പിന്നേം പാചകം...
എച്മു സ്പെഷ്യൽ മസാലപ്പൊടി
മല്ലി. അര കിലോ
ചുവന്ന മുളക് ഇരുന്നൂറു ഗ്രാം
തുവരപ്പരിപ്പ് കാൽ കിലോ
കടലപ്പരിപ്പ് നൂറ്റമ്പത് ഗ്രാം
കുരുമുളക്. അമ്പതു ഗ്രാം
സാധാരണ ജീരകം ഒരു ടീസ്പൂൺ
ഉലുവ. ഒരു ടീസ്പൂൺ
കറിവേപ്പില 15 കതിർപ്പ്
ഇവയെല്ലാം തനി തനിയാ എണ്ണ ഒട്ടുമില്ലാതെ അടിഭാഗം കട്ടിയുള്ള ഒരു പാനിലിട്ട് മെതുവാ കെളരി കെളരി ചുവപ്പാ വറുത്ത് നല്ലാ പൊടിച്ച് ഒരു തവിയാലെ രൊമ്പ മെതുവാ ഇളക്കിച്ചേർക്കണം. ചൂടാറിയ ശേഷം ഒട്ടും വായു കടക്കാത്ത ഒരു പാത്രത്തിൽ അടച്ചു ഭദ്രമായി സൂക്ഷിക്കുക. വൃത്തിയുള്ള തുണിക്കഷണത്തിൽ ഒരു തുണ്ട് വയമ്പും മറ്റൊരു തുണിക്കഷണത്തിൽ അഞ്ചാറു ഗ്രാമ്പൂവും ഇട്ട് കെട്ടി മസാലപ്പാത്രത്തിൽ വെക്കുക. മസാല ഒട്ടും തന്നെ കേടാവില്ല. ആവശ്യം പോലെ ചെറിയ കുപ്പിയിലാക്കി അടുപ്പിനരികേയുള്ള കുഞ്ഞു റേക്കിൽ വെക്കാം.
ഈ മസാലപ്പൊടി തമിഴരുടെ സാമ്പാർ, രസം, പുളിങ്കറി, കൂട്ടു് , പുളിയോദരൈ, തേങ്ങാപ്പാൽ ചേർത്ത മസാലക്കറികൾ, വത്തൽക്കുഴമ്പ്, പിട്ലൈ, കന്നഡികരുടെ ബിസിബേല ഭാത്ത്, ഉത്തരേന്ത്യക്കാരുടെ ദം ആലൂ തുടങ്ങിയ പല വിഭവങ്ങൾക്കും ഉപയോഗിക്കാം. മഞ്ഞൾപ്പൊടി,കറുത്ത എള്ള്, നിലക്കടല,പുളി, കായം, പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, വഴനയില, തൈര്, നാളികേരം, മല്ലിയില അങ്ങനെ ചില ചേരുവകൾ മാത്രമേ വിഭവങ്ങൾ മാറുന്നതനുസരിച്ച് കൂടുതലായി പിന്നീട് ഉപയോഗിക്കേണ്ടി വരികയുള്ളൂ.
മഞ്ഞൾ ഉണക്കിയത് ഉണ്ടെങ്കിൽ ചൂണ്ടുവിരൽ നീളത്തിലുള്ള ഒന്നോ രണ്ടോ കഷണം നേരത്തെ പറഞ്ഞ ചേരുവകൾക്കൊപ്പം തന്നെ ചേർത്ത് പൊടിക്കാവുന്നതാണ്. അങ്ങനെയാണെങ്കിൽ മഞ്ഞൾപ്പൊടി പിന്നീട് ചേർക്കേണ്ടി വരില്ല.

1 comment:
പാചകറാണി കൂടിയാണല്ലേ
Post a Comment