Sunday, October 28, 2018

കന്യാസ്ത്രീമാരെ കണ്ടു

https://www.facebook.com/photo.php?fbid=1036186203227340&set=a.526887520823880&type=3&theater
ഇന്ന് ഞാൻ പോയി ... ആ കന്യാസ്ത്രീമാരെ കണ്ടു. അവരുടെ കൈകൾ പിടിച്ചു.. അവരോട് സംസാരിച്ചു..

ഒത്തിരി പ്രമുഖർ ഉണ്ടായിരുന്നു. സാറ ടീച്ചർ, ഭാഗ്യലക്ഷ്മി, പി. ഗീത, ഷാനിമോൾ ഉസ്മാൻ ഇവരെ ഞാൻ തിരിച്ചറിഞ്ഞു.

അഡ്വക്കേറ്റുമാരായ ഭദ്ര, കുക്കു, സന്ധ്യ, സുബ്ബലക്ഷ്മി, കവയത്രിയും അധ്യാപികയുമായ റോസി തമ്പി അങ്ങനെ ഒരുപാട് പേർ..

സമരപ്പന്തലിലെ കസേരകൾ എപ്പോഴും നിറഞ്ഞിരുന്നു.

എല്ലാവരും കന്യാസ്ത്രീമാർക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു.

ഷാനിമോൾ ഉസ്മാൻറെ പ്രസംഗം, റോസി തമ്പിയുടെ ഉജ്ജ്വലമായ കവിത... പിന്നെ ഞാനും സദസ്സിനെ അഭിമുഖീകരിച്ചു ചെറുതായി സംസാരിച്ചു.

ഏറ്റവും ഗംഭീരമായി സംസാരിച്ചത് ജലന്ധറിൽ പഠിച്ച ദില്ലിയിൽ പ്രവർത്തിക്കുന്ന ഫാദർ സുരേഷ് മാത്യു ആണ്. ആരോപിതനായ ബിഷപ്പ് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും കെ സി ബി സി കന്യാസ്ത്രീമാർക്ക് പ്രതികൂലമായി എടുത്ത നിലപാട് തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സദസ്സ് ആവേശപൂർവമായ കൈയടികളോടെ അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചു.

കന്യാസ്ത്രീമാർക്ക് നീതി ലഭിക്കുകയും കുറ്റം ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ...                                                        

https://www.facebook.com/echmu.kutty/posts/1036570863188874?__tn__=-R

ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ കന്യാസ്ത്രീമാരുടെ സമരം വിജയിച്ചുവെന്നാണോ... ഒരിക്കലുമല്ല. ഈ ബലാത്സംഗഭീതിയില്ലാതെ, ലൈംഗികാക്രമണമെന്ന ഭയപ്പെടലില്ലാതെ, സഭ പുറത്താക്കുമെന്ന വിരട്ടലില്ലാതെ, പീഡിതർക്കാണ് നീതി കിട്ടുക എന്ന ധൈര്യത്തോടെ സഭയിലെ പെണ്ണുങ്ങൾക്ക് തുടർന്ന് ജീവിക്കാൻ കഴിയണം. പൊതുസമൂഹവും ഗവൺമെന്റും കോടതിയും സഭയും ഇക്കാര്യം ഉറപ്പു വരുത്തണം. ആരുടെ ചുമതലയും കുറവല്ല. നിങ്ങൾ ചെയ്തില്ലെന്നും ഞങ്ങൾ ചെയ്തു വെന്നും ആരും കുറ്റപ്പെടുത്തേണ്ടതില്ല. കാരണം ഇതുവരെ ചെയ്തതെല്ലാം അപര്യാപ്തമെന്ന് തെരുവിൽ വെയിൽ കൊള്ളുന്ന കന്യാസ്ത്രീമാർ തെളിയിക്കുന്നു.

പീഡിതർക്ക് നീതി കിട്ടട്ടെ...                                                 

https://www.facebook.com/echmu.kutty/posts/1037114573134503?__tn__=-R

സമരം വിജയിച്ചു കാണുമ്പോൾ എനിക്ക് കുറച്ചു നേരത്തേക്ക് ഒരു സമാധാനം തോന്നും ... ശാസ്ത്രജ്ഞൻറെയായാലും മെഡിക്കൽ വിദ്യാർഥിനികളുടേതായാലും..

ഇനിയും അനവധി സമരങ്ങൾ തുടങ്ങാനുണ്ട്... തുടരാനുണ്ട്... വിജയിക്കാനുണ്ട്. സമരം തുടങ്ങുക... അത് തുടരുക എന്നത് ഏതൊരു വ്യക്തിയും സ്വയബോധത്തിൽ മനസ്സിലാക്കുകയും ഒത്തൊരുമിച്ച് നടപ്പിലാക്കുകയും ചെയ്യേണ്ട പൗരധർമമാണ്.                                                      

https://www.facebook.com/echmu.kutty/posts/1040604696118824

പെൺസമരങ്ങൾക്ക് പെണ്ണുങ്ങൾ പോലും ഒരുമിച്ച് ഒറ്റക്കെട്ടായി ഒരേ മനസ്സോടെ കൂടെ നിന്ന് സമരം ചെയ്യില്ല... പിന്നല്ലേ, പാർട്ടി, സെക്രട്ടറി, പോലീസ്, കോടതി...

എന്നാലും ചെറുതും വലുതുമായ പെൺസമരങ്ങൾ തുടരും.. കാരണം പെണ്ണുങ്ങൾക്ക് എളുപ്പവഴികളൊന്നുമില്ല...                                                 
https://www.facebook.com/echmu.kutty/posts/1041331979379429

കന്യാസ്ത്രീമാരുടെ സമരപ്പന്തലിൽ പോയതുകൊണ്ട്,അവരുടെ സങ്കടവും നിസ്സഹായതയും വേദനയും തൊട്ടറിഞ്ഞതുകൊണ്ട് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഞാൻ ആശ്വസിക്കുന്നുണ്ട്. എങ്കിലും ധനം, അധികാരവുമായുള്ള അവിഹിതവേഴ്ച, സഭയുടെ പിന്തുണയും വാൽസല്യവും ഇതെല്ലാം കുറ്റാരോപിതനെ ഏറെ സഹായിക്കുന്ന കരുത്തേറിയ ഘടകങ്ങളാണ്.

പീഡിപ്പിക്കപ്പെട്ടവർക്ക് നീതി കിട്ടട്ടെ എന്ന ആശയോടെ...

No comments: