Friday, June 15, 2018

ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഭരണ പരിഷ്‌ക്കാരങ്ങള്‍.

fb

നമുക്ക് കാക്കത്തൊള്ളായിരം നിയമങ്ങളുണ്ട്. അത് മുഴുവന്‍ ഭംഗിയായി നടപ്പിലാക്കുകയായിരുന്നെങ്കില്‍ എത്ര നല്ല സ്ഥലമായേനെ ഇന്ത്യ. നിയമം നടപ്പിലാകരുതെന്ന് വാശിയുള്ളവര്‍ക്ക് എങ്ങനെ വേണമെങ്കിലും നിയമങ്ങളെ മാറ്റിമറിക്കാം എന്നൊരു ഗംഭീര നിയമം ഇവിടെ ഉള്ളിടത്തോളം ദുരന്തങ്ങള്‍ വായും പിളര്‍ന്നു വരുമ്പോള്‍ നമുക്ക് ഇരയാകാന്‍ മാത്രമേ കഴിയൂ.

ഇന്നത്തെ വാര്‍ത്തയാണ്...

വന്‍ കിട കെട്ടിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട അഗ്‌നിശമന സംവിധാനത്തിനു കേന്ദ്രചട്ടം ബാധകമാക്കേണ്ടത്രേ! മന്ത്രി സഭാ തീരുമാനമാണ്.

മുനിസിപ്പല്‍ ചട്ടം മതിയെന്ന്.. കേന്ദ്രചട്ടം മാര്‍ഗരേഖയാക്കിയാല്‍ മതിയെന്ന്.. നിരബന്ധമാക്കേണ്ടതില്ലെന്ന്..

കേന്ദ്രചട്ടം നിര്‍ബന്ധമാക്കണമെന്ന് പറഞ്ഞ ഫയര്‍ ഫോഴ്‌സ് മേധാവിയെ ഏറ്റവും വേഗം പുറത്താക്കി. പിന്നീട് വന്ന മേധാവിയും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചെങ്കിലും പണക്കാരായ കെട്ടിടനിര്‍മ്മാതാക്കള്‍ പ്രതിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രിയടക്കം എല്ലാവരും കെട്ടിട നിര്‍മ്മാതാക്കളുടെ പക്ഷത്തായി.

നിയമം മാറി. അല്ലെങ്കില്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാമെന്ന് അനുമതിയായി.

സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ താമസമാക്കുവാന്‍ സാധാരണ ജനത്തെ നിര്‍ബന്ധിക്കുന്നത് ഇങ്ങനെ ഓരോ നിയമത്തിലും വെള്ളം ചേര്‍ത്തുകൊണ്ടാണ്. നീര്‍ത്തടങ്ങളിലും നദീമുഖങ്ങളിലും നിര്‍മ്മിതികള്‍ ഉയര്‍ത്തുന്നത് ഇങ്ങനെയാണ്..

മഴ വരുമ്പോഴും ഭൂമി കുലുങ്ങുമ്പോഴും പാവപ്പെട്ടവര്‍ തുലഞ്ഞ് പോകുന്നത് ...
വരള്‍ച്ചയില്‍ വെന്തുരുകി അവര്‍ ! ദഹിച്ചു പോകുന്നത്...

പ്രകൃതിക്ഷോഭങ്ങള്‍ എല്ലാവരേയും ബാധിക്കുമെന്ന് പറയുമ്പോഴും അത് സമൂഹത്തിലെ ഏറ്റവും ദരിദ്രരെ ബാധിക്കുന്നതു പോലെ ധനികരെ ബാധിക്കുകയില്ല...

പ്രകൃതി ദുരന്തങ്ങള്‍ നാശം വിതച്ച ഉത്തരാഖണ്ഡിലും ലത്തൂരിലും ഗുജറാത്തിലും നാഗപട്ടണത്തും അലഞ്ഞു നടന്ന എന്റെ ഓര്‍മ്മകളില്‍ നിന്ന് ഞാന്‍ പഠിച്ച പാഠ ങ്ങളില്‍ നിന്ന്...

2 comments:

പട്ടേപ്പാടം റാംജി said...

സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ താമസമാക്കുവാന്‍ സാധാരണ ജനത്തെ നിര്‍ബന്ധിക്കുന്നത് ഇങ്ങനെ ഓരോ നിയമത്തിലും വെള്ളം ചേര്‍ത്തുകൊണ്ടാണ്. നീര്‍ത്തടങ്ങളിലും നദീമുഖങ്ങളിലും നിര്‍മ്മിതികള്‍ ഉയര്‍ത്തുന്നത് ഇങ്ങനെയാണ്..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രകൃതിക്ഷോഭങ്ങള്‍ എല്ലാവരേയും ബാധിക്കുമെന്ന്
പറയുമ്പോഴും അത് സമൂഹത്തിലെ ഏറ്റവും ദരിദ്രരെ
ബാധിക്കുന്നതു പോലെ ധനികരെ ബാധിക്കുകയില്ല...