Saturday, October 20, 2018

ഹനാനെക്കുറിച്ച് വായിച്ച മാതൃഭൂമി കഥ

https://www.facebook.com/echmu.kutty/posts/990667531112541


ഹനാനെക്കുറിച്ച് വായിച്ച മാതൃഭൂമി കഥ എനിക്ക് ഇത്തിരി കഥയായി തോന്നിയെന്നത് സത്യമാണ്. ഞാൻ മൗനമായിരുന്നതേയുള്ളൂ. മനുഷ്യർ അതിജീവനത്തിന് ഏതൊക്കെ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഞാനറിഞ്ഞില്ലെങ്കിൽ പിന്നെ എൻറെ അലച്ചിലിനും സങ്കടങ്ങൾക്കും എല്ലാം എന്നിൽ തന്നെ മാറ്റങ്ങൾ ഉണ്ടാക്കാനാവുന്നില്ലെങ്കിൽ എന്നൊക്കെ ഞാൻ എന്നോട് അടക്കം പറഞ്ഞു.

കുറച്ച് ഇൻവസ്ററിഗേറ്റീവ് ആയി ചില പോസ്റ്റുകൾ ഇട്ട് കണ്ടിട്ടുള്ള Ajeesh Lal ൻറെ പോസ്റ്റിൽ ഹനാൻറെ കഥയെക്കുറിച്ചുള്ള അഭിപ്രായം ഞാൻ പങ്കുവെച്ചിരുന്നു.

ആ കുട്ടിയെ തട്ടമിടീക്കാനും അവൾക്ക് ജീവിതംകൊടുക്കാനും അങ്ങ് ഏറ്റെടുത്ത് സംരക്ഷിക്കാനും ഒക്കെ എല്ലാവരും തയാറായെങ്കിലും അവൾ പറഞ്ഞു കേട്ടത്രയും ദരിദ്രയല്ലാത്തതുകൊണ്ട് പിന്നെ തെറിവിളിയും അസഭ്യവർഷവും ആയെന്നും എനിക്ക് മനസ്സിലാവുന്നു.

എന്തുകാരണംകൊണ്ടായാലും ആ കുട്ടിയെ ഉപദ്രവിക്കുന്നതിൽ യാതൊരു ന്യായവും എനിക്ക് കാണാൻ കഴിയുന്നില്ല..

അത്തരം തിന്മയിൽ നിന്ന് പിന്മാറുകയാണ് വേണ്ടത്.

No comments: