27/27/2020
പാലത്തായിയിൽ ആ കുഞ്ഞിനെ ദ്രോഹിച്ചവർ... ഇപ്പോൾ ദ്രോഹിക്കാൻ കൂട്ടു നില്ക്കുന്നവർ അവർ ആരായാലും ശിക്ഷിക്കപ്പെടണം. അതുകൊണ്ട് കുഞ്ഞിന് മുഴുവൻ നീതിയും കിട്ടുമെന്ന മണ്ടൻ വിശ്വാസമൊന്നും എനിക്കില്ല...
കുഞ്ഞ് ഈ വേദനകളേയും സങ്കടങ്ങളേയും അതിജീവിക്കാൻ അവളെ ഉപദ്രവിച്ചവർക്ക് ശിക്ഷ കിട്ടി എന്ന അറിവ് ഒരു സഹായമാകും. അവൾ തനിച്ചല്ല, നിയമം അവൾക്കൊപ്പമുണ്ട് എന്ന ആത്മവിശ്വാസം കുഞ്ഞിനുണ്ടാകും.
അതിനുശേഷം ആ മുറിവുകൾ ഉണങ്ങാനുള്ള സ്നേഹൗഷധങ്ങൾ, ആത്മവിശ്വാസമരുന്നുകൾ, തൻറേടഗുളികൾ, ഇത്തരം സങ്കടങ്ങളിൽ പെട്ടുഴലുന്നവരെ ചേർത്തു പിടിക്കാനുള്ള ധൈര്യക്കഷായങ്ങൾ, അക്രമങ്ങൾക്കെതിരേ പൊരുതാൻ വേണ്ട ഇൻജെക് ഷൻ ഷോട്ടുകൾ എല്ലാം അവൾക്ക് പകർന്നു നല്കണം. അത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്....
അവൾ ഈ ഉപദ്രവങ്ങളെ അതിജീവിച്ച് സൂര്യനെപ്പോലെ ജ്വലിക്കണം. നമ്മൾ അവളെ അതിനു സഹായിക്കണം...
പെണ്ണും ആണും ഇതരലിംഗക്കാരുമടങ്ങുന്ന ഈ മനുഷ്യസമൂഹം...
04/08/2020
ആ അമ്മ എഴുപത്തഞ്ച് വയസ്സുവരെ ജീവിച്ചത് എന്തിനായിരുന്നു...
ചരക്കെന്ന് വിളിക്കപ്പെടാൻ കൂടിയാണോ?
ഇത്രയേറെ പരിക്കേറ്റ ആ ശരീരം ഇനീം രക്ഷപ്പെട്ടു ജീവിതത്തിലേക്ക് തിരികെ വരുമോ?...
വിപ്ളവം തോക്കിൻകുഴലിനെ തന്നെയാണോ ഒടുവിൽ തേടുന്നത്.....
ഞാൻ വിചാരിച്ചു ഇന്ത്യ ഒരു ജനാധിപത്യവികസ്വര രാജ്യമാണ്.
ദാരിദ്ര്യം, പട്ടിണി, പഠിപ്പില്ലായ്മ, ജോലി ഇല്ലായ്മ, വീടില്ലായ്മ, തുണിയില്ലായ്മ, ആശുപത്രിയില്ലായ്മ, റോഡില്ലായ്മ, വണ്ടികളില്ലായ്മ, കോടതിയിലെ കേസുകൾ തീരായ്മ, പോഷകാഹാരക്കുറവ്...ഇതൊക്കെ യാണ് ഇന്ത്യയുടെ പ്രശ്നങ്ങൾ എന്നൊക്കെ...
മൂവായിരം കോടിക്കാണോ പട്ടേൽ പ്രതിമ പണിഞ്ഞേ...
ഇനി എത്രയാണ്ടോ കോടിക്ക് രാമമ്പലം പണിയാൻ പോണുണ്ട്...
ഇന്ത്യ അതീവധനികമായ ഒരു രാജ്യമാണ്. ഇന്ത്യാക്കാരെല്ലാം കോടീശ്വരൻമാരാണ്.
സന്തോഷമായി... വലിയ സന്തോഷമായി. എൻറെ കോടികൾ ഞാൻ അളന്നു പറയാം. നിങ്ങളും പറയണേ...
നമ്മളൊക്കെ ധനികരായതുകൊണ്ട് പരസ്പരം അസൂയ ഒന്നും വരില്ല.
ദരിദ്രർക്കും ഇല്ലാത്തവർക്കും അല്ലേ അസൂയയും മോഷണത്തിനുള്ള ആഗ്രഹവും...
പരമധനികരായ എല്ലാ ഇന്ത്യാക്കാർക്കും ധനത്തിൽ മുക്കിയ അഭിവാദനങ്ങൾ..ആശംസകൾ
എനിക്ക് ഒരു അഭിമാനവും തോന്നുന്നില്ല...
1 comment:
അഭിമാനിക്കുവാൻ ഒന്നും ഇല്ലാത്തവർ ..
Post a Comment