ഈ ഒറ്റത്തന്തയ്ക്ക് പിറന്ന പോലെ ഒരു ജുഗുപ്‌സയുണ്ടാക്കുന്ന പ്രയോഗമാണിതും. കാരണം സിനിമേലായാലും കഥേലായാലും നാടകത്തിലായാലും ജീവിതത്തില്‍ ഒരിയ്ക്കല്‍ പോലും കണ്ടിട്ടില്ലാത്ത കുട്ടി അച്ഛനെ കണ്ടാല്‍ ഉടനെ തിരിച്ചറിയും. ചെറിയ കുട്ടിയാണെങ്കില്‍ അച്ഛനെ കണ്ട വഴി കൈയിലേക്ക് ചാടും. വലിയ കുട്ടിയാണെങ്കില്‍ എവിടെയെങ്കിലും അച്ഛന്‍ ഉണ്ടായിരുന്നു എന്ന വിശ്വാസത്തില്‍ ഞാനിതുവരെ ധൈര്യായി ജീവിക്കായിരുന്നു എന്ന് പറയും. പെറ്റ് പാലു കൊടുത്ത് പോറ്റിയ അമ്മയെ കണ്ടാല്‍ അച്ഛന്‍ അനുവദിക്കുമ്പോഴേ കുട്ടി അമ്മയുടെ പക്കലേക്ക് ചെല്ലൂ. .... അമ്മയെ തിരിച്ചറിയൂ. അമ്മ എവിടെയെങ്കിലും ജീവിച്ചിരുന്നതുകൊണ്ട് ഒരു കുട്ടിയ്ക്കും ധൈര്യം ഒട്ടും വരികയുമില്ല.
പിന്നേമുണ്ട് ... അച്ഛനു ഇഷ്ടല്യാത്ത കല്യാണം കഴിച്ച പെണ്‍കുട്ടികളുടെ ചില രീതികളുണ്ട് ... എത്ര വികാരനിര്‍ഭരമായ രംഗത്ത് വെച്ച് അച്ഛനെ കാണുമ്പോഴും ഇങ്ങനെ കൊടി നാട്ടിയ പോലെ നില്‍ക്കുകയേ ഉള്ളൂ. കല്യാണത്തിനു മുന്‍പുള്ള അത്രയും കാലം സ്‌നേഹമായി വളര്‍ത്തി വലുതാക്കിയ അച്ഛനെ കാണുമ്പോള്‍ അത് എവിടെ വെച്ചായാലും ഏതവസരത്തിലായാലും ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ പറ്റാത്ത പെണ്‍കുട്ടികള്‍... കുറ്റവാളികളായി ഇങ്ങനെ നില്‍ക്കുന്നവര്‍... സ്വന്തം അച്ഛനെ ഏതു പ്രായത്തിലായാലും ഏതവസ്ഥയിലായാലും കെട്ടിപ്പിടിക്കാന്‍ നമുക്ക് ആരുടെയെങ്കിലും സമ്മതം വേണോ?
അതും ജുഗുപ്‌സയുണ്ടാക്കുന്ന ചിത്രീകരണങ്ങളാണ്...
1 comment:
കല്യാണത്തിനു മുന്‍പുള്ള അത്രയും കാലം സ്‌നേഹമായി
വളര്‍ത്തി വലുതാക്കിയ അച്ഛനെ കാണുമ്പോള്‍ അത് എവിടെ
വെച്ചായാലും ഏതവസരത്തിലായാലും ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍
പറ്റാത്ത പെണ്‍കുട്ടികള്‍... കുറ്റവാളികളായി ഇങ്ങനെ നില്‍ക്കുന്നവര്‍...
സ്വന്തം അച്ഛനെ ഏതു പ്രായത്തിലായാലും ഏതവസ്ഥയിലായാലും കെട്ടിപ്പിടിക്കാന്‍
നമുക്ക് ആരുടെയെങ്കിലും സമ്മതം വേണോ?
ഇത് തന്നെയാണ് നാട്ടിലുള്ള അച്ഛന്മാരുടെ സ്ഥിതിവിശേഷവും ...!
Post a Comment