Tuesday, October 20, 2020

ഹത്റാസ് പോലേയുള്ള ദുരന്തങ്ങൾ.., ആൺകോയ്മക്ക് എത്ര വേണമെങ്കിലും.., പെൺകുട്ടിയുടെ ചിത.., ഭാഗ്യലക്ഷ്മി ചേച്ചി, ശ്രീ ലക്ഷ്മി, ദിയ.., പ്രിയങ്ക ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഒറ്റ.., ഗാന്ധിജി കഷ്ടരാത്രിയിൽ പിറന്നവൻ.., ഹത്റാസിലെ പോലീസ്‌ സി സി ടി വി രംഗങ്ങൾ എടുത്തില്ല.., സിദ്ദീഖ് കാപ്പനെ യൂ പി

                                                 


ഹത്റാസ് പോലേയുള്ള ദുരന്തങ്ങൾ സംഭവിക്കുക. ജനങ്ങളിൽ ചിലരെ മാത്രം മതി എന്ന് ഗവൺമെന്റ് ഔദ്ധത്യത്തോടെ തീരുമാനിക്കുക. ദുരന്തം നേരിടേണ്ടി വന്ന കുടുംബത്തിനെ പിൻതുണച്ചവർക്ക് എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഗവൺമെന്റ് പറയുക...
സ്ത്രീകൾക്ക് ഇന്ത്യയിലെ സ്ത്രീകൾക്ക് ഒന്നിച്ച് ഹത്റാസിൽ പോകാൻ തോന്നേണ്ടേ?
ഒറ്റക്കെട്ടായി... നമ്മൾ ഒന്നിച്ചാൽ ഒന്നിച്ചു പോയാൽ...
നമുക്ക് നോവുന്നില്ലേ... നമ്മുടെ നാവ് അരിഞ്ഞുകളഞ്ഞതായി തോന്നുന്നില്ലേ... നമ്മൾ ഓരോരുത്തരും പീഢിപ്പിക്കപ്പെട്ടതായി തോന്നുന്നില്ലേ...
ജനാധിപത്യ രാജ്യമാണ്.. ഏകാധിപതി ഭരിക്കുന്ന ഇടമല്ല.
രാജ്യദ്രോഹക്കുറ്റം ചുമത്തുമത്രേ.....
-------------------------------------------------------------------------------------------------------------------

 28/09/20

ആൺകോയ്മക്ക് എത്ര വേണമെങ്കിലും നികൃഷ്ടവും നിന്ദ്യവുമാകാം... ആർക്കും അതിൽ പ്രശ്നമില്ല.

എന്നാൽ ഫെമിനിസം കറകളഞ്ഞ തനിത്തങ്കമായിരിക്കണം. അതിൽ ഒരു മറുക് പോലും അനുവദിക്കില്ല...
ആൺകോയ്മ തീട്ടൂരം തന്നിട്ട് എവിടെ യാണ് ഫെമിനിസം നടപ്പാക്കാനുള്ളത്?

-------------------------------------------------------------------------------------------------------------------

                            
------------------------------------------------------------------------------------------------------
                       
ഞാൻ ആരേം അടിച്ചിട്ടില്ല. ഒറ്റ തെറിയും വിളിച്ചിട്ടില്ല. ഒരാളേയും കേറിപ്പിടിച്ചിട്ടില്ല.. ആരെക്കുറിച്ചും അപവാദം പറഞ്ഞിട്ടില്ല.

എന്നിട്ട് പറ്റുന്നവരെല്ലാം എന്നോടിതൊക്കെ ചെയ്തു നോക്കീട്ടുണ്ട് .
ഞാൻ പൊട്ടിക്കരഞ്ഞു... ഓടി രക്ഷപ്പെട്ടു... ആരും എനിക്ക് കൂട്ടു വന്നില്ല...
അതുകൊണ്ട് ഭാഗ്യലക്ഷ്മി ചേച്ചി, ശ്രീ ലക്ഷ്മി, ദിയ സന എന്നിവരോട് എനിക്ക് ആദരവുണ്ട്. ബഹുമാനമുണ്ട്..
നമ്മൾ അപമാനിക്കപ്പെട്ട പെണ്ണുങ്ങൾ ഒരു കൂട്ടമായി പോവേണ്ടതായിരുന്നു അവർക്കൊപ്പം എന്ന അഭിപ്രായം ഉണ്ട്.
-------------------------------------------------------------------------------------------------------------------------------
 പ്രിയങ്ക ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഒറ്റ അഭ്യർത്ഥനയേ ഉള്ളൂ...
ഇവിടെ ഈ ആലിംഗനത്തിൽ നിങ്ങളുടെ പോരാട്ടം നിറുത്തരുത്.
ദളിതർക്കും കർഷകർക്കും ആരുമില്ലാത്ത പെണ്ണുങ്ങൾക്കും രണ്ടു പെട്ടികളുമായി മക്കളെ ഒക്കത്തും കഴുത്തിലും ഇരുത്തി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനത്തിൽ നടന്നു നീങ്ങിയ മനുഷ്യർക്കും അങ്ങനെ ഒരുപാടൊരുപാട് മനുഷ്യർക്ക് നിങ്ങളെ ആവശ്യമുണ്ട്...
അവരെല്ലാം കൂടെ ഉണ്ടാവും...
----------------------------------------------------------------------------------------------------------------- 
 ഗാന്ധിജി
വ്യർഥമാസത്തിലെ കഷ്ടരാത്രിയിൽ പിറന്നവൻ...
ഖാൻ അബ്ദുൽ ഗാഫർഖാൻറെ മകൻ എഴുതിയ ഒരു പുസ്തകമുണ്ട്. വിൻസ്ററൺ ചർച്ചിൽ ഗാന്ധിജിയെ തട്ടിക്കളയാൻ വൈസ്രോയിയോട് നിർദ്ദശിക്കുന്ന കത്ത് ഉദ്ധരിച്ചു കൊണ്ട്...
വൈസ്രോയി നടുങ്ങിക്കൊണ്ട് മറുപടി എഴുതി..
'പറ്റില്ല... ഇന്ത്യ കത്തും. നമ്മുടെ സമ്പത്ത് എല്ലാം എരിഞ്ഞമരും. ഇന്ത്യയിലെ മറ്റേതൊരു നേതാവിനേയും അധികാരവും ധനവും സുഖങ്ങളും നല്കി വിലക്ക് വാങ്ങാം....
ഈ മനുഷ്യൻ... ഇയാളെ ഒന്നും പ്രലോഭിപ്പിക്കില്ല. ഇന്ത്യയുടെ പരിപൂർണ സ്വാതന്ത്ര്യം എന്നതിലല്ലാതെ വേറൊന്നിലും ഇയാൾ രാജിയാവുകയില്ല...'
ഖാൻ അബ്ദുൽ ആലി ഖാൻ എഴുതിയ ദ അൺടോൾഡ് സ്റ്റോറി ഓഫ് ഇന്ത്യൻ ഇൻഡിപെൻഡന്റ് ൻസ് എന്ന പുസ്തകത്തിൽ നിന്ന്...
----------------------------------------------------------ഹത്റാസിലെ ആ പെൺകുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് പോലീസ്‌ സി സി ടി വി രംഗങ്ങൾ എടുത്തില്ല. ഇപ്പോൾ ദിവസങ്ങൾ കൊഴിഞ്ഞു പോയി. ആശുപത്രിയിൽ ഏഴുദിവസത്തിനപ്പുറം സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാറില്ല
പതിനാലും പതിനേഴും വയസ്സായ പീഡിപ്പിക്കപ്പെട്ട രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തു പോലീസിൻറേ ഉദ്യോഗഭാരം കുറച്ചും കൊടുത്തു.
ഈ ലോകത്ത് ഇതുവരെ നടന്ന സകല ബലാത്സംഗങ്ങൾക്കും എതിരേ ഞാൻ എപ്പോഴും പ്രതിഷേധിക്കുന്നുണ്ട്... പ്രതിഷേധിക്കുകയും ചെയ്യുന്നു.
അല്ലെങ്കിൽ അവിടെ, ഇവിടെ, ആ സ്ഥലത്ത്, ഈ സ്ഥലത്ത് ബലാത്സംഗം നടന്നപ്പോൾ നിങ്ങൾ പ്രതിഷേധിച്ചില്ലല്ലോ എന്ന് ചോദിക്കാൻ സാക്ഷരരായ സ്ത്രീകളും പുരുഷന്മാരുമായി ഏറെപ്പേർ വരും. എന്നോട് ചോദ്യങ്ങൾ ചോദിക്കും.
സകല രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരും പോലീസുകാരും പട്ടാളക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല ഭർത്താക്കന്മാർ ചെയ്യുന്ന ബലാത്സംഗത്തിനും ഞാൻ എതിരാണ്.
ആര് ആരേ ബലാത്സംഗം ചെയ്യുന്നതിനും ഞാൻ എതിരാണ്...
--------------------------------------------- 

                               
അഴിമുഖം പോർട്ടലിലെ സിദ്ദീഖ് കാപ്പനെ യൂ പി ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു.
ഹത്റാസിലേക്ക് പോകും വഴി മഥുരയിൽ വെച്ചായിരുന്നു അറസ്റ്റ്.
അദ്ദേഹം എന്നെ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്.
യൂ പി സർക്കാരിൻറെ കിരാതഭരണം ഇവിടെ കേരളത്തിലിരിക്കുന്ന എന്നെ നേരിട്ട് വേദനിപ്പിക്കുന്നത് ഇങ്ങനേയുമാണ്...
ഒത്തിരി സമയം എന്നോട് സംസാരിച്ച ഒരാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമ്പോൾ....
ഹത്റാസിലെ ആ പെൺകുട്ടിയുടെ വീട്ടുകാർ നിശ്ശബ്ദരാക്കപ്പെടുമെന്ന് എനിക്ക് ഭയം തോന്നുന്നു.
------------------------------------------------------

No comments: