ഞാൻ രാഷ്ട്രീയ നിലപാടില്ലാത്ത ഒരു പെണ്ണല്ല. അതുകൊണ്ട് ഇപ്രാവശ്യത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പ് എൻറെയും വലിയ ഉൽക്കണ്ഠയാണ്.
മതേതരമാവണം ജാത്യേതരമാവണം അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സ്വീകരിക്കാൻ തയാറില്ലാത്തവരാവണം.
കുട്ടികൾക്കും ദരിദ്രർക്കും ദുർബലർക്കും ദളിതർക്കും സ്ത്രീകൾക്കും കൃത്യമായ നീതി ഉറപ്പ് വരുത്താൻ ആഗ്രഹിക്കുന്നവരാവണം. യുദ്ധാക്രോശങ്ങളും ശക്തിയുടെ അശ്‌ളീല പ്രദർശനവും ചെയ്യാത്തവരാവണം. സമത്വമെന്ന ആശയത്തെ കേട്ടു പരിചയമെങ്കിലും വേണം.
ഇക്കാര്യങ്ങളോട് ഏറ്റവും അടുത്തു നില്ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം അധികാരത്തിൽ വരട്ടെ...
No comments:
Post a Comment