Tuesday, October 30, 2018

സമം കൂട്ടായ്മ.(വീഡിയൊ)

https://www.facebook.com/echmu.kutty/videos/1055264091319551/



https://www.facebook.com/echmu.kutty/posts/1054999131346047

സമം കൂട്ടായ്മ. ഒന്ന് 
 
https://www.facebook.com/echmu.kutty/posts/1054999311346029?__tn__=-R
 സമം കൂട്ടായ്മ..രണ്ട്

Monday, October 29, 2018

സുപ്രീം കോമഡികൾ



                                                             

https://www.facebook.com/echmu.kutty/posts/1044910732354887
http://www.woodpeckernews.com/news.php?news_cat_id=5&news_id=4418&fbclid=IwAR0hHBPzO2m6GL_yfegIj8YeZnJHK0RQHIeLb79N1S179w94DoMnJTSUIZ0

                                             

നല്ല കാര്യം തന്നെ. എല്ലാ വിവേചനങ്ങളും അവസാനിക്കുന്ന സമത്വ സുന്ദര ജനാധിപത്യ രാജ്യമായി ഇന്ത്യ മാറുന്നതിൽ ഒരു തരക്കേടുമില്ല. ആൺ പെൺ വിവേചനം, ലൈംഗിക വിവേചനം ഇക്കാര്യങ്ങളിലാണല്ലോ ഇപ്പോൾ പുരോഗമനപരമായ വിധി വന്നത്. എന്നാലും അൽഭുതം തോന്നുകയാണ്. ബി ജെ പി ഗവണ്മെൻറിൻറെ കീഴിൽ സുപ്രീംകോടതിക്ക് ഇത്ര സ്വാതന്ത്ര്യബോധമോ? ബഹുജനപ്രതിബദ്ധതയോ? ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പ് കാണാതിരിക്കുന്നില്ല. അതുകൊണ്ട് തന്നെ ചില ഉൽക്കണ്ഠകളും ഉണ്ട്. വിവേചനങ്ങൾ അവസാനിപ്പിക്കുന്നതുകൊണ്ട് എവിടെയും ഒരു കുഴപ്പവും സംഭവിക്കുകയില്ലെന്നിരിക്കേ പല ന്യായങ്ങൾ പറഞ്ഞ് അത് നിലനിറുത്തുന്നത് പലതരം അധികാരസമവാക്യങ്ങളെ അതേപടി സൂക്ഷിക്കുവാൻ മാത്രമാണ്. ഏറ്റവും വലിയ അധികാരം സമ്പത്തിൻറെയാണല്ലോ. ആ അധികാരത്തെ സുപ്രീംകോടതി അകന്നു കൂടിപ്പോലും തൊടുകയില്ല. 2019 ലെ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ജനപ്രിയവിധികളല്ലേ ഇതൊക്കെയെന്ന സംശയം ഉയരുന്നത് അതുകൊണ്ടാണ്.

ഇന്ത്യൻ ജനതയെ മൊത്തം പാപ്പരാക്കുന്ന ബാങ്ക് ചോർത്തലുകൾ,ഇന്ധന ങ്ങളുടെ കുതിച്ച് കയറുന്ന വില, അംബാനിയും അദാനിയും നീരവ് മോദിയും വിജയ് മല്യയും അങ്ങനെ ഒത്തിരിപ്പേരുണ്ട്. ഇന്ത്യൻ ജനതയുടെ സമ്പത്ത് കൈയടക്കി വെച്ചിട്ടുള്ളവർ. അവരെയൊന്നും കോടതിക്ക് കണ്ണുയർത്തി നോക്കാൻ പോലും സാധിക്കില്ല. അടിസ്ഥാന ആവശ്യങ്ങൾ പോലും നിവർത്തിക്കാൻ പറ്റാത്ത ദരിദ്രകോടികളെ കോടതിക്ക് സഹായിക്കാൻ കഴിയില്ല. അപ്പോൾ നമ്മൾ ഈ കോമഡികൾ കണ്ട് ചിരിക്കണോ അതോ കരയണോ? ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പ് ഈ വിധികളിലെ വലിയ പഴുതുകളാണ്. ആ പഴുതുകളെ അടിസ്ഥാന പ്പെടുത്തി ഈ കേസുകൾ ഇനിയും വാദിക്കപ്പെടും. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ മാത്രം കാത്തിരുന്നാൽ മതിയെന്ന് തോന്നുന്നു

മുതലാളിത്തത്തിൻറെ അടുത്ത ബന്ധുവാണ് ഫാസിസം. ഈ ബന്ധുക്കളുടെ വളർച്ച ക്ക് വിശ്വാസവും ആചാരവും അത്യന്താപേക്ഷിതമായ മാർക്കറ്റാണ് . എന്നാൽ വിശ്വാസത്തെ വ്യക്തിസ്വാതന്ത്ര്യത്തിനു കീഴെയായിട്ടേ കാണുന്നുള്ളൂ എന്ന് വരുത്തിത്തീർത്ത് ശബരിമല പോലൊരു അന്ധവിശ്വാസ വാണിജ്യ കേന്ദ്ര ത്തിലേക്ക് ഹേ സ്ത്രീകളേ നിങ്ങൾക്കും പോകാം എന്ന് കോമഡി പറഞ്ഞിരിക്കുന്നു സുപ്രീംകോടതി. മനുഷ്യാവകാശ പ്രവർത്തകരെ വീട്ടുതടങ്കലിൽ വെക്കണമെന്നും കൂടി ഇന്ന് കോടതി പറഞ്ഞിട്ടുണ്ട്. വിവേചനങ്ങൾ അങ്ങനെ തീരുകയും മറ്റുമില്ല

റോസി ടീച്ചർ

https://www.facebook.com/photo.php?fbid=1042997905879503&set=a.526887520823880&type=3&theater
                                             

കന്യാസ്ത്രീമാരുടെ സമരപ്പന്തലിൽ, ആരവങ്ങൾക്കും തിരക്കിനുമിടയിലാണ് കവയിത്രി തന്നെ ചൊല്ലിക്കേൾപ്പിച്ച ഈ കവിത എന്നെ ആഞ്ഞുപുൽകിയത്.പലകാരണങ്ങളാൽ അകറ്റിമാറ്റപ്പെടുന്ന സ്ത്രീകളുടെ എന്നത്തേയും പ്രതീകമായ മഗ്ദലനയിലെ മറിയം. യേശു അവരെ നെഞ്ചോട് ചേർത്തു പിടിച്ചുവെന്ന്, അവരോട് പൊറുത്തുവെന്ന് നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ എന്ന് പ്രഖ്യാപിച്ചുവെന്ന് ബൈബിൾ വായിക്കാൻ പറ്റും. എന്നാൽ അത് നടപ്പിലാക്കുക ഒട്ടകം സൂചിക്കുഴയിലൂടെ പോകുന്നത് പോലെയാണ്. ഏതു സ്ത്രീയേയും എല്ലായ്പോഴും ലൈംഗിക ബന്ധത്തിനു റെഡിയായവൾ, അവസരം കിട്ടിയാൽ ഉടനെ പിഴച്ചു പോകുന്നവൾ എന്ന് ചിത്രീകരിച്ചാണല്ലോ പൊതുസദാചാരബോധം ആയുധമേന്തി കാവലുമായി യുദ്ധോൽസുകരായി നില്ക്കുന്നത്.

യേശു എന്നും സ്ത്രീകൾ ക്കൊപ്പമായിരുന്നു. അവരെ കേൾക്കുന്നതിൽ അവരോട് സംസാരിച്ചിരിക്കുന്നതിൽ അവരുടെ അടുക്കളവ്യഥകൾ അറിയുന്നതിൽ, അനാഥത്വം മനസ്സിലാക്കുന്നതിൽ ഒന്നും യാതൊരു കുറച്ചിലും യേശുവിന് തോന്നിയില്ല. യേശുവിന്റെ പെണ്മയോടുള്ള താദാത്മ്യപ്പെടൽ പുരുഷാധികാരത്തിന് ഒരുകാലത്തും രുചിച്ചിട്ടുമില്ല. അതുകൊണ്ടാണ് ലാസ്റ്റ ടെമ്പ്റ്റേഷൻ ഓഫ് ജീസ്സസ്സ് ക്രൈസ്റ്റ് എന്ന് കസാൻദ്സാക്കീസ് എഴുതിയപ്പോൾ പൊതുമതബോധത്തിന് ഭ്രാന്ത് പിടിച്ചത്.

ദൈവം സ്വന്തം പ്രതിച്ഛായയിൽ പുരുഷനെയാണ് പുരുഷനെ മാത്രമാണ് സൃഷ്ടിച്ച തെന്നാണ് പൊതുവിശ്വാസം. സ്ത്രൈണ ആത്മീയത എന്നൊരു കാര്യമുണ്ടാവാമെന്നു പോലും ആർക്കും തോന്നീട്ടില്ല. റോസി ടീച്ചർ അതിനെക്കുറിച്ച് വിശദമായി എഴുതിയത് ഈ കവിതയുടെ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുതയാണ്.

എന്നെ തടഞ്ഞുനിറുത്താതിരിക്കുക എന്നാണ് കവിത പറയുന്നത്. അത് തന്നെയാണ് പറയേണ്ടതും. മഗ്ദലന മറിയം യേശുവിനെ എങ്ങനെ പിൻതുടർന്നു, സ്നേഹിച്ചു, ആദരിച്ചു, വിശ്വസിച്ചു എന്ന് തികച്ചും കാവ്യാത്മകമായി ടീച്ചർ എഴുതുന്നുണ്ട്. അങ്ങേയറ്റം selfless ആയ ഒരു അനുധാവനമാണത്.

എന്തെങ്കിലും ലഭിക്കാനായി സ്നേഹിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. മറിയം പാപിനി യേശു ദൈവപുത്രൻ എന്ന വിരുദ്ധ ദ്വന്ദ്വത്തിൽ മാത്രമേ അത് എളുപ്പത്തിൽ വായിക്കപ്പെടൂ. അർഥത്തെക്കുറിച്ച്, വരികൾക്കിടയിലെ വായനയെക്കുറിച്ച് ഒന്നും ചിന്തിക്കുകപോലും ചെയ്യാതെ വേദപുസ്തകം വായിച്ചെത്തിക്കുന്നവരാണല്ലോ അധികവും.

കവിതയെക്കുറിച്ച് അതിൻറ സൂക്ഷ്മമായ ആത്മീയ സൗന്ദര്യപരിചരണത്തെക്കുറിച്ച് ശരിക്കും ഓരോരുത്തർക്കും വ്യത്യസ്ത അനുഭൂതിയാണുണ്ടാവുക. നല്ല കവിതകൾ അങ്ങനെയാകണം. എല്ലാവർക്കും നല്ലൊരു കവിതാ വായന നേരുന്നു. എന്നെ പിടിച്ചു കുലുക്കിയ ഈ വരികൾ ഇവിടെ പകർത്തട്ടെ

"ദൈവത്താൽ
പ്രണയിക്കപ്പെട്ടത്
കൊണ്ട് മാത്രം
അധികാരത്താൽ
പകുക്കപ്പെടുകയും
കാമത്താൽ
പൂരിപ്പിക്കപ്പെടുകയും
അജ്ഞതയാൽ
വെറുക്കപ്പെടുകയും
അവിശ്വസ്തതയാൽ
അപഹസിക്കപ്പെടുകയും
അസൂയയാൾ
ഒഴിവാക്കപ്പെടുകയും
ചെയ്തവൾ
തോറ്റ് പോകാത്തവൾ
പ്രണയത്താൽ
ഉയിർത്തവൾ
മറിയം മഗ്ദലനേ
അത് നീ തന്നെ
തോറ്റ് പോകാ
ത്തവൾ
പ്രണയത്താൽ ഉയിർത്തവൾ തന്നെ"

അമ്മീമ്മക്കഥകളുടെ പ്രകാശനദിവസം

https://www.facebook.com/photo.php?fbid=1039121699600457&set=a.489234534589179&type=3&theater

അമ്മീമ്മക്കഥകളുടെ പ്രകാശനദിവസം.. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വെച്ച്

ഞാനുംSoonaja Ajithസൂനജയും Razak Malayali Peringode മലയാളിയുടെ ക്യാമറക്കണ്ണിൽ

നാലുവർഷം മുമ്പ്..
                                                  

Sunday, October 28, 2018

കന്യാസ്ത്രീമാരെ കണ്ടു

https://www.facebook.com/photo.php?fbid=1036186203227340&set=a.526887520823880&type=3&theater
ഇന്ന് ഞാൻ പോയി ... ആ കന്യാസ്ത്രീമാരെ കണ്ടു. അവരുടെ കൈകൾ പിടിച്ചു.. അവരോട് സംസാരിച്ചു..

ഒത്തിരി പ്രമുഖർ ഉണ്ടായിരുന്നു. സാറ ടീച്ചർ, ഭാഗ്യലക്ഷ്മി, പി. ഗീത, ഷാനിമോൾ ഉസ്മാൻ ഇവരെ ഞാൻ തിരിച്ചറിഞ്ഞു.

അഡ്വക്കേറ്റുമാരായ ഭദ്ര, കുക്കു, സന്ധ്യ, സുബ്ബലക്ഷ്മി, കവയത്രിയും അധ്യാപികയുമായ റോസി തമ്പി അങ്ങനെ ഒരുപാട് പേർ..

സമരപ്പന്തലിലെ കസേരകൾ എപ്പോഴും നിറഞ്ഞിരുന്നു.

എല്ലാവരും കന്യാസ്ത്രീമാർക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു.

ഷാനിമോൾ ഉസ്മാൻറെ പ്രസംഗം, റോസി തമ്പിയുടെ ഉജ്ജ്വലമായ കവിത... പിന്നെ ഞാനും സദസ്സിനെ അഭിമുഖീകരിച്ചു ചെറുതായി സംസാരിച്ചു.

ഏറ്റവും ഗംഭീരമായി സംസാരിച്ചത് ജലന്ധറിൽ പഠിച്ച ദില്ലിയിൽ പ്രവർത്തിക്കുന്ന ഫാദർ സുരേഷ് മാത്യു ആണ്. ആരോപിതനായ ബിഷപ്പ് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും കെ സി ബി സി കന്യാസ്ത്രീമാർക്ക് പ്രതികൂലമായി എടുത്ത നിലപാട് തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സദസ്സ് ആവേശപൂർവമായ കൈയടികളോടെ അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചു.

കന്യാസ്ത്രീമാർക്ക് നീതി ലഭിക്കുകയും കുറ്റം ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ...



                                                        

https://www.facebook.com/echmu.kutty/posts/1036570863188874?__tn__=-R

ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ കന്യാസ്ത്രീമാരുടെ സമരം വിജയിച്ചുവെന്നാണോ... ഒരിക്കലുമല്ല. ഈ ബലാത്സംഗഭീതിയില്ലാതെ, ലൈംഗികാക്രമണമെന്ന ഭയപ്പെടലില്ലാതെ, സഭ പുറത്താക്കുമെന്ന വിരട്ടലില്ലാതെ, പീഡിതർക്കാണ് നീതി കിട്ടുക എന്ന ധൈര്യത്തോടെ സഭയിലെ പെണ്ണുങ്ങൾക്ക് തുടർന്ന് ജീവിക്കാൻ കഴിയണം. പൊതുസമൂഹവും ഗവൺമെന്റും കോടതിയും സഭയും ഇക്കാര്യം ഉറപ്പു വരുത്തണം. ആരുടെ ചുമതലയും കുറവല്ല. നിങ്ങൾ ചെയ്തില്ലെന്നും ഞങ്ങൾ ചെയ്തു വെന്നും ആരും കുറ്റപ്പെടുത്തേണ്ടതില്ല. കാരണം ഇതുവരെ ചെയ്തതെല്ലാം അപര്യാപ്തമെന്ന് തെരുവിൽ വെയിൽ കൊള്ളുന്ന കന്യാസ്ത്രീമാർ തെളിയിക്കുന്നു.

പീഡിതർക്ക് നീതി കിട്ടട്ടെ...



                                                 

https://www.facebook.com/echmu.kutty/posts/1037114573134503?__tn__=-R

സമരം വിജയിച്ചു കാണുമ്പോൾ എനിക്ക് കുറച്ചു നേരത്തേക്ക് ഒരു സമാധാനം തോന്നും ... ശാസ്ത്രജ്ഞൻറെയായാലും മെഡിക്കൽ വിദ്യാർഥിനികളുടേതായാലും..

ഇനിയും അനവധി സമരങ്ങൾ തുടങ്ങാനുണ്ട്... തുടരാനുണ്ട്... വിജയിക്കാനുണ്ട്. സമരം തുടങ്ങുക... അത് തുടരുക എന്നത് ഏതൊരു വ്യക്തിയും സ്വയബോധത്തിൽ മനസ്സിലാക്കുകയും ഒത്തൊരുമിച്ച് നടപ്പിലാക്കുകയും ചെയ്യേണ്ട പൗരധർമമാണ്.



                                                      

https://www.facebook.com/echmu.kutty/posts/1040604696118824

പെൺസമരങ്ങൾക്ക് പെണ്ണുങ്ങൾ പോലും ഒരുമിച്ച് ഒറ്റക്കെട്ടായി ഒരേ മനസ്സോടെ കൂടെ നിന്ന് സമരം ചെയ്യില്ല... പിന്നല്ലേ, പാർട്ടി, സെക്രട്ടറി, പോലീസ്, കോടതി...

എന്നാലും ചെറുതും വലുതുമായ പെൺസമരങ്ങൾ തുടരും.. കാരണം പെണ്ണുങ്ങൾക്ക് എളുപ്പവഴികളൊന്നുമില്ല...



                                                 
https://www.facebook.com/echmu.kutty/posts/1041331979379429

കന്യാസ്ത്രീമാരുടെ സമരപ്പന്തലിൽ പോയതുകൊണ്ട്,അവരുടെ സങ്കടവും നിസ്സഹായതയും വേദനയും തൊട്ടറിഞ്ഞതുകൊണ്ട് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഞാൻ ആശ്വസിക്കുന്നുണ്ട്. എങ്കിലും ധനം, അധികാരവുമായുള്ള അവിഹിതവേഴ്ച, സഭയുടെ പിന്തുണയും വാൽസല്യവും ഇതെല്ലാം കുറ്റാരോപിതനെ ഏറെ സഹായിക്കുന്ന കരുത്തേറിയ ഘടകങ്ങളാണ്.

പീഡിപ്പിക്കപ്പെട്ടവർക്ക് നീതി കിട്ടട്ടെ എന്ന ആശയോടെ...

എൻറെ അമ്മ

https://www.facebook.com/photo.php?fbid=1035115680001059&set=a.526887520823880&type=3&theater

ഇരുപതു തികയാത്ത എൻറെ അമ്മ..പഴയ കടലാസ്സുകൾക്കിടയിൽ നിന്ന്..

                                               

കുൽദീപ് നയ്യാർ

https://www.facebook.com/echmu.kutty/posts/1034268080085819?__tn__=K-R
                                           

ദില്ലിയിൽ ലാറിബേക്കർ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കണക്കെഴുത്ത് ജോലികൾ ചെയ്യുന്ന കാലത്താണ് ഞാൻ ആദ്യമായി കുൽദീപ് നയ്യാരെ കാണുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം ഇറങ്ങിയ ജനാർദ്ദനൻ താക്കൂറിൻറെ സഞ്ജയ് മുതൽ രുക്സാന വരെ എന്ന പുസ്തകം മലയാളത്തിൽ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാൻ സംസാരിച്ചു തുടങ്ങിയത്.

ഹു ട്രാൻസ്ലേററഡ് ദ വർക് എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് അന്നേരം അത് ഓർമ്മ വന്നില്ല. അദ്ദേഹത്തിനും ഓർമ്മയുണ്ടായിരുന്നില്ല.

ശ്രീ എം വി റാവുവും ശ്രീമതി ബേബി റാവുവും അവരുടെ വസന്ത്കുഞ്ജിലെ ഫ്ലാറ്റിൽ ചില്ലറ ജോലികൾക്കായി ചില കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും എന്ന പ്രൊജക്ടുമായി ഓഫീസിൽ വന്നപ്പോഴാണ് ശ്രീ കുൽദീപ് നയ്യാരെ നേരിട്ട് പരിചയപ്പെടാൻ അവസരമുണ്ടായത്.

പേട്രിയട്ടിൻറേയും ലിങ്കിൻറേയും പഴയ ലക്കങ്ങൾ ഓർമ്മയിലുണ്ടായിരുന്നതുകൊണ്ട് എം വി റാവു എന്ന പേര് എനിക്ക് പരിചിതമായിത്തോന്നി. ശ്രീമതി ബേബി റാവു മലയാളിയാണെന്നതും ഞങ്ങളുടെ സൗഹൃദത്തിൻറെ ആഴം കൂടാൻ കാരണമായി.

ഫ്ലാറ്റിലെ ജോലികൾക്കിടെ ഞങ്ങൾ ഒത്തിരി സംസാരിക്കുമായിരുന്നു. Brp Bhaskar ശ്രീ ബി ആർ പി ഭാസ്കർ ശ്രീ എം വി റാവുവിൻറെ പഴയ സുഹൃത്തായിരുന്നു. അദ്ദേഹം പത്രങ്ങളെക്കുറിച്ച് മലയാളം ടി വിയിൽ നടത്തിയിരുന്ന വിശകലന പരിപാടി എം വി റാവുവിനെ ശരിക്കും ആകർഷിച്ചിരുന്നു.
അങ്ങനെയാണ് എടത്തട്ട നാരായണനെപ്പറ്റിയും കാർട്ടൂണിസ്റ്റ് ശങ്കർനെപ്പറ്റിയും ഓ വി വിജയനെപ്പറ്റിയും അങ്ങനെ ഒത്തിരിപ്പേരെ പറ്റി പറയുന്നതിനിടയിലാണ് കുൽദീപ് നയ്യാരെപറ്റിയും റാവു അങ്കിൾ സംസാരിച്ചത്.

വസന്ത്കുഞ്ജിലെ ആ വീട്ടിൽ വെച്ചാണ് ഞാൻ ആദ്യമായി കുൽദീപ് നയ്യാരെ കാണുന്നത്.

ജനാധിപത്യത്തെപ്പറ്റി ഉയർന്ന ബോധ്യങ്ങളുണ്ടായിരുന്ന ഒരു സ്വതന്ത്ര വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട ഓർമ്മകളിൽ വേദനിക്കവേ,
ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ താഴിട്ട് പൂട്ടി ആ താക്കോൽ വലിച്ചെറിഞ്ഞുകളഞ്ഞുവെന്ന് കുൽദീപ് നയ്യാർ പറയുമായിരുന്നു. റാവു അങ്കിളും ശ്രീ നയ്യാരുമായുള്ള സംഭാഷണം വെറുതേ കേട്ടിരിക്കുന്നത് തന്നെ ഒരു ബ്രെയിൻ സ്റ്റോമിംഗ് സെമിനാറിൽ പങ്കെടുക്കുന്നതു പോലെയായിരുന്നു.

ഇന്ത്യാ വിഭജനം അവരിരുവർക്കും ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയെ മുച്ചൂടും നശിപ്പിച്ചു കളഞ്ഞത് ആ വിഭജനമാണെന്ന് നയ്യാർ ഉറച്ചു വിശ്വസിച്ചു.

സിയാൽകോട്ടെന്ന സ്വന്തം ജന്മസ്ഥലം ഇങ്ങനെ അപ്രാപ്യമായതിൽ അദ്ദേഹം വേദനിച്ചിരുന്നുവെന്ന് എനിക്ക് തോന്നീട്ടുണ്ട്. ആ നാടിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വികാരവിക്ഷുബ്ധനാകുന്നുവെന്ന് ഞാൻ കരുതി.

എന്തിനാണ് ഒരേ പോലെയുള്ള ഇന്ത്യാക്കാരും പാക്കിസ്ഥാൻകാരും ഇങ്ങനെ യുദ്ധം ചെയ്തു തുലഞ്ഞുപോകുന്നതെന്ന് അദ്ദേഹത്തിലെ ഇടതുസഹയാത്രികനും മാനവികതാവാദിയും എന്നും ആകുലപ്പെട്ടു.

ഇന്ത്യൻ രാഷ്ട്രീയനേതാക്കളേയും പാക്കിസ്ഥാനി നേതാക്കളേയും നയ്യാർ കൃത്യമായി അറിഞ്ഞിരുന്നു.
ആരൊക്കെയാണ് റൈറ്റ് പേഴ്സൺ ഇൻ ദ റോംഗ് പാർട്ടി എന്ന് വിരൽച്ചൂണ്ടിപ്പറയാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. അത് പൊതുബോധത്തിന് നിരക്കുന്നതല്ലെങ്കിലും അദ്ദേഹം കുലുങ്ങിയിരുന്നില്ല. നമ്മുടെ നേതാക്കളുടെ അൽപ്പത്തങ്ങൾ, അത്യാഗ്രഹങ്ങൾ ഒക്കെ റാവു അങ്കിളും നയ്യാരും ചർച്ച ചെയ്തു പൊട്ടിച്ചിരിക്കുകയും എന്നെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്ത് നിന്നും കിട്ടുന്ന സമ്മാനങ്ങൾ ഒരു കുഞ്ഞുപാവക്കുട്ടി പോലെ ഉള്ള സമ്മാനങ്ങൾ കൂടി നമ്മുടെ രാഷ്ട്രീയക്കാർ എങ്ങനെ സ്വന്തമാക്കാൻ മൽസരിക്കുമെന്ന് അവർ പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടിരുന്നിട്ടുണ്ട്.

എവിടെ മനുഷ്യാവകാശ ലംഘനമുണ്ടായാലും കുൽദീപ് നയ്യാർ അറിയും. അറിഞ്ഞിരിക്കും. അതിൽ അദ്ദേഹം പ്രതിഷേധിക്കും..ആർക്ക് രസിച്ചാലും ഇല്ലെങ്കിലും..

വർഗീയതയോട് തികഞ്ഞ അകൽച്ചയായിരുന്നു അദ്ദേഹത്തിന്. ഏറ്റവും അധപ്പതിച്ച രാഷ്ട്രീയ സംസ്കാരമാണ് വർഗീയതയെ പുണരുന്നതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. തൻറെ വിപുലമായ ജീവിതാനുഭവങ്ങൾ പങ്കു വെക്കുന്നതിൽ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. പതിനഞ്ചോളം പുസ്തകങ്ങൾ എഴുതി. ...ബിറ്റ് വീൻ ദ ലൈൻസ് എന്ന ഓട്ടോബയോഗ്രഫിയും മറ്റ് പുസ്തകങ്ങളും മാനവികതയുടെയും സ്വാതന്ത്ര്യബോധത്തിൻറെയും നിദർശനങ്ങളാണ്.

എൺപതോളം പത്രങ്ങളിൽ കോളം എഴുതി. സമകാലികസംഭവങ്ങളെക്കുറിച്ചുള്ള ഈടുറ്റ പ്രതികരണങ്ങളായിരുന്നു അവയെല്ലാം തന്നെ.

റാവു അങ്കിൾ മരിച്ചപ്പോൾ ഇന്ത്യാ ഇൻറർനാഷണൽ സെൻററിൽ അനുശോചനയോഗം ഉണ്ടായിരുന്നു. അന്നാണ് കുൽദീപ് നയ്യാരെ ഞാൻ അവസാനമായി കണ്ടത്. പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്റാളുമൊത്ത് റാവു അങ്കിളിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നനഞ്ഞിരുന്നുവെന്ന് എനിക്ക് മനസ്സിലായി..

എല്ലാ വർഷവും വാഗാബോർഡറിൽ മെഴുകുതിരികൾ കത്തിച്ച് ഇന്ത്യയുടെയും പാകിസ്ഥാൻറെയും എന്നല്ല ലോകമാകെ എല്ലാ ജനങ്ങൾക്കും എല്ലാ രാജ്യങ്ങളിലേക്കും പ്രവേശനം ലഭ്യമാകണമെന്ന് കരുതിയിരുന്ന ആ മനുഷ്യസ്നേഹി
തികച്ചും സാർഥകമായ ഒരു ജീവിതമാണ് നയിച്ചത്.

വാങ്മയത്തിൽ

https://www.facebook.com/echmu.kutty/posts/1032419720270655?__tn__=-R

വാങ്മയത്തിൽ പങ്കെടുക്കണമെന്ന് വിചാരിക്കുമായിരുന്നു.

എന്നാൽ പല കാരണങ്ങളാൽ അതിനു കഴിഞ്ഞിരുന്നില്ല. ഇന്നലെ ആ മോഹം ഞാൻ സാധിപ്പിച്ചു. ...

മുകുന്ദൻ സാറിനും സുധീർ സാറിനും ഹാഷിം സാറിനും സംഘാടകരായ അച്ചന്മാർക്കുമൊപ്പം.
ഞാൻ വേദിയിലിരുന്നു.

അവർ പറഞ്ഞതെല്ലാം കേട്ടു. എനിക്കും സംസാരിക്കാൻ അവസരം കിട്ടി. എൻറെ വാക്കുകൾ നന്നായി എന്ന് മുകുന്ദൻ സാറും സുധീർ സാറും അച്ചന്മാരും ഷാജി സാറും പിന്നെ ഞാനറിയാത്ത കേൾവിക്കാരും എന്നെ അഭിനന്ദിച്ച് പ്രോൽസാഹിപ്പിച്ചു.

എനിക്ക് ഒത്തിരി സന്തോഷം തോന്നിയ ഒരു ദിവസമായിരുന്നു 

                                                   
                                                       
                                                       
                                                        
                                                          
                                                           

Saturday, October 27, 2018

അമൃതമയമായ ഒരു ദിനം





മാതൃഭൂമിയിൽ ഓരോ ആഴ്ചയിലേയും മികച്ച ബ്ലോഗെഴുത്ത് പരിചയപ്പെടുത്തുന്ന പംക്തിയിലാണ് എച്മുവിനെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നെ ബ്ലോഗിലൂടെ അടുത്ത സുഹൃത്തുക്കളായെങ്കിലും നേരിൽ കാണണമെന്നുള്ള മോഹം ആറു വർഷത്തിനുശേഷം ഇന്നു സഫലമായി.

ഒരുപാടു സംസാരിച്ചു. വേറിട്ടു കത്തിയമരുന്ന ശരീരങ്ങളുടെ എഴുത്തുകാരി. വേറിട്ടു കത്തുന്ന മനസ്സ്. പ്രിയ സൗഹൃദവുമായി ചിലവിട്ട സൗമ്യ സുന്ദര ദിവസം.





Thursday, October 25, 2018

ഈ പ്രപഞ്ചത്തിലെ എല്ലാ തീവ്രവാദികളും

https://www.facebook.com/echmu.kutty/posts/1024075951105032?__tn__=-R

ഈ പ്രപഞ്ചത്തിലെ എല്ലാ തീവ്രവാദികളും ( മത ജാതി വർഗ വർണ ദേശ രാഷ്ട്രീയ ലിംഗ ) ഒറ്റത്തന്തക്കും ഒറ്റത്തള്ളക്കും പിറന്ന അമാനവികരാണെന്ന പാഠം ഞാൻ ഒന്നുകൂടി പഠിച്ചു..

അമാനവികത ഒരു ക്രിമിനൽ കുറ്റമാണ്‌.

അത്തരം കുറ്റവാളികൾ പ്രപഞ്ചത്തെ നശിപ്പിക്കും. തികഞ്ഞ മനുഷ്യർക്കു മാത്രമേ ഈ കുറ്റവാളികളെ പരിവർത്തിപ്പിക്കാനാകൂ. ....

പ്രളയം


https://www.facebook.com/echmu.kutty/posts/1012721292240498?__tn__=-R
മഴ.. ഇരുണ്ട ആകാശം.. കൂട്ടുകാരിൽ പലരും വലിയ വിഷമത്തിലാണ്. സങ്കടങ്ങൾക്കിടയിൽ സ്വാതന്ത്ര്യദിനമൊന്നും മനസ്സിൽ തട്ടുന്നില്ല..

ശരിക്കും പേടിയാവുന്നു.

ധൈര്യമായിരിക്കാൻ പരിശ്രമിക്കുകയാണ് ഞാൻ..



                                                    

https://www.facebook.com/echmu.kutty/posts/1016131388566155?__tn__=-R

വെയിൽ വന്നിരിക്കുന്നു... ഇവിടെ കതൃക്കടവിൽ



                                                       

https://www.facebook.com/echmu.kutty/posts/1019351178244176?__tn__=-R

ആരേയും വെറുക്കരുതെന്ന് എന്നെ പഠിപ്പിച്ചവരെ ഈ പ്രളയകാലത്ത് ഞാൻ ധിക്കരിക്കട്ടെ...എനിക്ക് സംഘിത്തല, സംഘിവാക്ക്, സംഘിപ്പടം, സംഘിപ്പോസ്റ്റ് ഇതൊന്നും ഒട്ടും മനസ്സിലാക്കാൻ ആഗ്രഹമില്ല. എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്കൊപ്പം നില്ക്കുമ്പോൾ ഈ വിദ്വേഷജീവികൾ 

അസഹനീയമായ വേദനയാണ്.

                                              

https://www.facebook.com/echmu.kutty/posts/1020442221468405?__tn__=-R

എലികോപ് ലേ, ലെഷിച്ചണേ..തായേച്ച് വരണേ..എന്ന് നിലവിളിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പിടഞ്ഞെണീറ്റു. വെള്ളം കയറിയോ? ആരാണ് കരയുന്നത്? ഞാൻ തനിച്ചല്ലേയുള്ളൂ എന്നൊക്കെ വേവലാതിപ്പെട്ട് പുറത്തേക്ക് നോക്കുമ്പോൾ നാലഞ്ച് വയസ്സുള്ള കുഞ്ഞുങ്ങൾ അവരുടെ ടെറസ്സിൽ നിന്ന് ഒരു ചുവന്ന ഉടുപ്പ് വീശി, ആകാശത്ത് വട്ടമിടുന്ന ഹെലികോപ്റ്ററിനെ വിളിക്കുകയാണ്...

പ്രളയക്കെടുതി മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നപ്പോഴും എനിക്ക് ചിരി വന്നു.

കുഞ്ഞുങ്ങൾ ഇപ്പോൾ എലികോപ് ലും ബോത്തൂം വെള്ളപ്പൊത്തവും കളിക്കുന്നു.. വീട്ടുമുറ്റത്ത്..

ഞാൻ കുറച്ചു നേരം കളി കണ്ടു നിന്നു..


                                              
https://www.facebook.com/echmu.kutty/posts/1021473161365311?__tn__=-R

വടക്കേ ഇന്ത്യയിൽ നിന്ന് ആർക്കിടെക്ടുമാരും സിവിൽ എൻ ജിനീയർമാരും പ്രളയത്തെക്കുറിച്ച് വിളിച്ചന്വേഷിക്കുന്നത് എന്നെ അത്ര അൽഭുതപ്പെടുത്തുന്നില്ല. മേസന്മാരും വെൽഡറും മരപ്പണിക്കാരും പ്ലംബർമാരും ഇലക്ട്രീഷ്യന്മാരും വിളിക്കുന്നതും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇവരുടെ സഹായികൾ, മെക്കാട് പണിക്കാർ അല്ലെങ്കിൽ കാഷ്വൽ വർക്കേർസ് എന്ന വേരുകളില്ലാത്ത ദേശാടനക്കാർ വിളിക്കുകയും എൻറെ എക്കൗണ്ടിലേക്ക് ഇരുന്നൂറും അഞ്ഞൂറും ആയിരവും ഇട്ടു തരാമെന്നും
ഞാൻ അത് പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് കൊടുക്കണമെന്നും മറ്റും പറയുമ്പോൾ .... എൻറെ അലച്ചിലുകളും സങ്കടങ്ങളും വേദനയുമൊന്നും പാഴിലായില്ലെന്ന് ഇപ്പോഴും അറിയുമ്പോൾ. ...

എല്ലാവരോടും സ്നേഹം മാത്രം...

എല്ലാവരേയും കെട്ടിപ്പിടിച്ചുകൊണ്ട്... കണ്ണ് നിറഞ്ഞ് ചിരിച്ചുകൊണ്ട്...



                                               

https://www.facebook.com/echmu.kutty/posts/1025464644299496?__tn__=-R

കെട്ടിടം പണിയാൻ വാനം കോരിയ ഇടത്ത് മനുഷ്യവിസർജ്യം നിറഞ്ഞത് കോരിമാറ്റാൻ സഹായിച്ചിട്ടുണ്ട്... അങ്ങനെ പണികൾ നടത്തിയിട്ടുണ്ട്. അതീവ വൃത്തിഹീനമായ ചേരികളിൽ ജോലികൾ ചെയ്തിട്ടുണ്ട്.... ദുർഗന്ധം നല്ലോണം അനുഭവിച്ചിട്ടുണ്ട്. എങ്കിലും പ്രളയം അവശേഷിപ്പിച്ച ദുർഗന്ധം ഇതുവരെ അനുഭവിച്ചതിനെല്ലാം അപ്പുറമാണ്. നിസ്സഹായരായ മനുഷ്യരുടെ കണ്ണീരുകൂടിയാവുമ്പോൾ .... സങ്കടത്തിന് പരിധിയില്ലാതാകുന്നു.

സാരമില്ല... എല്ലാം ശരിയാകും.



                                               
https://www.facebook.com/echmu.kutty/posts/1026915760821051?__tn__=-R

ശാരീരികവും മാനസികവും ആയ കടുത്തവെല്ലുവിളി നേരിടുന്ന, ജീവിതം തന്നെ പ്രത്യേക ദുരിതാവസ്ഥകളിലാവുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ എല്ലാ കാലത്തുമെന്ന പോലെ പ്രളയകാലത്തും പ്രളയാനന്തരകാലത്തും തികച്ചും ഏകാകികളാണ്. അത്തരം മക്കൾക്ക് അമ്മമാരേയുള്ളൂ. ആ മക്കളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പിതൃത്വമോ പിതൃവാൽസല്യമോ കോടതി കയറില്ല. സുഖമില്ലാത്ത കുഞ്ഞിനെപ്പെറ്റ പെണ്ണിനൊപ്പം ഭർത്താവ് കഴിയുന്നത് പോലും അയാളുടെ മഹാമനസ്ക്കതയായി പൊതുസമൂഹം വാഴ്ത്തിപ്പാടും. കളഞ്ഞിട്ട് പോവാൻ ഒരു പ്രയാസവുമില്ല. എന്നിട്ടും സഹിക്കുന്നില്ലേന്ന് സഹതപിക്കും.

മകൻ ബഹളം കൂട്ടുകയാണ്. അമ്മയെ കടിക്കുകയും അടിക്കുകയും ഉന്തിയിടുകയും ചെയ്യുന്നു. ദുരിതാശ്വാസക്യാമ്പിലെ ഒച്ചപ്പാടും തിരക്കും ജനങ്ങളുമെല്ലാം അവനെ വിഷമിപ്പിക്കുന്നു. അവൻ ഒരു സാധാരണ കുഞ്ഞല്ല. വെല്ലുവിളികൾ നേരിടുന്ന കുഞ്ഞാണ്. അവന്റെ ലോകം അമ്മയാണ്. അമ്മ മാത്രമാണ്.

അമ്മ കടിയും അടിയും കൊള്ളുന്നു. ഉന്തിയിടുമ്പോൾ വീഴുന്നു. അവനെ സമാധാനിപ്പിക്കുന്നു. അമ്മക്കറിയാം അവൻറെ ലോകത്തിൽ അമ്മ മാത്രമേ ഉള്ളൂ. പ്രളയം പോലുമില്ല.


                                                                         
https://www.facebook.com/echmu.kutty/posts/1029994723846488?__tn__=-R

നനഞ്ഞുകുതിർന്ന് പോയ പുസ്തകങ്ങൾ കത്തിക്കാനേ പറ്റൂ.. ഉണക്കിയെടുക്കാൻ പറ്റുന്നില്ലെന്ന് അമ്മൂമ്മ സങ്കടപ്പെട്ടു. നാലുസെൻറ് പറമ്പിൻറെ ആധാരവും പ്രളയം വിഴുങ്ങി. വീടിൻറെ മൂലകൾ മണ്ണൊലിച്ചു ദുർബലമായി. അമ്മൂമ്മയും അപ്പൂപ്പനും ആരോഗ്യം ക്ഷയിച്ചവരാണ്. നേടിയതെല്ലാം പ്രളയത്തിന് കാഴ്ച വെക്കേണ്ടി വന്നു. ഇനി തിരിച്ചു നേടാനാകുമെന്ന് അവർക്ക് യാതൊരു പ്രതീക്ഷയുമില്ല.

മനുഷ്യരെത്ര നിസ്സഹായരാണ്..

സന്തോഷം.. സഫിയ

                                                   
https://www.facebook.com/echmu.kutty/posts/1006941992818428

ഇന്നലെ അനിയത്തിയുടെ വീട്ടിൽ പോകും വഴി സംഭവിച്ച അൽഭുതം..

പെട്ടെന്ന് എച്മുവല്ലേ എന്നൊരു ചോദ്യം.. പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ..

സന്തോഷം.. സഫിയ. ഇന്നലത്തെ ദിവസം മനോഹരമാക്കിയതിന്...

                                                       

പ്രവീൺ പടയമ്പത്ത്

                                                    
https://www.facebook.com/groups/1945563405669128/permalink/2615881428637319/
                                                 
https://www.facebook.com/echmu.kutty/posts/999241053588522

സ്നേഹപൂർവ്വം
ഇനിയും ധാരാളം എഴുത്തും യാത്രകളും
എച്ചുമക്കുട്ടിക്ക് ഉണ്ടാവട്ടെ എന്ന് ആശംസിച്ച് കൊണ്ട്
അഡ്മിൻ പാനലിന് വേണ്ടി
പ്രവീൺ പടയമ്പത്ത്'
                                                  

വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നു പോകുമ്പോള്‍...

https://www.facebook.com/photo.php?fbid=997107787135182&set=a.526887520823880.1073741826.100005079101060&type=3&theater
                                   

ഇത് അച്ഛന്‍റെ കൈയക്ഷരമാണ്.. വളരെക്കാലം മുമ്പ് എഴുതിയത്. അനിയത്തിക്ക് ആദ്യമായി ഐസ്ക്രീം വങ്ങിക്കൊടുത്തതും ആ കൊതിച്ചിക്ക് ഐസ്ക്രീം ഒത്തിരി ഇഷ്ടമായതും അച്ഛന്‍ ഡയറിയില്‍ കുറിച്ചു വെച്ചിരിക്കുന്നു. അവള്‍ക്ക് ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴാവണം ഇതെഴുതിയത്.

അച്ഛന്‍ ഞങ്ങളെയും കടന്നു പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും അദ്ദേഹം എഴുതിയ അക്ഷരങ്ങള്‍ ഇന്നും കൂടെയുണ്ട്. അക്ഷരങ്ങള്‍ അങ്ങനെയാണ്. അവ മാഞ്ഞുപോകാന്‍ കൂടുതല്‍ സമയമെടുക്കും. ക്ഷരമില്ലാത്തവരാണല്ലോ അക്ഷരങ്ങള്‍.

ചെല്‍പാര്‍ക്കിന്‍റെ പച്ചമഷിയായിരുന്നു അച്ഛന്‍ അധികവും ഉപയോഗിച്ചിരുന്നത്. ഗസറ്റഡ് ഓഫീസര്‍മാരുടെ പച്ചമഷി. മുപ്പത്തേഴു ഡയറികള്‍ അച്ഛന്‍റേതായുണ്ട്. എല്ലാ വിവരങ്ങളും ആര്‍ക്കെല്ലാം പണം കൊടുത്തുവെന്നും ആരെല്ലാം പണം തരാനുണ്ടെന്നും അച്ഛന്‍ വ്യക്തമായി എഴുതി വെച്ചിരുന്നു. കാറ് വാങ്ങിയ ദിവസം, വീടു പണി തീര്‍ന്ന് താമസമാക്കിയ ദിവസം, അമ്മയുമായുള്ള വഴക്കുകള്‍, അമ്മീമ്മയോടുള്ള എതിര്‍പ്പ്, സ്വാധീനിച്ച സ്ത്രീകള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, വായിച്ച പുസ്തകങ്ങള്‍, കണ്ട സിനിമകള്‍, നാടകങ്ങള്‍, കേട്ട പാട്ടുകച്ചേരികള്‍, ഗാനമേളകള്‍, മെഹ്ഫിലുകള്‍, പണച്ചെലവുകള്‍.. അങ്ങനെ സര്‍വകാര്യങ്ങളും. നുള്ളു നുറുങ്ങ് മുതല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വരെ.. അമ്മയുടേയും അച്ഛന്‍റേയും ഞങ്ങളുടേയും ജീവിതത്തിന്‍റെ എല്ലാ വിശദീകരണങ്ങളും നിറഞ്ഞ ഡയറികള്‍... ആ വിശദീകരണങ്ങള്‍ എല്ലാം തന്നെ അച്ഛന്‍റെ കാഴ്ചപ്പാടില്‍ മാത്രം ഉള്ളതായിരുന്നു. അത് പിന്നങ്ങനയല്ലേ പറ്റൂ. ഡയറി എന്തായാലും അദ്ദേഹത്തിന്‍റെ ആത്മഭാഷണമാണല്ലോ.

എന്നാലും എത്രയായാലും ആ അക്ഷരങ്ങള്‍ കാണുമ്പോള്‍ ..... ഒരുപാട് ഓര്‍മ്മകള്‍ വേണ്ടതും വേണ്ടാത്തതുമായ ഓര്‍മ്മകള്‍ ഇരമ്പിക്കയറി വരുന്നു... ഞങ്ങളുടെ ദൈന്യജീവിതം പിന്നെയും രക്താംബരം പുതയ്ക്കുന്നു...

ജലന്ധർ ബിഷപ്പ്

https://www.facebook.com/echmu.kutty/posts/993874054125222


ജലന്ധർ ബിഷപ്പ് ഇത്ര ഭയപ്പേടേണ്ട കുറ്റാരോപിതൻ ആണോ? രൂപതക്ക് ബിഷപ്പിനെ കുറ്റവിമുക്തനാക്കാൻ ഇമ്മാതിരി അനാവശ്യമായ താല്പര്യം ഉണ്ടാവുന്നതെന്തുകൊണ്ടാണ്? ഇനി ബിഷപ്പ് അകത്തായാൽ കൂടുതൽ ഉന്നതരുടെ നില പരുങ്ങലിലാകും എന്നാണോ?

സഹിക്കാനാവാത്ത ദുരിതം പേറുന്ന ആ കന്യാസ്ത്രീക്കും സുഹൃത്തുക്കൾക്കുമൊപ്പം...എല്ലാം താങ്ങാൻ അവർക്ക് കരുത്തുണ്ടാവട്ടെ.

എല്ലാം യേശുവിൻറെ പേരും പറഞ്ഞാണല്ലോ എന്നോർത്ത്..ഓർശലേം ദേവാലയത്തിലുപയോഗിച്ച ചാട്ട അനങ്ങിത്തുടങ്ങുന്നത് എപ്പോഴായിരിക്കും ? അത് ഞാൻ പ്രതീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു.


                                                                     
https://www.facebook.com/echmu.kutty/posts/1031686467010647?__tn__=-R

എന്നും എപ്പോഴും ഇപ്പോഴും നടിക്കൊപ്പം, കന്യാസ്ത്രീക്കൊപ്പം, വനിതാരാഷ്ട്രീയ പ്രവർത്തകക്കൊപ്പം...

ഇടതുപക്ഷം ഹൃദയപക്ഷമായത് നൊമ്പരപ്പെടുത്തുന്ന ഹൃദ്രോഗം പോലെയാണോ? മരുന്നില്ലാതെ മരിച്ചു പോവുക എന്ന അനിവാര്യത ഏൽപ്പിക്കുന്ന ഒരു massive heart attack പോലെ....
https://www.facebook.com/photo.php?fbid=10156663437033675&set=a.10150633468633675.409838.555288674&type=3&theater


ഞങ്ങൾ പിന്നേം കണ്ടുമുട്ടി