈ ജീവിതത്തില്‍. അങ്ങനെ ആവുമ്പോള്‍ നമ്മള്‍ മറവിക്കാരും നന്ദിയില്ലാത്തവരുമാകുന്നു.

കുഞ്ഞ് അവളെ പഠിപ്പിച്ച പാഠങ്ങള്‍ ഒന്നും മറക്കാനുള്ളതല്ല... ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ളതാണ്.

3 comments:

വിനുവേട്ടന്‍ said...

അതെ... ഒന്നും ടേക്കിങ്ങ് ഫോർ ഗ്രാന്റഡ് എന്നാവരുത്... സത്യമാണ്...

പട്ടേപ്പാടം റാംജി said...

കുഞ്ഞു പറഞ്ഞാലെ ഇങ്ങിനെയുള്ള കാര്യങ്ങൾ മനസ്സിലാവു എന്നായിരിക്കുന്നു. എഴുത്ത്‌ നന്നായി കെട്ടൊ

Muralee Mukundan , ബിലാത്തിപട്ടണം said...

വാക്കുകള്‍ തൊടുന്നത് പോലെ..
വിരലുകള്‍ തൊടുന്നത് പോലെ.. ചൂടുകാലത്ത്
പൊള്ളിക്കുടന്ന കാലുകളെ തണുത്ത തറയില്‍ വെയ്ക്കുമ്പോലെ....
സ്‌നേഹത്തിന്റെ സ്പര്‍ശം ഒരു ചികില്‍സയാണെന്ന് കുഞ്ഞു പറഞ്ഞു.