Monday, June 15, 2020

സ്നേഹം നിധീഷ്. ജി


23/05/2020
                           


ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും എച്ച്മുക്കുട്ടിയുമായി പത്തോളം വർഷങ്ങളുടെ ആത്മബന്ധമുണ്ട്. ബ്ലോഗെഴുത്തിലൂടെയാണ് ഞങ്ങൾ കൂട്ടുകാരായത്. 'പോലീസേ' എന്നുള്ള വിളിയിൽ എപ്രകാരമാണിങ്ങനെ സ്നേഹം ബ്ലെൻഡ് ചെയ്യാനാവുക എന്ന് ഓരോതവണ കേൾക്കുമ്പോഴും അത്ഭുതപ്പെടും. എച്ച്മൂസിന്റേതായി അന്ന് ബ്ലോഗിൽ വായിച്ചതിലെല്ലാം അഗാധമായ നോവിന്റെ സൂചിപ്പാടുണ്ടായിരുന്നു. കഥകളിലൂടെ അതുപോലെയുള്ള പെയിൻ നിങ്ങൾക്ക് അനുഭവിപ്പിക്കാൻ കഴിയണം എന്ന് സുഹൃത്തുക്കളിലാരോ അന്നെന്നോട് ഉപദേശരൂപേണ പറഞ്ഞത് ഓർക്കുന്നു.

എച്ച്മൂസിന്റെ എഴുത്തിലെ തീ, ഭാവനയിൽ നിന്നുണ്ടായതല്ലെന്ന് മനസ്സിലാക്കാനായത് അവർ മുഖപുസ്തകത്തിൽ തുടർച്ചയായി എഴുതിയ ജീവിതക്കുറിപ്പുകളിലൂടെയാണ്. ആകാംക്ഷയോടെ, വേദനയോടെ ഓരോ കുറിപ്പും കാത്തിരുന്ന് വായിച്ചു. മതവും പുരുഷനും ഒരു സ്ത്രീയെ നിർദ്ദയം ഞെരിക്കുന്നതിന്റെ കാഴ്ചകൾ കണ്ട് ഉള്ളം നടുങ്ങി. ഒരാൾക്ക് ഒരായുസ്സിലനുഭവിക്കാൻ കഴിയുന്നതിനപ്പുറമുള്ള പീഢാനുഭവങ്ങളിൽ നിന്നും പതിന്മടങ്ങ് ഊർജ്ജത്തോടെ അവർ ഉയിർത്തെഴുന്നേൽക്കുന്നത് അഭിമാനത്തോടെയാണ് കണ്ടത്.

രക്തമിറ്റുന്ന ആ കുറിപ്പുകൾ പുസ്തകരൂപത്തിൽ കിട്ടിയെങ്കിലും ഒരിക്കൽക്കൂടി അതിലൂടെ കടന്നുപോകാൻ ഇതുവരെ ധൈര്യമുണ്ടായില്ല. ഇപ്പോൾ വീണ്ടും വായിച്ചു. "എച്ച്മൂസേ, ഞാനിതാ ആ പാദങ്ങളിൽ തൊടുന്നു."
https://www.facebook.com/nidhish.g.9/posts/3041721775883454

No comments: