Tuesday, May 5, 2020

തേങ്കാരസം

           
എല്ലാവരും പാചകക്കുറിപ്പുകൾ പോസ്റ്റ്‌ ചെയ്യുന്നു.. എന്നാൽ ഞാനും ഒരെണ്ണം പോസ്റ്റ്‌ ചെയ്യാം എന്ന് വിചാരിച്ചു..

ഫോട്ടോ ഒന്നുമില്ല..

തേങ്കാരസം

കുറച്ചു മുഴുമല്ലി, കുറച്ച് സാധാരണ ജീരകം, കുറച്ചു കുരുമുളക്, കുറച്ച് വറ്റൽ മുളക് ഇവ ഒരു പാനിൽ തീരെ എണ്ണയില്ലാതെ വറുത്ത് നന്നായി പൊടിച്ച് കുറച്ചു തേങ്ങ മിനുസമായി അരച്ചതും ലേശം പുളിവെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അടുപ്പിൽ വെച്ച് അരുമയായി തിളച്ചുപതഞ്ഞുയരുമ്പോൾ കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി, (അല്ലെങ്കിൽ കായം) കറിവേപ്പില ഇവ കറിയിൽ പൊരിച്ചു കൊട്ടുക. (തമിഴ്.. തമിഴ്..) വറവിടുക എന്നർഥം.

ഇഡ്ഡലി, ദോശ, ചോറ് എല്ലാറ്റിനും പറ്റും. തേങ്കാച്ചാറ്, തേങ്കാരസം എന്നൊക്കെ വേണമെങ്കിൽ പേര് വിളിക്കാം. കൊഴുപ്പ് കൂടുതൽ വേണമെന്ന് തോന്നിയാൽ പച്ചരി, തുവരപരിപ്പ്, പൊട്ടുകടല, അണ്ടിപ്പരിപ്പ് ഇവയിലേതെങ്കിലും വറുത്തത് അരച്ചു ചേർക്കാം.

പരീക്ഷിക്കാൻ മനസ്സുള്ളവർക്ക് ചെയ്തു നോക്കാവുന്നതാണ്.

അളവുകൾ സ്വന്തം മനോധർമ്മം പോലെ...

No comments: