Sunday, May 10, 2020

ചൊക്ളി 16.

                                                                                                        

 
പൊഴമ്പള്ളത്തെ ഒര് നാലേക്ക്ര ബൂമീണ് താമര ബസ്സാര് വേടിച്ചത്.

വെളിച്ചെണ്ണ സാമീരെ സലം. സാമി പടോലങ്ങ പോലേം അമ്മ്യാര് ചക്കക്കുരു പോലേം ആര്ന്നു. മക്കളാണെങ്കേ ഒരെണ്ണം അരക്ക് കീഴ്പ്പട്ട് പടോലങ്ങ പോലെ മേപ്പട്ട് ചക്കക്കുരു പോലേ. മറ്റോൻ കീപ്പട്ട് ചക്കക്കുരു പോലേ.മേപ്പട്ട് പടോലങ്ങ പോലേ... നല്ല ചേര്ച്ച..

വെളിച്ചെണ്ണ സാമി ഒര് പണീട്ക്കില്ല. വെറ്തേ ഇര്ന്ന് ത് ന്നാൻ നാണല്യാത്ത സാമീന്നാണ് ദേവുഅമ്മ ആട്ട് ണത്. പണീട്ക്കാൻ മടീണ്. അങ്ങന്യാ ആ പേരന്നെ വന്നത്. അമ്മ്യാര് മക്കളേം വെച്ച് തോറ്റ് തൊപ്പീട്ട്..അദാണ് ബൂമി വിറ്റ് മദ്രാസീപ്പോവാന്ന് വെച്ചേ..അമ്മ്യാര്ടെ ആങ്ങളീണ്ട് അവടെ..

താമര ബസ്സാര് സലം കച്ചോടാക്കി. തെങ്ങുമ്പറമ്പാക്കാൻ തീര്മാനിച്ചു. പണിക്കാര് എമ്പാടും വേണം. രാമേട്ടന് അന്നേര്ത്താണ് ചൊക്ളീൻറെ കാര്യം ഓർമ്മേല് വന്നത്.

അങ്ങനെ കൈയ്യോട്ട് പണി ശര്യായി..

അതറിഞ്ഞ ദേവുഅമ്മ ഒര് കോമരായി തുള്ളി..തൊള്ളേത്തോന്നീതൊക്കീം പറ്ഞ്ഞു. ചൂടും വെള്ളം എട്ത്ത് മേത്തേക്കൊഴിച്ച്..

ഒട്ക്കം രാമേട്ടൻ രണ്ട് ഒച്ചീട്ത്തപ്പളാണ് ദേവുഅമ്മ പ് രാക്ക് നിർത്തീത്..

ചൊക്ളിക്ക് മൻസ്സിലായീ..മനിഷ്യമ്മാര് അങ്ങനേണ്. അപ്പാപ്പള് അങ്ങട്ട് കിട്ടണതേ ഓർമ്മേണ്ടാവൊള്ളോ..

കൈയ്യോട്ട് പണി എള്പ്പല്ല.. കൈ പൊള്ളച്ച് വെന്ത് നീറി.. എന്നാലും തോറ്റ് ല്യ. കണ്ണടച്ച് അങ്ങട്ട് കൊത്തിക്കിളച്ച് പണ്തു. രാമേട്ടൻ ണ്ടല്ലോ ഒര് ബലത്ത് ന്…

താമര ബസ്സാര് ന്ന് പറഞ്ഞാ ഒര് ചേട്ത്താരും ചേട്ടനും മാത്രേള്ളൂ. മക്ക് ള് കേനടേല് ആണ്ന്ന്. എബ്ട്യാവോ ഈ കേനട..

തെങ്ങുമ്പറമ്പില് അവര് ഒര് വീടും പണീയണ്ട്. അതിൻറെ പണീം തൊടങ്ങീ. തെരക്കന്നെ തെരക്ക്.

ചേട്ത്താരും ചേട്ടനും പിര്പിര്ന്ന് തനി കൂറോള്ടെ പോല്യാണ്. പണിക്കാര്ടെ അട്ത്ത് ദൂസത്ത് ല് പലവട്ടം വന്ന് നോക്കി 'വേഗാവട്ടടാ..നേരം കളയല്ലെടാ..പോരട്ടേ..പണിങ്ങ്ട് പോരട്ടേ..' എന്നങ്ങട്ട് പറയ്യും.. എന്നും ഉച്ചക്ക് കൊള്ളിക്കെഴങ്ങ് പുഴ്ങ്ങീതും കട്ടങ്കാപ്പീം തരും. ഞാറാഴ്ച ഉച്ചക്ക് ചോറും പോത്തെറച്ചിക്കൂട്ടാനും തരും. ചേട്ത്താര് തന്നേണ് വെളമ്പല്..

രവ്യേട്ടന് ദേവുഅമ്മ കഞ്ഞീം കൂട്ടാനും മൊടക്കീല്യാ.. അത് സമാധാനായി..രവ്യേട്ടന് ഒന്നും വേണ്ടേനീം.. ഒര് ഇത്ത് രി വല്ലോം ത് ന്നും. പച്ചൊള്ളോം ബീഡീം മതി. എദ് നേരോം വയറും പൊത്തിപ്പിടിച്ച് ആ പാറേമ്മേ കെട്ക്കും.. ആവത്ള്ളപ്പോ എണീറ്റ്ട്ട് എടവഴീരേ അരൂത്ത് പറ്റണോടത്തൊക്കെ ഇത്തിരീശ്ശേ ഓരോന്ന് കുത്തീട്ട് മൊളപ്പിച്ച് ടും.

മറിയപ്പാറ അങ്ങാടീല് ന്ന് പൊഴമ്പള്ളത്തെക്ക് ഇത്തിരി വഴീണ്ട് നട്ക്കാൻ.. വൈന്നാരം പണീന്ന് വന്ന് ദേവുഅമ്മേടെവടെ വല്ലോം ത് ന്നലാര്ന്നു. അവര് മോറ് കേറ്റിപ്പിട്ക്ക്ല് ഇപ്പോ നിറ്ത്തി. കാശ് കൊടത്ത് തൊടങ്ങീപ്പോ മോറ് ശെര്യായി.

പഴനീം അവൻറെ തള്ളേം പണിയണ്ട് ദേവുഅമ്മേടെ അട്ത്ത്..

പൊഴമ്പള്ളത്ത് പണിക്കാര് വന്നപ്പോ അവടീം ചായേം കടീം ഊണും കിട്ട്യൊടങ്ങി. ഒര് അമ്മാമ്മേം മോനും കൂടീണ് ത് ന്നാൻ ണ്ടാക്കല്. അത് അവര്ക്ക് നന്നായി. നല്ല ചെലവേര്ന്ന്..

മീങ്കൂട്ടാൻ ണ്ടാവും ദൂസോം... പൊഴേന്ന് ആ അമ്മാമ്മടേ മോൻ ദാസൻ മീമ്പടിക്കണ കണ്ട് ട്ട് ചെറ്മൻ ചെക്കു ഒച്ചീം വിളീം ണ്ടാക്കീ.. അമ്മാമ്മ മിട്ക്കായിറ്റ് ചെക്കൂൻറെ മീൻ വേടിച്ച് ഒക്ക്യങ്ങട്ട് ശര്യാക്കി..ചെക്കൂനും സുഗായി അദ്. വെളിച്ചാമ്പോ കിട്ട്ണ മീൻ അമ്മാമ്മ്യാ വേടിക്കും.

പൊഴമ്പള്ളത്തെ പറമ്പ് അങ്ങട് തെളിഞ്ഞ്..കൊത്തും കെളേം വളോം നോട്ടോം ഒക്ക്യായ്പ്പോ പഴേ തെങ്ങോളും പുത്യേ തെങ്ങോളും അങ്ങട്ട് നന്നായി.. താമര ചേട്ത്താര്ക്ക് പറമ്പ് ങ്ങനെ പച്ചച്ച് കാണ്ണണം. മൊയ്തീൻക്കേടെ പെങ്ങളാ ആ കാര്യത്ത് ല് ചേട്ത്താര്. എബടെ പോയ്യാലും കൊർച്ച് ചെട്യോളും വിത്തോളും കൊണ്ട് രായി..നട്ട് മൊളപ്പിക്ക് ലായി.. നോക്കി വല്താക്ക് ലായി. ചേട്ത്താര്ടെ പറ്മ്പില് കാണാമ്പറ്റാത്ത മരോം ചെടീം പൂവ്വും കായേം ഒന്നുല്ല ഇയ്യ് ലോകത്ത് ല്.

ഒക്കെങ്ങനെ ഒര് തൊയിരത്തിന് പൊവ്വേര്ന്ന്..

അപ്പളാണ് കെട്ക്കണ പാറ പൊളിക്കാൻ വല്യവഴീണ്ടാക്കണോര് വന്ന്ത്. വല്യ വഴി വരാണ്.. എർണ്ണാകൊളത്തില്ക്കും തൃശ്ശൂരിൽക്കും അവ്ട്ന്ന് പാൽക്കാട്ടില്ക്കും പോവ്വാൻണ്..വല്യ വഴീണ്..സലം അപ്പ്ടി സർക്കാരിൻേറണ്..ചൊക്ളീനോട് പാറേമ്മ്ന്ന് എറങ്ങി ഓടിയോളാൻ പറ്ഞ്ഞ് വഴിക്കാര്..

പഴേ കലോം അയേം തുണീം സഞ്ചീം ഒക്കെങ്ങട് എടവഴീല്ക്ക് എട്ത്തിട്ട്...പാറോള് തമരോണ്ടാ പൊളിച്ചു. രവ്യേട്ടൻറെ ചെട്യോളും പൂക്കളും ചതഞ്ഞരഞ്ഞ് എടവഴീല്ക്ക് മണ്ണും പാറപ്പൊടീം പരന്നു..

No comments: