12/12/2020
പപ്പിനി മുഴോൻ നേരോം പ്രാഞ്ചീസിനേം രാഗവേട്ടനേം ഉണ്ണ്യേം മോഗനനേം പാറ്ട്ടീല്ള്ള എല്ലാരേം വല്ലിയ നേദാക്കമ്മാരേം ഇപ്പളത്തെ മുക്കിയമന്ത്‌രീനേം ചീത്ത പറേണ്ണ്. 'അച്ചുവാനന്തൻ വരണാര്ന്ന് അയ്യാള് പറഞ്ഞേനേം. അപ്പോ വല്യ നേതാവ്
പർദാനമന്ത്‌രി ആയേനേം' എന്നൊക്കെ നെലോളിക്കണ്.. പ്‌രാക്ണ്.
അയിൻറെടേല് ഒറക്കുപ്പായം തയിക്കണ്, ചോറും മീങ്കറീം ഇണ്ടാക്കണ്.. ചമ്മന്തി അരക്കണ്.
'മിണ്ടാണ്ടിരിക്ക് പപ്പിന്യേ, അച്ചുവാനന്തൻ തോറ്റ്ല്ലേ, പിന്നെങ്ങ്നാ വരാ, പറയ്യാ'ന്ന് രാഗവേട്ടൻ ആയം പറഞ്ഞോക്കി.
'അപ്പ പെണ്ണങ്ങളെ മുക്കിയമന്ത്‌രീ ആക്കീലാ'ന്നായി പപ്പിനീരെ തൊള്ളേടല്.
'പാറ്ട്ടിക്കും പെണ്ണങ്ങളെ വേണ്ട. അദ്ണ് സത്തിയം.'
'പാറ്ട്ടീരെ ആ വല്യ നേതാവ് പർദാനമന്ത്‌രി ആവണ്ടതാര്ന്ന് ' എന്നാണ് പപ്പിനീരെ നെലോളി. അല്ലാണ്ട് പൊറത്ത് നിന്ന് സകായിക്കല്ല വേണ്ടത്..
'അദ് മ്മടെ നാട്ട്ല് വല്യ മാറ്റായേനേന്ന്.. അങ്ങ്നെ എള്തരം കാട്ടി നാട് തൊലക്കാനാ നിന്നേന്ന് പാറ്ട്ടി… '
'നിങ്ങള് ഒക്കെ ഞോക്കിക്കോ.. കൊർച്ച് കഴീമ്പോ പൂജേം ചപോം പാർത്തിക്കലും ആയിറ്റ് ഇന്തുത്തം വരും. അയിന് വയി വെട്ടാ പാറ്ട്ടി ഇങ്ങ്നെ ഒയിഞ്ഞീട്ട്..'
രാഗവേട്ടനും ബാക്കിള്ളോരും ആയം പറഞ്ഞ്ട്ട് അവള് കേക്ക്ണില്ല. പിന്നവര് പോയി. ചൊക്ളീം അങ്ങാടീൽക്ക് എറങ്ങി.
ഇപ്പോ അങ്ങ്നെ ചായേം കുടിച്ച് വെർതെ ഇരിക്കാമ്പറ്റണ കടോള് ഇല്ല്യാന്നന്നെ പറയാം. പൊഴമ്പള്ളത്തൂല്ല. പാവക്കാട്ട്ല് ഇത്തിരി
ഉള്ളിൽക്ക് പോയ്യാ ചെല ചെറ്യ കടോള്ണ്ട്.
പപ്പിനീരെ കാര്യം വല്യ കഷ്ടാണ്. പാറ്ട്ടീന്ന്ച്ചാ ചാവും. എന്നാ പാറ്ട്ടീരെ പല കാരിയങ്ങളും ഇഷ്ടല്ല… അവളക്ക് എല്ലരോടും സിനേകാണ്. അത് ആര്ക്കും തിരിയില്ല. എല്ലരും അവളരെ തൊള്ള തൊറന്നാ ഒരടി കൊട്ക്കണന്ന് വിചാരിക്കും. പാറ്ട്ടീരെ ആള്ക്കാരെനേ വെർപ്പിച്ചാ പിന്നാരാണ്ടാവാ ഒര് തൊണയ്ക്ക്.
ചൊക്ളിക്ക് പപ്പിനീനെ പേട്പ്പിച്ച് നിർത്താമ്പറ്റില്ല. അവളോട് സിനേകാണ്.. എന്തിറ്റ് സിനേകാ അത് ന്ന് പലേ വട്ടം പ്രാഞ്ചീസ് ചോയിച്ച്..
അവള്‌രെ അട്ത്താവ്മ്പോ തണലത്ത് കാറ്റും കൊണ്ട് ഇരിക്കണ പോല്യാന്ന് പറ്ഞ്ഞു. വേറൊന്നുല്ല പറയാനായിറ്റ്..
പപ്പിനീനെ നാട്ടാര് പിടിച്ച് തല്ലോന്ന്ള്ള ആധീലാണ് ചൊക്ളീരേ കൊറേ ദൂസങ്ങള് കയിഞ്ഞു പോയേ..അദിന് ചേഴം.
പിന്നെ പത്ക്കനെ ചൊക്ളി അതാ മറന്നു.
ഈയടെ കൊറച്ചീസായിട്ട് വെള്ത്ത മുസ്‌ലിം പള്ളീല് എന്താവോ വെല്യോര് ആഗോഷ്ണ്ണ്. പെര്ന്നാളാ എന്തിറ്റാവോ ? രാത്ത്‌രീല് കുറാൻന്ന്ള്ള അവരെ പുസ്സ്തത്തിനെപ്പറ്റി പറേണുണ്ടാവും.. ചൊക്ളി ഇടയ്ക്കൊക്കേ അവ്ടെ ചെന്നിരിക്കും. ഒന്നുങ്ങട് തിരിയില്ല..ഒര് ജാതി ബാഷേണ്. പിന്നെ വല്ല പലകാരോം വാങ്ങീറ്റ് പോരും.
അങ്ങന്നീണ് ഒരീസം മമ്മോട്ടിന്ന് പറേണ സിലിമക്കാരൻ വരണ്ട്ന്ന് കേട്ട്ത്. അയ്യാള്‌ടെ സിലിമോള് ചൊക്ളി കണ്ട്ട്. നല്ല ഭംഗീണ് അയ്യാള്ക്ക്. അട്ത്ത് കാണാച്ചാ നല്ലതന്നേന്ന് ചൊക്ളീം വിജാരിച്ച്.
പപ്പിനീനോട് 'നല്ല ചേല കെട്ടിക്കോ മ്മക്ക് പൂവ്വാടീ'ന്ന് പറഞ്ഞപ്പോ, അവളക്ക് അയ്യാളേനേ കാണണ്ട. 'അയ്യാള് സകല പെണ്ണങ്ങളേം മോശാക്കണ വർത്താനം പറഞ്ഞ്ട്ടും
പെണ്ണങ്ങള്‌രെ ചെവിട്ടത്തടിച്ച്ട്ടും സിലിമേല് നിക്കാന്ന്.' അവളരെ കണ്ട് പിട്ത്തേണ്.
പ്രാഞ്ചീസ് സമ്മേയ്ച്ചില്ല.
'അയ്യാള് സൊന്തം ഭാര്യേ തല്ലണില്ലാന്നേയ്. ഇതൊക്കെ കതയല്ലേ.. കതേല് അങ്ങനൊക്കിണ്ടാവും. പിന്നേയ്, അയ്യാള് മ്മ്ടെ പാറ്ട്ടിക്കാരനാ. അത് മറ്ക്കണ്ട. '
പപ്പിനി അവളരെ തൊള്ള പൊളിച്ചു.
'അയ്യാള് ഭാര്യേ തല്ല്ണ്ടോന്ന് നമ്മ്ക്ക് അറീല്ല. അത് ല്ല. അയ്യാള് പാറ്ട്ടീരെ മൻഷനാച്ചാ പെണ്ണങ്ങളെ മോശാക്കി പറേര്ത്, അടിക്കര്ത് എന്ന് അറീല്ലേ.. പാറ്ട്ടി പറേണ്ടാ അങ്ങ്നെ ചിയ്യാൻ.. പെണ്ണങ്ങളെ അടിച്ചൊതുക്ക്ണ കാണ്‌മ്പൊ എല്ലാ ആണങ്ങള്ക്കും ഒര് കുളിരാ.. പെണ്ണങ്ങ്ളെ നെലക്ക് നിറ്ത്തലല്ലേ ആണ്ങ്ങള്ടെ ജീവ്തത്തില് ഒരേ ഒര് പണി. '
'അയ്യാള് പെണ്ണ്ങ്ങളെ സ്നേഹിക്കലും ഇല്ല്യേ സിന്മേല്.. അത് നീയ്യ് കണ്ട്ട്ട്‌ല്ലേ.. '
പ്രാഞ്ചീസ്ന് മമ്മോട്ടീനെ കുറ്റം പറ്ഞ്ഞാ സയിക്കില്ല. അയ്യാള്‌ടെ പടങ്ങള് എറങ്ങ്ണ ദൂസം കാണും. എവിട്യാണ്ട് പോയി അയ്യാളെ കണ്ട് പോട്ടം പിട്ച്ച്ണ്ട്. അയ്യാള്‌ടെ ഒപ്പ് വേടിച്ച്‌ണ്ട്. അതൊക്കെ പ്രാഞ്ചീസ് മുറീല് ചില്ലിട്ട് തൂക്കീണ്ട്. പിന്നെ അയ്യാള്ടെ പോലെ നെറള്ള ചില്ലിൻറെ കണ്ണാടേം പറ്റ്മ്പളൊക്കെ വെക്കും.
'ടാ പ്രാഞ്ചീസേ, ഒര് പാട്ട് പാടി വഞ്ചീല് പോണതാ, കൊറച്ച് പുല്ലുമ്മേ കെടന്ന് ഇളിച്ച് കാട്ടണതാ ഒന്നല്ല സിനേഹം. അയ്യാള് ഒര് വല്യ മൻഷനാണ്.
ഉമ്മിണിപ്പേര്ണ്ട് അയ്യാള് ചിയ്യണ പോല്യൊക്കെ ഓരോന്ന് ചിയ്യാൻ കൊതിയായിട്ട്. അപ്പോ പാറ്ട്ടീനെ അറീണ അയ്യാള് പെണ്ണ്ങ്ങളോട് മോശായിട്ട് മിണ്ടര്ത്, അടിക്കര്ത്. ആള്കാര് അങ്ങ്നെ ചിയ്യണത് ശര്യാന്ന് വിചാരിക്കും. അയ്യാള്ക്കൊക്കെ നാട്ടാരോട് വല്യ ചൊമതലേണ്ട്…'
പ്രാഞ്ചീസ്‌ന് ഏതാണ്ട് ഒക്കെ തിരിഞ്ഞ പോലേ തോന്നി.
എന്തായിറ്റും അവള് വന്ന്ല്യ..
ചൊക്ളീം പ്രാഞ്ചീസും പോയി കണ്ടു. മൊയ്തീൻക്കെരേ വീട്ട്ലാര്ന്നു അദിയ നേരം അയ്യാള് ഇര്ന്നത്. കൊറെ ആള്കാര് വന്നേര്ന്നു.
ചൊക്ളിക്ക് അങ്ങട്ട് കൊതിയായി. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച്
ഉമ്മ വെയ്ക്കാനാ തോന്നീത്… എന്താ നെറം.. എന്താ ഭംഗി.. ആണാച്ചാ ഇങ്ങ്നെ ഇര്ക്കണം. ചൊക്ളി ഇത്ര ഭംഗിള്ളോരാണിനെ ഇദ് വരേക്കും കണ്ട്‌ട്ട്ല്ല.
പ്രാഞ്ചീസും കണ്ട്ട്ട്‌ല്ല.
എന്തിറ്റ് പറയാനാ, മറിയപ്പാറേലന്നെ ആരും
കണ്ട്‌ട്ട്ല്ല.
'മേത്തനാച്ചാലും കന്തർവനാ'ന്ന് തൊണ്ണൂറു ചെന്ന വാരസ്യാര് പറയേം ചീതു.
Monday, December 14, 2020
ചൊക്ളി 56
10/12/2020
പപ്പിനീരെ ചെല വർത്താനങ്ങള് കേക്കുമ്പോ ഇബള് ആര്ടേങ്കിലും കൈയീന്ന് അടി വേടിക്കോന്ന് ചൊക്ളിക്ക് പേട്യാവും.. കാണ്ണണ പെണ്ണങ്ങളോടൊക്കെ നമ്മള് ഒര്മിച്ച് നിക്കണന്ന് പറേണതാണ് അവളടെ പണി. എന്ത് കാര്യായാലും പെണ്ണങ്ങള് ഒന്നിച്ചാ അതൊര് ബലാന്ന് അവള് പറേമ്പളൊക്കെ ആളക്കാര് അവളെങ്ങനെ തുറിച്ചോക്കും. ആ ഒറക്കുപ്പായം വേടിക്കാനും പെണ്ണങ്ങള് വരും. മേത്തച്ച്യോള് ഇമ്മിണി വരും. ആ കറത്ത കുപ്പായത്തിൻറടീല് ഈ ഒറക്കുപ്പായോം ഇട്ട് ദൂഭേല്ക്ക് വരെ വിമാനത്തീ കേറിപ്പോവ്വാന്നാണ്ണ് അവററിങ്ങള് പറേണത്. അവറ്റീങ്ങളോടും പപ്പിനി ഇങ്ങ്യനൊക്കെ പറേം.
ചൊക്ളി നന്നായി ഒറക്കുപ്പായം വെട്ടാൻ പടിച്ച്. പിന്നെ കാലൊറേം മേക്കുപ്പായോം വെട്ടാനും പടിച്ചു. എന്നും തുണിയോള് രാത്ത്‌രീല് വെട്ടിയാ വെക്കും. പകല് പപ്പിനി തൈച്ചോട്ടേ.
നല്ല കാശ് കിട്ട്ണ്ട് അവളക്ക്. പെണ്ണങ്ങള്ടെ പഞ്ചായത്ത് പറേല് കഴിഞ്ഞാലും. എരിഞ്ഞാലക്കൊടേല് മാത്രല്ല ത്ര്ശ്ശുരു് ഫേഷന്സിലും എലേററിലും കൊടക്ക്ല്ണ്ട് ഇപ്പോ ഒറക്കുപ്പായം. നാക്ക് കാരീണേങ്കിലും ഇടുക്കണ പണി അവള് മെനക്കാ ചിയ്യും.
പയിനഞ്ചൂസം കയിഞ്ഞപ്പോ ഇന്തുക്കള്ടെ പർദാനമന്ത്‌രിയാ പോയി. പിന്നൊര് കശണ്ടിത്തലേൻ വന്ന്. അയ്യാള് മ്മ്ടെ നാട്ടിൻറട്ത്തേ ഒര് നാട്ട്ലെയാന്ന്.. നമ്മക്കെന്താ കാരിയം?
പണീട്ത്താ ജീവിക്കാൻ പറ്റോന്ന് നോക്കാം അതന്നെ..
ആ ഇന്തു പർദാനമന്ത്‌രി പോയത് മേത്തമ്മാര്‌ക്ക് സന്തോശായീന്നാണ് ചൊക്ളിക്ക് തോന്നീത്. നാട്ട്ല് മുഴോനും മേത്തമ്മാര് നെറഞ്ഞൂന്നാണ് ബാലേന്ദരനും സുകുമാഷും ഇപ്പോ പുതീതായി അവരൊപ്പള്ള പട്ടമ്മാരും നമ്പൂരാരും നായമ്മാരും ഒക്കേം ഏതേരോം പറഞ്ഞ് നട്ക്കണത്. നോക്കുമ്പോ ശരീണ്. മറിയപ്പാറേന്ന് മൂർക്കല്ലൂര് വരേ അദികോം മേത്തമ്മാര് ന്യാ. അവരേ കടോള്, അവ്ടീണ്ങ്ങി കിട്ടാത്തൊന്നൂല്ല, ദൂഭേക്കാര്ടെ വീടോളില് കിട്ട്ണ സാനങ്ങളൊക്കേണ്ട് അവടെ. ലൂട്ടി ഇല്ല്യാത്ത കടോളാണ്. എന്തിറ്റാവോ ഈ ലൂട്ടി? കറ്ത്ത കുപ്പായം ഇട്ട്ട്ടാച്ചാലും പത്ത് പയിനെട്ട് വയസ്സാവ്ണ വരെ പെങ്കുട്ട്യോളേം പടിക്കാൻ വിട്ണ്ട്. അവര്യന്നെ ഉസ്കൂള്. കാറ് കട, ഒക്കീണ്ട്. മേത്തമ്മാര് പെറ്റ് പെര്കാന്നാ പറേണ്. ഇത്രേം ഏടുന്നാണ്ടും വന്ന്താവ്വോ..
പപ്പിനീരെ തൊള്ളേന്ന് ഉത്തരാ ചാടി. പ്രാഞ്ചീസും ഒന്നും പറഞ്ഞ്ല്ല അപ്പോ.
ഈയ്യ മേത്തമ്മാര് ഒക്കെ അബടേം ഇബടേം ഒക്കേയായിറ്റ് ഇണ്ടാര്ന്നു. അന്ന് ദൂഭേൽന്ന് കാശൊന്നും വന്നേര്ന്നില്ല. കാശാര് മേത്തമ്മാര് കാറിലങ്ങ്ടാ പൂവ്വും. ആരും കാണ്ണും കൂടില്ല.. കാശ് കൊറഞ്ഞോര് വല്ലോടത്തും പണീട്ത്താ കഴീണ്ടാവും. അബരേം ആരും കാണ്ണ്ല്യാ. ഇപ്പേ എല്ലര്ടെ അട്ത്തും കാശ് വന്ന്.. പൊന്ന് വന്ന്.
'അപ്പടി കൊഴല് പണാന്നാ പപ്പിന്യേ പറേണ്ണത്' പ്രാഞ്ചീസ് എടേല് കേറി..
പപ്പിനി ചിറിച്ചു..
'അങ്ങനേരിക്കും. കൊഴല് പണം മേത്തമ്മാര് മാത്തറേ കൊണ്ട് രൊള്ളോ. എല്ലരും കൊണ്ടരും. സർക്കാറ്ക്ക് പുടിക്കലാമേ.. എന്നാ പുടിക്കലൈ.. സറ്ക്കാര് ആപ്പീശറും എട്ക്കും. ഇനി ഇട്ക്കാത്ത ആപ്പീശറ്ണ്ടെങ്കെ എല്ലരും ശേന്ത് കൊണ്ണു പോടും'
ചൊക്ളിക്ക് പേടിയായി. ഇബള് പിശാശ് തന്നേണ്.. ഇങ്ങ്നൊക്കെ പറയ്യേ..
'കാശ് വന്തപ്പൊ മേത്തമ്മാര് ടവുണ്ണിലും
അയ്‌വേൻറരീലും ഒക്കെ വീടും കുടീം കടേം വെച്ച്. കാറില്ങ്ങ്ട് പോയൊടങ്ങീ. അപ്പോ മേത്തമ്മാര് എല്ലര്ക്കും കണ്ണില് കാണ്ണണ്ണ പോലേ പാര്ക്കാൻ തൊടങ്ങീ.. അദ്ണ് പെറ്റൂന്നും പെര്കീന്നു
പറേണ്.. എത്തറ പെറ്റാലും പെര്കിയാലും ഇന്തുക്കള്ടെ ഒപ്പെത്ത്ല്ല അവര്. ഒര് പേറില് ഇരുവത് കുട്ടീണ്ടാവോ ഒര് മേത്തച്ചിക്ക്…'
പപ്പിനീരെ വായേന്ന് വീഴണ വർത്താനങ്ങളാണ്.
കാശില്ലാത്ത കാലത്ത് മേത്തമ്മാര്‌ക്ക് കൊറേ ശംങ്കഡന ഒന്ന്ണ്ടാര്ന്നില്ല. ഇപ്പോ മറിയപ്പാറേന്ന് മൂർക്കല്ലൂര് വരേക്കും പല്തരം ശംങ്കഡനോളാണ്. ഒരെണ്ണം കൂടിയ മേത്തത്തം ഇള്ളത്. പിന്നൊരെണ്ണം ഇത്തിരി കൊറഞ്ഞത്. പിന്നേ അയിലും കൊറഞ്ഞത്. അവര് തമ്മില് ഇന്നട്ട് വല്യ വഴക്കൂണ്ടാവും..
എന്തിറ്റാവോ വഴക്ക്..
ചൊക്ളിക്ക് ഒന്നും തിരിയില്ല. മേത്തത്തം കൂടിയോര് ഇന്തുത്തം പറേണ്ണവര്ടെ മാതിര്യൊര് കാട്ടായാ.. കാണ്ണോരൊക്കെ മേത്തമ്മാരാവണംന്നാ പറച്ചില്.
ചൊക്ളിക്ക് തൊയിരക്കേട് തോന്നും. ഇന്തുത്തോം മേത്തത്തോം കൊറേ കൂടിയോരേ കാണുമ്പോ..
ചൊക്ളീം പപ്പിനീം ഒക്കെ ആര്ണ്? മനിഷേമ്മാര് മാത്തറല്ലേ..
പ്രാഞ്ചീസ് പിന്നീം ഒര് ഓട്ടർഷ വേടിച്ചു. ഒര് പെട്ടി ഓട്ടർഷ. നാട്ട്‌ലാകെനെ കെട്ടിടം പണിണ്ല്ലോ. അപ്പോ സാനങ്ങളും കൊണ്ട് ഓട്ടം കിട്ടുന്ന് വെച്ച്ട്ട്…
അപ്പളാണ് അറിഞ്ഞേ പാറ്ട്ടീരെ വെല്ല്യോരു നേതാവ്നോട് പർദാനമന്ത്‌രി ആവാൻ പറേണ്ട്. പാറ്ട്ടി ദല്കീല് മന്ത്‌രിമാര്ടെ കൂട്ടത്ത്‌ല് ചേര്ണ്ട്ന്ന് ഒക്കെ..
പപ്പിനീരെ മോത്ത് എന്താ തെളിച്ചം…
പാറ്ട്ടി അങ്ങ്നെ ചെയ്താ ന്താ ഒര് പെഷല് കാര്യന്ന് ചൊക്ളിക്ക് തിരിഞ്ഞ്ല്ല.
ഇന്നാലും പപ്പിനി ഓടിവന്ന് മുറുക്കെ കെട്ടിപ്പിടിച്ചപ്പോ മനസ്സ്ല് തണത്തൊര് പൊഴേല് കുളിച്ച പോലത്തെ സുകം.

ചൊക്ളി 55
06/12/2020
തെരഞ്ഞെടുക്കല്‌ല് ഇപ്പോ ഒന്നും എഴ്തണ്ട..പിളാസ്റ്റിക്കിൻറെ എയ്ത്ത് ഇണ്ട്. ഒട്ടിച്ചാ മതി. ഇന്നാലും രാഗവേട്ടനും പ്രാഞ്ചീസും പുത്യേ പിള്ളേര് മോഗനനും ഉണ്ണീം ഒക്കെ ചൊമരോളില് എയ്താൻ ചൊക്ളീനോട് പറ്ഞ്ഞു. മോഗനനും ഉണ്ണീം ചൊക്ള്യേട്ടാന്നാണ് വിളിക്കണത്.
ചൊക്ളി പറ്റ്ണോടത്തൊക്കീം എയ്തീ. മത്‌ല്മ്മേം പോസ്റ്റുമ്മേം ഒക്കെങ്ങ്ട് എഴ്തി.
ബാലേന്ദരൻറെം സുകുമാഷിൻറേം അരീത്തും ആള്കാര് കൂട്യന്നേയാണ് ഇണ്ടായ്ത്. ആണങ്ങള് മാത്രല്ല, പെണ്ണങ്ങളും ണ്ടായി. കല്ലെട്ടിപ്പാടത്തും, ആലൂര് സെൻറരിലും ഒക്കെ കൊറേ ആള്കാര് ഇന്തുത്തം മാത്രം പറഞ്ഞൊടങ്ങീ. ഇന്തുത്തത്തിൻറെ നാട്ട്ലെ വല്യ നേതാവ് ആയിട്ട് രാമേന്ദരസാമി ഡോക്കിട്ടറും വന്ന്. അവര് പറ്റ്ണോടത്തൊക്കീം എയ്തീ.. ഇന്തു ഒണരണന്ന്… പിന്നെ മരപ്പൂജ, അമ്മപ്പൂജ, കഞ്ഞ്യാപൂജ, വാവ പൂജ, ശ്‌രീരാമൻ, അയ്യപ്പൻ അവരൊക്കേം ണ്ടായി.. പൂജോളില് എല്ലാരേം കൂട്ടീര്ന്നു. ഇന്തുക്കളെ മാത്രം ല്ല.. ഇന്നാട്ടീല് പെറന്നോരൊക്കെം ഇന്തുക്കളാന്നാ രാമേന്ദരസാമി പറേണ്ണ്.
പാറ്ട്ടിക്ക് ഇന്തുത്തക്കാരേ ഒര് വെലെം ഇല്ല്യാന്ന് ചൊക്ളി പപ്പിനീനോട് പറ്ഞ്ഞ്.
പപ്പ്നി കൊറേ നേരം ഇങ്ങ്നെ ആലോയിച്ചിര്ന്ന്ട്ട് ചിറിച്ചു..
അവ്‌രെ നിർത്തണ്ടോട്ത്ത് നിർത്തീല്ലെങ്കി പാറ്ട്ടി വെവരറീടാ.. കൊറെ അബ്ദ്ദം പാറ്ട്ടിക്ക് പറ്റീണ്ട്. അത് സമ്മയിക്കില്ല.. തല പോയ്യാലും.. തെറ്റാ സമ്മേച്ച് അതാ തിര്ത്തീട്ട് പോയ്യാ മതി.. ഇപ്പള്ളേൻറെ എരട്ടി ആള്ണ്ടായ്യേനേ, രണ്ടായി ചണ്ടപ്പോട്ടുക്കാമേ ഇര്ന്തര്ന്താ.. ബലം ജാസ്തി. ഒനക്ക് തെരിമാ അന്ത ദല്കീ നാട്ട്ക്കെല്ലാം അന്തപ്പക്കം പാറ്ട്ടിക്ക് നറയെ ഓട്ട് വന്നേര്‌ന്ന്. നമ്മ്ടെ നാട്ട്ല് സമത്തം എന്ന് പറേണ്ണ വേറെ ഏത് പാർട്ടിയിണ്ടെടാ.
ചൊക്ളിക്ക് ആകെ പെര്ത്ത് വന്നു. ഈയ്യ് പ്പാറ്ട്ടി കിളാസ്സില് പോയി പടിക്കണോര് പറയാത്തതാണ് പപ്പിനീരെ വായീന്ന് വീഴണ്ണത്. ഇബള് വല്ല ദേവിയൊ പിശാചോറ്റെ ആണ്ണോ..
എന്ത് പറ്ഞ്ഞാലും നാല് തൊള്ളയിടും.അതപ്പടി ശരിയാവും ചിയ്യും.
ദാരിദ്രോം ജാതീം കൂടി ഇന്തുത്തത്തില് വല്യ ബന്തങ്ങള്‌ണ്ട്. അത് സമത്തം പറേണ പാറ്ട്ടി അറീണം. പെണ്ണ്ങ്ങള്ക്ക് പക്‌തി സ്തലം പാറ്ട്ടി കൊട്ക്കണം. കാശ്ള്ളോരെ ഒപ്പല്ല പാറ്ട്ടി നിക്കണ്ടേ.. ഇല്ലാത്തോരേ ഒപ്പാ. ഞങ്ങ്ക്ക് പാറ്ട്ടി ഇണ്ട്ന്ന് കാശില്ലാത്തോര്ക്ക് ഏതേരോം പറ്യാൻ പറ്റണം.
അല്ലേങ്ങെ ആള്കാര് ഈ പൂജേരേം മന്ത് രത്തിൻറീം ഒക്കെ പിന്നാലേ പോകും..
പപ്പിനീരെ പാറ്ട്ടിപ്പണി കേമാർന്നു. എല്ലാ പെണ്ണങ്ങളോടും പറേം പാറ്ട്ടി ക്കന്നെ ഓട്ട് കുത്തണന്ന്..
ചൊക്ളിയാടീ ഇപ്പോ നിൻറെ കൊശോൻ ന്ന് ചോയിച്ച എല്ലാരോടും അവ്ള് പറേം. അതേന്ന്. ചോയിക്കണോരേ മുണ്ടാട്ടം അപ്പോ മുട്ടും.
എന്തായാലും പപ്പിനീരെ അട്പ്പോം ഇത്ത്‌രി കൊഞ്ചക്കോം കൂടി വരാണ്. അവള് ചെലപ്പോ കെട്ടിപ്പിടിക്കും. തല ഞാവും.. എന്തേലും ഇണ്ടാക്കിയാ ഉപ്പോക്ക്, പുള്യോക്ക് ന്ന് പറഞ്ഞ് ഒരു കഷണം വായേ വെച്ച് തരും. കുടുകുട്ന്നനെ ചിറിക്കും. തലമുടി ചീവി എണ്ണ്യൊക്കെ പെര്ട്ടി ചൊവ്വിന് തുണീം ഉട്ത്ത് വീടും ചുറ്റാടും അടിച്ചു ചൊവ്വിന് ഇടും.. ഒരു ശ്രീത്തണ്ട് ഇപ്ള്.
ജക്കൂനേ മന്സ്സീന്ന് കളയാമ്പറ്റണില്ലെങ്കിലും ഇപ്പോ ചൊക്ളിക്ക് ഒര് തൊയിരം ണ്ട്. ആരുല്യാന്ന് തോന്നണില്ല. പപ്പിനീണ്ട്, പ്രാഞ്ചീസ്‌ണ്ട്, രാഗവേട്ടൻണ്ട്… മതീന്ന്… ഇവരൊക്കെ മതി….
തെരഞ്ഞെട്ക്കല് വിശേഷായീ. ആ കാറ്ഡ് ഇണ്ടാക്കിച്ച്ണ്ടാര്ന്ന് പപ്പിനി. രണ്ടാക്കും. അവൾടോടേ വാടകക്ക് പാറക്കാണ്ണ് ചൊക്ളി ന്നാ കാറഡില്.
ഇന്തായാലും വല്യ മടുത്തോന്നും ഇല്യാണ്ട് ഓട്ടിട്ട് പോന്നു.
ഇബടെ പാറ്ട്ടി വന്നപ്പോ ദല്കീല് ഇന്തുത്തക്കാരേ വന്നത്. കല്യാണോം കുടുമ്മോന്നൂല്ലാത്ത പർദാനമന്ത്‌രി…
എന്തിര് പടക്കാര്ന്നു... ആലൂര് സെൻറരില്, കല്ലെട്ടിപ്പാടത്ത്, ചെട്ടിച്ച്യോളടെ മാരിയമ്മൻ കോയിലിൻറവ്ടെ, പൊഴമ്പള്ളത്ത് കണപതി കോയിലിൻറവ്ടെ… ഇന്തുക്കള് ഞങ്ങടെ പാറ്ട്ടി വന്നേ.. കണ്ട മേത്തനും മാപ്പ്ളേം നെലയ്ക്ക് നിന്നോന്ന് പറ്ഞ്ഞ് തുള്ളിക്കളിക്കണത് കണ്ട്. ചവറ് പെറ്ക്കണ ചെട്ടിച്ചിത്തള്ളേരേ വരെ ഡാൻസ്ണ്ടാർന്നു.
പപ്പിനീരെ കണ്ണീന്ന് വെള്ളം വന്ന്..
അവള് പറ്ഞ്ഞ്… പത്തിരുവത്തഞ്ച് കൊല്ലം കഴീമ്പളക്കും ഇന്തുത്തക്കാര് ഈ നാട് മുറിച്ച് വിക്കൂടാ… നീയ് കണ്ടോ.. ഈ വയിക്കൊക്കെ ഓരോ ഇന്തുക്കള്ളമ്മാരടെ പേര് ഇടും…
പാറ്ട്ടീം കോങ്ക്രസ്സും ഒന്നും ചിയ്യില്ല.. പാറ്ട്ടിക്ക് ഇപ്പളും അപ്കടം തിരിഞ്ഞിട്ട്ല്ല… കോങ്ക്രസ്സിന് തിരിഞ്ഞാലും കാര്യല്ല…
ഇമ്മടെ നാട് നശിക്കേണ്.. നശിക്കേണ്..

Thursday, December 3, 2020
ചൊക്ളി 54
മ്മടെ അന്തോണി മാപ്ളേനെ അങ്ങനെ എല്ലരും മുക്കിയ മന്ത്‌രീന്നായി വിളിക്കല്. രവ്യേട്ടനെ തല്ലിക്കൊന്ന മുക്കിയ മന്ത്‌രി പോയപ്പോ വന്ന്ത് അന്തോണീന്നാങ്ങാണ്ട് പേര്ള്ള ഒരാളാന്ന്..
അന്തോണി മാപ്ളക്ക് നാണാണ്. മൊയ്തീൻക്കേരേ കടേരേ ഒന്നാം നെലേല് സാനങ്ങള് ഇട്ത്ത് കൊട്ക്കണ മുക്കിയ മന്ത്‌രി.
ചെട്ടിച്ചിത്തള്ളേരേ വണ്ട്യുന്തി നട്ക്കുമ്പോ ചൊക്ളിക്ക് ആകനെ ഒര് പൊറ്തികേടാർന്നു. ആ വണ്ടീല് എന്തിറ്റാണ്ട് ബാദേണ്ട്ന്നൊര് വിജാരം. പപ്പിനീനോട് അങ്ങ്നെ വല്ല്തും പറ്ഞ്ഞാല് അവ്‌ള് ഇളിച്ചിളിച്ച് തൊള്ള പൊളിക്കും. അവ്‌ള്ക്ക് ഈയ്യ് സാദാരണ പറേണ പോലത്തെ ബാദ, പിശാശ് പേട്യൊന്നും ഇല്യ.
മുക്കിയ മന്ത്‌രീനെ പൊറത്താക്കീന്ന്ള്ള പപ്പിനീരെ സന്തോഷാ തീറ്ന്ന്, രണ്ട് മാസം കയിഞ്ഞപ്പളേക്ക്ന്നെ. ആ മുക്കിയമന്ത്‌രീനെ ചെട്ടിച്ചിത്തള്ളേരേ നാട്ല്ണ്ടായ പർദാന മന്ത്‌രി, പിടിച്ച് ദല്കീല് ഒര് മന്ത്‌രിയാക്കി.
രാഗവേട്ടൻ അന്ന് ചിറിച്ചു ചിറിച്ചു ചത്ത്. പ്രാഞ്ചീസും അതേ..
ആ വാണം കട്ടോണ്ടോയ പെണ്ണങ്ങള്‌ക്ക് പടിപ്പന്നെ ഇല്യാന്നാ..അതപ്പടി നൊണക്കതേന്‌ന്നാ ഒക്കെ അവര് പറഞ്ഞു. വാണണ്ടാക്കിയ കൂടിയ പടിത്തക്കാരെ വിജാരിച്ചായി പിന്നെ പപ്പിനീരെ ദണ്ണം. അവരെ പൊല്ലീസ് വിട്ല്യാന്ന് പ്രാഞ്ചീസ് ഒർപ്പിച്ചാ പറ്ഞ്ഞ്.
ദൂസങ്ങള് പൂവ്വുന്തോറും എല്ലാ അമ്പലത്ത്ലും കാക്കിടവുസറിട്ട പിള്ളേര് കശ്ശർത്ത് കാണിക്ക്‌ല് കൂടി വരന്നെ ആയിണ്ടാര്ന്ന്. മുപ്പാട് ഊണിയങ്കാര് അപ്പടി പാറ്ട്ടിക്കാരാർന്നൂന്നും പിന്നെ കോങ്ക്രസ്സും ഇപ്പ്ളാണ് കാക്കി ടവുസറാര്ടെ കാവിമുണ്ടുട്ത്തോരും ഒക്കേണ്ടായീത് ന്നാ അന്തോണി മാപ്ള കത പറഞ്ഞേർന്ന്.
ആവോ.. കോയിയാ മൊട്ടയാ ആദിക്കിണ്ടായേന്നറിഞ്ഞ്ട്ട് മ്മക്കെന്തിറ്റ് കാര്യണ്.
അയിൻറൊക്ക്യടക്ക് ആലൂര് നാട്ട്‌ല് ഒര് വല്യ കൊഴ്‌പം വന്ന്ത് ഡോക്കിട്ടറ് പ്രേമമ്യാര്ടെ മോള് ഇഞ്ചിനീരാവാൻ ത്‌ര്ശ്ശൂര് കോളേജ്യേ പടിക്കുമ്പോ കൂടെ പടിക്കണ ഒര് മാപ്ളച്ചെക്കനെയങ്ങ്ട് കെട്ടീതണ്. ആ ചെക്കൻറെ തന്തേം തള്ളേം പ്രേമമ്യാര്ടെ കൂട്യന്നെ ആശ്‌പത്‌രീല് പണീട്ക്കണ ഡോക്കിട്ടറുമാരാന്ന്..
മാപ്ളാര് അമ്യാര് കുട്ടീനെ വീട്ട്‌ല് കേറ്റി പൊറ്പ്പിച്ചു. പ്രേമമ്യാര്
ആശ്‌പത്‌രീൽ പൂവ്വാണ്ടായി..നാണക്കേട്…
പത്തീസം കയിഞ്ഞില്യാ… വിശ്ശൊനാദസ്സാമീയങ്ങട് പോയി. ഒരാള്ക്കും അങ്ങട് തിരിഞ്ഞ്ല്ല.. പൂജേം കയിഞ്ഞ് മ്സ്കരിച്ച് കെടന്ന് പിന്ന്യങ്ങട് ഏൺച്ചില്യാ..
എന്തോരം ആളാന്നാ ഓട്യെത്തീത്.. ഈയ്യ് ലോഗത്ത്ള്ള സഗല ജാതി മനിഷേരും വന്ന്..പപ്പിനി കാണാൻ പോയില്യാ… അവളങ്ങനീണ്.. ചതിച്ചോരേം അയിന് കൂട്ടായാരോം ഒന്നും ഇഞ്ഞ്യവള്ക്ക് കാണ്ണണ്ടാന്ന്...
ചൊക്ളി പോയി..
പ്രേമമ്യാര്ടെ മോത്ത് വെള്ക്ക് കെട്ടോണം. പിന്നാരേം ചൊക്ളി നോക്കീല്ല..
അപ്പളാണ് വേല്യോര് കാറ്‌ല് ഇഞ്ചിനീര് മാപ്ളച്ചെക്കനും അവൻറപ്പനും അമ്മേം ഡോക്കിട്ടറ്‌മാരും പ്രേമമ്യാര്ടെ ഇഞ്ചിനീര് മോളും കൂടി വന്നെറങ്ങീത്..
തൊട്ങ്ങീല്ലേ ആളക്കാര് ബഹളം.. ആ കുട്ടി അയിൻറെ ചത്തോയ മുത്താച്ചനെ ഒന്ന് കണ്ടാപ്പ എന്തിറ്റാണ് കൊയപ്പം..
എന്തിര് ബകള്ണ്..എല്ലരും കൂടി.. കാക്കോള് ഇങ്ങ്നെ കൂവീട്ട് ലകള ണ്ടാക്ക്ല്ല..
ചൊക്ളി അവ്ടന്ന് പോന്നു. എന്തിറ്റാണ് ആള് മരിച്ചോട്ത്ത്ന്ന് ഒര് ലകള.. വെങ്ങിട്ടു ഡോക്കിട്ടറെ കണ്ട്‌ല്യ.. അകത്തേരിക്കും. ലള്തമ്മ്യാര്ടെ അരീത്ത്..
ഓട്ടർഷേം ബസ്സും ഒന്നൂല്ല.. എല്ലാ ബസ്സും ഓട്ടം നിർത്തീക്ക്ണ്.
ചൊക്ളി കുട്ട്യേര്ന്ന ചണ്ണക്കാലും വലിച്ച് നടന്ന കാൽത്ത് മറിയപ്പാറ വരേ അപ്പടി പാടേര്ന്ന്.. ഒക്കെ മണ്ണ് ഇട്ത്ത് ഇഷ്ടിയക്കളായി. ഓട്ടുകമ്പനിയോള് ഒരേന്നായി പൂട്ടി.. ഇപ്പൊ ഒരെണ്ണറ്റോണ്ട്ന്നാ ചെട്ടിച്ചിത്തള്ള പറ്ഞ്ഞ്.
ഈ തെണ്ടിത്തിര്ഞ്ഞ് നട്ക്കല് മത്യാക്കണം. വല്ലോടത്തും പണിക്ക് പോണം. ആ വണ്ടീം ഉന്തി ചെട്ടിച്ചിത്തള്ളേരേ കൂടെള്ള നടപ്പ് വേണ്ട.. അത്‌ല് ഒര് മടുത്തായി.
പഴേ ചേല്‌ക്ക്‌ല് ല്ല, ആള്കാര്‌ടേ കൈല് കാശ്
ഉമ്മിണി ണ്ട്. എല്ലാ വീട്ട്‌ലും ണ്ട് ദൂഭേക്കാര്.
പയേ വീട് പൊളിക്കലും പുതീത് വെക്കലും എല്ലരും ചിയ്യ്ണ്ട്. അങ്ങ്നെ വല്ല കൂലിപ്പണിക്കും പോണം. പപ്പിനി പൂവ്വാൻ പറേണ വരെ എങ്ങടും പോണ്ടല്ലോ..
പപ്പിനീനോട് പറഞ്ഞപ്പ അവള് പറേണ്ണ്.. ആ ഒറക്കുപ്പായം വെട്ടാൻ അവള് പടിപ്പിക്കാന്ന്. അപ്പോ അവള്ക്ക് എൾപ്പായി. പിന്നെ കെട്ടിടം പണിക്ക് പൊക്കോന്ന്..
അങ്ങന്യാവട്ടേന്ന് വെച്ച് ചൊക്ളി..
ബേങ്ക് പണി തൊടങ്ങീണ്ടായി അത്താണിക്കേ.. വായ നെറച്ചും പല്ല്ള്ള ഒര് മാപ്ളേണ് കരാറ്. അയാള് വെല്യോരു കുരിശ് കഴ്‌ത്ത്‌ല് കെട്ടിഞാത്തീട്ട്ണ്ട്. കാശിൻറെ കാര്യം പറേമ്പളൊക്കെ കുരിശ്ട്ത്ത് മുത്തും. ചോന്ന ഗൊങ്ങിണി പ്പൂ എടുത്ത് കൈയിലിട്ട് ഞെര്ടും..
ചൊക്ളിക്ക് പൂവും എലേം ഞെര്ടണത് വെർപ്പാണ്...ഇന്നാലും അവടെ പണ്തു.
അപ്പളയ്‌ക്കാണ് അട്ത്ത തെരഞ്ഞെടുപ്പ് വന്ന്ത്.

Sunday, November 29, 2020
ചൊക്ളി 53
28/11/2020
എന്തിറ്റാണ് കാര്യം..പപ്പിനി തുള്ള്യാ കളിക്കാൻ..
രവ്യേട്ടനെ അടിച്ച്കൊന്ന മുക്കിയ മന്ത് രീനെ ചെട്ടിച്ചിത്തള്ളേരേ നാട്ട്ലിണ്ടായ ആ
പർദാനമന്ത് രി പൊറത്താക്കീന്ന്..
തുമ്പാന്നാ തുമ്പീന്നാ ഒര് സ്തലം ണ്ട്. കൊറേ വഴി അകലേണ് മറിയപ്പാറേമ്മന്ന്.
അബ്ടെ വാണം വെയ്ക്കലാണ് ചെല കൂട്യ പടിത്തക്കാര് മൻഷേരടെ പണി. ആകാശ്ത്തും ചന്തിരൻലും സൂരിയനിലും ഒക്കെ പോണ വാണാത് രെ. അതിൻറെ എന്താണ്ട് സൂത്രം ആരാണ്ടും രണ്ട് പെണ്ണങ്ങള് കട്ടോണ്ട് പോയീന്ന്.. അദണ് മുക്കിയ മന്ത് രീനെ പൊറത്താക്കീത്…
ആ മുക്കിയ മന്ത് രീനോടാണ് പപ്പിനീരേ കലി മുഴ്ക്കേനും.. അതിനണ് അവള് തുള്ളിക്കളിക്കണത്.
ബരിക്കണ നാട്ട്ലെ എല്ലാം ശരീണ്ന്ന് വെച്ച്ട്ടാവോ അയ്യാള് ചന്ത് രൻറോടേക്കും ആകാശ്ത്തിലിക്കും ഒക്കേ വാണം വെച്ച് കളിക്കണ്…
കോടിക്കണക്കിന് ഉറുപ്യ വേണംന്ന് വാണം വിടാനായിറ്റ്… അങ്ങ്നെ തോനേക്ക് ഉറുപ്യ ഇണ്ടെങേ നാട്ട്ലെ മനിഷേര്ക്ക് ഒടനൊടനേ വേണ്ട കാര് യങ്ങള് അല്ലേ ചിയ്യണ്ട്ത്.
വാണം ചന്തിരനിൽക്കാ സൂരിയനിൽക്കാ ആകാശത്തിൽക്കാ ഒക്കെ പിന്നേം വിടാലോ. അവറ്റ്യൊക്കെ അവട്യന്നെ നില്ക്കൂല്യേ..മനിഷേമ്മാര്ടെ അന്തി പഷ്ണി കെട്ന്ന് മരിക്കേ, സീകീൽസ കിട്ടാണ്ട് മരിക്കേ ഒന്ന്ണ്ടാവില്ല്യ ല്ലോ.
അങ്ങ്നെ പറേര്ത് ന്നാണ് രാഗവേട്ടൻറെ ഒരിത്. ഇമ്മ്ടെ രാജ്യം മുമ്പില്ക്ക് മുമ്പില്ക്ക് വരണ്ടടാന്ന്…
പപ്പിനി മുക്കിയമന്ത് രീനെ പൊറ്ത്താക്ക്യേ സന്തോഷ്ത്ത്ന് നല്ല മദിരം ഇട്ട കട്ടഞ്ചായേം പപ്പടവടേം ഉമ്മറത്ത് കൊടന്ന് വെച്ച്..
രാത്രിക്കാച്ചാലും കടഞ്ചായേം പപ്പടവടേം എല്ലരും കയിച്ചു..
ആ പെണ്ണങ്ങള് ക്ക് എന്ത്റ്റ്നാണ് വാണത്തിൻറെ സൂത് രന്ന് ആലോയിക്കാര്ന്ന് ചൊക്ളി.. എത്തറ ആലോയിച്ച്ട്ടും അത് തിരിഞ്ഞ്ല്ല.
പപ്പിനി സാദാരണ പോലെ നട് മുറീലന്നെ പായകള് വിരിച്ച്. അവള് കെടന്നപ്പ പിന്നെ ചൊക്ളീം കെടന്ന്….
പകലത്തേ മേളത്ത്നെപ്പറ്റി രാഗവേട്ടനും പ്രാഞ്ചീസും ഒന്നും പറഞ്ഞ്ല്ലല്ലോന്ന് ചൊക്ളി വിജാരിച്ച്. ഇനി പാറ്ട്ടിക്കാര്ക്ക് അങ്ങ്നെള്ള വെഷമൊന്നും ഇല്ലേരിക്കോ. പ്രാഞ്ചീസ് പറഞ്ഞ്ണ്ട് പാറ്ട്ടിക്കാര് പണ്ട് കാൽത്ത് ഒളിച്ച് കഴീമ്പളൊക്കെ ചെലപ്പോ പെണ്ണങ്ങളായിറ്റ് ബന്തങ്ങള് ണ്ടായിണ്ട്. അതോണ്ട് മനിഷേര്ക്ക് തമ്മാമ്മില് ബന്തണ്ടായാല് പാറ്ട്ടി അതിൻറെ പിന്നാലേക്കോന്നും മാന്താനും തൊരക്കാനും പൂവ്വില്ലാന്നാണ്.
എന്നാലും ആ രണ്ട് പെണ്ണ്ങ്ങള്ക്ക് എന്ത് നാണ് മ്മ്‌ടെ രാജ്യത്തെ വാണം?മുക്കിയമന്ത് രി മാത് രല്ലല്ലോ ആ വാണണ്ടാക്കിയോരേം അത്ട്ത്ത് കടലാസ് ല് പൊയിഞ്ഞ് ആ പെണ്ണങ്ങള് ക്ക് കൊട്ത്തോരേം ഒക്കേ പൊറത്താക്കീണ്ടാവ് ല്ലേ ചെട്ടിച്ചിത്തള്ളേരെ നാട്ട്ലെ പർദാന മന്ത് രി?
രാഗവേട്ടൻ പറഞ്ഞ്ത് രാജ്യം മുമ്പാക്കം വരണേനാണ് വാണം വിടണേന്ന്. അത് ചൊക്ളി ക്ക് തിരീണില്ല. മനിഷേര്ക്ക് മൂന്നേരം ഉണ്ണാൻ ചോറും കൂട്ടാനും, രണ്ടേരം കയിച്ചാൻ ചായേം പലാരോം, ആണങ്ങളുക്കും പെണ്ണങ്ങളുക്കും എന്നും ചിയ്യാൻ പണി, എല്ലാ കുട്ട്യോളക്കും ഷ്ക്കൂള്, അവടീം മൂന്നേരം നല്ല ബശ്ശനം, തണല്ള്ള നല്ല റോഡോള്, നല്ല ബസ്സോള്, കുടിക്കാൻ നല്ല വെള്ളം അട്ത്തന്നെ ഇണ്ടാവല്, കേറികെട്ക്കാൻ എല്ലര്ക്കും വീട്ണ്ടാവല്, വീട്ട്ല് ന്നെ എൽട്രീക്ക് വെളക്ക്, വെള്ളം ഒക്കെണ്ടാവല്, സീൽസക്ക് അട്ത്തന്നെ നല്ല നല്ല ആസ്പത്രിയോള്, എല്ലാം കിട്ടണ റേഷൻകടോള്..
ഇങ്ങ്നെ എന്തോരം കാര്യങ്ങള്ണ്ട് കാശ്ണ്ടെങെ ചെയ്യാൻ.. അപ്പളല്ലേ രാജ്യം മുമ്പാക്കം വരാ..
നാട്ട്ല് അപ്പ്ടി പഷ്ണി, സൂക്കേട്, ആള്കാര് മരിക്കാ… വാണം വിട്ടാ മതിയാ അപ്പോ…
അങ്ങ്നെ കെടന്ന് ചൊക്ളി ഒറങ്ങി.
പിറ്റന്ന് പഴേത് പുതീത് പെറ്ക്കലായിട്ട് നട്ക്കുമ്പോ ചെട്ടിച്ചിത്തള്ള ഒര് ഇര്മ്പ് വണ്ടീം തള്ളി ഏന്തി ഏന്തി വരണ്. കെതച്ച്ട്ട് പത വര്ണ്ട് അയിൻറെ വായേന്ന്.
ബാലേന്ദരനും സുകുമാഷും കൊറെ പിള്ളേരും കൂടി ഇന്നലെ ചെട്ടിച്ചിത്തള്ളേനെ അമ്മപ്പൂജ ചെയ്ത് കൊട്ത്തതാണ് ആ വണ്ടി.. ഇന്നലെ സന്ദിക്കാര്ന്ന് പൂജ.. സന്യാസിയോളും ഒക്കെ വന്ന് ചെട്ടിമാര്ടെ ഒപ്പം പാട്ടൊക്കെ പാടീന്ന്…
ചപ്പും ചവറും പെറ്ക്കീറ്റ് ആ വണ്ടി ഉന്തുമ്പോ ചൊക്ളിക്ക് ആകനെ ഒര് വെഷമം വന്നു.
ഒര് സങ്കടം..
നട്ട്ണ്ടാക്കിയ മരങ്ങള് മരപ്പൂജ ചെയ്ത് നാട്ടാരേക്കൊണ്ട് ആടും പശൂം കടിക്കാണ്ട് നോക്കിപ്പിച്ച്.. ചൊക്ളീണ് വെട്ടോഴീലെ മരങ്ങള് നട്ടേന്ന്ന്നെ ആര്ക്കും അറീല്ല.. അത് സാരല്ല..
ഈ പൂജോള് കാണുമ്പോ പേട്യാവാണ്. ജാനൂനേ കിട്ടീതും ഇങ്ങ്നെ പൂജോള് കയിഞ്ഞിറ്റാണ്…
അത് എന്തിറ്റ് വല്യ കള്ളത്തരാര്ന്ന്….
പൂജോളില് കള്ളത്ത് ര്ങ്ങ്ള്ണ്ട്..ചൊക്ളിക്ക് അതൊറപ്പാണ്..എന്തിറ്റ് പറ്ഞ്ഞാലും ഒര് പറ്റിപ്പ് കാണണ്ടി വരും....
ചൊക്ളിക്ക് വല്ലാണ്ട് ഈറ വന്ന്..

ചൊക്ളി 52.
23/11/2020
പപ്പിനീരെ ചൊല്പടീലാണ് ചൊക്ളീന്ന് എല്ലാരും പറ്ഞ്ഞ്. ചൊക്ളി അത് കേട്ട മാര്യന്നെ കാൺച്ചില്ല.
ഈയ്യ് ലോകത്ത് എല്ലരും ആരേടേങ്കിലും ഒക്കെ ചൊല്പടീലാണ്. പിന്നെ നീയ്യാണ് ചൊല്പടീല്ന്ന് അങ്ങടും ഇങ്ങടും പറ്ഞ്ഞ് തൊയിരക്കേട് ആക്ക്യോണ്ടിരിക്കും. പറേണോര് ആര്ടേം ചൊല്പടീല് അല്ലാത്തോണം.
ചൊക്ളീം പ്രാഞ്ചീസും കൂടി എരിഞ്ഞാലക്കൊടേല്ക്ക് പോയി ഒറ ഉടുപ്പോള് കൊട്ക്കും. തുണി കൊണ്ടരും. അതില്ലാത്ത ദൂസം പഴേത്, പുതീത് തപ്പിതെരഞ്ഞ് ചൊക്ളി നടക്കും.
മേത്തമ്മാര് ടെ അവ്ടെന്നാണ് പിളാസ്റ്റിക്കിൻറേം കുപ്പിപ്പാത്രങ്ങള്ടേം അങ്ങ്നെ കണ്ട കടിച്ച്യാദി കൂട്തല് കിട്ടീര്ന്നേ. ഇപ്പയിപ്പൊ എല്ലാര്ടോടന്നും കിട്ടണ്ട്. എന്തോരാന്നാ ചപ്പും ചവറും വേണ്ടാത്തതും.. വേണ്ടേങേ പിന്നെ എന്തിറ്റ്നാണ് കളേനായിറ്റ് ആള്ക്കാരിങ്ങനെ സാനങ്ങള് വാങ്ങ്ണത്. കാശ് കൂട്യേക്കണത് ഇങ്ങ്നെ വേണ്ടാത്ത സാനങ്ങള് വാങ്ങിക്കളേനാണ് …
പപ്പിനീ നടുമുറീലന്നെയാ പായ വിരിക്കണത്. ചൊക്ളീ അവടേയാ കെട്ക്കണ്. അവ്ളും കെട്ക്കും അവടന്നെ. ചൊക്ളിക്ക് എറേത്ത് കെട്ക്കണ്ടി വന്ന്ല്ല. പപ്പിനി പറേണത് 'ഞമ്മള് അനാദരല്ലേ..രണ്ട് അനാദര് ഒര് മുറീല് ഒറങ്ങ്യാ ലോകം നെറച്ച് ബന്തുക്കാര്ള്ള നാട്ടാര്ക്ക് എന്തിറ്റ് തേങ്ങ്യാടാ..'
പള്ളി കേമായി പൺതു. വെളുവെളാ ന്ന് ഒര് പള്ളി. ദ്ലാവ്ള്ള രാതീല് നല്ല ചേല്ണ് ആ പള്ളി കാണ്ണാൻ..
അയ്യപ്പൻറെമ്പലം കേമായില്ലാന്ന് ഇന്തുക്കള് സങ്കടത്ത്ല് ആര്ന്നു. പിന്നേ വിശ്ശൊനാദസ്സാമീരേ വീട്ട്ല് ഒരു വല്യ സന്യാസി വന്ന്.. കാഞ്ചീന്നാന്ന് വിള്ക്കേ പറ്യേ ചിയ്യാ.. അങ്ങ്നെ കൊറേ കാശ് ഒക്കെയായിട്ട് അയ്യപ്പൻറമ്പലം വല്തായി. പള്ളീലും പൊക്കത്ത്ല് അമ്പ് ലത്തിൻറേ കൊമ്പാ കൊടിയാ മരാ വെക്കണം.. അല്ലെങ്കി മറിയപ്പാറേല് നാശം വരുംന്ന്..
ബാലേന്ദരൻ പറേണതാണ്. കാഞ്ചി സന്യാസി അങ്ങ്നെ ചിയ്യാൻ പറ്ഞ്ഞ്ണ്ട്.
പപ്പിനീരെ കൈയീന്ന് അഞ്ചു പൈസ കിട്ടീല്ല ഇന്തുക്കള്ക്ക് അമ്പലം പണ്ണ്യാൻ..അവളക്ക് ഒന്നുമ്മലും ഒരു വിശ്ശാസം ഇല്ല.
അത് കൊഴപ്പായി..
കൊശോമ്മാര്ക്ക് അത് ഒട്ടും ഇഷ്ടായില്ല. ഊര് ബെലക്കും കൊണ്ട് ഈയ്യ കുടീല് തെണ്ടിത്തിര്ഞ്ഞ് വന്ന ചണ്ണക്കാലൻറെ ഒപ്പം താമയിക്കാൻ പറ്റ്ല്ലാന്ന് പറ്ഞ്ഞു കൊശോമ്മാര് ഇന്തുക്കളും നായമ്മാരും അയിലും മൂത്ത ഇന്തുക്കളും ഒക്കെപ്പാട കൂടി എള്കി വന്ന്..
പപ്പിനിക്ക് ഒര് പേടി വര്ണ്ട്ന്നാ ചൊക്ളി ക്ക് ആദിക്ക് തോന്ന്യേ..
പിന്നെ അവള് ആട്ടി.
ഇത് എൻ വീട്.. എനക്ക് പുടിച്ച പോലെ ഇര്ക്കും.
മേത്തമ്മാര് ടെം മാപ്പ്ളാര്ടേം കടേന്ന് സാനം വാങ്ങി വെച്ചു തിന്നും. ചത്താ സർക്കാര് ശവം..
ഓട്ങ്ക യെല്ലാരും.. ഇന്ത മെരട്ട് ഇങ്കേ വേണ്ടാ..
ആൾക്കാര് പിരാകി.. തെറി പറഞ്ഞു. അന്ന് രാത്രി അങ്ങ്നെ കഴിഞ്ഞു..
പിറ്റേന്ന് ണ് തൃശൂര്ന്ന് മൂന്നാല് പെണ്ണങ്ങള് പപ്പിനീനേം ചോയിച്ച് മറിയപ്പാറേല് വന്ന്ത്. പെണ്ണങ്ങള്ടെ വെഷ്മങ്ങള് കണ്ടറിഞ്ഞ് മാറ്റ്യൊട്ക്ക്ണ ഒര് പാറ്ട്ടീണ്ട്.അത് ന്നാ അവര് വരണേന്ന് പറ്ഞ്ഞ്.
പപ്പിനീരെ അട്ത്ത് ര്ന്ന് അവര് തോനേ വർത്താനം പറ്ഞ്ഞ്.
കൊശോമ്മാര് പപ്പിനീനോട് തല്ല്ണ്ടാക്കീത് അമ്പലത്ത്ന് കാശൊട്ക്കാഞ്ഞിട്ടല്ല.. അവള് മേത്തച്ചി
ഉമ്മ പറേണ കേട്ട് അറാമ്ന്ന് വെച്ച് വാറ്റ് നിറ്ത്തീദണ്. അവള് വന്ന് ഏലക്കേട്ട് വാററണ്തും കാത്തിര്ന്നേര്ന്നു കൊറേപ്പേര്. കുട്ടത്തിക്കരേലും കല്ലെട്ടിപ്പാടത്തും ഒക്കെ വാറ്റ്ണ്ട്. ഇന്നാലും പപ്പനീരേ വാറ്റ് … അദണ് വാറ്റ്..
രണ്ട് കൊശോമ്മാരെ ഒപ്പം പൊറ്ത്ത്..പിന്നെ രവ്യേട്ടനായി..ഇപ്പൊ ചൊക്ളി.. എന്നാപ്പിന്നെ വാറ്റും എല്ലാര്ക്കും ഇത്തിരി നേരം പൊറ്ക്കാൻ സലോം കൊടത്തൂടേന്നാ നാട്ടാര്ക്ക്…
ത്ര്ശ്ശൂര്ന്ന് വന്ന പെണ്ണങ്ങള്ക്ക് ആകനെ വെഷമോം പരോശോം ആയി. നാട്ടാര്ക്ക് മുഴ്ക്കേനും ദേഷ്യാണ് പപ്പിനിയോട്.. ഇബളെ വിശ്ശൊസിക്കാൻ പറ്റോന്ന് അവര്ക്ക് ആണെങ്കി അറീല്ല..വന്ന്പെട്ട്പ്പോ പിന്നെ എന്തേലും പറയാണ്ട് പൂവ്വാനും പറ്റ് ല്യ.
ബാലേന്ദരന് ആ പെണ്ണങ്ങളെ തീരെങ്ങട് പിടിച്ച് ല്യാ. കാലൊറേം കുപ്പായൂം സഞ്ചീം ആയിട്ട് വരണ ആ പെണ്ണങ്ങളും ശരിയല്ലാന്ന് അവര് പോയിറ്റ് വേണം നാട്ടാരോട് പറയാൻന്ന് വിചാരിച്ചാ അവറ്റോൾടെ വർത്താനം ബാലേന്ദരൻ കേട്ടിര്ന്നത്.
പപ്പിനിക്ക് ഒര് കുല്ക്കം ല്ല. ചൊക്ളീനേ ഇഷ്ടള്ളപ്പോ കെട്ടും.. ചെലപ്പൊ കെട്ടൂല്ല.. തോന്നിയാ അവൻറൊപ്പം കെട്ക്കും. അല്ലെങ്കി കെട്ക്കൂല്ല.. ഇത് ലൊക്കെ നാട്ടാര്ക്ക് എന്ത് കാര്യം.. ത് ര്ശ്ശൂര് ന്ന് വന്ന പെണ്ണങ്ങൾക്ക് എന്ത് കാര്യം…
പാറ്ട്ടി ക്കാരാണ്ല്ലോ രാഗവേട്ടനും പ്രാഞ്ചീസും. അവര്ക്കും ആ പെണ്ണങ്ങളെ അങ്ങ്ട് ഇഷ്ടായില്ല.. മൂന്നാല് പെണ്ണങ്ങള് പരിചല്ലാത്ത നാട്ട്ല് വന്ന് എന്താക്കാനാ.. പാറ്ട്ടി പറ്ഞ്ഞ് ശരിയാക്ക്ല്ലേ കാര്യങ്ങള്.. പാറ്ട്ടീരെ കയിവ്ണ്ടാ ഈ പെണ്ണങ്ങള്ക്ക്…
അതിൻറെടേല്ക്ക് സുകുമാഷും വെങ്ങിട്ടു ഡോക്കിട്ടറും വന്നപ്പോ പെണ്ണങ്ങള് ഏൻറ്റു. അവര്ക്ക് ഡോക്കിട്ടറെ അറീം.
അങ്ങനേന് തെറിച്ച പപ്പിനി ആര് രെ കൂടേങേലും താമയിച്ചോട്ടെ.. ഊര് വെല്ക്കോന്നും പറ്റ്ല്ലാന്ന് തീര്മാനായത്.
സുകുമാഷ് ഇന്തുക്കള് പെണ്ണങ്ങള് ഇങ്ങ്നെയൊന്നും കാട്ട്ല്ലാന്ന് പറഞ്ഞോക്കി. വെങ്ങിട്ടു ഡോക്കിട്ടറ് ഒന്ന് തുറുപ്പിച്ചോക്കിയപ്പോ മാഷ് പിന്നെ ഒന്നും പറഞ്ഞില്ല..
ജാനൂൻറെ കാര്യണ് ഡോക്കിട്ടറ് ഇടുത്ത് അലക്കാൻ പോയേന്ന് ചൊക്ളിക്ക് തിരിഞ്ഞു.
ഡോക്കിട്ടറ് ത് ര്ശ്ശൂര് ന്ന് വന്ന പെണ്ണങ്ങളോട് സൊന്തം ഇഷ്ടം, കെട്ടാണ്ട് ഒര് വീട്ട്ല് പാർക്കല്, സോതന്ത് രം അങ്ങനെ എന്താണ്ടും വെല്യ വാക്കോള് പറേണ്ടാര്ന്നു. ആരാണ്ടും സുകുമാഷു പടിപ്പിക്കണോട്ത്ത് ണ്ട്. വന്ന പെണ്ണങ്ങള്ലന്നെ അങ്ങ്നെ ണ്ട്… എന്നൊക്കെ ചൊക്ളി കേട്ട്..
ഊര്ബെലക്ക്ല് സമ്മേയ്ക്കില്ലാന്ന് ത് ര്ശ്ശൂര്ന്ന് വന്ന പെണ്ണങ്ങള് പറ്ഞ്ഞ്.
അതൊക്കെ ഒര് പേടിപ്പിക്കലല്ലേന്ന് ഡോക്കിട്ടറ് ചിറിച്ചു..
പെണ്ണങ്ങള് പപ്പിനീനെ കെട്ടിപ്പിടിച്ച് അവരേ ഓപ്പീസില് ചെല്ലാനൊക്കേ വിള്ച്ചു.
പപ്പിനി ചിറിച്ചു അവരോട് വരാന്ന് പറഞ്ഞു.
രാത്രീല് പ്രാഞ്ചീസും രാഗവേട്ടനും വന്ന് ഒര് കാര്യം പറഞ്ഞപ്പളാണ് പപ്പിനി സന്തോഷത്ത്ല് ചാടിക്കളിച്ചേ.. അവളക്ക് അതൊക്കീണ് വല്യ കാര്യം. അല്ലാണ്ട് ബെലക്കും കെട്ക്കലും ഒല്ക്കേൻറെ മൂടും കുന്തോം ഒന്നും അല്ല..
അവളക്ക് ആ കേട്ട വിവരം...അതങ്ങ്ട് ഇഷ്ടായി...

Saturday, November 21, 2020
ചൊക്ളി 51
20/11/2020
പപ്പിനി ചെട്ക്കനേ വന്ന്ത് ചൊക്ളിക്ക് ആകനെ എടങ്ങേറായി. പെട്ടന്നനെ എബടയ്ക്കാ മാറ്ണ്? ചൊക്ളി വന്നന്തിയല്ല ഇപ്പോ മറിയപ്പാറേല് കാര്യങ്ങള്. എബടേലും ചെന്ന് കെട്ക്കാനൊന്നും പറ്റ്ല്ല. ആളാര്ക്ക് കാശ് കൂട്യാല്, അപ്പോ കൊറഞ്ഞൊടങ്ങും മറ്റ്ള്ളോരെ വിശ്ശാസം.
'നിന്ക്ക് ഒന്ന് പറയാര്ന്നില്ലേ പപ്പ്നീ നീയ് എത്തുന്ന്..ഞായിപ്പോ എങ്ക്ടക്കാ പോണ്ട്ന്ന് ...ആലോയ്ക്കുമ്പോ..'
പപ്പിനി കുളിച്ച് ഒര് ഒറ ഉട്പ്പും ഇട്ട് വരാന്തേല്ക്ക് വന്നപ്പളാണ് ചൊക്ളി അങ്ങനെ പറ്ഞ്ഞത്.
അവള് ഒറക്കെ ചിറിച്ചു.
'ജ്ജ് ഇബട്ന്ന് എങ്ങ്ടും പോണ്ട. ഇമ്മക്ക് ഇബടെ നിക്കാം. ഇനിക്കും നിനക്കും ആരൂല്യാ..'
ചൊക്ളി സമ്മേയ്ച്ചില്ല.
'പപ്പിനീ പഴേ പോലെ ല്ല.. നാട്ടാര് തൊള്ളേത്തോന്നീത് പറേം. അത് ഒര് കേടല്ലേ..'
അവള് പിന്നേം ചിറീക്കണ്..
'നാ രവ്യേട്ടൻറൊപ്പം കെട്ന്ന്ട്ടാണ് വയ്യാത്ത അവര് ചത്തുപോയതെന്ന് എല്ലരും പറ്ഞ്ഞു. കെട്ന്നണ്ട്. അട്ത്ത് കെട്ടിപ്പിടിച്ച് കെട്ന്നണ്ട്. കൊറെ
ഉമ്മ കൊട്ത്ത് ണ്ട്. അയിലപ്പറം ഒന്നും ശെയ്തിട്ടില്ല. നല്ലോണം നോക്കീട്ട്ണ്ട്ന്ന് മാത്തറം. ന്ന്ട്ട്
പാവത്തിനെ അടിച്ച് നെഞ്ഞും വയറും പൊറോം പൊട്ടിച്ച പോല്ലീസാരല്ല, സര്ക്കാര് അല്ല രവ്യേട്ടനെ കൊന്നത്… അത് നാനെന്ന് പറേണ നാട്ട്കാര് എന്ത് ചൊല്ലിയാ ഞമ്മക്കെന്ത്ണ്?'
ചൊക്ളിക്ക് ആദിക്ക് ചിറീണ് വന്നത്. ഇബള് എന്തിറ്റ് ബാഷേണ് പറേണ്. മേത്തമ്മാര് രെ, കൊശത്തിയോളരെ, പിന്നെ മറിയപ്പാറേലെ.. ഒക്കേള്ള ഒര് ബാഷ
അപ്പോ പപ്പിനി പറ്ഞ്ഞു. 'ഞമ്മക്ക് ചിയ്യാൻ പണീണ്ട്. അത് ഇട്ക്കാ...കാശ് കിട്ടും...ഇപ്പ മുമ്പത്തെ മാരി ല്ല. ഇസ്റ്റം പോലേ പണീണ്ട്. ഒര് മാറ്റണ്ട്. പണള്ളോര്ക്ക് കൊറെ എന്നതോ നല്ലതെല്ലാം സർക്കാര് കുടുപ്പാങ്ക. ഞമ്മള്ക്ക്ക്കൊക്കെ ആ പണത്ത്ന്ന് ഊറുകായീന്ന് വെള്ളം പോലെ ഇററി കൊറച്ച് കാശ് കിട്ടും. നല്ല പണ്താല്. അങ്കനെ കൊർച്ച് കഴീമ്പോ ഞമ്മളും കൊർച്ച് ഒക്കേ
കാശ്ള്ളവരാങ്കേ...എരിഞ്ഞാലക്കൊടേന്ന് പടിച്ചതാണ്. പാറ്ട്ടി മാത്തറം പറേണത് നാശത്തിൻറെ പണ്യാണ്ന്നാ. പണക്കാര് പിന്നേം പണക്കാരാരിക്കും ന്നാ. ഇന്നാലും
ഞമ്മക്ക് പണീട്ത്ത് ജീവിക്കാടാ… ജ്ജ് ഇബടെ നിക്ക്..എങ്ങട്ടും പോണ്ട.'
ചൊക്ളി പിന്നെ ഒന്നും മിണ്ടീല്ല. പ്രാഞ്ചീസിനും രാഗവേട്ടനും പപ്പിനീരെ മുന്ന്ല് അവ് ള് പറേണത് തന്ന്യാവും അവര്ടെ അയിപ്രായം. അവര്ക്ക് അവളരെ നാക്കിനെ പേടീണ്. പാറ്ട്ടിക്കാരാച്ചാലും.
പപ്പിനീരെ ഒര് ചായിപ്പില് മിഷ്യം വെച്ച്. അവള് ഒറ ഉടുപ്പോള് തയിക്കും. അത് എരിഞ്ഞാലക്കൊടേല് രണ്ട് തുണിപ്പീടികകള്ല് എത്തിക്കണം. കലോന്നും ഇപ്പ ആര്ക്കും വേണ്ട. അതും വിറ്റോണ്ടിര്ന്നാല് കഞ്ഞുടിക്കാമ്പറ്റ്ല്ല. വാറ്റ് ഹറാമാന്ന് ഉമ്മച്ചിമ്മ അവളെ പടിപ്പിച്ച്. ഹറാമ്ന്ന് വെച്ചാ കുറ്റ്റം.
ചൊക്ളിക്ക് പുത്യ പപ്പിനീരെ പേച്ച് കേട്ട് ചിറി വന്ന് മുട്ടി..
ഓരോരോ വാക്കോളേയ്..
പിന്നെ അവള് കാലൊറേം മേക്കുപ്പായും ഒരു കവുത്തിലിടണ തുണീം ണ്ടാക്കും. കൊർച്ച് നാള് കയിഞ്ഞാ അദ്ണ് എല്ലാ ചെറ്പ്പക്കാര് പെണ്ണങ്ങളും ഇടാ.. ഇപ്പന്നേ നല്ല ആവിശ്ശം ഇണ്ട് . പെണ്ണ്ങ്ങള് തോനേ ആ ഉട്പ്പ് ഇട്ണ്ട്. അത് അവള്ക്ക് ഇണ്ടാക്കാനറിയാന്ന് എയ്തി വെക്കണം. 'പ്രാഞ്ചീസ് വന്ന് ട്ട് അത് എയ്താ'ന്ന് ചൊക്ളി പപ്പിന്യോട് ഒറപ്പ് പറ്ഞ്ഞ്.
ഇപ്പ അവ് ളാണ് തുറിച്ചോക്കീത്.
ചൊക്ളി അച്ചരം വരയ്ക്കല്ല.. എയ്തും..ന്നാ പറഞ്ഞേ..
അവ് ള് ഒറക്കുപ്പായം ഇണ്ടാക്കാൻ പടിച്ചപോലേ ചൊക്ളി അച്ചരം എയ്താനും പടിച്ചു.
പപ്പിനി പൂത്തിരി കത്തണന്തിയാ ചിറിക്കണേന്ന് ചൊക്ളിക്ക് തോന്നി.
അന്ന് തൃസ്സക്കുട്ടീരവടന്ന് ചോറും കൂട്ടാനും ഒന്നും വന്നില്ല..
'ഞാ വന്ന്ല്ല്ടാ. പെണ്ണങ്ങള് അശലാത്ത് പെണ്ണങ്ങ്ക്ക് വെച്ച് കൊട്ക്കല്ല.ആണങ്ങള്ക്കാണെങ്കേ കൊട്ക്കും. '
പപ്പിനീരെ വർത്താനം ചൊക്ളിക്ക് പിട് ച്ചില്ല.
'നീയ് തൊള്ളേത്തോന്നീത് പറേണ്ട. അവര് എന്ന മോനേപ്പോലേണ് നോക്കീത്. നിന്നോട് അവര്ക്ക് എന്തിന്ന്ന്ണ് വിരോദം?'
പപ്പിനി ഒറക്കൊറക്കെ ചിരിച്ചു.
'പെണ്ണങ്ങള്ടെ മനസ്സ് ൻറെ വയിയൊന്നും നിനക്ക്റീല്ലടാ.. സാരല്ല.
കഞ്ഞീം ചമ്മന്തീണ്ടാക്കാനാ പാട്..അതൊക്കെ ഞമ്മള് ഇപ്പ്യാക്കാം.'
ചൊക്ളീടെ നെഞ്ഞ് കലങ്ങി. പെണ്ണങ്ങളെ അറിഞ്ഞൂടാ.. ശരീണ് അവള് പറേണത്.
മറിയപ്പാറേ പോയി വരാം. വല്ലതും വേടിച്ച് വരാം..
'പപ്പിനി, ഞാ അങ്ങാടീല് പോയിറ്റ് ഇപ്പ വരാന്ന് പറ്ഞ്ഞ് 'ചൊക്ളി ഇര്ട്ടിൽക്ക് നടന്നെറങ്ങി.

Thursday, November 19, 2020
ചൊക്ളി 50.
18/11/2020
ദേശവെളക്ക് വരണവരെ അള്ളേം രാമനും കൂടി വർത്താനം പറഞ്ഞേര്ന്ന പള്ളി പൊളിച്ച്ട്ട് ഇത്തറ കൊഴ്പ്പം വന്നൂന്ന് ചൊക്ളിക്ക് തിരിഞ്ഞ്ണ്ടായില്ല.. ദേശവെളക്ക്, കോടംകര പള്ളിപ്പെരുന്നാള്, ആലൂര് അമ്പലത്തിലെ ഉൽസോം.ഒക്കെ അട്ത്ത്ടത്താണ് വരല്.
പ്രാഞ്ചീസ് പറഞ്ഞേര്ന്നു. ആ പള്ളി പൊളിച്ചന്ന് മൊതല് പലോടത്തും വഴക്കും അടിപിടീം ഒച്ചീം വിളീം ആളക്കാരേ വെടിവെച്ച് കൊല്ലലും ഒക്കേണ്ടായീന്ന്. ഇന്തുക്കള് മേത്തമ്മാരേ ഊദ്രവിച്ചു. മേത്തമ്മാര് ഇന്തുക്കളെ ഊദ്രവിച്ചു. അവരാ അദിയം ചെയ്തേന്ന് രണ്ടാളും പറേണുണ്ട്…
കൊറെ നാട്ട്കാര് ബോമ്പ നാട്ട്ല്ണ്ട്. അബരൊക്കെ പെര്ന്നാള് നും ഉൽസോത്തിനും വരും. അപ്പളാണ് ബോമ്പ നാട്ട്ല് വെടിവെക്കലും ആള് മരിക്കലും ഒക്കെണ്ടായീന്ന് ചൊക്ളി കേട്ട്‌റിഞ്ഞ്ത്. മേത്തമ്മാര് തൊടങ്ങീന്നാണ് പണ്ടാരത്തോട്ത്തെ ഗോപി വന്നപ്പോ പറഞ്ഞേ. മേത്തമ്മാരെ അടിച്ച് ഓടിപ്പിക്കണന്ന് ഗോപി ആലൂരമ്പലത്ത്ലെ ശിവനെപ്പിടിച്ച് സത് യം ഇട്ടു. അത് ന് ഇന്തുക്കള് ഒണരണം. ഒറ്റ മേത്തനെ കാണാമ്പാടില്ല ഇവടെ. ഇന്തുക്കള്ടെ നാട്ട്ല് വന്ന് കേറി നമ്മ്ടെ അമ്പലോക്കെ പൊളിച്ച് പള്ളീം വെച്ച്ട്ട് ചൊണേള്ള ഇന്തുക്കള് പള്ളിപൊളിച്ചപ്പൊ മെക്കിട്ട് കേറല്ലേ മേത്തമ്മാര്…
ചൊക്ളി പ്രാഞ്ചീസ് പറ്ഞ്ഞ രാജാവിന്റെ കത ചോയീച്ചാലോന്ന് വിജാരിച്ച് പിന്നെ വിട്ട് കളഞ്ഞു.
മേത്തമ്മാര് ണ്ടാര്ന്ന് ബോമ്പാന്ന് വന്നോര്. ഞിക്കാഹിനും പേറിനും ചാവിനും ഒക്കേം വന്നോര്.. അവരും പറ്ഞ്ഞ് ഇന്തുക്കള് ഊദ്രവിച്ച കാര്യങ്ങള് തോനേ...തനി ഇന്തുക്കള്ടെ മാത്തറം രാജ്യാന്ന് തോന്നിയൊടങ്ങീന്നും ഇവടെ തൊയിരത്ത്ല് കഴിയ്യാൻ പറ്റ്ല്ലാന്നും മേത്തമ്മാര് പറേണത് ചൊക്ളി കേട്ടു.
ഇന്തായാലും ഇന്തുക്കള് ണ് നാട്ട് ല് അതികോം.അവര് തല്ലിക്കൊന്ന് തീർക്കാൻ വെച്ചാ… മേത്തമ്മാര് ഏബടക്കാ പുവ്വാ…
ചൊക്ളീക്ക് ആകനെ ഒര് വെഷമായി. മനിഷ്യമ്മാര് ഇങ്ങ്നെ തല്ല്ണ്ടാക്കീട്ട് എങ്ങ്നേണ് ജീവിക്കാ.. ആരക്കും അറീഞ്ഞൂടാത്ത പഴമ്പുരാണം പറഞ്ഞ് ഇപ്ളത്തെ പടിപ്പ്ള്ള മനിഷേര് എന്തിറ്റ് തേങ്ങ്യാണ് കാട്ടണ്ത്
ദേശൊളക്കും പെരുന്നാളും ഉൽസോം ഒക്കെ ങ്ങനെ പോയി.. ചൊക്ളി ജക്കുമോനെ മൻസ്സ്ല് എന്നും വിജാരിക്കും. മേത്തമ്മാര്ള്ളേടത്ത് ഒക്കേ ചൊക്ളി പറ്റ്ണ പോലെ മരങ്ങള് നട്ട് ജക്കൂന്നും രവ്യേട്ടാന്നും പപ്പിനീന്നും വിളിച്ചു.
ജാനൂനെ മറ്ക്കാനൊന്നും ചൊക്ളിക്ക് പറ്റീണ്ടാര്ന്നില്ല. എന്തന്നെ പറ്ഞ്ഞാലും പെണ്ണ്, കൊഞ്ചല്, ചണ്ണക്കാല്മ്മേ തിരുമ്മല്, ഒട്ടിക്കെട്ക്കല് ഒക്കെ അവളാണ് ആദ്യം തന്ന്ത്. അതൊക്കെ ഒര് കാര് യം കാണലാർന്നൂന്ന് ആലോയ്ക്കുമ്പോ ഒര് ദണ്ഡം വരാ..ജക്കുനെ സൊന്തായിറ്റ് വല്താക്കാര്ന്ന്.. അവള്രെ മൻസ്സ് ചൊക്ളിക്ക് തിരിഞ്ഞ്ല്ല...
ദൂസങ്ങള് ഇങ്ങനെ കടന്നു പോമ്പ്ളാണ് പപ്പിനി എരിഞ്ഞാലക്കൊടേന്ന് പോന്ന്ത്..അവള് നോക്കിയേര്ന്ന ഉമ്മച്ചിയമ്മ മരിച്ചോയി. ആ തള്ളേരേ മക്കളൊക്കെ ദൂഭേലാര്ന്നു. തള്ളേനെ നോക്കാൻ ആര്ണ്ടായില്ല. പപ്പിനി നല്ലോണം നോക്കി. കെട്ക്കണോട്ത്ത്ന്ന് എണീക്കാമ്പറ്റാത്ത
ഉമ്മേരേ മേത്ത് ഒര് കെടക്കപ്പുണ്ണ്ങ്കൂടി വരാണ്ട് അവള് നോക്കി..
ആ മേത്തമ്മാര് നല്ല കാശ് കൊട്ത്തു..പപ്പിനിക്ക്.. അവള് ഒര് പണക്കാരി ആയിറ്റാണ് മറിയപ്പാറേല് മട്ങ്ങി വന്നേ…
കാത് ല് കമ്മല്. കഴ്ത്ത്ല് മാല . രണ്ട് കൈയിലും ഓരോ വള..പൊന്നന്നേ.. ശരിക്കനേള്ള ദൂഭേപ്പൊന്ന്. പിന്നെ കാശ്.. ഒരു തയ്യ്ല് മിഷ്യം..
ചൊക്ളീരെ കണ്ണ് മിഴിഞ്ഞോയി...അവളെ കണ്ട്ട്ട്. അവള് മൊയ്തീൻക്കേനെ കാണ്ണണന്ന് കടേല് കാത്ത് നിന്ന്. മൊയ്തീൻക്ക വന്നന്നെ ഇല്യ. മൂർക്കല്ലൂര് വരെ വേടിച്ച്… വല്യേ പള്ളി പണീണ്, ചുറ്റാട് ചുറ്റും മേത്തമ്മാര്ടെ വീടോള്, കൊറെ മേത്തമ്മാര് പണിക്കാര്.. മൊയ്തീൻക്കേരെ വീട് കൊട്ടാരം പോലേണ് ഇപ്പോ.. കാറോളും കൊറെണ്ട്..
പപ്പിനി ആര്ണ് മൊയ്തീൻക്ക കടേല്ണ്ടെങ്ങിയന്നെ വന്ന് കാണാൻ…
അവള് ഇളിഞ്ഞാ പോന്നു. രാഗവേട്ടൻ ചായ കുടിക്കാൻ വന്നപ്പോ അതറ്ഞ്ഞ്ട്ട് ഒറ്റച്ചിറിയാ..
'പണണ് ജാതീം മതോം ക്കെ..പണള്ള ഇന്തും മാപ്ളേം മേത്തനും ഒക്കെ എല്ലാറ്റ്നും ഒന്നിച്ചാ.. അവര്ക്ക് ഉള്ളില് നല്ല ചേറ്ച്ച്യണ്. പൊറമേക്ക് ചെറ്യേ കുറ്റോം കോറേം ങ്ങനെ പറേം. അതേട്ട് തല്ല്ണ്ടാക്കാൻ കൊറേ മണ്ണുണ്ണിയോളേം ഈയ്യ കാശാരന്നെ ഇണ്ടാക്കിക്കോളും.'
ചൊക്ളി രാഗവേട്ടനെ കണ്ണ്ട്ക്കാണ്ട് തുറിച്ചു നോക്കിയാ നിന്നു.
പ്രാഞ്ചീസും രാഗവേട്ടനും ഒര് പോല്യാ എപ്പളും വർത്താനം.. രണ്ടാളും പാർട്ടിക്കാരാ...

Thursday, November 12, 2020
ചൊക്ളി 49.
12/11/2020
വൈന്നാരം വെയില് ചായണവരെ ത് ര്ശ്ശൂര് കെട്ടിത്തിരിഞ്ഞ്. സപ്പേറ് ഓട്ടലീന്ന് മൂന്ന് ബിരിയാണി ചൊക്ളി വേട്ച്ച്. പ്രാഞ്ചീസ് മടക്കം പോയിപ്പളും വല്യ കാര്യായിറ്റ് ഒന്നും മിണ്ടീല്ല..
ചൊക്ളി മറിയപ്പാറേരവടെന്ന് നടന്ന് ചെന്ന് അയ്യപ്പൻ കുന്നിൻറോടത്തെ ചെറ്റക്കുടിലീക്കേറി ചെട്ടിച്ചത്തള്ളേരെ കൈയില് ബിരിയാണി വെച്ച് കൊട്ത്ത്. തള്ളേരെ കണ്ണില് വെള്ളം പൊട്ടണ കണ്ടപ്പോ ചൊക്ളി ഇങ്ങട്ട് നടന്നാ പോന്നു. ആരായ്ലും കരയണ കാണണത് വെഷ്മാണ്.
പ്രാഞ്ചീസ് കുളീം കഴിഞ്ഞ് ഇത്തിരി അന്തീം കൊണ്ടാണ് ബിരിയാണി ത് ന്നാൻ വന്നത്.
പാട്ടവെളക്ക് കൊള്ത്തി. മൺകലത്ത്ല് വെള്ളോം അടുത്ത് വെച്ച്. കള്ളു കുടിച്ചാലും ബിരിയാണി തിന്നുമ്പോ വെള്ളദാഹം വരും.
ജാതീം മതോം നോക്കി പണിക്ക് പോണകാലായ്യോന്നാര്ന്ന് ചൊക്ളീൻറെ പേടി. അവന് ഈപറഞ്ഞ രണ്ട മാരണവും ഇല്ല്യാല്ലോ.
മേത്തമ്മാര് എന്തിന്ണ് ഇന്തുക്കള്ടെ നാട്ട്ല് വന്ന് കൂടീത് എന്ന് ചൊക്ളിക്ക് വെഷമായി. അവര്ക്ക് അവരടെ നാട്ട്ല് ഇര്ന്നാ പോരേ..
പ്രാഞ്ചീസ് കത പറഞ്ഞു.
ഇതൊക്കേ ഇന്നലെ പള്ളിപൊളിച്ചപ്പൊ ണ്ടായ കതയല്ല ചൊക്ള്യേ. മേത്തമ്മാര് ഇബടെ വന്നട്ട് ആയിരോ അയിലദികൊ കൊല്ലായിണ്ടാവും. ക്രിസ്ത്യാനിയോള് വരണേൽക്ക് മുപ്പാട് ന്നെ മേത്തമ്മാരാ വന്നത്. അന്ന് ഇങ്ങനെ ഓട്ടിട്ട് നാട് ബരിക്കലല്ല. രാജാവ് ബരിക്കണ കാലാ.. വടക്കെങ്ങാണ്ട് ദൽഹീരെ അപ്പറത്തെ ഒര് രാജാവിൻറെ സുന്നരി മോള് ഒരു രാജാവിനെ പ്രേമിച്ച്. ഇന്തുവന്നേണ് ആ രാജാവ്.. ആദിക്ക് തന്ത രാജാവിന് ഇഷ്ടേര്ന്ന്. പിന്നെ തന്തക്ക് മോള് പ്രേമിച്ചോനോട് വഴക്കായി. അപ്പോ അവളെ വേറെ കല്യാണം കഴിപ്പിക്കാന്നായി. മോള് ജീവസ്സ് പോയ്യാ സമ്മതിക്കോ… ഇല്യ..
അവള് അവളക്ക് ഇഷ്ടള്ള രാജാവിന്റെ കൂടെ അങ്ങട് പോയി. തന്ത രാജാവിന് അത് വല്യേ മാനക്കേടായി… അയ്യാള് മരുമോനോടാ ജുദ്ദം ചീതു. അയില് പൊട്ടിപ്പാളീസായി.
അപ്പളും ഈയ്യ് ഭൂമിങ്ങനെ നീണ്ടു പരന്ന് കെടക്കല്ലേ.. അന്ന് വിസ്യൊന്നും വേണ്ട എങ്ങ്ട്ടേലും പൂവ്വാനും വരാനും. ഒരു മേത്തൻ രാജാവ് ഇന്നാട്ടിൽക്ക് വരാൻ ആയിറ്റ് പത്ത് പതിനാറ് വട്ടം നോക്കീറ്റും വഴിയെറ്റി മേത്തമ്മാര്രെന്നെ നാട്ടിൽക്ക് തിരിച്ച് പോയേര്ന്ന കാലാ അത്. ഈയ്യ ഇന്തു രാജാവ് മോളടെ കെട്ട്യോൻ രാജാവിനെ കൊല്ലാനായിറ്റ് ആ മേത്തൻ രാജാവിനെ കാട്ട് വഴീല് കാത്ത്ന്ന് സദ്യൊക്കെ കൊട്ത്ത് പാട്ട്ലാക്കി, മോളടെ കെട്ട്യോനെ കൊല്ലാമ്പറഞ്ഞു.
മേത്തൻ രാജാവും തന്തരാജാവും കൂടി മോളരെ കെട്ട്യോൻറട്ത്ത് ജുദ്ദത്തിന് പോയി. പിന്നീം പൊട്ടിപ്പാളീസായി…
ചൊക്ളി വയറ് നിറക്കെനെ ചിരിച്ച് ….നന്നായിപ്പോയി. മോളരെ കെട്ട്യോനെ കൊല്ലാൻ നട്ക്കണ തന്ത്യാ.. അതെന്തിറ്റ് തന്ത്യാണ്. മക്കളേ ഊദ്രവിക്കണ തന്താരെം തള്ളാരേം നല്ല കവളമടലോണ്ട് തല്ലിക്കൊല്ലണം.
പ്രാഞ്ചീസ് മൺകലത്ത്ല് ന്ന് വെള്ളം കുട്ച്ച്. ചിറി തൊട്ച്ച്. എന്ന്ട്ട് പറ്ഞ്ഞു.
ചിറിക്കണ്ടടാ ചൊക്ള്യേ… ആ ഇന്തുത്തന്ത ഒര് സാത്താനേര്ന്ന്. അയ്യാള് മരുമോൻറെ ഒര് വല്യ മന്ത്രീനേ ചാക്കിലാക്കി. ആയിരം കൊല്ലം മുപ്പാടും ചാക്കിലാക്കൊലെണ്ട് ടാ. അത് ഇപ്പള് തൊടങ്ങീതും ല്ല..ഇന്തും മാപ്ളേം മേത്തനും ന്നല്ല എല്ലാരും കാശ്, പേര്, പെണ്ണ്, സൊത്ത്, അതികാരന്നൊക്കെ പറഞ്ഞാ അപ്പ കേറും ചാക്ക്ല്. ഇന്നട്ട് മോളരേ കെട്ട്യോൻ രാജാവിന്റെ വാളിൻറേം കുന്തത്തിൻറേം രകസിയങ്ങള് അറ്ഞ്ഞ്ട്ട് ആ തന്ത മേത്തൻ രാജാവിന് പറ്ഞ്ഞ് കൊട്ത്ത് .
പിന്നേം ജുദ്ദം ചെയ്തപ്പോ മേത്തൻ രാജാവ് ആ സാത്താൻ ഇന്തുത്തന്തേടെ മരുമോനെ കൊന്ന്.
ചൊക്ളി ഞെട്ടിപ്പോയി. ഇങ്ങനീണ്ടോ ഒര് തന്ത…
ന്ന്ട്ടാണ് ചൊക്ളിയേ കത കാര്യായ്ത്. മോള് തീയിട്ട് അത് ല് ചാടി മര്ച്ചു. മേത്തൻ രാജാവ് ആ സാത്താൻ ഇന്തുത്തന്തേടെ തല്യാ വെട്ടി. കീട്ടിതൊക്കെ എട്ത്ത്. മേത്തൻരാജാവിൻറെ ആക്കി ആ നാടോളപ്പടി. ആ നാടോള് ബരിക്കാൻ വേറെ ഒര് മേത്തനേം വെച്ച്.
അങ്ങനീന് ആയിരം കൊല്ലം മുപ്പാടന്നെ മേത്തമ്മാര് ഈ ഇന്തുനാട്ട്ല് ബരിക്കല് തൊടങ്ങീത്.
അപ്പ അവര് പള്ളി പണ്ത്ണ്ടാവും. അള്ളാനെ വെച്ച്ണ്ടാവും. ഇപ്പൊ അതൊക്കെ പൊളിച്ച് അമ്പലം പണ്ത്ട്ട് എന്ത്നാ..
നമ്മള് ഇപ്പ ഇരിക്കണ പപ്പിനീരെ വീട് ആയിരം കൊല്ലം മുപ്പാട് പള്ള്യാരുന്നൂന്ന് പറ്ഞ്ഞ് ഞാനാ മൊയ്തീൻക്ക്യാ വന്നാ എങ്ങനീണ്ടാവുടാ…
ചൊക്ളിക്ക് തോന്നി… എല്ലര്ക്കും കോണം ഉട്ക്കാത്ത പ്രാന്തന്നേണ്.
ഈ മേത്തൻ രാജാവ് വരണേല്ക്ക് മുപ്പാടും മൂന്നാല് മേത്തമ്മാര് കള്ളമ്മാര് വന്ന് ണ്ട് ഇന്തുക്കള്ടെ നാട് കൊള്ളേടാൻ..കട്ട് മുടിച്ച് അവറ്റ പോയി.
ഇന്തുക്കള്ടെ നാട് ബരിക്കാൻ മേത്തമ്മാരെ വിളിച്ച് ഏപ്പിച്ചത് ഇന്തുക്കളന്യാണ്ടാ ചൊക്ളിയേ. അതും സൊന്തം മോളടെ കെട്ട്യോനെ കൊല്ലാൻ അമ്പ് പെര്ന്നാള് പോലെ എഴുന്നള്ളിച്ച് കൊണ്ടന്നതാ. ഇന്നട്ട് പിന്നെ പാക്കിസ്ഥാന്ല്ക്ക് പൊക്കോ, പള്ളി പൊളിച്ച് അമ്പലം പണീണ്, പന്നീൻറന്തി പെറ്റ് കൂട്ടേണ്..ഇങ്ങനെ ഓരോ ന്ന് പറഞ്ഞ് വഴക്കായിട്ടെന്താ…?
പ്രാഞ്ചീസ് ഏൻറ്റു. …
ചോറ്, പെര, ഉട്ക്കാൻ തുണി, പണി, ഉസ്ക്കൂള്, റോഡ്, ആശ്പത്രി, ആവശ്യത്തിന് വണ്ട്യോള്….ഇത് ലും ഒക്കേം വല്തായി മതോം ജാതീം സർക്കാര് പറഞ്ഞൊടങ്ങിയാ, പള്ളിയോളും അമ്പലങ്ങളും പൊളിപ്പിച്ചൊടങ്ങിയാ… ചൊക്ളി യേ ആ നാട് തൊലഞ്ഞൊടങ്ങീന്നാ അർഥം…
ഇമ്മടെ നാട് നശിക്കേണ് ചൊക്ളി...

ചൊക്ളി 48
09/11/2020
എന്ത് ര് വേഗത്ത്ലാന്നാ അയ്യപ്പൻകുന്ന് എർണ്ണാകൊളത്തിക്ക് പോണ ഭാത്തും മറിയപ്പാറ ത് ര്ശ്ശൂര്ക്ക് പോണ ഭാത്തും ആയീ മാറീത്.
മറിയപ്പാറേരവടെന്ന് കുട്ടത്തിക്കര, പാവക്കാട്, ചാത്തമ്പിള്ളി, മൂർക്കല്ലൂര് ഒക്കേം മുസ്‌ലിങ്ങളായി താമസം.
മൊയ്തീൻക്കേരെ ചെറ്യേ രണ്ടു പെങ്കുട്ട്യോളേം രണ്ട് അറ്ബിയോള് ഞിക്കാഹ് കയിച്ചു. ആദ്യം വന്ന പൊക്കള്ള അറ്ബി മൂത്തേനേം പിന്നേപ്പാട് വന്ന അറ്ബി ചെറ്ത് നേം ആണ് കയിച്ചത്. മൂത്തോളക്ക് പയിനെറ്റ് ആയിണ്ട്. ചെറ്യോള്ക് പയിനഞ്ചേ ആയിട്ട്ള്ളോന്ന് പറ്ഞ്ഞ് തൃസ്സക്കുട്ടി. ഇഞ്ഞീം താഴേണ്ട് ആ വീട്ട്ല് ഒര് ഉമ്മക്കുട്ടീം കൂടി.
മറിയപ്പാറേരവടെന്ന് മൂർക്കല്ലൂര് വരെ നസീറിക്കേം നവാസിക്കേം കൂടി മേടിച്ച്. ഇന്തുക്കളും ക്രിസ്ത്യാനിയോളും സലം കൊട്ത്ത്. ചെല കാശ്കാര് മനക്കാരും പട്ടമ്മാരും കിസ്ത്യാനിയോളും മാത്തറേ സലം കൊട്ക്കാണ്ടിരുന്നൊള്ളോ. ഒക്കെം അറ്ബിയോള് ടെ കാശാന്നാ കേട്ടിര്ന്നേ..
അറ്ബി മരുമക്ക്ള് ആയപ്പോ മറീയംബി ആ കറത്ത ഉട്പ്പായി ഇട്ല്. മൊയ്തീൻ ക്കെരേ വീട്ട്ലെ പെണ്ണങ്ങ്ള് ഒക്കേം അങ്ങനെ ആ കറത്ത ഉടുപ്പാ ഇട്ട്.
വാങ്ങ്യേ സലൊക്കെ മുറിച്ചു വിക്കും...പ്ളേറ്റോള് മാനം മുട്ടെയ്ക്ക് പണീം. നസീറിക്കേം നവാസിക്കേം അറ്ബിച്ച്യോളേണ് കെട്ടണ്ത് എന്നൊക്കെ കേട്ടേര്ന്ന്.
ബാലേന്ദരൻ പറ്ഞ്ഞു …. അപ്പടി കള്ളക്കട്ത്താണ്. രാജ്യ ദ്ലോഹാണ്. മേത്തമ്മാര് ക്ക് പാക്കിസ്ഥാൻ ല്ക്ക് പൊക്കൂടേ? ഇബടെ വന്ന് കൂട്യേക്കണത് എന്തനാ?.. പന്നി പെറും പോല്യാ മേത്തമ്മാര് ടെ പെണ്ണങ്ങള് പെറണ്…
എന്തിറ്റ് തേങ്ങ്യായാലും ഇപ്പോ ആ അയ് വേല് താജ്യമേഹല് പോലേ വെള്ത്ത പള്ളീല്ലേ അത് ആ വരവിലാ നസീറിക്ക പണീച്ച് തൊടങ്ങ്യേ.. കൊറേ പണിണ്ടായി.
ഉമ്മിണി ആണങ്ങള്ക്കും പെണ്ണങ്ങള്ക്കും പണി കിട്ടി.
ചൊക്ളീം ചെലപ്പൊ പോയി പൺതു. അതികോം മേത്തമ്മാരും ഉമ്മപ്പെണ്ണ്ങ്ങളും ആര്ന്ന് പണീല്ക്ക്. പണീക്കണത് തെക്കൻ ഒര് ഹിന്ദുണ്. അതറിഞ്ഞപ്പോ ബാലേന്ദരൻ ഒര് കീറലാ കീറി..
'അ പള്ളില് അള്ളേം കിള്ളേം ഒന്നും ഇരിക്ക്ല്ല. അതിൻള്ള വേല്യൊക്കെ കുര്ത്തള്ള ഹിന്ദുവാച്ചാ അയ്യാള് ചെയ്തോളും.'
അങ്ങനേണ് ആദ്യായിറ്റ് മറിയപ്പാറേരവടെന്ന് മുസ്‌ലിങ്ങള് എരച്ച് കേറി അയ്യപ്പൻ കുന്നില്ക്ക് വന്ന്ത്. നല്ല ഒച്ചീം വിളീം അടീം പിടീം ഒക്ക്യായി. 'തോന്ന്യാസം കാട്ടി ഞങ്ങ്ടെ പള്ളീം പൊളിച്ച്ട്ട് പിന്നേം തൊള്ളേ തോന്നീത് പറേണടാ ഇബ് ലീസ്ങ്ങളേ'
ന്നാര്ന്ന് ബകളം.
വെങ്ങിട്ടു സാമി ഡോക്കിട്ടറ് വന്ന് നട്ക്ക് കേറി നിന്ന്. മൊയ്തീൻ ക്കേം വന്ന് നിന്ന്.. പിന്നെ പ്രാഞ്ചീസും..കൊറെ ഒച്ചീം വിളീം പിടീം വലീം ഒക്കെണ്ടായിച്ചാലും വല്യ കൊഴപ്പല്യാണ്ട് ഒക്കെ ഒത്ങ്ങി. ബാലേന്ദരന് നല്ല രണ്ട് പെട കിട്ടാണ്ടിര്ന്ന്ല്ല മേത്തമ്മാര് ആരാ പെട്ച്ചേന്ന് അറീല്ല.
പിന്നത്തെ ആഴ്ച ചൊക്ളി പള്ളീപ്പണിക്ക് ചെന്നപ്പോ കേറണ്ടാന്ന് പറ്ഞ്ഞ് മേത്തൻ മൂപ്പൻ. മേത്തനാച്ചാ വന്നാ മതീന്ന് പറഞ്ഞപ്പോ ചൊക്ളിക്ക് മിണ്ടാട്ടം മുട്ടി.
ചൊക്ളി ആരണ്?
എന്തിറ്റാണ്?
കൊറച്ച് നേരം കൂമൻറന്തി കണ്ണ് കാണാത്തോണം നിന്ന്ട്ട് ചൊക്ളി
മടങ്ങിപ്പോന്നു.
പ്രാഞ്ചീസ് പറേണത് ശരിയന്യാന്ന് തോന്നിയൊടങ്ങി ചൊക്ളിക്ക്. നാട്ട്ല് വല്യ കൊഴപ്പണ്ടാവാൻ പോവ്വാണ്. മേത്തൻ, മാപ്പള, ഇന്തുന്നൊക്കെ നോക്കി പണികൊടത്ത് തൊടങ്ങ്യാ..അയിൻറെ പേര്ല് വഴ്ക്ക് വന്നാ..
അന്ന് ഉച്ചയ്ക്ക് ചോറും ഊപ്പവറ്ത്തത് മൊളക് ചതച്ചതും കൂട്ടി തിന്ന് പ്രാഞ്ചീസിൻറെ ഓട്ടർഷേല് വഴീന്ന് പെറുക്കീത് കേറ്റിവെച്ച് ത് ര്ശ്ശൂര്ക്ക് പൂവ്വുമ്പളാണ് ചൊക്ളി ക്ക് ആ ചോദ്യം ചോയിക്കാൻ തോന്നീത്..
ഈ മേത്തമ്മാര് ഈ നാട്ടില് വന്ന്ത് എങ്ങനേണ്.. ആര്ണ് കൊണ്ട്ന്നത്. ആയിരം കൊല്ലായിറ്റ് ഇബടെ ണ്ടാര്ന്നോര് ഇബടത്തെ ആള്കാരല്ലേ..
ഞാൻ എബടത്തെയാ.. ഞാൻ മേത്തനാ മാപ്പ്ളയാ.. ഞാൻ എന്ത്റ്റാ .
പ്രാഞ്ചീസ് ദണ്ഡത്ത്ല് തിരിഞ്ഞോക്കി. ഒന്നും പറയാണ്ട് ഓട്ടർഷ ഓടിച്ചോണ്ടിര്ന്ന്.

Monday, November 9, 2020
ചൊക്ളി 47
08/11/2020
നസീറിക്ക രണ്ടാം വട്ടേണ് വരണത്. നവാസിക്ക ആദിക്കും.രണ്ട് കാറ് നെറച്ചും പെട്ട്യോള്. പിന്നൊര് കാറില് ഡൈവറും വെളുത്ത് തുടുത്ത് പൊക്കത്തില് ഒരറ്ബീം നസീറിക്കേം നവാസിക്കേം.അറ്ബീനെ അവര് പെട്ടെന്നാ പൊരേല്ക്ക് മാറ്റി. നാട്ടാര്ക്ക് അദികങ്ങട് കാണാമ്പറ്റീല്ല.
കാശാരാവുമ്പോ പേരുള്ളോരാവുമ്പോ ഒക്കെ അങ്ങനേണ്. രകസിയങ്ങള് തോനേ ഇണ്ടാവും...അതൊക്കെ നാട്ടാരെ കാണിക്കാൻ പറ്റോ..
പോലീസ് വണ്ടിയോള് അയ് വെ കൂടേ ഇങ്ങനെ പാഞ്ഞ് പോണ്ടാര്ന്ന്. ചൊക്ളി പപ്പീനീരെ വീട്ട്ല്ന്നെ ഇര്ന്നു. പ്രാഞ്ചീസ് പത്ത്മണീരേ തീവണ്ടി പോയേപ്പിന്നാണ് വന്ന്ത്. വന്നപ്പളാണ് ചൊക്ളിക്ക് വിവരങ്ങള് കിട്ടീത്.
ജാനൂൻറെ പോക്ക് കാരണം ചൊക്ളി ആരോടും അങ്ങ്നെ വർത്താനിക്കാൻ നിക്ക് ല്ല. കിളിച്ചേം മൊളച്ചേം തൊള്ളേത്തോന്നീതും ഒക്കേം ചോയിക്കും. അവള്ക്ക് കെറ്പ്പം ണ്ടായീറ്റ് നീയെന്ത്ണ് അറിയാണ്ട് ഇര്ന്നേ..
ചൊക്ളി ക്ക് പെണ്ണങ്ങള്ടെ കെർപ്പം കണ്ടൂടിക്കലാണാ പണി… ഓരോ തെണ്ട്യോളടെ ശോദ്യാണ്. ഗോപാലേട്ടൻറെ ഈറാന്ന് ദേവുവമ്മ പറഞ്ഞേര്ന്നത് വരും അപ്പോ ചൊക്ളിക്ക്..
രാമൻണ്ടായ നാട്ട്ലെ പള്ളി പൊൾച്ചൂന്ന്.. സകേല നാട്ട്ലൊക്കെം ണ്ടാര്ന്ന ഇന്തുക്കള് ഒക്കേം കൂടിറ്റ്ണ്ന്ന് പള്ളി പൊള്ച്ചത്. മേത്തമ്മാര് ക്ക് ഒര് തേങ്ങേം ചിയ്യാൻ പറ്റീല്ലാന്ന്… കടല് പോലേണ് ഇന്നാട്ട്ല് ഇന്തുക്കള്. അത് ല് കല്ലിട്ടോണം കൊർച്ച് മേത്തമ്മാര് അവടേം ഇവടേം നിന്നിറ്റ് എന്തിറ്റ് തേങ്ങ്യണ് ചെയ്യണ്ത്. ത് ര്ശ്ശൂരൊക്കെ ടി വി പെട്ട്യോളില് ഒക്കേം കാണിക്ക്ണ്ട് ന്ന്. ആള്കാര് കല്ലെട്ത്തെറീണതും പള്ളീരെ മോളിൽക്ക് കേറണതും ഒക്കെ കാണ്ണാന്ന് പ്രാഞ്ചീസ് പറഞ്ഞു.
ഈയ്യ് രാജകുമാരൻ രാമൻ എന്തിറ്റിനാ മേത്തമ്മാരെ പള്ളീപ്പോയി പെറ്ന്ന്?
പ്രാഞ്ചീസ് ഒരൊറ്റ ചിരി. വായേല്ണ്ടാര്ന്ന അയലക്കഷണങ്ങളും കൊള്ളീം ചോറും പൊറത്ത്ക്ക് തെറിച്ചാ വീണ്. ചൊക്ളീരെ കിണ്ണത്തില്ക്ക് വീണ് ല്ല.
ഇന്നട്ട്ണ് പ്രാഞ്ചീസ് കത പറേണ്. ഇന്തുക്കള് ടെ രാമനും കിഷ്ണ്നും ശിവനും ദേവീം ഒക്കെണ്ടായി
ഉമ്മിണി കാലം കയിഞ്ഞിട്ടാണ്ന്ന് ക്രിസ്ത്യാന്യോളടെ കർത്താവീശോമിശിഹ ണ്ടായേന്ന്. ഇന്തുക്കള്ടെ രാമനും കിഷ്ണനും ഇണ്ടാവണേല്ക്ക് മൂപ്പാട് മോശാന്ന് ഒര് ദൈവം ണ്ടായി. ആ ദൈവത്തിന്റെ കൊറേ ആള്കാര് കൊച്ചീല്ണ്ടന്ന്. അതാന്ന് പഴേ ദൈവം. ഇതൊക്കെ കയിഞ്ഞിട്ടാണ്ന്ന് മേത്തമ്മാര് ടെ അള്ളാ ദൈവം വന്നത്.
ചൊക്ളിക്ക് ചിറീ വന്ന് മുട്ടി.
അപ്പൊ ഒര് ദൈവേള്ളു… അത് മ്മടെ ശിവനാന്ന് പറഞ്ഞ്ട്ട്..
പ്രാഞ്ചീസ് ഒര് ബീഡി കത്ത്ച്ച് വല്ച്ച്..
ചൊക്ള്യേ ഇതൊക്കെ ഓരോ വീടോള് പോല്യാണ്ടാ.. എൻറെ മോൻണ് ഏറ്റോം കേമൻന്നല്ല്ടാ ഓരോ തന്തേം തള്ളേം പറേല്…
അത് പോലേ ണ് ഓരോ നാട്ട്ല് അവ്ടത്തെ സിതി പോലേ ഓരോ ദൈവം വരും. അത്ണ് കേമന്ന് അവ്ടെ അദികള്ളോര് പറേം. പൊറത്ത്ന്ന് ഞങ്ങ്ടെ ദൈവാ കേമന്ന് പറ്ഞ്ഞ് വേറെ കൊറ്ച്ചാള് വന്നാ പിന്നെ വഴക്കായില്ലേ.. പണ്ട് കാലത്തൊട്ട് ഈ ബൂമി ഇങ്ങ്നെ കെട്ക്കല്ലേ… നട്ന്ന് പൂവ്വാൻ.. നീന്തി പുവ്വാൻ.. ഓരോ നാട്ട്ല് ചെന്ന് കൂടിൻ..
ഇബടെ പ്പ അദല്ലേ കൊഴപ്പം. ഇന്തുക്കള്ടെ അമ്പലത്ത്ൻറെ മോള്ള് മേത്തമ്മാര് പള്ളി പണ്തു. ആയിരം കൊല്ലം മുപ്പാട്.. ഇപ്പോ അത് പൊളിച്ചളഞ്ഞ് ഇഞ്ഞി വേറേ അമ്പലം പണീണം.
'ദൈവംന്ന്ച്ചാല് വല്യ കഷ്ടപ്പാട്ണ് ല്ലേ '
ചൊക്ളിക്ക് രാമനോടും അള്ളാനോടും വല്ലാണ്ട് പാവം തോന്നി. ആയരം കൊല്ലം തിന്ന് ഒറ്ങ്ങി പനി പിടിച്ച് കെടന്നോട്ത്ത് ന്ന് അള്ളാ ഇന്ന് കാൽത്ത് പൊറ്ത്തായി. രാമനും പോന്ന്ണ്ടാവും അള്ളാൻറെ കൂടെ. എത്തറ കാലായി അവര് വർത്താനം പറഞ്ഞ് ഇര്ന്നേര്ന്ന പള്ള്യാർന്നു...
പ്രാഞ്ചീസ് പിന്നേം ചിരിച്ചു.
അങ്ങ്നല്ലടാ, ചൊക്ള്യേ… മനിഷേമ്മാര്ക്ക് കഷ്ടപ്പാട് വര്മ്പളാണ് ദൈവം പെറ്റ് വീഴാ.
മന്ഷേമ്മാര്ക്ക് കഷ്ടപ്പാട് വര്മ്പോ അവര് ദൈവേ ദൈവേന്ന് തൊള്ളേടും. അങ്ങ്നെ കൂട്ടത്തി കൊള്ളാന്നുള്ള ആരേലും പിട്ച്ച് ദൈവാക്കും. പാമ്പ്, ഇടിമിന്നക്കം, മരിച്ചടക്കിയോര്, പലജാതി പ്രതിമോള് മ്മടെ നാട്ട്ല് മനിഷേമ്മാരേലും അദികം ദൈവങ്ങളാണ്ടാ..
ഇത് ഇബടെ നിക്ക്ല്യാ.. ഇഞ്ഞി വൽതായി വൽതായി മനിഷേമ്മാരേ കൊല്ലണത് പുണ്ണിയായിറ്റ് വരും. ദൈവായിറ്റ്ള്ളേനേ ഒന്ന് സൂക്ഷ്മിച്ച് നോക്ക്യാ അപ്പോ പാപാവും. അടീം ചവിട്ടും കുത്തും കൊണ്ട് ചാവണ്ടി വരും..
ചൊക്ളി അന്തം വിട്ട് ഇര്ന്നു.

Tuesday, October 27, 2020
പുതിയ പുസ്തകം
ചിത്രകാരി അരുണയാണ് എച്ചുമുവിന്റെ കുറിപ്പുകൾ ഫേസ്ബുക്കിൽ വരുമ്പോൾ എന്നോടത് വായിക്കുവാനും പുസ്തകമാക്കുവാനും പറയുന്നത്.
എന്നാലത് ഡീസി ബുക്‌സിന്റെ ചുണക്കുട്ടികൾ എഗ്രിമെന്റാക്കി. അടുത്തത് ലോഗോസ്, പിന്നെ ഇന്ദുലേഖ, ചിന്ത...
അടുത്തത് ഡോൺ ബുക്‌സ്...
ഇരുപുറവും എച്ുമുവിന്റെ ചിത്രമാണ്.
അരുണയെക്കൊണ്ട് വരപ്പിക്കമെന്നായിരുന്നു ചിന്ത.
പക്ഷെ അരുണയ്ക്ക് തിരക്കോടു തിരക്കായി,
ലേ ഔട്ട് ചെയ്തിരിക്കുന്നത് കണ്ണൂരെ പ്രിയസുഹൃത്തും സഖാവുമായ രാജീവനാണ്.
ടൈറ്റിൽ എഴുതിയത് പ്രിയ NGS കുമാറും.
ആദ്യ പുസ്തകം അരുണയ്ക്കാണ്. രണ്ടാമത്തെ കോപ്പി രാജീവനും
എച്ച്മു ഒപ്പിട്ട കോപ്പികൾ കുറെയെങ്കിലും സംഘടിപ്പിക്കാനുള്ള ശ്രമവും ഉണ്ട്.
എന്തായാലും പുസ്തകം പ്രസ്സിലേക്കു പോയി...
പ്രിയപ്പെട്ട കുമാരൻസാറേ, അങ്ങേയ്ക്കുള്ള കോപ്പിയും റെഡിയാണ്.
അയ്യപ്പ നന്മയുടെ അപ്പോസ്തലന്മാർ
24/10/2020
കവി അയ്യപ്പൻറെ ചരമവാർഷികം ആയിരുന്നല്ലോ. അപ്പോൾ എന്നോടും എനിക്ക് നേരിട്ടറിയാവുന്ന അന്നത്തെ പത്തുവയസ്സുകാരിയായ വാവയോടും കവി കാണിച്ച അപമര്യാദയായ പെരുമാറ്റം, ലൈംഗികമായ കടന്നുകയറൽ ഇതെല്ലാം എൻറെ പഴയ പോസ്റ്റ് എടുത്തും ആത്മകഥയിലെ ഭാഗങ്ങൾ പോസ്റ്റ് ചെയ്തും യൂ ട്യൂബ് ലിങ്ക് ഇട്ടും ഒക്കെ എല്ലാവരും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു.
വളരെ മനുഷ്യ വിരുദ്ധമായ രീതിയിൽ സംസാരിക്കുന്ന ആണഹന്തയുടെ എടുപ്പുകുതിരകളേയും ലിംഗമാണ് തലച്ചോറ് എന്ന് പ്രഖ്യാപിച്ചു വിജൃംഭിതരാകുന്ന മനുഷ്യ രൂപം ധരിച്ചവരേയും കണ്ടു.
വിശദീകരണങ്ങൾ അവർക്ക് മനസ്സിലാവില്ല.
ചികിത്സയില്ലാത്ത ലിംഗരോഗബാധിതരാണവർ. അയ്യപ്പൻ എന്നെ ഉപദ്രവിച്ചതിന് തെളിവ് വേണമത്രെ...ചില ജഡ്ജിമാരുടെ തീട്ടൂരമാണ്. തെളിവ് വഴിയേ പോകുന്നവരുടെ മുന്നിൽ വെയിലത്തുണക്കാനുള്ളതല്ലല്ലോ.
ഞാൻ ആദരിക്കുന്ന പല സ്ത്രീകളും ഈ ലിംഗരോഗബാധിതരുടെ പുലഭ്യം കേൾക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്.
പക്ഷേ,
ഇതുകൊണ്ടൊന്നും അയ്യപ്പൻ എന്നോടും ആ പത്തുവയസ്സുള്ള വാവയോടും ചെയ്തതൊന്നും ഇല്ലാതാവുകയില്ല. അത് മാറ്റിപ്പറയപ്പെടുകയില്ല. അത് ഉണങ്ങാമുറിവാണ്. അതിന് ചൂട്ടുപിടിച്ചവരും ആ ഉണങ്ങാമുറിവിൻറെ ദുസ്വപ്നമാണ്.
അയ്യപ്പൻ മരിച്ചതുകൊണ്ടോ കവിതകൾ എഴുതിയതുകൊണ്ടോ എന്നോടും ആ വാവയോടും ചെയ്ത ഹീനപ്രവൃത്തി അനുഭവിച്ച ഞങ്ങളാൽ മാപ്പാക്കപ്പെടുകയില്ല.
ആർക്കും അയ്യപ്പനെ ആരാധിക്കാം...കവിത വായിച്ചു പുളകം കൊള്ളാം.. അമ്പലങ്ങൾ പണിയാം... സ്നേഹിച്ചുകൊണ്ടേയിരിക്കാം..
എന്നോടും ആ വാവയോടും അയ്യപ്പനന്മ വിളമ്പരുത്....
Monday, October 26, 2020
എഫ് ബി ലൈവ്
എഫ് ബി ലൈവ്
(ഒന്ന്)
(രണ്ട്)
കാണാത്തവർക്ക് ദേ ലിങ്ക്
----------------------------------------------------------------
ഞാൻ ഇതുവരെ live വന്നിട്ടില്ല.. വരാൻ ആഗ്രഹം... വന്നാൽ എൻറെ കൂട്ടുകാർക്ക് ഇഷ്ടപ്പെടുമോ? എന്നോട് സംസാരിക്കുമോ?എങ്ങും പോവാതെ ആരേയും കാണാതെ ഇങ്ങനെ ഇരുന്നിട്ടാവും ഇത്തരം ഒരു ആശ....
------------------------------------------------------------
അപ്പോ ഞാൻ live വരണത് ഇഷ്ടമാണ് ല്ലേ... എന്നാൽ നാളേ വൈകീട്ട് ഒര് നാലുമണിക്ക് വരാം...-------------------------------------------------------------
-----------------------------------------------
ചൊക്ളി 46
26/10/2020
ജേമ്സ് ഒന്നു കാണാണ്ട് അല്ല സെലീനെനെ കെട്ടീത്. അളിയമ്മാര് രണ്ടാള് പേർഷക്കാരല്ലേന്നും. ഒര് വിസ കിട്ട്യാ കടല് കടക്കാല്ലോന്ന് വെച്ചിട്ടന്ന്യാ. അന്തോണി മാപ്പിളക്ക് അതൊരു കുരുത്തക്കേടന്നെ ആയി. ജേമ്സ് ഇഷ്ടിയപ്പണിക്ക് പൂവ്വാണ്ട് സെലീനേനം കൂട്ടി എന്നും കുന്നും അന്തോണി മാപ്പ്ളേരെ കുടുമ്മത്ത് വന്നിരിക്കും. മാപ്പിള തോറ്റ്..
മൊയ്തീൻക്കരേ ഒര് ബന്തൂന് ഓട്ടർഷ വിറ്റ് ആ കാശും കൊട്ത്ത് പ്രാഞ്ചീസ് ഒര് വിസ ഇണ്ടാക്കി ജേമ്സിനെ ദൂഭേലെത്തിച്ച്. പ്രാഞ്ചീസ് പിന്നങ്ങട് വാടകേലെടുത്താ ഓട്ടർഷ ഓടിച്ചേർന്നേ….ഇഞ്ഞീം ഇണ്ട് നാല് പെങ്ങമ്മാര്...കെട്ടിച്ച് വിടാൻ…
ചൊക്ളി പറ്റ്മ്പളൊക്കെ തൃസ്സക്കുട്ടീരെ കൈയില് കാശ് വെച്ചൊട്ക്കും. മൂന്നേരം പള്ള നെറച്ചും ത് ന്നാൻ തരണ്ട്. അത് മറ്ക്കാൻ പാട്ണ്ടോ..
പപ്പനീരേ കുടീം ചൊക്ളി മെനക്കന്നെ ഇട്ട്. അടിച്ച് വാരേം തൊടയ്ക്കേം മാറാമ്പ് ല് തട്ടേം ഒക്കെ ചീത്. അത് ര്മ്മേം മിറ്റത്തും അട്ക്കളേൻറവ്ടേം പററ്ണതൊക്കീം നട്ട്. തൃസ്സക്കുട്ടി ഒക്കെ പറയ്ക്കും. കാന്താരി ആയാലും തഴ്താമ്യായാലും ചൊറിയേണായാലും മുരിങ്ങേല്യായാലും ഒക്കെ എട്ക്കും. അത് ചൊക്ളി കാര്യാക്ക്ല്യാ. പപ്പിനി വര്മ്പോ വാട്ക കൊട്ക്കണന്ന് വെച്ച് കൊറച്ച് കാശും എല്ലാ മാസ്സോം സൂച്ചിച്ച്ണ്ട്.
അയ്യപ്പൻകുന്ന് ല് അമ്പലം പണിയാൻ ഒരായിച്ച എട്ത്ത്ല്ല. കുഞ്ഞ്യോരമ്പ് ലാണ് പണ്തത്. ഇന്നാലും ഒക്കേണ്ടായി. ഇഞ്ഞീപ്പോ വല്താക്കാലോ എന്തോരം വേണെങ്കിലും. എല്ലാരേലും ദൂഭേല്ത്തെ കാശ്ണ്ട്. പള്ളീം അമ്പലോം പണ്ണ്യാൻ എല്ലോരും നല്ലോണം കൊടുക്കും ചിയ്യും. ന്നട്ട് അവടെ ചെന്ന് പാത്ത് രിക്കാലോ വയറ് നെറച്ചും… അയ്യപ്പോ..എന്ക്കിനീം കാശ്ണ്ടാക്കിയരണേ അപ്പോ ഞാവടെ നിന്ക്കൊര് സൊർണ്ണക്കിരിടം കൊണ്ടന്ന് തരാന്ന്..
എൻറെ മോളേ ദൂഭേക്കാരൻ കെട്ടിക്കൊണ്ടോയാ അയ്യപ്പാ നിൻക്ക് ഞായൊരു സൊർണ്ണമാല ഇടീപ്പിക്കാന്ന്..
പള്ളീൽക്ക് അങ്ങനെ കേറീട്ട്ല്ല. കോടംകര പള്ളി അടിച്ച് വാരാനും ചായം പെരട്ടാനും പുല്ല് ചെത്താനും ഒക്കെ പോയിണ്ട്. നല്ല ഊണും കാപ്പീം തരും. അയിന് ക്രിസ്ത്യാനിയോളെ കയിഞ്ഞിട്ടേ വേറെ ആള് ള്ളോ.. പോത്തായാലും പോർക്കായാലും മണി മണി പോലത്തെ ചോറായാലും എന്താ ഒര് സാദ്.. വയറ് അങ്ങട് നെറയും. നല്ലോണം പണീട്പ്പിക്കാനും അവര്ക്ക് ഒര് തൊരാ.. ത് ന്നാൻ തന്ന്ട്ട് പണീട്ക്കാൻ പറ്ഞ്ഞാ ചൊക്ളിക്ക് ഒര് വെഷമം ല്ല.
അന്നും പഴേത് പുതീത് ന്ന് കൂക്കി ചെട്ടിച്ചിത്തള്ളേരേ ഒപ്പം നട്ക്കാര്ന്നു. മേത്തമ്മാര്ടെ വീടോള്ല് കൊറെ പാട്ടേം തകരോം പിളാസ്റ്റിക്കിൻറെ സാനങ്ങളും കിട്ടും. ചെലര് വല്ല പഴേ ബനിയാനും തരും. ഇന്തുക്കള് ഇപ്പൊ എല്ലരും കാവി മുണ്ടണ് വീട്ല് ഉട്ക്കല്. അത് കിട്ടാറ്ണ്ട്. ചെട്ടിച്ചിത്തള്ളേരേ സാരി ഉട്ക്കല് ത് ര്ശ്ശൂര് പോമ്പ്ളാണ്. പണീരേ നേരത്ത് ഞൈറ്റിന്ന് ഒര് ഒറേണ് ഇടണ്ത്.
ഇപ്പ പെണ്ണങ്ങള് അദികോം ആ ഒറേന് ഇടണ്. ദൂഭേൽ ജോലീള്ള ആണങ്ങള് അരേല് നിക്കാത്ത ഒര്
ഉമ്മിണി നെറള്ള മുണ്ട് ഉട്ക്ക്ണ്ട്. ചൊക്ളിക്ക് കീട്ടീണ്ട് അങ്ങത്തെ മുണ്ട്.
പെട്ടെന്നനെ ആകെ ഒര് കൊഴപ്പം.. അയ് വേല് പോലീസ് ജീപ്പന്നെ.. മൊയ്തീൻ ക്കേരെ കട അടച്ച്.. എന്താണ്ട് ഇണ്ട് ഇമ്മക്ക് പൂവ്വാന്ന് ചെട്ടിച്ചത്തള്ള. ഇന്നാ പൂവ്വന്നേ..
വീടെത്തീപ്പളക്കും അറിഞ്ഞു..
രാമമ്പലം പണിയാൻ പോയോര് അവ്ടെ ഒര് മേത്തൻ പള്ളി പൊളിച്ചൂന്ന്…
ആ പള്ളീരെ ഉള്ളിലാന്ന് രാമൻണ്ടായേ..
ചൊക്ളിക്ക് അതിശായി. രാജകുമാരൻ ല്ലേന്നും രാമൻ.. എന്തിറ്റ്നാണ് മേത്തമ്മാരേ പള്ളീപോയി ജനിച്ച്?
ഇന്തുക്കളും മോശല്യാ.. അവ്ടെ രാമൻണ്ടായീച്ചാല് അത് പൊളിക്കേണ് വേണ്ടത്… നന്നായി നോക്കല്ലേ ചിയ്യാ…
പ്രാഞ്ചീസ് വരട്ടേന്ന് വിചാരിച്ച് ചൊക്ളി കാത്തിര്ന്നു.
വൈന്നാരം നസീറിക്കേം നവാസിക്കേം വന്ന്..
അതൊര് വരവന്നേര്ന്ന്…

ചൊക്ളി 45
24/10/2020
അന്തോണി മാപ്പിള കടമുറി മൊയ്തീൻ ക്കക്ക് കൊട്ത്തു. എന്ന്ട്ട് മൊയ്തീൻ ക്കേടേ ബീക്കറീല് പണിക്കാരനായി. അത് പ്രാഞ്ചീസ് ന് അത്തറ ഇഷ്ടായില്ല. ഇന്നാലും അപ്പൻ വീട്ട്ല് വെറ്തേ ഇരിക്കണ്ടല്ലോന്ന് വെച്ച് പ്രാഞ്ചീസ് പോട്ടേന്നാ വച്ച്.
കുപ്പി പാട്ട തകരം പഴേത് പുത്യേത് ഒക്കെ വിളിച്ച് നടക്കുമ്പോ ചെട്ടിച്ചിത്തള്ളേണ് പ്ർദാന മന്ത് രീടെ പോളിച്ച പറേണത്. അവരെ നാട്ട്കാരനാന്ന്. പത്ത് പയിനാറ് ബാഷ പറേന്ന്. ഒര് കഷണ്ടിത്തലേനാ..അത് കടലാസ്സീക്കണ്ട്. ആ രാമേന്ദരസാമി ഡോക്കിട്ടറടെ മോറാണ് നോക്കുമ്പേ.. ചെട്ടിച്ചിത്തള്ളേരേ ബന്തുവാണാവോ ഇഞ്ഞി പ്ർദാന മന്ത് രി. ആവില്ല്യ… ആണെങ്ങ്യേ തള്ള ഇബ്ടെ വന്ന് തെണ്ടിത്തിര്ഞ്ഞ് നട്ക്ക്ല്ലാല്ലോ.
പോളീം ദേവസ്സിം കാശയച്ച് തൊടങ്ങീപ്പന്നെ അന്തോണിമാപ്പ്ള സെലീനക്ക് കല്യാണം നോക്കിയൊടങ്ങി. പതിനെട്ടായിട്ടേള്ളൂന്നും വല്ല കമ്പൂട്ടറ് പടിച്ചാ നല്ലതാന്നും ബില്ലടിക്കാന്നും ഒക്കെ പ്രാഞ്ചീസ് പറഞ്ഞോക്കി. ത് ര് ശ്ശൂര് വി ന്നാ പി ന്നാ അങ്ങ്നെ പടിപ്പിക്കണ സലണ്ട്ന്നൊക്കെ പറഞ്ഞാലും മാപ്പിള ഒന്നും കേട്ട്ല്ല.
ചെറ്മൻ ചെക്കൂൻറെ കുടീരട്ത്ത് ഇഷ്ടിയപ്പാടത്ത് പണിട്ക്കണ ജേമ്സ് ന്ന് പേര്ള്ള ഒര് ചെക്കൻണ്ട്. അവനെക്കൊണ്ടാ കെട്ടിച്ച് സെലീനേനെ..
പോത്തെറച്ചീം കപ്പേം ചോറും മീനച്ചാറും ആര്ന്ന് ഉച്ചയ്ക്ക് തിന്നാൻ. സെലീനേം ചെക്കനേം പ്രാഞ്ചീസ് ഓട്ടർഷേല് കൊണ്ടോയി. പിന്നിള്ളോര് ഇഷ്ടിയപ്പാടത്തൂടെ നടന്ന് പോയി..ജേമ്സിൻറെ വീട്ട്ല്ക്ക്..
ചൊക്ളി പോയില്ല. കല്യാണത്ത്ലാകെ ഇഷ്ടം ചോറ് ത് ന്നാനാണ്. ഇഷ്ടിയപ്പാടത്തൂടെ നട്ക്കാൻ വല്ല പ്രാന്ത് ണ്ടാ.ചൊക്ളി വന്നകാലത്ത് ആ പാടം ഇങ്ങ്നെ പച്ചച്ച് കെട്ക്കാര്ന്ന്. മറിയപ്പാറേരേ മോളീക്കേറി നോക്ക്യാലും കാണേര്ന്ന്. നല്ല പച്ചപ്പാര്ന്ന് . പാടത്തൂടെ നടന്ന് ന്നെ തൃശ് ശൂര് വരെ പുവ്വാന്നൊക്കെ ഗോപാലേട്ടനും ദേവുവമ്മേം പറയാറ്ണ്ടാരുന്നു.
ഇപ്പോ പാടല്ല… പച്ചേല്ല.. ഇഷ്ടികപ്പാടാണ്. എന്തോരം ആണങ്ങളും പെണ്ണങ്ങളും ഇണ്ട് പാടത്ത് വെല്യ വെല്യ കുയ്യോളും കുയിച്ച് ഇഷ്ടികേണ്ടാക്കി ചൂള വെക്കണോര്. പെലച്യാമ്പളക്കും ഒര് ഒച്ചീം വിളീണ്.
വീടോളും എന്തൊരാ കൂടീത്..പേർഷേലാ ദൂഭേലാ പോയൊരോക്കിം വീട് പുതീതാക്കി..അദികം കാശ്ള്ളോര് പുത്യേ വീടന്നെ ഇണ്ടാക്കി…
അയിൻറെടക്കീണ് സന്യാസിയോള് വന്ന് പാറോൾടെ മോളില് ഒര് വിരിപ്പൊക്കെ ഇട്ട് ഇര്പ്പായത്. ബാലേന്ദരൻ, സുകുമാഷ്, വാറോട്ട് മനേലെ വല്യതമ്പ്രാൻ, രാമേന്ദരസാമി ഡോക്കിട്ടറ്, തുന്നക്കാരൻ ശങ്കരൻ… എല്ലാരുണ്ട് ഇടയ്ക്ക്ടെ മിണ്ടലാണ് ...പാട്ടാണ്.. പാർത്തിക്കലാണ്. ആളോള് പറഞ്ഞനേരം കൊണ്ട് കൂടി വര്ണ്ടാര്ന്നു. നോക്കീപ്പോ എല്ലാ ഇന്തുക്കളും ഇണ്ട്.
അയ്യപ്പൻ കുന്ന്, അല്ലെങ്കി വാറോട്ട് മനക്കുന്ന് എന്നന്നെ പറേണം മറിയപ്പാറേടെ പേര് ന്ന് എല്ലരും പറഞ്ഞു. അവടെ ചെറ്യൊര് അയ്യപ്പൻറമ്പലം വേണന്നും തീർച്ചേയി. പിന്നെങ്ങ്ന്യാ മറിയപ്പാറാന്ന് വിളിക്കാ..
ഇപ്പ ആ വഴീക്കോടേ വണ്ടിയോള്ല് പാഞ്ഞു പോണോരക്ക് ഒന്നറീല്ല, അവിടെ അയ്യപ്പൻകുന്ന് ആയീതും കുന്നിൻറെ ചുറ്റാടും മേത്തമ്മാര് ടെ വീടോളും കൊർച്ച് അകലന്ന്യായിട്ട് മേത്തമ്മാര് ടെ വെളുവെളാ തെളങ്ങണ പള്ളി വന്നതും ഇങ്ങ്നേണ്ന്ന്.
അയ്യപ്പൻറെ അമ്പലം.അയ്യപ്പൻ കുന്ന് നാലും കൂട്യ വഴീല്. ഇത്തിരി നീങ്ങീട്ട് വെള്ത്ത വല്യ മേത്തൻ പള്ളി… മറിയപ്പാറേല്.
ബസ്സില് പോമ്പ്ളാണ് ചെലോര് ഇന്തുക്കള് അയ്യപ്പൻ കുന്നി എറങ്ങുമ്പോ മേത്തമ്മാര് മറിയപ്പാറേരേ അവടെ എറങ്ങും. ക്രിസ്ത്യാനിയോള് അയ് വേൻറപ്പറത്ത് പിന്നെ മൊളച്ച് വന്ന കന്യാശ്രീ മടത്തിൻറെ പേരും പറഞ്ഞ് എറങ്ങും.
പ്രാഞ്ചീസ് പറേണതാണ് തീട്ടം, അപ്പി, കണ്ടി ന്ന് മാറിമാറിപ്പറഞ്ഞാലും കുണ്ടീന്ന് വരണ സാനം ഒന്നന്നേല്ലന്ന്.
ഇന്തുക്കള്ടെ ആ വല്യ മേളം കയിഞ്ഞപ്പളാണ് അറിഞ്ഞേ കൊറെപ്പേര് പോണ്ട്ന്ന് ആ രാമൻ ജനിച്ചോടത്തക്ക്. ആ പഴേ രതം അവടേ വര്ണ്ട്ന്നാ പറേണ്ണ്. അവ്ടെ രാമമ്പലം വെക്കാണ്ട് പറ്റ്ല്ല. അയിന് എല്ലാ വീടോളീന്നും ഇഷ്ടിയേം കൊണ്ടോണ്ട്ന്ന്.
ചൊക്ളി ഒന്നും കൊടത്ത്ല്ല. സുകുമാഷ് വിടോ...പിടിച്ച പിടിക്ക് നൂറുറുപ്പിയ എട്ത്ത്.
പിന്നെ ചൊക്ളി വിജാരിച്ച്.. ആ പോട്ടേ.. രാമമ്പലത്ത്നല്ലേ. ജക്കുമോന് രാമമ്പലത്ത്ൻറെ അനിഗ്രേം കിട്ടട്ടേന്നും...

Wednesday, October 21, 2020
ബാബു
17/10/2020
ബാബു, ആരാന്നാ?
രാജകീയ നായയാ ബാബു. ന്ന്ച്ചാൽ നല്ല ഒന്നാന്തരം അൽസേഷൻ.
തവിടിന്റെ നെറം, ഒത്ത വലുപ്പം, തേറ്റപ്പല്ല്, ഇടി കുടുക്കം മാതിരി കൊരയ്ക്കണ അവന്റെ മുമ്പിൽ ചെന്ന് പെടണോൻ…..ങാ, പെട്ടോന്റെ പെട്ടഫലം. പെട്ടോരൊക്കെ തോരാണ്ട് മൂത്രിച്ച് അണച്ചോണ്ട് ഓടി.
കാശിനു വാങ്ങീതല്ല, ദാനം കിട്ടീതാണ്. ആര്ക്ക്? സാമിക്ക്….അയിനും ണ്ട് ഒരു കാരണം. പറേമ്പോ ത്തിരി നാറ്റണ്ട് . വേണങ്കി മുണ്ടോണ്ട് മൂക്ക് പൊത്താ.
ഒരു പോലീസാരൻ മരുന്നിന് വന്നു, വന്നപ്പോ എളിമ, ചമ്മല്, പെടപ്പ്…..അസുകം സൊയം വാങ്ങീത്, അറിയാണ്ട് പകർന്ന്യല്ല. അയാള് മുറീലിരുന്ന് പൊറുപൊറു വെച്ചത് കേട്ടീരുന്നു, വരാന്തേൽയ്ക്ക്, പോരെങ്കി ജനലിക്കൂടി കാണാര്ന്നു. ഞാനപ്പോ ആ വാഴേടെ തടം കെളയ്ക്കായിരുന്നൂ. “വഴി നട്ക്കണ ചെല പെണ്ണങ്ങളെ, ലോഡ്ജീന്നും ഹോട്ടലീന്നും എറങ്ങി വരണ ചെല ചെറ്റോളെ, പാലത്തിന്റെ അടീലെ ഇരുട്ടില് പതുങ്ങണ അസത്തുക്കളെ പിടിച്ച് റ്റേഷനീ കൊണ്ടോവുമ്പോ പറ്റണ നാറ്റക്കേസാ. നമ്മ്ടെ നാട്ടിലു കോടതി കാലത്ത് പതിനൊന്നു മണിയ്ക്കല്ലേ തൊട്ങ്ങാ…അതു കാരണം രാത്രി മുഴോൻ ആ അശ്രീകരങ്ങള് റ്റേഷനില് ണ്ടാവും. അപ്പോ പോലീസ് ആണുങ്ങൾക്കും തോന്ന്ല്ല്യേ ചില്ലറ നേരമ്പോക്കിന് പൂതി…ഡോക്ടറേ. നമ്മള് എല്ലാരും മനിഷ്യമ്മാരല്ലേ?അതാപ്പോ , നീറ്റം, കുരു, വെള്ളം വരല്…. ഒന്നും തോന്നില്ല, തോന്നിയാ പ്രാണ സഞ്ചാരം…“
സാമി ങ്ങ്നെ ചുടണ മാതിരി നോക്കി……ന്നട്ട് മരുന്നെഴ്തി. അപ്പോ ആ പോലീസാരന്റെ കൈയില് സാമിയ്ക്ക് കൊടക്കാൻ അന്തശ്ശ്ള്ള ഒരു നോട്ട്ല്ല.
“അത് ശരി ,മരുന്നു വെറ്തെ വേണല്ലേ?“ എന്നായി സാമി. ഒന്നിരുത്തി നോക്കീട്ട് കടുപ്പ്ത്തില് പറ്ഞ്ഞു. “ഈ സൂക്ക്ട്ന് വെറ്തെ മരുന്ന് തരാമ്പ്റ്റല്യാ.“ ങ്ങനെയൊന്നും കൊനഷ്ട് പറയാത്ത തങ്കപ്പെട്ട മൻഷ്യനാ. അപ്പോ കാര്യം സ്വയമ്പനാക്കാൻ പോലീസ് കൊണ്ടുക്കൊട്ത്തതാ ഇബനെ, പോലീസാര്ക്കും ണ്ടല്ലോ നായ വളർത്തല്…… ആ കൂട്ടത്തീന്ന് കിട്ട്യ ശിങ്കാണ് ബാബു.
ന്താ ഒരു ശേവ്‍ര്യം! നായയാണെങ്കി ങ്ങനെരിയ്ക്കണം! പകൽ മുഴോൻ അവനെ കൂട്ട്ലിടും. കൊറെ ആള്ക്കാര് നിത്യോം വര്ന്ന വീടല്ലേ, അതും ആവത് ല്യാത്തോര്. അയ്യോ! അമ്മേ..ആവൂന്നൊക്കെ കര്ഞ്ഞ് വര്ണ മനുഷ്യര്ടെ മുമ്പിൽയ്ക്ക് ബാബു കൊരച്ച്ണ്ട് പാഞ്ഞു ചെന്നാ പിന്നെ അവര്ക്ക് വല്യ സികിത്സൊന്നും വേണ്ട്യരില്ല….
രാത്രീലാ അവനെ തൊയിരത്ത്ല് വിടണത്. പറമ്പിലെ എല്യോളേം പെരുച്ചാഴിയോളേയും ഒക്കെ അവൻ അമക്കണത് അപ്പോ തന്ന്യാ. കാര്യം രാജകീയനാ ന്നാലും ഈ ജന്തുക്കളെ അവനും ഇഷ്ടാന്നേയ്. പറേമ്പോ എല്ലാം പറേണ്ടേ?. അവൻ ഈ മഠത്തിലൊന്നും കഴീണ്ടോനല്ല……ഈ വെണ്ടയ്ക്ക സാമ്പാറും കയ്പയ്ക്ക മെഴുക്കേരട്ടിയും അപ്പളോം തിന്ന്ട്ടാ ഒരു അൽസേഷൻ നായ ജീവിക്ക്ണ്ടത്? അയിനും പൊറമേ കൊറച്ചു മോരും കുടിച്ചാ മതിയാ? ഒരു പൂണൂലും ഇടീപ്പിച്ച് കൊറച്ച് മന്ത്രോം കൂടി ആയാ ഭേഷായി……നായയ്ക്കും വേണേയ് തലേലെഴുത്ത്!
അതെയതെ, കാറിൽ ചിറ്റാനൊക്കെ കൊണ്ടൂവും. നായ സൂട്ടും കോട്ടുട്ട് കാറിലിരിയ്ക്കാനാ ജനിച്ചേ? ങ്ങള് പെണ്ണങ്ങള്ടെ ഒരു പ്രശ്നം ഇതാ. ചക്ക് ന്ന് പറ്ഞ്ഞാ അപ്പോ കൊക്ക് ന്ന് തിരിയും. തിന്നണ കാര്യം പറേമ്പോ കാറിന്റെ കാര്യം പറേര്ത്. ചോറിനു പകേരം കാറെട്ത്ത് ഉരുട്ടി വിഴ്ങ്ങ്യാ മത്യോ ? ങാ, അത് പോട്ടെ, അപ്പോ അവന്റെ തീറ്റക്കാര്യം, അത് പറയാം……ആ തേറ്റപ്പല്ലോണ്ട് ഒരു കഷണം എറച്ചി അവൻ മത്യാവോളം കടിച്ചു വലിച്ച്ണ്ടാ? പാവം, സാമ്പാറും മോളോഷ്യോം കൂട്ടി ചോറുണ്ണും……ഉരുളക്കിഴങ്ങ് കറീം കൂട്ടി ചപ്പാത്തി തിന്നും…….കാണുമ്പോ കരച്ചില് വരും… നായയ്ക്ക് നായേടെ ജീവിതാണ് വേണ്ടത്, പൂണൂലിട്ട മനുഷ്യന്റെ ജീവിതല്ല…..
അതെ, കൂറ് ങ്ങള് പറഞ്ഞ മാതിരിയാ. അല്ലെങ്കി അന്ന് പാമ്പ് വന്ന് ചവിട്ട് പടീല് കെടന്ന ദിവസം സാമി മരിച്ച് പോണ്ടതാര്ന്നു. ഇവൻ സാമ്യേ അനങ്ങാൻ സമ്മതിയ്ക്കാണ്ട് ഒറ്റ നിൽപ്പാ. സൂക്ഷിച്ച് നോക്ക്യപ്പഴല്ലേ, നല്ല മൂത്ത അണലിയാര്ന്നു! സാമി അകന്ന് നിന്നപ്പോ അവൻ അണലീന്റെ പണ്യാ കഴിച്ച്. അവന് വല്ല കടീം കിട്ടിയോന്ന് പേടിച്ച്ട്ട് രാത്രി മുഴോൻ പല വട്ടം സാമി ണീറ്റ് വന്നു. അവൻ ചൊങ്കനല്ലേ, നായ രാജാവ്. അവന് ഒന്നും പറ്റീരുന്നില്ല.
ങ്ങള് ത്ര്യോക്കെ ചുറ്റാട് നോക്കാറ്ണ്ടോ? പെണ്ണങ്ങള് ങ്ങ്നെ ചുറ്റാട് ഒന്നും നോക്കലില്ല. അതോണ്ട് ത്രയ്ക്കുള്ള വിവരേണ്ടാവുള്ളൂ. ശരിയാ, ശരിയാ…ആ പൂച്ച വന്ന ദൂസത്തെ തെരക്കും ബഹളോം ഞാൻ മറന്നട്ട്ല്ല്യാ. ങ്ങള് പിന്നേം കാറിന്റെ കാര്യം പറഞ്ഞ്………പൂച്ച കാറിലാ വന്നത്. അതാ, അതിന്റെ തലേലെഴുത്ത് കേമംന്ന് പറയ്യാൻ കാരണം? അതേ, പൂച്ചയ്ക്ക് പൂച്ച്ടെ ജീവിതം കിട്ടണം. അല്ലാണ്ട് കാലത്ത് കാറോടിച്ച് പോയ്യാലും വന്നാലും അതല്ല, പൂച്ച്ടെ ഭാഗ്യം…..ഇതാ ങ്ങള് പെണ്ണ്ങ്ങൾടെ കൊഴപ്പം, ആര്ക്ക് എന്താ വേണ്ടേന്ന് ങ്ങക്ക് ശരിയ്ക്കും അറീല്ല…വേണ്ടാത്തോര്ക്ക് വാരിക്കോരി വെള്മ്പും, പിന്നാലെ നട്ന്ന് കാലിന്റെ തോല് തേഞ്ഞാലും ആർത്തീല് കാത്തിരിയ്ക്കണ വേണ്ടോരെ കരിം പഷ്ണിക്കിടും. ഹേയ്, അതൊന്നൂല്യാ. അത് പോട്ടെ , ഓരോരോ വിജാരങ്ങള്….അതൊക്കെ ഇനി പറ്ഞ്ഞ്ട്ടെന്ത്നാ?
ബാബു മര്യാദക്കാരനാ…..ങ്ങള് അത് പറേര്ത്…….ആദ്യത്തെ ദൂസം ആ പൂടപ്പൂച്ചേ ഓടിച്ചു, കൊരച്ച് പേടിപ്പിച്ചു. അത് നേരന്നെ. അവന്റെ വീട്ടില് വേറെ ആളു വന്നാ കണ്ണടച്ച് ഇരിയ്ക്കാമ്പറ്റോ. അപ്പോ ലഹളേണ്ടാക്കി. പൂച്ച മിടുക്കത്തി……അവള് നേരെ അകത്തേയ്ക്ക് പോയി, ഗമേല്……ബാബു കൊറെ കൊരച്ച് അടങ്ങി… ഇപ്പോ അവര്ക്ക് വല്ല വഴക്കൂണ്ടോന്നും? പൂടപ്പൂച്ചേടെ കുഞ്ഞി മക്കളേം കൂടി ബാബു പേടിപ്പിക്ക്ണില്ല്യ, അവനറിയാം. അതിവിടുത്തെയാന്ന്….. ഒന്നിച്ചിരുത്തീട്ടല്ലേ ഫോണില് ഫോട്ടൊ കീച്ചീത് കഴിഞ്ഞൂസം…….
നായേടെ ബുദ്ദ്യൊന്നും പൂച്ചയ്ക്ക് കിട്ട്ല്ല…..ങ്ങള് പഞ്ചാരയിട്ട് പാലു കുടിപ്പിച്ചിട്ടൊന്നും ഒരു കാര്യല്ല. നായേടെ നന്നീം പൂച്ചയ്ക്ക് ഈ ജമ്മത്ത് കിട്ട്ല്ല. ബാബു മല്ലിയക്കുട്ട്യേ കടിച്ചത് നന്നീം നെറോം ഇല്ല്യാഞ്ഞിട്ട്ല്ല……അവര് കളിയ്ക്കാരുന്നു….അപ്പോ പൊട്ട ബുദ്ദിയ്ക്ക് പാവാടേലാന്ന് വിയാരിച്ച് കടിച്ചത് തൊടേലായിപ്പോയി…….കുട്ടി കരഞ്ഞപ്പോ ബാബു ഞെട്ടീ പരോശായത് ങ്ങള് കണ്ട്ല്ല്യേ? അവൻ പിന്നെ ഒരു തുള്ളി വെള്ളം കുടിച്ചിട്ട്ല്ല്യ. ഒറ്റ ഇരുപ്പാന്നു, ചത്ത മാതിരി. മിണ്ടാമ്പറ്റീങ്ങേ പറഞ്ഞേനേ തെറ്റ് പറ്റീതാന്ന്. വളത്തീ വളത്തീ, നോക്കീ, എണ്ണേപ്പിച്ചൂ, കുൾപ്പിച്ചൂ ,മാമു കൊട്ത്തൂന്ന് നാഴിയ്ക്ക് നാപ്പതു വട്ടം പറഞ്ഞാ മതീട്ടില്ല്യാ. യ്യ് മിണ്ടാപ്രാണീടെ മനസ്സ് കാണ്ണ്ണം. അല്ലാണ്ട് ഇതൊക്കെ ങ്ങ്നെ പറഞ്ഞ്ട്ട് ന്താ വിശേഷം? ന്ന്ട്ട് അവന് നന്ദീല്യാന്ന്! അവന് നന്നീല്ല്യെങ്കി പിന്നെ ആര്ക്കാ അത്ണ്ടാവാ ആവോ?
ഇതും പെണ്ണ്ങ്ങൾടെ ഒരു തരാണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. .
ങ്ങള് ന്ത്നാന്നും ആ പട്ട്യേ കല്ലെട്ത്തെറിയണത്? അവള് ഒരു പാവം…..തെണ്ടിപ്പട്ടിയാന്ന് ച്ച്ട്ട് കല്ലെട്ത്തെറിയണോ? അവളക്ക് റാണീന്ന് പേരു വെച്ചോര് മിട്ക്കുള്ളോര്ന്നെയാ. കണ്ടാലും ഒരു റാണീടെ പോല്യാ. വല്ല നല്ല നായയ്ക്കും ജൻച്ചതാവും…… എറിയണ്ടാന്നും, അതിനെ….അത് പ്ടീന്റപ്പ്റത്തല്ലേ നിക്ക്ണത്?
ങ്ങള് ആ കൂട്ടാൻ കഷണം മുറിയ്ക്കണത് നിറ്ത്തീട്ട് ഇങ്ങ്ട്ട് വന്നിരിയ്ക്കോ….ഒരൂട്ടം പറ്ഞ്ഞരാം.
ശർദ്ദേല് കേക്ക്ണം.
ങ്ങളു കേട്ടൊ, അത്? കേട്ട്ല്ല്യേ….അവര് തമ്മാമ്മില് വർത്താനം പറേണത്…….അതേന്ന്. ബാബൂം റാണീം വർത്താനം പറേണതാ. അവൻ വിളിയ്ക്കേം അവളു വിളി കേക്കേം ചെയ്യണതാ. അത് കൊരയ്ക്കണതല്ല. ബാബു ങ്ങനെ യേശ്വാസ് പാടണ മാതിരിയാ കൊരയ്ക്കല്? അവര്ക്ക് നല്ല പരിച്യണ്ട്. രാത്രീല് അവനെ തൊറന്ന്ടുമ്പോ അവളും വരല്ണ്ടാവും ….അതാ, അവള് പകലും കാണാൻ വന്ന്തേയ്. അവര്ക്കൂണ്ടാവുല്ല്യേന്ന് തമ്മാമ്മില് സ്നേഹോം കാണാനും മിണ്ടാനും ആശേം പൂതീം. മനിഷ്യമ്മാര്ക്ക് മാത്രല്ല, ഈ മോഹോക്കെണ്ടാവാ.
ങ്ങള് ചിറിയ്ക്കണ്ടാ…..ആ പടി തൊറ്ന്ന് കൊട്ത്താ കാണാം അവള് ഓടി വരണത്. അവന്റെട്ക്കേ പോണതും. അതൊറപ്പാണ്ന്ന്. ആ മോത്ത് കാണാം അവള്ടെ ആശ……മഹാപാപം കിട്ടും കല്ലെട്ത്തെറിഞ്ഞാല്. ആ കൂടു തൊറ്ന്ന് അവനെ എറ്ക്കി വിടോന്നേയ്, അവളും അവനും കൂടി കണ്ടോട്ടെന്നും..ഇപ്പോ ആരും വരില്ലാന്നേയ്.
ങ്ങളീ ഒരൂട്ടം വിഡ്ഡിപ്പെണ്ണ്ങ്ങ്ടെ മാതിരി ആവര്ത്. ബാബൂം റാണീം തമ്മാമ്മില് സ്നേയിച്ചാൽ മ്മ്ക്കെന്ത് ചേതാ…..
ന്തായാലും ഇന്ന് വൈന്നേരം ബാബു ഈട്ന്ന് പൂവാണ്. കുട്ട്യേ കടിയ്ക്കണ നായ ഇബ്ടെ വേണ്ടാന്ന്. കാര്യം കുട്ട്യേ കുത്തിവെയ്ക്കാൻ അച്ഛൻ തന്നെണ്ട് വീട്ട്ല്. എന്നാലും കടിയ്ക്കണ നായേ വീട്ട്ല് നിറ്ത്താൻ പറ്റ്ല്യാ. ങ്ങ്ക്ക് കുട്ട്യാ വല്ലീത് അതോ പട്ട്യാ ന്ന് അമ്മ്യാര് ചോയിച്ചാ പിന്നെ സാമീടെ വായേല് എന്ത്ത്തുരാ വരാ? ഡോക്ട്രായാലും തേങ്ങ്യായാലും…അമ്മ്മാര്ക്കാ മക്കളോട് അപ്പ്ടി സ്തായീന്നല്ലേ…അച്ഛ്മ്മാര് എന്നും വെറ്ഥേക്കാര്…
സാമി പിന്നെ ഒന്നും പറ്ഞ്ഞില്ല്യ. നിയ്ക്ക് അത് കണ്ട്ട്ട് വെഷമായി. ബാബൂന് ഒര് പരിചേല്യാത്ത വീടും ആൾക്കാരും ഒക്കെയാവുമ്പോ സങ്ക്ടം ആവുല്ല്യേ?ദണ്ണ്ം വരുല്ല്യേ? ആരാ അത് ആലോയിയ്ക്കാൻള്ള്ത്? അവന് ഒരബ്ദ്ദം പറ്റി..അയിന് നാട് കട്ത്തേ? അമ്മ്യാര് പെറ്റ മോനാച്ചാ ഇങ്ങ്നെ പറ്യോ? അമ്മ്യാര് പറ്ഞ്ഞാലും സാമി കേക്കോ?
അപ്പോ ത്തിരി നേരം…..ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും.. ങ്ങക്ക് സന്തോഷം കണ്ടാ വെഷ്മം ആവൂങ്കില് അകത്തേയ്ക്ക് പോയി ടി വി കണ്ടോളോന്നേയ്. അല്ലെങ്കി പുണ്യം കിട്ടാൻ നമശ്ശിവായ ജപിച്ചോളോ. അല്ലാണ്ട് ഞാനെന്താ ഇപ്പോ പറയാ…
ആ പടീം ആ കൂടും ഒന്നു തൊറന്ന്ട്ട് അകത്തേയ്ക്ക് പൊക്കോളോന്നേയ്…
എൻറെ കുമാരിചേച്ചി
ഇതാ എൻറെ കുമാരിചേച്ചി...
വാസന്തി എന്ന സിനിമയിലെ പിന്നണിഗായിക...
ആകാശം കടലാസ്സാക്കി....എന്ന് പാടിയ നീനാ വേണുഗോപാൽ.
സംസ്ഥാന അവാർഡുകൾ മൂന്നാലെണ്ണം നേടിയ വാസന്തി എന്ന സിനിമയിൽ എൻറെ കുമാരി ചേച്ചിയുടെ ഗാനം.
എന്നും എന്നെ സ്നേഹിക്കുക മാത്രം ചെയ്ത കുമാരി ചേച്ചി...
അറുപത്തിമൂന്ന് വയസ്സിൽ ആദ്യമായി സിനിമയിൽ പിന്നണി പാടിയ ചേച്ചി എല്ലാവരുടേയും പ്രചോദനമാണ്....ഒരുപക്ഷേ, ലോകസിനിമയിൽ പോലും ആരും ഈ പ്രായത്തിൽ ആദ്യമായി പിന്നണി പാടിക്കാണില്ല.
ആയിരം ഉമ്മകൾ...

എൻറെ കുഞ്ഞേ... സീതക്കുട്ടീ
14/10/2020
എൻറെ കുഞ്ഞേ... സീതക്കുട്ടീ Sita Mary Thomas
Echmu Kuttyയുടെ 'ഇതെന്റെ രക്‌തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക'
ഈ പുസ്തകം ഇറങ്ങിയ അന്ന് മുതൽ എഴുതാനിരുന്നതാണിത്. ഒടുവിലിപ്പോൾ ഓഡിയോ പുസ്തകത്തോടൊപ്പം ചേർത്തു വെയ്ക്കാനായിരുന്നിരിക്കാം നിയോഗം.
എച്ച്മു. പണ്ടെന്നോ എല്ലാവരുടെയും (കുട്ടിയായ എന്റെയും) ഓർമ്മകളിൽ നിന്ന് ഓടിപ്പോയൊരാൾ. അല്ല 'ഒളിച്ചോടി'പ്പോയൊരാൾ. മുപ്പതു വർഷങ്ങൾ കഴിഞ്ഞ് എച്ച്മു എന്ന പേരിൽ തിരിച്ചു വന്ന് ഓർമ്മകുറിപ്പുകൾ എഴുതിത്തുടങ്ങിയപ്പോൾ കോളിളക്കങ്ങൾ ഒരുപാടുണ്ടായി.
പണ്ട്, ആ നാട്ടിലന്ന് അപൂർവ്വവസ്തുവായിരുന്ന ചുരിദാറിട്ട്, ആ വലിയ ഇഷ്ടികവീട്ടിൽ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന അവരെ കൺനിറയെ നോക്കി അദ്‌ഭുതത്തോടെ ഒരു കൊച്ചുസീത നിന്നിരുന്നു. പിന്നീടിപ്പോൾ അതിനേക്കാളേറെ അദ്‌ഭുതത്തോടെയാണ് അവരുടെ രണ്ടാം വരവും അതിനു ശേഷമുള്ള സംഭവങ്ങളും നോക്കി നിൽക്കുന്നത്.
അവർ ശാന്തമായി, നിർഭയമായി ഒരു കോണിലുരുന്ന് എഴുതി. എല്ലാവരും അവരെ മറന്നു തുടങ്ങിയിരുന്നെങ്കിലും അവർ ആരെയും മറന്നിരുന്നില്ല.അവരുടെ ഓർമ്മകൾക്ക് നല്ല തെളിച്ചമായിരുന്നു. ഒരുപാട് ആഴമുണ്ടായിരുന്നു ആ അമ്മയ്ക്കും കുഞ്ഞിനുമേറ്റ മുറിവുകൾക്ക്. എച്ച്മു തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ആ മുറിവുകളിൽ ലേപനമാവാൻ ആർക്കും സാധിക്കില്ല.
ഓരോന്നും എണ്ണിപ്പെറുക്കിയെടുത്ത്, കൃത്യമായ ഡീറ്റെയിലിങ്ങോടെ അവർ സോഷ്യൽ മീഡിയയുടെ താളുകളിൽ കുറിച്ചിട്ടു. അവരുടെ അനുഭവങ്ങളുടെ മൂർച്ചയിൽ പലർക്കും സാരമായി പരിക്ക് പറ്റി. ജനമനസ്സുകളിലെ ഒരുപാട് വിഗ്രഹങ്ങൾ ഉടഞ്ഞു. പലരും അലർച്ചയും ബഹളവും ഭീഷണിയുമായി പ്രതിഷേധം രേഖപ്പെടുത്തി. ഒരുപക്ഷെ ഇങ്ങനെയൊരു തുറന്നെഴുത്ത് അവരിൽ പലരും പണ്ട് സ്വപ്നം പോലും കണ്ടിരിക്കില്ല. അങ്ങനെയൊരു നേരിയ തോന്നലെങ്കിലും അന്നവർക്ക് ഉണ്ടായിരുന്നെങ്കിൽ ചിലരെങ്കിലും ചിലതെല്ലാം ചെയ്യാതിരുന്നേനെ. (അന്ന് എഴുതിയത്: shorturl.at/imLQ4)
എച്ച്മുവിന്റെ ഇന്റർവ്യൂകൾക്കായി മാധ്യമങ്ങൾ മത്സരിച്ചു. പല ചോദ്യങ്ങൾക്കും മുന്നിൽ എങ്ങനെയിത്ര സമചിത്തതയോടെ അവർ ഇരുന്നു എന്ന് അദ്‌ഭുതപ്പെട്ടു. അവർക്കു നേരെ വന്ന ഭീഷണികൾ അവരെ എങ്ങനെ ബാധിക്കും എന്നോർത്തെനിക്ക് ആധി തോന്നി. കാരണം എന്റെ കുഞ്ഞോർമ്മയിലെ ചേച്ചി കലപില കൂട്ടി നടക്കാൻ മാത്രം അറിയാവുന്ന ഒരു സാധുജന്മമായിരുന്നു. ഒരു കുഞ്ഞ് അടയ്ക്കാകുരുവി. പക്ഷേ ദുരനുഭവങ്ങളുടെ അഗ്നിപരീക്ഷ തരണം ചെയ്തൊരാളുടെ മനോബലമാണ് ഞാൻ തീരെ കുറച്ചു കണ്ടത്. കൊടുങ്കാറ്റും പേമാരിയുമൊന്നും അവരെ തൊട്ടതേയില്ല. അവർ എന്നും ശാന്തതയോടെ, സ്ഥൈര്യത്തോടെ നില കൊണ്ടു.
ഇതൊരു പുസ്തകമായി മാറാനും കടമ്പകൾ ഏറെയുണ്ടായിരുന്നു. അത് കഴിഞ്ഞ് പുസ്തകപ്രകാശനച്ചടങ്ങ് സംഘടിപ്പിക്കാൻ പോലും പ്രതിബന്ധങ്ങൾ ധാരാളമുണ്ടായി. ഒടുവിൽ എല്ലാം തരണം ചെയ്ത് പുസ്തകം ഇറങ്ങുകയും പുസ്തകശാലകളിലെ ബെസ്റ്റ്സെല്ലർ പട്ടികകളിൽ ഇടം നേടുകയും ചെയ്തു. പക്ഷെ അപ്പോഴും പല പുസ്തകമേളകളിലെയും ചർച്ചകളിൽ അവർക്കൊരിരിപ്പിടം ഉണ്ടായില്ല. അതൊന്നും അവരെ ബാധിച്ചതേയില്ല. ഒരിക്കലും ബാധിക്കുകയുമില്ല. ഇതിനേക്കാൾ ഭീകരമായതെല്ലാം നേരിട്ടിട്ടുള്ളവളാണ്. അവളെയാണ് ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കുന്നത്. ഇതൊക്കെ അസത്യമായിരിക്കുമെന്നും ഇങ്ങനെയൊന്നും നടക്കാൻ സാധ്യതയില്ലെന്നൊക്കെ ഇന്നും പറയുന്നവർക്കുള്ള മറുപടി ക്ളീഷേ ആയി മാറിയ ഈ വാചകം തന്നെയാണ്:
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം -നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്."
-ആടുജീവിതം, ബെന്യാമിൻ
അവർ ഇന്നിത് എഴുതിയില്ലായിരുന്നെങ്കിൽ അവരെ 'വീടു പണിയാൻ വന്ന ആർക്കിടെക്റ്റിന്റെ കൂടെ ഒളിച്ചോടിപ്പോയ ചീത്ത സ്ത്രീ' ആയി ഒരുപാട് പേർ എന്നും കരുതിപ്പോന്നേനെ. ഒരുപാട് വാതിലുകൾ, എന്റേതുൾപ്പടെ, അവരുടെ മുന്നിൽ എന്നും അടഞ്ഞു കിടന്നേനെ. അവരെയും വാവയെയും കട്ടോണ്ടു പോയ കണ്ണന് നല്ല ഇടി കൊടുക്കണം എന്നൊക്കെ കുട്ടിക്കാലത്ത് ഈ നരന്ത് പോലത്തെ ഞാൻ ഭയങ്കര തീരുമാനമൊക്കെ എടുത്തിരുന്നു. പക്ഷെ ഇന്നറിയാം, ചെറുതോ വലുതോ ആയ ഒരു പ്രഹരത്തിനും തകർക്കാനാവാത്തത്ര ഉറപ്പോടെയാണ് അദ്ദേഹം അവരെ രണ്ടുപേരെയും ചേർത്തു നിർത്തിയതെന്ന്. വളമായും ജലമായുമാണ് എന്നുമെന്നും കൂടെ നിൽക്കുന്നത് എന്ന്.
Storytel മലയാളം ൽ കേൾക്കാം ഈ പുസ്തകം:
https://www.storytel.com/.../1837146-Ithente...
[Storytel എന്ന ആപ്പ് App storeഇൽ (iPhone/iPad) നിന്നോ Google Play storeഇൽ (Android) നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. Subscription: Rs. 299/ month. Unlimited ആണ്. എത്ര പുസ്തകങ്ങൾ വേണമെങ്കിലും കേൾക്കാം.]
https://www.facebook.com/sitamarythomas/posts/3631290063583055
രാം വിലാസ് പാസ്വാൻ
രാം വിലാസ് പാസ്വാൻ എന്ന കേന്ദ്രമന്ത്രിയെ എനിക്ക് അറിയില്ല. രാഷ്ട്രീയ നിലപാടുകൾ ഇഷ്ടമായിരുന്നു മില്ല. കാറിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. വി പി സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാസ്വാൻ ലേബർ മിനിസ്റ്റർ ആയിരുന്നു.
എൻറൊപ്പം സൈറ്റിൽ ജോലി ചെയ്തിരുന്ന ജപ്പസ് പാസ്വാൻ, തപ്പസ് പാസ്വാൻ എന്നീ രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. അവരാണ് പാസ്വാൻ എന്നാൽ മഹാമോശം ജാതിയാണെന്ന് എനിക്ക് പറഞ്ഞു തന്നത്. സിവിൽ എൻജിനീയർമാരായ അഗർവാളും സക്സേനയും ഒക്കെ പാസ്വാൻ സഹോദരങ്ങളെ തെണ്ടിപ്പട്ടികളോടെന്ന വണ്ണം ആട്ടിക്കൊണ്ട് മര്യാദ ഇല്ലാതെ പെരുമാറുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.
എൻറെ കഠിന ജീവിതകാലമായിരുന്നു അത്. ഞാൻ ഭക്ഷണം ഉപേക്ഷിച്ചിരുന്ന കാലം.
ഈ പാസ്വാൻമാർ രാംവിലാസ് പാസ്വാൻറെ മന്ത്രി മന്ദിരത്തിൽ പോയി ഉച്ചഭക്ഷണം കഴിക്കും. ആർക്കും അവിടെ വെറുതെ ഭക്ഷണം കിട്ടുമായിരുന്നു. ഞാനും പാസ്വാൻമാരോടൊപ്പം പോയി അവിടത്തെ കാൻറീനിൽ നിന്ന് റൊട്ടിയും ദാലും പച്ചമുളകും സവാള ചീവിയതും കഴിച്ചിട്ടുണ്ട്. പിന്നെ പച്ചവെള്ളവും കുടിക്കും.
രാംവിലാസ് പാസ്വാൻറെ അടുക്കളച്ചെലവും വെള്ളച്ചെലവും ദേശീയപത്രങ്ങളിൽ വലിയ തമാശവാർത്തകളായിരുന്നു.
ഉണ്ണാൻ വകയില്ലാത്തവൻ മന്ത്രി ആയാൽ എന്ന മട്ടിൽ...
കാരണം പാസ്വാൻ എന്ന നീചജാതിപ്പേരാണല്ലോ രാംവിലാസിൻറെ ഒപ്പമുള്ളത്.
രാംവിലാസ് ശർമ്മ ആയിരുന്നുവെങ്കിൽ ആ അന്നദാനത്തെപ്പറ്റി എത്ര പറഞ്ഞാലും ഭാരതീയർക്ക് മതി വരുമായിരുന്നില്ല.
RIP Mr. Ram Vilas Paswan.
ചൊക്ളി 44
21/10/2020
ചൊക്ളി ചായം മുക്കി എഴുതാര്ന്നു. ഇത് അവ്സാനത്തെ എഴ്ത്താന്നും അട്ത്ത തെരഞ്ഞെടുക്ക്ല്ല്ല് പിളാസ്റ്റിക്കിൻറെ കടലാസ് ബോറ്ഡോള് വര്ന്നും രാഗവേട്ടൻ പറ്ഞ്ഞു. ഇപ്പളന്നെ തൃശൂര് പട്ണത്തില് ഒക്കെ അതാന്ന് ഒട്ടിക്കണ്. അത് കീറി എട്ത്ത് പായ ആയിട്ട് വിരിച്ച് കെട്ക്കാം. തെണ്ടിത്തിര്ഞ്ഞ് നട്ക്കണോര് ഒക്കെ അത് വിരിച്ചൊറങ്ങേം പൊതക്കേം കൂരേമ്മേ വിരിക്കേം ഒക്കെ ചിയ്യുന്ന് രാഗവേട്ടൻ നീട്ടിപ്പരത്തി.
നല്ല ചൂടാര്ന്ന് പകല്. മേഗണ്ടായി പടിഞ്ഞാറ് മാനത്തൊക്കേ… നല്ല പുഴുക്കോണ്ടാര്ന്ന്. ഇന്നാലും മഴ ഒരു തുള്ള്യാ പൊടിഞ്ഞില്ല..
എയ്ത്ത് കയിഞ്ഞ് വന്ന് കുളിച്ച് തൃസ്സക്കുട്ടി കൊട്ത്തയച്ച ചാളക്കറീം ചോറും തിന്ന്മ്പളാണ് റോട്ടിലാകേ ഒച്ചേം വിളീം … പോളി ഓടിപ്പോയി നോക്കി കെതച്ചോണ്ട് വന്ന് പറ്ഞ്ഞു..
'ആ രാജീവ ഗാന്ധീനെ ഒരു ബോംബിലാ തീർത്തു. പണിയ്യാ കഴിഞ്ഞു. തമിഴ് നാട്ടിലേര്ന്ന് സംഭവം. നൂറൂ കഷണായീന്നാ പറേണ്.. തമിഴമ്മാരാ പണി പറ്റിച്ചത്..'
ചൊക്ളിക്ക് വല്ലാണ്ട് തോന്നി.. പ്രാഞ്ചീസും ഏൻറ്റു. കൊറച്ചേരം മറിയപ്പാറ അങ്ങാടീല് ചെന്ന് നിന്ന്. മൊയ്തീൻ ക്ക കട അടച്ചേര്ന്നു. ടീ വീ പെട്ടി കാണാൻ ഒര് വഴീല്ല.
ഹൈവേക്കോടേ കോളാമ്പി മൈക്കും വെച്ച് കാറോള് ഇങ്ങനെ പോണ്ട്.
അങ്ങനെ അത് തീർച്ച്യായി. ആ അമ്മേം രണ്ടു ആമ്മക്കളും തീർന്ന്.
എന്തിറ്റ് രാജ്യം ബരിച്ചിറ്റ് എന്താ.. ഇങ്ങനെ പട്ടീയോൾട്ടേ കൂട്ട് ചാവാനാണ് തലേല് വരച്ചേക്കണ്.
ചൊക്ളി അന്ന് ഒറങ്ങിയില്ല.
പിന്നെ ഒര് മൂന്നാലൂസത്ത്ക്ക് അങ്ങാടീല് ഒര് എനക്കണ്ടായിട്ടില്ല. പ്രാഞ്ചീസ് ആണ് പറഞ്ഞേ.. 'കോങ്ക്രസ്സ് പാറ്ട്ടി ചത്തൂ ടാ. അതൊര് വല്യ ചാവാണ്. ചത്തൂന്ന് ഇപ്പ പറഞ്ഞാ ആരും സമ്മേയ്ക്കില്ല. നീയ്യോക്കിക്കോ അത് ചത്ത്… ശരിക്കും ചത്ത്. ഇഞ്ഞി ബാലേന്ദരൻറെ ഇന്തു പാറ്ട്ടിയാ വരാ.'
കൊളമ്പ് നാട്ടീന്ന് ആരാണ്ടും വന്ന് രാജീവകാന്തീനെ കൊല്ലുന്ന് ബാലേന്ദരൻ പണ്ട് പറഞ്ഞ്ത് ചൊക്ളിക്ക് ഓർമ്മേലാ വന്നു. അതെഴുന്നളളിച്ചപ്പൊ പ്രാഞ്ചീസ് ചിരിക്കണ്..
'ചൊക്ളിയെ, ഇന്തുക്കള്ക്ക് മാത്രല്ല കോങ്ക്രസ്സ് കാരുക്കും അറിയാർന്ന്ടാ അയ്യാള് വെടിതീരുന്ന്.. ബോംബ് പൊട്ടണോട്ത്ത് ഒറ്റ ആള്ണ്ടായില്ല്യ… അയ്യാളും ആ പൊട്ടിച്ച പെണ്ണും..ദനൂന്നാ മകര്ന്നാ പേര്ള്ള ഒര് പെണ്ണ്. അത് കൊളമ്പ്ന്നന്നെ വന്നതാ. ഇയ്യാളെ കൊല്ലാനായിട്ട്. ആ മനിഷേൻ കാറീന്ന് എറങ്ങീപ്പോ മാലീട്ട് ജയ് വിളിച്ച കോങ്ക്രസ്സ് കാരൊക്കേ ബോംബാ പൊട്ടണ നേരം നോക്ക്യാ മാറീ നിന്ന്….നീയ്യോക്കിക്കോ ഈ കേസ് തെളിയൂല്യാ… പ്രാഞ്ചീസാ പറേണേ.. കൈയീ കിട്ട്ണോരേയൊക്കെ വെടി വെച്ച് കൊല്ലും. പിന്നെ അവര്ക്ക് ചായേം ഇട്ളീം വേടിച്ച് കൊടുത്തോരേയും കുപ്പായം കൊടുത്തോരേം ഒക്കെ പിടിച്ചു ജയിലിലിടും. ചാവണ വരേ വിടേ ഇല്ല ജയിലീന്ന്..കൊല്ലാൻ ആരാ ഏർപ്പാടാക്ക്യേന്ന് ഒര് കാലത്തും ഇമ്മടെ നാടും നാട്ടാരും പൊറത്തറീല്ല…
അങ്ങന്യാണ്ടാ ചൊക്ളിയേ നാട് ബരിക്കല്..
ചതീം കള്ളത്തരോം പറ്റിപ്പും ആണ് നാട് ബരിക്കല്ന്ന് ചൊക്ളിക്ക് തോന്നി.
പ്രാഞ്ചീസ് തിര്ത്തി. 'അങ്ങ്നെ അല്ലടാ.. ഒരു കൈയ്യും കണക്കൂല്യാണ്ട് കാശ് വന്ന് മറിണ സലാണ് ഈ ബരണം.കാശും അദികാരോം
ആര്ക്കാടാ വേണ്ടാത്തെ… അപ്പൊ കള്ളത്തരോം ചദീം പറ്റിപ്പും ഒക്കെണ്ടാവും.
മഴക്കാലത്താരിന്നു ഓട്ട്ട്ടല്.. കേരളന്നുള്ള ചൊക്ളിരെ എടത്ത് ആ അപ്പാപ്പൻ തന്നെവന്നു. രവ്യേട്ടനെത്തല്ലിക്കൊല്ലാൻ പോല്ലീസാരെ വെച്ച അപ്പാപ്പൻ തന്നേണ് മുക്കിയ മന്ത് രി. മനഷേര് ഒക്കേം എല്ലാ കാര്യങ്ങളും എത്തറ വേഗ്ത്തില് മറക്കുന്ന് ചൊക്ളിക്ക് തിരിഞ്ഞു.
അയിൻറെടക്ക് പോളിക്കും ദേവസ്സിക്കും നവാസിക്ക വീസ അയച്ച് കൊട്ത്തു. അവരെ ഓട്ടല്ണ്ട്.. അവ്ടീണ് പണി. വിസേം ടിക്കറ്റും ണ്ടാര്ന്ന്. പിള്ളേര് വേഗാ പോയി. ആരേം കാത്ത് നിന്ന്ല്ല. അന്തോണിമാപ്പ്ള മൊയ്തീൻക്കക് പണയപ്പാടായി അപ്പ്യന്നെ.. പിള്ളേര് നയിച്ച്ട്ട് വേണ്ടേ അഞ്ച് പെമ്മക്കളേ കെട്ടിച്ച് വിടാൻ…
മൊയ്തീൻക്കക്ക് കട ഇനീം വല്താക്കണന്ന്ണ്ട്. അന്തോണി മാപ്ളേരെ കടമുറീം കിട്ട്യാ നല്ലതന്നേയാണ്. ആദിക്ക് മറിയപ്പാറേരേ വടെ അവര് മാത്രാര്ന്ന് മേത്തമ്മാര്. ഇപ്പ്യങ്ങനെയല്ല.. എർണ്ണാകൊളത്തിക്കും പാലക്കാട്ടിക്കും പോണ അയ് വേ വശത്തൊക്കീം മന്സ് ല് ന്ന് പേരോള് ഒള്ള മേത്തമ്മാര് ടെ വീടോളാ.
ബാലേന്ദരനും സുകുമാഷും പറേണത് മേത്തമ്മാരടെ കൈയിലപ്പടി കൊഴൽപ്പണാണ്ന്നാ. ചൊക്ളിക്ക് അത് തിരിഞ്ഞ്‌ല്ല.. എന്തിറ്റാവോ കൊഴൽപ്പണം?പണം കൊഴല് പോലെ ഇരിക്കോ അതോ ഇഞ്ഞി ഒര് കൊഴലന്നേരിക്കോ പണം?
എന്തിറ്റായാ എന്താ.. ജക്കു മോനേം കൂടി ഒന്ന് കാണാമ്പറ്റാത്ത ഗെഡുവുള്ള ചൊക്ളീന് കൊഴൽപ്പണം അന്നേഴീക്കണത്.
ചൊക്ളി ജാനൂനെ ഒട്ടും മറന്നേർന്നില്ല.. അവള് സ്നേഹം കാട്ടീത് കള്ളത്തരാര്ന്നൂന്ന് വിജാരിക്കാനും ചൊക്ളിക്ക് പറ്റ്ണ്ടാര്ന്നില്ല. അത്തരേം സ്നേഹം ആരും തന്ന്ട്ട് ല്ല ന്നാലോയിക്കുമ്പോ ചൊക്ളീൻറെ കണ്ണ്ല് വെള്ളം പൊട്ടും.
മേത്തമ്മാര് പെണ്ണങ്ങളെ ചൊക്ളിക്ക് അങ്ങട്ട് ഇഷ്ടായി. ആ അയ് വേരെ എതക്കും നട്ക്കിലും ചൊക്ളി കുത്തീയ മന്താരോം കോളാമ്പീം ചെമ്പരത്തീം അര്ളീം ഒക്കെ ഉമ്മച്ച്യോള് വെള്ളം ഒയിച്ച് നോക്കണ്ട്. എന്തിറ്റ് തേങ്ങ്യാവോ കലക്കി ഒഴിക്ക്ന്.. നല്ല ആരോഗ്യണ്ട് ആ ചെടിയോളക്ക്…
എറ്ച്ചീം മീനും കഴ്കിയ വെള്ളാണ് ഉമ്മച്ച്യോള് ഒഴിക്കണേന്നാ സുകുമാഷ് പറേണത്. മാഷും ബാലേന്ദരനും കൊറെ കുട്ടിത്തേവാങ്കോളും ഉണ്ട്. ഇന്തു, പട്ടര്, നായര്, കാശ്ള്ള ചോമ്മാര്.. അദണ് ലോകം. വെങ്ങിട്ടു ഡോക്കിട്ടറെ സാമീന്നന്ന്യാ വിളിക്കല്.
മറിയപ്പാറേരേ പേര് മാറ്റി അയ്യപ്പൻകുന്ന്ന്ന് ആക്കണന്ന് ഇന്തുക്കള് ബലം പിടിച്ച ദൂസാത്രെ ആരാണ്ടും ഒരു പഴേ രതോടിച്ച് ആ അമ്പലം തൊറന്ന നാട്ടിൽക്ക് പോയീത്.
ചൊക്ളിക്ക് ചിറി വന്നു. എവിട്ന്ന് കിട്ട്യാവോ പഴേ രതം.. നല്ല ഒരു കാറീലോ ബസ്സീലോ കേറി പൂവ്വായ്ര്ന്നില്ലേ അയ്യാള്ക്ക്..
ഇഞ്ഞി ഗോർമ്മേണ്ടോള് പറഞ്ഞൊടങ്ങോ മനിഷേമ്മാര് രതം ഓടിച്ചൊടങ്ങണന്ന്..
അയ് വേ കൂടേ രതങ്ങള് ഓടണ ആലോയ്ച്ചപ്പോ ചൊക്ളിക്ക് പിന്നേം പിന്നേം ചിറി വന്നു.
Tuesday, October 20, 2020
ഹത്റാസ് പോലേയുള്ള ദുരന്തങ്ങൾ.., ആൺകോയ്മക്ക് എത്ര വേണമെങ്കിലും.., പെൺകുട്ടിയുടെ ചിത.., ഭാഗ്യലക്ഷ്മി ചേച്ചി, ശ്രീ ലക്ഷ്മി, ദിയ.., പ്രിയങ്ക ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഒറ്റ.., ഗാന്ധിജി കഷ്ടരാത്രിയിൽ പിറന്നവൻ.., ഹത്റാസിലെ പോലീസ് സി സി ടി വി രംഗങ്ങൾ എടുത്തില്ല.., സിദ്ദീഖ് കാപ്പനെ യൂ പി
ഹത്റാസ് പോലേയുള്ള ദുരന്തങ്ങൾ സംഭവിക്കുക. ജനങ്ങളിൽ ചിലരെ മാത്രം മതി എന്ന് ഗവൺമെന്റ് ഔദ്ധത്യത്തോടെ തീരുമാനിക്കുക. ദുരന്തം നേരിടേണ്ടി വന്ന കുടുംബത്തിനെ പിൻതുണച്ചവർക്ക് എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഗവൺമെന്റ് പറയുക...
സ്ത്രീകൾക്ക് ഇന്ത്യയിലെ സ്ത്രീകൾക്ക് ഒന്നിച്ച് ഹത്റാസിൽ പോകാൻ തോന്നേണ്ടേ?
ഒറ്റക്കെട്ടായി... നമ്മൾ ഒന്നിച്ചാൽ ഒന്നിച്ചു പോയാൽ...
നമുക്ക് നോവുന്നില്ലേ... നമ്മുടെ നാവ് അരിഞ്ഞുകളഞ്ഞതായി തോന്നുന്നില്ലേ... നമ്മൾ ഓരോരുത്തരും പീഢിപ്പിക്കപ്പെട്ടതായി തോന്നുന്നില്ലേ...
ജനാധിപത്യ രാജ്യമാണ്.. ഏകാധിപതി ഭരിക്കുന്ന ഇടമല്ല.
രാജ്യദ്രോഹക്കുറ്റം ചുമത്തുമത്രേ.....

-------------------------------------------------------------------------------------------------------------------
എച്മുവിന്‍റെ പെണ്ണുങ്ങള്‍ – ഉയിര്‍പ്പിച്ചൈ മട്ടും…
നവമലയാളി 17/01/2016
ശരവണന്‍റെ അച്ഛന്‍, കണ്ണന്‍റെ ജീവിതം എങ്ങനെയായിരുന്നു … ?
അതിങ്ങനെയായിരുന്നു. മദ്യപാനിയായ അച്ഛന്‍റെ എല്ലാ അക്രമങ്ങളും അടിയും തൊഴിയും ഭക്ഷണം ചവുട്ടി അരയ്ക്കലും തലപിടിച്ച് ചുമരിലിടിയ്ക്കലും കരണത്തടിയ്ക്കലും നിത്യവും സഹിച്ച് കണ്ണന്‍ വളര്‍ന്നു. തമിഴ് നാടിന്‍റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍.. പേത്തണ്ണി നിത്യം കുടിച്ചാല്‍ മനിതനുക്ക് ശരിയാന പേയ് പിടിയ്ക്കുമെന്ന് കണ്ണനറിയുമ്പോള്‍ അവന് പത്തു വയസ്സേയുള്ളൂ.കാരണം അന്നാണ് അമ്മ അവനെ വിട്ടിട്ട് പോയത്.. അമ്മ അച്ഛന്‍റെ അടി കൊണ്ടും പട്ടിണി കിടന്നും ഒരു മുഴു ഭ്രാന്തിയെപ്പോലെ ആയിക്കഴിഞ്ഞിരുന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ലോകത്തേയ്ക്ക് പോകാന്‍ അവര്‍ ഒരു പുടവക്കഷണം മാത്രമേ ചെലവാക്കിയുള്ളൂ. കണ്ണന്‍ ‘അമ്മാ,അമ്മാ‘ എന്ന് നെഞ്ചു പൊട്ടി വിളിച്ചിട്ടും അമ്മ കണ്ണു തുറന്നില്ല.
കണ്ണന്‍ ഒരു അനാഥപ്പയലായി.. ഭാര്യ ഇല്ലാതായപ്പോഴും അവന്‍റെ അച്ഛന് മദ്യത്തെപ്പറ്റി മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. അയാള്‍ ഒരു മദ്യരോഗി ആയിക്കഴിഞ്ഞിരുന്നുവല്ലോ.
എത്രനാള്‍ തെണ്ടിത്തിന്നും കണ്ണന്‍? എത്രനാള്‍ ആള്‍ക്കാര്‍ അവനു വെറുതേ വല്ലതും കൊടുക്കും?എല്ലാറ്റിനും പരിധികളുണ്ടല്ലോ. അവന്‍ പതുക്കെപ്പതുക്കെ ജോലികള്‍ ചെയ്യാന്‍ ആരംഭിച്ചു…ചെറിയ തീറ്റക്കടകളില്‍ മലക്കറി നുറുക്കുക, ഗ്ലാസ് കഴുകുക, ഇല തുടയ്ക്കുക.. അരി അരയ്ക്കുക,അങ്ങനെ ചെയ്യാത്ത ജോലികളില്ല. ഒരു അനാഥപ്പയലിനു ചെയ്യാന്‍ പാടില്ലാത്ത ജോലിയെന്താണ് ഈ ഭൂമിയില്‍ ഉള്ളത്?
അങ്ങനെയിരിക്കെയാണ് തീറ്റക്കട നടത്തുന്ന പാട്ടിയുടെ കൊച്ചു മോളുടെ അഡ്ഡിയല്‍ കാണാതെ പോകുന്നത്…
ആ കൊഴന്തയ്ക്കൊപ്പം നേരം കിട്ടുമ്പോഴൊക്കെ വിളയാടാറുള്ളത് കണ്ണനാണ്. അവനല്ലാതെ ആരെടുത്തിരിക്കും അത്? അവനല്ലേ അനാഥ ദരിദ്രപ്പയല്‍? മോഷണവും ആര്‍ത്തിയുമൊക്കെ തമിഴ് നാട്ടിലെന്നല്ല, ഈ ഭൂമിയിലാകമാനം ദരിദ്രനും അനാഥനും മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. അതെ .. അപ്പോള്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ …
ഗ്രാമീണരുടെ അടികൊണ്ട് പൊറുതി മുട്ടിയ കണ്ണന്‍ എല്ലാം സമ്മതിച്ചു… അഡ്ഡിയല്‍ എടുത്തു തരാമെന്ന് വാഗ്ദാനം ചെയ്ത് ഏതെല്ലാമോ ഗ്രാമവഴികളിലൂടെ ഓടിയ കണ്ണന്‍ എങ്ങനെയോ ഒരു ട്രെയിനില്‍ പൊത്തിപ്പിടിച്ചു കയറി..
ഏതോ കമ്പാര്‍ട്ട്മെന്‍റിന്‍റെ ഏതോ സീറ്റിനടിയില്‍ കിടന്ന് കിതപ്പടക്കിത്തളര്‍ന്നു തെരുവു പട്ടിയെപ്പോലെ കുഴഞ്ഞ, ആ പത്തു വയസ്സുകാരന്‍ ഉറങ്ങിപ്പോയി… ഗ്രാമീണര്‍ക്ക് ട്രെയിനിനൊപ്പം ഓടിയെത്താനായില്ല.
നാട്ടിന്‍ പുറം അങ്ങനെ നന്മകളാല്‍ സമൃദ്ധമൊന്നുമല്ല, അതൊക്കെ വല്ല നാടന്‍ പാട്ടിലും പഴഞ്ചൊല്ലിലും പറഞ്ഞു രസിക്കാമെന്നേയുള്ളൂ … സുഖമായി ജീവിച്ചവര്‍ക്ക് പറഞ്ഞുണ്ടാക്കാവുന്ന കഥയിലെ വരികളെന്ന് മാത്രമേയുള്ളൂ.
ആ ട്രെയിന്‍ ചെന്നു നിന്നത് ദില്ലി മഹാനഗരത്തിലായിരുന്നു.
ഞാന്‍ കണ്ണനെ കാണുമ്പോള്‍ കണ്ണന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ ഐ എ എസ് കാരുടെ കോളനികളില്‍ അടിച്ചു വാരാനും തുടയ്ക്കാനും റൊട്ടിയും സബ്ജിയുമുണ്ടാക്കാനും പോകും. കവിളത്തും പാദങ്ങളിലുമെല്ലാം മഞ്ഞള്‍ പൂശി, ശകലം മുല്ലപ്പൂവും ചൂടിയിരിക്കുമെങ്കിലും ആഹാര ദാരിദ്ര്യത്താല്‍ മെലിഞ്ഞ ഒരു സ്ത്രീയായിരുന്നു അവര്‍ . തണുപ്പ് കാലത്ത് അവര്‍ സ്വറ്ററുകള്‍ നിര്‍മ്മിച്ചു വിറ്റു. ചൂടുകാലത്ത് മണ്‍ കലത്തില്‍ പലതരം പച്ചിലകള്‍ അരച്ച് കലക്കി ഐസും ചേര്‍ത്ത് ദാഹശമനി ഉണ്ടാക്കി വിറ്റു. വടയും ദോശയും ചട്ണിയും സാമ്പാറും എന്നും എപ്പോഴും അവരുടെ പക്കല്‍ ലഭ്യമായിരുന്നു.
കണ്ണന്‍ തന്‍റെ അതിഭീകരമായ ബാല്യ കാലത്തെ വല്ലപ്പോഴുമൊക്കെ ഓര്‍മ്മിച്ചിരുന്നു..അതു പോലെ ദില്ലിയിലെ കഠിന ദുരിതകാലത്തെയും .. ഗുരുദ്വാരകളിലെ ലങ്കറുകളില്‍ ഭക്ഷണം കഴിച്ചിരുന്നതിനെ …ഒരു മുസ്ലിമായി അഭിനയിച്ച് നോമ്പ് തുറകളില്‍ ചെന്ന് കൂടുന്നതിനെ,കീറസ്സഞ്ചിയിലും പോക്കറ്റിലും ആഹാരം വാരി നിറച്ച് പിടിയ്ക്കപ്പെടുമ്പോള്‍ പ്രാണന്‍ പിടച്ച് ഓടി വല്ല പൈപ്പുകളിലും കേറി ഒളിച്ചിരിയ്ക്കുന്നതിനെ, എവിടെ സൌജന്യഭക്ഷണമുണ്ടെങ്കിലും അവിടെ ചെന്നു നിന്നിരുന്നതിനെ, റോഡുകളില്‍ അന്തിയുറങ്ങിയിരുന്നതിനെ.. സര്‍ദാര്‍ജിമാര്‍ തരുന്ന കമ്പിളിപ്പുതപ്പ് ഇരന്നു വാങ്ങിയിരുന്നതിനെ , പോലീസുകാര്‍ ശാരീരികമായും മാനസികമായും ദ്രോഹിച്ചിരുന്നതിനെ.. ഒരു സ്ത്രീയുടേ പിമ്പായതിനെ… സെപ്റ്റിക് ടാങ്കുകള്‍ വെടിപ്പാക്കുന്നതിനെ …ആ ദുരിതമൊക്കെ കേള്‍ക്കുമ്പോള്‍ നക്സലിസവും തീവ്രവാദവും തീര്‍ച്ചയായും ശരിയാണെന്നും പലരുടേയും തലകള്‍ വെട്ടുന്നത് ആവശ്യമാണെന്നും ഒക്കെ നമുക്ക് തോന്നിപ്പോകും..
ഒടുവില്‍ ഒരു പത്തിരുപത്തിരണ്ട് വയസ്സായപ്പോള്‍ കണ്ണന് ഒരു ജോലി കിട്ടി …സ്ഥിരം ജോലി.ഭാര്യയും മക്കളും അമേരിയ്ക്കയില്‍ താമസിക്കുന്ന ഒരു പാഴ്സി വൃദ്ധന്‍റെ കുക്കുദ്യോഗം.വൃദ്ധനാണെങ്കിലും പാഴ്സി അസാധാരണമായ, അപാരമായ കഴിവുകളുടെ ഉടമയായിരുന്നു.ഇന്ത്യയില്‍ കണ്‍സള്‍ട്ടന്‍സി എന്ന പ്രസ്ഥാനം ആരംഭിച്ചത് അദ്ദേഹമായിരുന്നു. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏകദേശം തൊണ്ണൂറ്റിനാലു വയസ്സില്‍ മരിയ്ക്കും വരെ ആ പ്രസ്ഥാനം അദ്ദേഹം വിജയകരമായി ലാഭകരമായി മുന്നോട്ട് കൊണ്ടു പോയി. ഇന്ത്യയിലെ പേരുകേട്ട പല കണ്‍സള്‍ട്ടന്‍റുമാരും അദ്ദേഹത്തിന്‍റെ അരുമ ശിഷ്യരാണ്.
കണ്ണന്‍ അവിടെ കുക്കു മാത്രമായിരുന്നില്ല.
ഫോട്ടോകോപ്പി എടുക്കുന്ന ആളായി… ബാങ്കില്‍ പോകുന്നവനായി… .. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവനായി.. ഇലക്ട്രിസിറ്റി ബില്ലും ഫോണ്‍ ബില്ലും അടയ്കുന്നവനായി… അവിടെ അടിച്ചു വാരിത്തുടച്ചിരുന്ന പാത്രങ്ങള്‍ കഴുകിയിരുന്ന അലമേലു എന്ന അനാഥപ്പെണ്ണിനു കണ്ണന്‍ എല്ലാമെല്ലായി…
കണ്ണനേക്കാള്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചിരുന്നവളായിരുന്നു അലമേലു.അതങ്ങനെയായിരിക്കുമല്ലോ. അക്കാവുടെ ഭര്‍ത്താവില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ അലമേലു പകല്‍ മുഴുവന്‍ പല വീടുകളില്‍ അടിച്ചു വാരി, പാത്രം കഴുകി. എന്നാലും രാത്രി അക്കാവുടെ വീട്ടില്‍ തന്നെ പോയി താമസിക്കാനേ അവള്‍ക്ക് പറ്റുമായിരുന്നുള്ളൂ. അപ്പോള്‍ അയാള്‍ അവളെ പലപ്പോഴും കീഴ്പ്പെടുത്തി. അക്കാവിനേയും മക്കളേയും ഓര്‍ത്ത് അലമേലു കണ്ണീരിലുരുകിത്തീര്‍ന്നു. അതുകൊണ്ടു തന്നെ അലമേലുവിന്‍റെയും കണ്ണന്‍റേയും കല്യാണത്തിനു ആ ഓഫീസിലെ ആള്‍ക്കാര്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഇരുവര്‍ക്കും വീട്ടുകാരുണ്ടായിരുന്നില്ല.
പാഴ്സി മുതലാളി കൈയയച്ചു സഹായിച്ചു.സമ്പന്നരുടെ ആ കോളനിയില്‍ മുതലാളിയുടെ ഔട്ട് ഹൌസില്‍ കണ്ണനും അലമേലുവിനും പാര്‍ക്കാന്‍ അദ്ദേഹം അനുമതി കൊടുത്തു.
ദില്ലിയിലെ അതിസമ്പന്നരുടെ ആ കോളനിയില്‍ ധനികരായ പെണ്ണുങ്ങള്‍ നടത്തുന്ന കിറ്റിപാര്‍ട്ടികള്‍ സുലഭമായിരുന്നു. കണ്ണനും ഭാര്യ അലമേലുവും കൂടി പാര്‍ട്ടികളുടെ പറ്റാവുന്നത്ര ഓര്‍ഡറുകള്‍ പിടിയ്ക്കും.. വിഭവങ്ങള്‍ ഉണ്ടാക്കി എത്തിയ്ക്കും..
ഏതുകാലത്തു കാണുമ്പോഴും തണുപ്പു കാലമായാലും ചൂടുകാലമായാലും കണ്ണന്‍റെ മുഖത്തും ഭാര്യയുടെ മുഖത്തും കഴുത്തിലുമെല്ലാം വലിയ വലിയ ചൂടുകുരുക്കള്‍ പൊന്തിയിരിക്കും.. സദാ എരിയുന്ന അടുപ്പിനരികേ നിന്നു നിന്ന് കിട്ടുന്ന സമ്പാദ്യമാണ്..
എപ്പോള്‍ വീട്ടില്‍ ചെന്നാലും കണ്ണന്‍ ദോശ ചുട്ടു തരും… വടയും ചട്ണിയും തരും..കുംഭകോണം ഡിഗിരിക്കാപ്പി തരും. അവരുണ്ടാക്കി വിളമ്പിയ ദോശയുടേയും വടയുടെയും വെറൈറ്റി റൈസിന്‍റെയും ഒന്നും സ്വാദ് മരിച്ചാലും എനിക്കോ അനിയത്തിക്കോ മറക്കാന്‍ കഴിയില്ല. അവിടെ കത്തിച്ചിരുന്ന ചന്ദനത്തിരിയുടെ സുഗന്ധം, പുള്ളൈയാര്‍ സ്വാമിയുടെയും കാര്‍ത്തികേയന്‍റെയും വിഗ്രഹം… മുല്ലമാലയുടെയും ജമന്തിപ്പൂക്കളുടേയും പുതുമ സാമ്പാറിന്‍റെ രുചികരമായ സ്വാദ്… ഡിഗിരിക്കാപ്പിയുടെ നറുമണം..
ഒരേയൊരു മകനായ ശരവണനെ നന്നായി പഠിപ്പിക്കുക …കണ്‍സള്‍ട്ടന്‍റുമാരുടെ ഇംഗ്ലീഷും അവരുടെ ഗമയും പരിഷ്ക്കരിച്ച വിലയേറിയ കുപ്പായങ്ങളും ബൈക്കുകളും കാറുകളും എല്ലാം കണ്ണനെ ആത്മാര്‍ഥമായും കൊതിപ്പിച്ചിരുന്നു. ശരവണന്‍ അങ്ങനെ ആയിത്തീരണം എന്നതായിരുന്നു ആ ദമ്പതിമാരുടെ ഒരേ ഒരു കനവ്.
മകന്‍ മിടുക്കനായി പഠിച്ചു,.. അവനു തമിഴന്‍റെ ഇംഗ്ലീഷോ ഹിന്ദിയോ ഭാഷാച്ചുവകള്‍ ഉണ്ടായിരുന്നില്ല. അവന്‍ ഒരു തനി വടക്കേ ഇന്ത്യക്കാരന്‍ യുവാവായി തന്നെ വളര്‍ന്നു.
ദില്ലി എന്‍ജിനീയറിംഗ് കോളേജില്‍ അവനു സീറ്റ് കിട്ടിയ ദിവസം കണ്ണന്‍ സമനില തെറ്റിയവനെപ്പോലെ കാണുന്നവരുടെ മുന്നിലെല്ലാം പൊട്ടിക്കരഞ്ഞു.അലമേലു എന്ന അമ്മ കരഞ്ഞില്ല. ‘ പഠിച്ചു വരട്ടും അഴഹാ … ‘ എന്ന് മാത്രം പറഞ്ഞ് അവര്‍ ഒരു സ്ഥിതപ്രജ്ഞയെപ്പോലിരുന്നു. എന്‍റെ അനിയത്തിയോട് അവള്‍ ജോലി ചെയ്യുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ശരവണനെ ജോലിയ്ക്കെടുക്കണമെന്ന് അലമേലു മുന്‍കൂര്‍ വാഗ്ദാനം മേടിച്ചു.
അവന്‍ മിടുക്കനായിരുന്നു പഠിയ്ക്കാന്‍… കാണാനും കോമളനായിരുന്നു. അല്‍പം ഇരുണ്ട നിറത്തില്‍ അവനൊരു സുന്ദരനായ ശ്രീകൃഷ്ണവിഗ്രഹത്തിന്‍റെ ആകര്‍ഷണീയതയുണ്ടായിരുന്നു.അവന്‍ മധുരമധുരമായി തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. തെറ്റില്ലാത്ത ഉച്ചാരണത്തോടെ ഹിന്ദി ഗാനങ്ങള്‍ പാടി. ആര്‍ കെ പുരത്തെ മലൈയ് മന്ദിറില്‍ ഭക്തിയോടെ പ്രാര്‍ഥനകള്‍ ഉരുവിട്ടു.
നന്നായി പഠിച്ചിരുന്ന ശരവണന്‍റെ ജീവിതത്തിലേയ്ക്ക് അതിസുന്ദരിയായ ഒരു പഞ്ചാബിത്തരുണി കടന്നു വന്നത് കോളേജില്‍ പഠിയ്കുമ്പോഴാണ്. അവള്‍ വെളുത്തു ചുവന്ന മിടുമിടുക്കിയായിരുന്നു.ഇംഗ്ലീഷില്‍ അനര്‍ഗളമായി അവള്‍ സംസാരിച്ചു. അവളുടെ ഷാമ്പൂ തേച്ച് ഉലര്‍ന്ന മുടിയുടെ മോഹിപ്പിക്കുന്ന സുഗന്ധം ശരവണനെ മത്തു പിടിപ്പിക്കാതിരുന്നില്ല. ബദാംഹല്‍വയും പഞ്ചാബി പുലാവുമെല്ലാം അവള്‍ അവനെക്കൊണ്ട് കഴിപ്പിച്ചു. കര്‍വാ ചൌത്തും ഭായിദൂജും ലോഡിയുമെല്ലാം അവനു പരിചയമായി..
കാര്യങ്ങള്‍ അങ്ങനെ തന്നെയാണ് നീങ്ങിയത്.
അവര്‍ അഗാധമായ പ്രണയത്തിലായി. വിവരങ്ങളറിഞ്ഞ കണ്ണന്‍ ശരിയ്ക്കും ഭയന്ന് വിറച്ച് പോയി. പഞ്ചാബികളെന്നാല്‍ മഹാ ഭയങ്കരന്മാരാണെന്ന ധാരണയും വിശ്വാസവും ആ അച്ഛനുണ്ടായിരുന്നു. ‘ വേണ്ടപ്പനേ, നമുക്ക് ഇതെല്ലാം ശരി വരാത്…’ എന്നദ്ദേഹം പലപാട് പറഞ്ഞു … ചിലപ്പോള്‍ കോപാകുലനായി പിന്നെയും ചിലപ്പോള്‍ സങ്കടപ്പെട്ടു.
ശരവണന്‍ കുലുങ്ങിയില്ല. പൂനത്തിനപ്പുറം ഈ ഭൂമിയിലൊന്നുമില്ല എന്ന് അവന്‍ ഉറച്ചു നിന്നു.
പൂനത്തിന്‍റെ വീട്ടുകാര്‍ക്ക് സഹിയ്ക്കാനാവുന്ന കാര്യമായിരുന്നില്ല. എങ്കിലും ഒരേയൊരു മകള്‍…മകളുടെ ഇഷ്ടം എന്ന നിലയില്‍ തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുക എന്ന നിയമപ്രകാരം അവര്‍ ഒടുവില്‍ അതിനു വഴങ്ങി.
നല്ല നിലയില്‍ വിവാഹനിശ്ചയം നടന്നു. കണ്ണന്‍റെയും അലമേലുവിന്‍റെയും കണ്ണുകളില്‍ സന്തോഷവും പരിഭ്രമവും ഭയവും ഉല്‍ക്കണ്ഠയും എല്ലാം ചേര്‍ന്ന സമ്മിശ്ര വികാരങ്ങളാണുണ്ടായിരുന്നത്. ശരവണന്‍റെ ഭാവി വധുവായ പൂനം ഒരു അപ്സരകന്യകയെപ്പോലെ മനോഹരവസ്ത്രങ്ങളില്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. അവളില്‍ ലജ്ജയും പ്രേമവുമല്ലാതെ, അഹങ്കാരമോ ധാര്‍ഷ്ട്യമോ പുച്ഛമോ ഒന്നും ലേശം പോലും കാണാനുണ്ടായിരുന്നില്ല.
ഞാനും അനിയത്തിയും കണ്ണന്‍റെ ഭാര്യയെ സമാധാനിപ്പിച്ചു. ‘ പൂനം നല്ല മാട്ടുപൊണ്ണായിരുപ്പള്‍ … കവലപ്പെടാതുങ്കോ ‘
അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ശരവണനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയ കുറ്റമൊന്നുമായിരുന്നില്ല. പൂനത്തിനെ ബലാല്‍സംഗം ചെയ്തുവെന്ന് അവള്‍ നല്‍കിയ പരാതിയുടെ പേരിലാണ് പോലീസ് ശരവണനെ അറസ്റ്റ് ചെയ്തത്.
കണ്ണന്‍ തകര്‍ന്നു പോയി.. അവനങ്ങനെ ചെയ്യില്ല എന്ന് കരുതുമ്പോഴും ചെയ്തിരിക്കുമോ എന്ന സംശയം കണ്ണനെ അലട്ടി.
അലമേലുവിനു സ്വബോധം നഷ്ടപ്പെട്ടുവോ എന്ന് എല്ലാവരും ഭയന്നു. അത്രമാത്രം സങ്കടമായിരുന്നു അവര്‍ക്ക്. മകനില്‍ താനൊരിയ്ക്കലും അറിയാതിരുന്ന ഒരു മൃഗമുറങ്ങിയിരുന്നുവോ എന്നോര്‍ക്കുമ്പോഴൊക്കെ അലമേലു കക്ക നീറും പോലെ ആവിയില്‍ വെന്തു .
പൂനം ഇങ്ങനെ ഒരു കള്ളം പറയേണ്ട കാര്യമില്ലല്ലോ എന്ന് അവര്‍ വിലപിച്ചു. ശരവണന്‍ അങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും അവര്‍ ഒപ്പം വിലപിയ്ക്കാതിരുന്നില്ല.
ശരിയാണ്. ഒരമ്മയ്ക്ക് മക്കള്‍ എന്നും കൈയില്‍ കിടന്നു കളിച്ചവരാണ്. മുല കുടിച്ചവരാണ്. ഒരു തുണിയുമുടുക്കാതെ മലര്‍ന്നു കിടന്നുറങ്ങിയവരാണ്. മൂത്രത്തിലും അപ്പിയിലും നിന്ന് അവരെ കോരിയെടുത്ത് കഴുകിച്ച് തുടച്ച് പൌഡറിട്ട് ആയിരം ഉമ്മകള്‍ കൊടുത്ത് കാക്കേ പൂച്ചേ എന്ന് പറഞ്ഞ് മാമു കൊടുത്തവരാണ്. മക്കളുടെ മംഗിണിയിലും ചന്തിയിലും തെരുതെരെ ഉമ്മവെയ്ക്കാത്ത ഒരമ്മയും ഈ ഭൂമുഖത്തുണ്ടാവില്ല. മക്കളുടെ മംഗിണിയില്‍ ചൊറിയന്‍ പുഴു കടിച്ചതും ട്രൌസറിന്‍റെ സിബ്ബ് കുടുങ്ങിയതും ക്രീം പുരട്ടി ഊതി ഉമ്മവെച്ചതും എല്ലാം അമ്മമാരുടെ മനസ്സിലുണ്ടാകും. അവരെ നെഞ്ചത്ത് കമിഴ്ത്തിക്കിടത്തി ചന്തിയില്‍ തട്ടി ഉറക്കാത്ത ഒരു ദിവസം പോലും അമ്മമാര്‍ക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അവരെ ഇരു കൈയിലും കോരിയെടുത്ത് മുഖത്തിനു നേരെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ആ ചോരിവായില്‍ നിന്നു വഴിയുന്ന തുപ്പല്‍ തേന്‍ പോലെ ആസ്വദിക്കുന്നവരാണ് അമ്മമാര്‍. മക്കളുടെ പ്രൈവറ്റ് പാര്‍ട്സ് എന്ന സ്വകാര്യഭാഗങ്ങള്‍ മറ്റൊരാളെ വേദനിപ്പിക്കാന്‍ പ്രാപ്തമാകും എന്നൊക്കെ ഒരമ്മയുടെ തലയില്‍ വളരെ പതുക്കെ മാത്രമേ രേഖപ്പെടുകയുള്ളൂ. കാരണം അമ്മയാവുന്നത് അങ്ങനെ ഒരു പതിനായിരക്കണക്കിനു ശാരീരികവും മാനസികവും ആത്മീയവുമായ പ്രക്രിയകളിലൂടെയാണ്.തന്നില്‍ നിന്ന് വേര്‍പെട്ട ഒരു ശരീരമാണ് തന്‍റെ കുഞ്ഞ് എന്ന ബോധത്തിലേയ്ക്ക് ഒരമ്മ വളരുന്നത് അനവധി അനവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
അലമേലുവിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
പോലീസ് കണ്ണന്‍റെ കൈയിലുണ്ടായിരുന്ന പണമെല്ലാം പിഴിഞ്ഞു രക്തമൂറ്റിക്കുടിച്ചു. ശരവണനെ കേടുപാടുകള്‍ ഇല്ലാതെ പുറത്തിറക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാരണം പൂനം പരാതി പിന്‍വലിക്കാന്‍ തയാറായിരുന്നില്ല.
അവര്‍ക്കിടയില്‍ എന്തു സംഭവിച്ചു എന്ന് കണ്ണനോ അലമേലുവിനോ മനസ്സിലായില്ല. എങ്കിലും അവസാന പരിശ്രമമെന്ന നിലയില്‍ അലമേലു എന്ന അമ്മ പൂനത്തിനെ കാണാന്‍ പോയി.താണു വീണു കേണപേക്ഷിച്ചിട്ടേ അവര്‍ക്ക് അവളെ കാണാനായുള്ളൂ.
അവളും തകര്‍ന്നു പോയിരുന്നുവെന്ന് ആ അമ്മയ്ക്ക് മനസ്സിലായി. അവര്‍ക്ക് അധികമൊന്നും അവളോട് അപേക്ഷിക്കാനുണ്ടായിരുന്നില്ല. അവളുടെ മുന്നില്‍ മുട്ടുകാലില്‍ നിന്ന് മകന്‍റെ ‘ ഉയിര്‍ പിച്ചൈ‘ മാത്രം അവര്‍ ചോദിച്ചു.
അവളും പൊട്ടിക്കരഞ്ഞു പോയി.
അതുവരെയുള്ള അവരുടെ എല്ലാ സമ്പാദ്യവും ആ പെണ്‍കുട്ടിയ്ക്ക് കാഴ്ചവെച്ച് കണ്ണനും അലമേലുവും എന്നേയ്ക്കുമായി ദില്ലി വിട്ടു.
ഇന്നവര്‍ തമിഴ് നാട്ടിലാണ്. ആരുമറിയാത്ത ഒരു ഇടത്ത് ദോശയും വടയും പൊങ്കലും ഉണ്ടാക്കി വിറ്റ് ഒരു കുടിലില്‍ അന്തിയുറങ്ങുന്നു. പരസ്പരം മുഖത്തോടു മുഖം നോക്കാതെ ഒരക്ഷരം തമ്മില്‍ ഉരിയാടാതെ… കണ്ണന്‍ ഇപ്പോള്‍ നിത്യവും പേത്തണ്ണി ശാപ്പിടുന്നുണ്ട്. അലമേലുവിനും ശാപ്പിടണമെന്നുണ്ട്. ചിലപ്പോള്‍ വൈകാതെ അലമേലുവും ശാപ്പിട്ടു തുടങ്ങുമായിരിക്കും.
ശരവണനും എവിടേയോ ജോലി ചെയ്യുന്നുണ്ട്.
Subscribe to:
Posts (Atom)