Monday, October 15, 2018

ഒഡോമസ് ക്രീം

https://www.facebook.com/echmu.kutty/posts/945717245607570

താമസിക്കുന്ന വാടകവീടിന്റെ പറമ്പ് വൃത്തിയാക്കാൻ ഒരു ബംഗാളി വന്നിരുന്നു. ഒരു ഗ്ലാസ് കാപ്പിയും അയാളെ കൊതുകുകടിക്കാതിരിക്കാനുള്ള ഒഡോമസ് ക്രീമും ഒന്നിച്ചാണ് അയാൾക്ക് നൽകിയത്. കണ്ണ് തെറ്റിയിരുന്നെങ്കിൽ ആ ക്രീം അയാൾ കാപ്പിയിൽ കലർത്തി കുടിച്ചെനേ...

പാവം. അയാൾക്ക് ആ ക്രീം പരിചയമുണ്ടാവുമെന്ന് കരുതിയ ഞാനാണ് മണ്ടി. ദരിദ്ര ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണ് അയാൾ. അവർക്ക് വെള്ളവും വെളിച്ചവും വീടും സൗകര്യങ്ങളും ഒന്നുമില്ല. പഠിപ്പും അറിവും ഇല്ല.

കൊതുകും രോഗങ്ങളും ദാരിദ്ര്യവും പട്ടിണി യും മാത്രമാണ് ആരു ഭരിച്ചാലും സ്വാതന്ത്ര്യം കിട്ടി എത്ര വർഷം കഴിഞ്ഞാലും അവർക്ക് സ്വന്തം....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കൊതുകും രോഗങ്ങളും ദാരിദ്ര്യവും പട്ടിണിയും
മാത്രമാണ് ആരു ഭരിച്ചാലും സ്വാതന്ത്ര്യം കിട്ടി
എത്ര വർഷം കഴിഞ്ഞാലും അവർക്ക് സ്വന്തം....