Echmu Kutty
എച്മു ചേച്ചിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് കവി അയ്യപ്പനെതിരെയുള്ള മി ടൂ വെളിപ്പെടുത്തലിനു ശേഷമാണ്,
വെറും തുറന്നെഴുത്തുകൾ അല്ലായിരുന്നു അവ,ഓരോ വായനക്കാരിലും ഇത് താൻ തന്നെയല്ലേ എന്ന് തോന്നിപ്പിക്കും വിധം അനുഭവങ്ങളെ തീഷ്ണമായി എത്തിക്കുവാൻ ആ എഴുത്തിനു സാധിക്കുന്നു ,
എഴുത്തിന്റെ ആ ശൈലി എന്റെ എക്കാലത്തെയും പ്രിയ കഥാകാരി മാധവിക്കുട്ടിയെ ഓർമിപ്പിക്കുന്നതാണ്,അന്ന് മുതൽ ഞാൻ എച്മുന്റെ എല്ലാ കുറിപ്പുകളും മുടങ്ങാതെ വായിച്ചിരുന്നു, ചേച്ചി കടന്നുപോയ,അവർ തരണം ചെയ്ത ഓരോ പ്രതിസന്ധിയും വേദനയോടെയാണെങ്കിലും മനസ്സ് കൊണ്ട് ചേർത്ത് നിർത്തി വായിച്ചിട്ടുള്ള വായനക്കാരിൽ ഒരാളായതിനാൽ തന്നെ, എച്മു ചേച്ചീനെ പരിചയപ്പെടണമെന്നത് വലിയൊരു ആഗ്രഹമായി മനസ്സിൽ കയറിയത് ആ സ്നേഹത്താലും എഴുത്തിന്റെ മാസ്മരിക ശക്തിയാലുമാണെന്നതിൽ തർക്കമില്ല,
ചേച്ചിയോട് ഒന്ന് സംസാരിക്കണമെന്ന ആഗ്രഹം
കഴിഞ്ഞ ദിവസമാണ് ഞാൻ ഭർത്താവിനോട് പറഞ്ഞത്, നിമിഷങ്ങൾക്കുള്ളിൽ തന്നെ നമ്പർ എവിടുന്നോ വാങ്ങി തന്നു,എച്മു ചേച്ചിയോട് ഞാൻ സംസാരിച്ചു,, ചേച്ചിയെ കാണാൻ വൈകാതെ ഞാനെത്തുമെന്നും പറഞ്ഞാണ് ആ കാൾ വെച്ചത്,ഒരുപാട് സന്തോഷം ചേച്ചി, തിരക്കുകൾക്കിടയിലും എന്നോട് സ്നേഹപൂർവ്വം സംസാരിച്ചതിന് ..
ജീവിതത്തിൽ നന്മകൾ മാത്രം വന്നു ചേരട്ടെ 💓
No comments:
Post a Comment