ഞാനും കണ്ണനും കൂടി പറിച്ചെടുത്ത് നിരത്തിവെച്ച് ചന്തം നോക്കുന്നു..
സഖാവ്.. ഫിഷറീസ് വകുപ്പ് മന്ത്രി.. സ്നേഹത്തോടെ യാതൊരു ജാഡകളുമില്ലാതെ പെരുമാറിയ, മനോഹരമായി സംസാരിച്ച ശ്രീമതി മേഴ്സിക്കുട്ടിയമ്മക്ക് പൂർണ പിന്തുണ..
അവരെ സ്ത്രീയെന്ന നിലയിൽ നിന്ദിക്കുന്നവർ മനുഷ്യരെന്ന പേരിന് അറപ്പുണ്ടാക്കുന്നു...
മെയ് 16, അമ്മേടേം അച്ഛൻറേം കല്യാണദിവസമായിരുന്നു.
ഇരുവരും കടന്നുപോയെങ്കിലും ഞങ്ങൾ ബാക്കിയുണ്ടല്ലോ...
ഈ ദിവസത്തിലാണ് എൻറെയും കണ്ണൻറേയും ആത്മാവിൽ തേൻനിലാവുദിച്ചത്..
ഞാൻ പാട്ടി ആയത്..
എൻറെ മോൾ പ്രസവിച്ച കുഞ്ഞുമോൾ ... മിഷ്ടി..
ബംഗാളി ഭാഷയിൽ മധുരം എന്നർത്ഥം...
ശരിക്കും മധുരമാണവൾ.. അവളുടെ അമ്മയച്ഛന്മാരുടെ, ഞങ്ങളുടെ... എല്ലാവരുടേയും...
13/05/2020








No comments:
Post a Comment