കണ്ണൂരിൽ ഒരു പരിപാടി ഉണ്ടായിരുന്നു 21 നു
--------------------------------------------------------------------------------------------
22/11/19
-------------------------------------------------------------------------------------------------
21/11/19
'ആത്മം - ആഖ്യാനം 'നാഷണൽ സെമിനാർ, (ഗവ.വിമൺസ് കോളേജ് കണ്ണൂർ )ഉദ്ഘാടനം നിർവ്വഹിക്കുന്നു എച്ചുമുക്കുട്ടി.. തുടർന്ന് എച്ചുമുക്കുട്ടിയുടെ ആത്മകഥയെ ആസ്പദമാക്കി ഡോ.ആർ. ചന്ദ്ര ബോസ്, ഡോ.ജിസ ജോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആത്മകഥകൾ വിഭാവന ചെയ്യുന്ന ആൺകാഴ്ചപ്പാടുകളെ അട്ടിമറിച്ചു കൊണ്ട് സ്വന്തം ജീവിതത്തെ ,ഉള്ളു പിടഞ്ഞു നീറ്റിക്കൊണ്ടിരുന്ന ജീവിതാനുഭവങ്ങളെ ഒരു ശതമാനം പോലും അസത്യമില്ലാതെ തുറന്നെഴുത്തു നടത്തുകയായിരുന്നു എച്ചുമുക്കുട്ടി. സ്ത്രീകൾ പോലും അവരുടെ ആത്മാഖ്യാനങ്ങൾ നിർവഹിച്ചപ്പോൾ അത് പുരുഷനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അല്ലെങ്കിൽ പുരുഷനെ പ്രണയത്തിന്റെ അനശ്വര ഗോപുരങ്ങളാക്കുന്ന രീതിയിലായിരുന്നു. അവിടെ നിന്നും തന്റെ ജീവിതത്തെ സത്യസന്ധമായി യാതൊരു ഭയപ്പാടുമില്ലാതെ വെളിപ്പെടുത്തുക യായിരുന്നു എച്ചുമുക്കുട്ടി. ജീവിച്ചിരിക്കുന്ന പലരും അതിൽ കഥാപാത്രങ്ങളാണ്. അവരുടെ ഭാഗത്ത് നിന്നുള്ള ഏത് തരം പ്രതികരണത്തെയും നേരിടാൻ ജീവിതം അവരെ പ്രാപ്തയാക്കിരിക്കുന്നു. വളരെ ശക്തമായ കാഴ്ചപ്പാടുകൾ ജിസ ടീച്ചറുടെയും ചന്ദ്ര ബോസ് സാറിന്റെ പ്രബന്ധങ്ങൾ മുന്നോട്ടുവച്ചു. ആവർത്തനങ്ങളിലൂടെ സത്യങ്ങൾ മാഞ്ഞു പോയേക്കാം, പക്ഷേ, അപ്പൊഴും അവ സത്യങ്ങളായി തന്നെ അവശേഷിക്കും.തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അവരുടെ വ്യക്തിത്വം ഏറെ പ്രശംസനീയം.തുടർന്നുള്ള സംവാദ സെഷനിൽ കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് പതർച്ചകളില്ലാതെ മറുപടി നൽകി.സ്ത്രീ അവളെ പറ്റി എഴുമ്പോഴെ ങ്കിലും അത് അവളുടേ തായിരിക്കണം.അത് വീണ്ടും അച്ഛന്റെ യോ കാമുകന്റെയോ ഭർത്താവിന്റെയോ ആയി തീരരുത്. ഈ ആത്മകഥ അത് എച്ചുമുവിന്റെത് മാത്രമല്ല.പല പെൺകുട്ടികളുടേയും അനുഭവമാണ്. പെൺകുട്ടികളെ സഹനത്തിന് പ്രേരിപ്പിക്കുന്ന അത് തന്നെ പറഞ്ഞു പഠിപ്പിക്കുന്ന പലസ്ത്രീകളുടേയും അനുഭവമാണത്. പലവഴിക്ക് വന്ന് കടലിൽ ചേർന്ന് ഒന്നായി തീരുന്ന നദി പോലെ പലരേയും നീറ്റുന്ന അനുഭവങ്ങൾ ഒരൊറ്റ സ്ത്രീയിൽ പീഡിതമായിരിക്കുന്നു .സമൂഹമന:സാക്ഷിക്ക് മുന്നിൽ തല ഉയർത്തി നിന്ന് സംസാരിക്കാൻ പ്രവർത്തിക്കാൻ എച്ചുമുക്കുട്ടിയെ പ്രാപ്തയാക്കിയത് ഈ അസാധാരണമായ അനുഭവങ്ങളുടെ ആഴവും തീവ്രതയും തന്നെയാണ്.. ആത്മകഥ വായിച്ച എല്ലാവരേയും അത് പൊള്ളിച്ചു.
Reeja Vidyadaran
-----------------------------------------------------------------------------------------------
22/11/19
രണ്ടു വർഷം മുമ്പ് തികച്ചും അവിചാരിതമായാണ് ഞങ്ങളുടെ സംസാരത്തിലേക്ക് എച്ച്മിക്കുട്ടി കടന്നു വന്നത്..
Rashmi Ramachandran ആണ് എന്നോട് ഇവരുടെ എഴുത്തിനെ കുറിച്ച് പറഞ്ഞത് അങ്ങനെ ഒരു ആകാംക്ഷയിൽ ആണ് അവരുടെ ടൈംലൈനിലൂടെ സഞ്ചരിച്ചത് . എന്തോ വായിച്ചപ്പോൾ ഒരുപാട് ഇഷ്ടം തോന്നി അങ്ങനെ ആണ് അവരെ ഫോളോ ചെയ്തത് . അമ്മീമ്മക്കഥകൾ വായിച്ചപ്പോൾ ഇഷ്ടം കൂടി. ഒരുപക്ഷെ വളരെ അധികം ഉദ്വെഗത്തോടേ വായിച്ചതും അതായിരിക്കാം. ഇത്രയും കുഞ്ഞു പ്രായത്തിൽ ഇത്രയും അനുഭവങ്ങൾ.. അതും പൊള്ളിക്കുന്ന അനുഭവങ്ങൾ അന്ന് വരെ ആരിൽ നിന്നും വായിച്ചു അറിയാത്തത് കൊണ്ടാകാം ഓരോ പോസ്റ്റ് കഴിയുമ്പോഴും അടുത്തത് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷ വാക്കുകൾ കൊണ്ട് വിവരിക്കാൻ പോലും പറ്റാത്തത് ആയത്. അന്ന് വായിച്ചപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഈശ്വരാ എന്തുപറഞ്ഞാണ് ഇവരെ ഒന്ന് ആശ്വസിപ്പിക്കേണ്ടത് എന്ന് സ്വന്തം ജീവിതാനുഭവങ്ങൾ ഇത്രയും തീവ്രമായി പകർത്തിയെഴുതിയതിൽ കൂടി അവർ ആ വിഷമങ്ങൾ ഒരിക്കൽ കൂടി അനുഭവിച്ചു എന്നാണർത്ഥം .. ആ അനുഭവങ്ങൾ ആയിരിക്കാം അവരെ ഇത്രയും ബോൾഡ് ആയി കഴിയാൻ ഇന്നും സാധിക്കുന്നത്.. നേരിട്ട് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. ഈ കുഞ്ഞു പെണ്ണാണോ അന്നത്തെ ആ അമ്മീമകഥയിലെ നായിക എന്നു.. എന്ത് ക്യൂട്ട് ആണ് ആ മുഖമെന്നോ. കുറെ നാളത്തെ ആഗ്രഹമായിരുന്നു ഇന്നലെ സാധിച്ചത്.. കണ്ണൂർ വിമൻസ് കോളേജിൽ ഇന്നലെ എച്ചുമിക്കുട്ടി വന്നപ്പോൾ...
2 comments:
ആശംസകൾ
പലവഴിക്ക് വന്ന് കടലിൽ ചേർന്ന് ഒന്നായി തീരുന്ന നദി പോലെ പലരേയും നീറ്റുന്ന അനുഭവങ്ങൾ ഒരൊറ്റ സ്ത്രീയിൽ പീഡിതമായിരിക്കുന്നു .സമൂഹമന:സാക്ഷിക്ക് മുന്നിൽ തല ഉയർത്തി നിന്ന് സംസാരിക്കാൻ പ്രവർത്തിക്കാൻ എച്ചുമുക്കുട്ടിയെ പ്രാപ്തയാക്കിയത് ഈ അസാധാരണമായ അനുഭവങ്ങളുടെ ആഴവും തീവ്രതയും തന്നെയാണ്..
Post a Comment