A rally in Delhi on 29 December 2012...Photograph: India Today Group/Getty Images
എല്ലാവരും ഉല്‍ക്കണ്ഠപ്പെടുന്നു … വിഷമിക്കുന്നു. . പുറത്തിറങ്ങി കൂടുതല്‍ കുറ്റങ്ങള്‍ ചെയ്യില്ലേ എന്നാശങ്കപ്പെടുന്നു.
സമരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ജ്യോതിസിംഗിന്റെ അമ്മയച്ഛന്മാര്‍ക്ക് ചങ്ക് പൊട്ടിപ്പോകുന്നുണ്ട്. കോടതി നാളെ കേസ് പരിഗണിയ്ക്കാനിരിക്കുയാണു പോലും..
കുട്ടിക്കുറ്റവാളിയെ എന്തു ചെയ്യണം എന്ന് പല അഭിപ്രായങ്ങളുയരുന്നുണ്ട്...
ബസ്സിലുണ്ടായിരുന്ന പുരുഷന്മാരോട് ജ്യോതി സിംഗ് ബഹുമാനമില്ലാതെ സംസാരിച്ചതാണ് കുട്ടീക്കുറ്റവാളിയെ പ്രകോപിപ്പിച്ചതത്രേ. അതുകൊണ്ടാണ് ബലാല്‍സംഗത്തിനുശേഷം കുടല്‍ മാല ഇരുമ്പ് കമ്പിയില്‍ കോര്‍ത്ത് വലിച്ച് പുറത്തിട്ടത്.
ഈ ഒരു കുട്ടിക്കുറ്റവാളിയെ മാത്രം ശിക്ഷിച്ചാല്‍ പെണ്‍ ശരീരമുള്ള മനുഷ്യര്‍ രക്ഷപ്പെടുമോ?
പുരുഷ ശരീരം ലഭിച്ചിട്ടുള്ളവര്‍ക്ക് തോന്നും പടി കൈകാര്യം ചെയ്യാനുള്ളതാണ് പെണ്‍ ശരീരം, പെണ്‍ മനസ്സ്, പെണ്‍ സ്വത്ത് എന്നൊക്കെ ആവര്‍ത്തിച്ചുരുവിട്ട് പഠിപ്പിക്കുന്ന നമ്മുടെ സംസ്‌ക്കാരത്തിന് കുറ്റമില്ലേ.. ആ സംസ്‌ക്കാരം ഒരിളക്കവും കൂടാതെ പാലിയ്ക്കപ്പെടണമെന്ന് വലിയ വലിയ പദവികളിലിരുന്ന് ആവര്‍ത്തിയ്ക്കുന്നവര്‍ കുറ്റമൊന്നും ചെയ്യുന്നില്ലേ...
പെണ്ണ് ആണിനേക്കാള്‍ താഴ്ന്ന് നില്‍ക്കണമെന്ന് നീ ഒരു വെറും പെണ്ണാണെന്ന് പുച്ഛിയ്ക്കുന്നവര്‍ അവന്‍ പാഠം പഠിപ്പിക്കുമെന്ന് വെറുതേ ഒരു നിമിഷത്തേക്ക് എങ്കിലും മനസ്സില്‍ തോന്നുന്നവര്‍ എല്ലാവരും ഇമ്മാതിരി കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ അറിയാതെയെങ്കിലും പങ്ക് വഹിക്കുന്നില്ലേ...
അപ്പോള്‍ ശിക്ഷ ആര്‍ക്കൊക്കെ വേണം... എവ്വിധമൊക്കെ വേണം ...
1 comment:
പെണ്ണ് ആണിനേക്കാള്‍ താഴ്ന്ന് നില്‍ക്കണമെന്ന്
നീ ഒരു വെറും പെണ്ണാണെന്ന് പുച്ഛിയ്ക്കുന്നവര്‍ അവന്‍ പാഠം
പഠിപ്പിക്കുമെന്ന് വെറുതേ ഒരു നിമിഷത്തേക്ക് എങ്കിലും മനസ്സില്‍
തോന്നുന്നവര്‍ എല്ലാവരും ഇമ്മാതിരി കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍
അറിയാതെയെങ്കിലും പങ്ക് വഹിക്കുന്നു...
Post a Comment