അമ്മദിനത്തിൻറെ ആശംസ നല്കാൻ മുറ്റവും റോഡും തൂക്കുന്ന അമ്മൂമ്മ വന്നു.
'പനികള് പോട്ട്..പോട്ട്..
ഞാൻ തൂക്കുവാ.. എനിക്ക് കാണാതേം പറയാതേം പറ്റണില്ലല്ല്..എൻറൂടേ ആരും കേട്ടില്ല.. തിന്നാ.. കുടിച്ചാന്ന്..
എനിക്ക് കാണാതേ പറ്റണില്ല.. '
എനിക്കും അങ്ങനല്ലേ.. അതേ..
ഇന്ന് ഉറക്കം വരില്ല..
അണലിപ്പാമ്പും മൂർഖൻ പാമ്പും ഒരു പെൺജീവിതവുമാണ് മുന്നിൽ....
പാമ്പുകളും ആർത്തികളും കൊച്ചുകുഞ്ഞിനെ വെച്ചുള്ള കളികളും...
മനസ്സു തകരുന്നു...
ദളിതരെ, അനാഥരെ, ദുർബലരെ ഒക്കെ തോന്നിയപടി ആത്മഹത്യ ചെയ്യിക്കുകയോ കൊല്ലുകയോ ദ്രോഹിക്കുകയോ അപമാനിക്കുകയോ ഭ്രഷ്ട് ആക്കുകയോ ഊരുവിലക്കുകയോ ചാണകം തളിക്കുകയോ എന്തു വേണമെങ്കിലുമോ ചെയ്യും.
ഇതൊന്നും ആരും അറിയാതേയോ കാണാതേയോ അല്ല.
അതിൽ ഓരോരുത്തർക്കുമുള്ള സൂക്ഷ്മമായതും, സ്ഥൂലമായതുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മാനസികമായിപോലും തയാറല്ലാത്തതുകൊണ്ട്
കനപ്പെട്ട രാഷ്ട്രീയ, മത, സാമൂഹിക, സൈദ്ധാന്തിക ഭാഷ്യങ്ങളും ചമച്ച് നമ്മൾ ഒട്ടകപ്പക്ഷികളാകും.
മാറ്റത്തിൻറെ രഥചക്രം ഓരോ ഇഞ്ചായി മാത്രം നീങ്ങുന്നതിന് നമ്മളും കാരണക്കാരാണ്..
യാതൊരു സാമൂഹിക ബോധവുമില്ലാത്ത ഭയങ്കര മതവാദികളാണ് മുസ്ലീം സമുദായക്കാരെന്ന് കേട്ട് കേട്ട് ചെവി അടച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോൾ അവർ പള്ളി തുറക്കുന്നില്ലെന്ന്...
നന്നായി..
ഞാൻ നിൻറെ കർണഞരമ്പിനേക്കാൾ നിന്നോടടുത്താണെന്നും ഞാനറിയാതൊരു ഇല പോലും വീഴുന്നില്ലെന്നും ഖുർആൻ പഠിപ്പിക്കുന്നുവല്ലോ..
10/05/2020
24/05/2020
26/04/2020
03/06/2020
07/06/2020
1 comment:
പുരണജന്മങ്ങൾ.. യാഥാര്ഥമനുഷ്യർ..
Post a Comment