Tuesday, May 5, 2020

പായിപ്പാട്ടേ തൊഴിലാളികൾ

       
പായ്പ്പാട്ടെ ശബ്ദം ആ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ആശയുടെ പ്രതിഫലനമാണ്. മനുഷ്യരിൽ അതുണ്ടാവും.ദുരിതകാലത്ത് അതും എന്ന് തീരുമെന്ന് ആർക്കും ഉറപ്പില്ലാത്ത ദുരിതകാലത്ത് സ്നേഹിക്കുന്നവരെ കാണാനും അവർക്കൊപ്പം കഴിയാനും ഭാഷയറിയാത്ത നാട്ടിൽ മനുഷ്യർ കൊതിക്കും.

കേരളാഗവൺമെന്റ് വിചാരിച്ചാൽ അവർക്ക് സ്വന്തം നാട്ടിലെത്താനുള്ള മാർഗം തുറക്കുമെന്ന് അവർ കരുതുന്നു. ആരെങ്കിലും അവരെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ നമ്മുടെ സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയും എത്രയോ ആയിരം തൊഴിലാളികൾ കേരളത്തിലുണ്ട്. അവർ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാൻ പാടില്ല. കൊറോണക്കാലത്ത് അതു പരത്താൻ സഹായകരമാകുന്ന ഏതു പ്രവൃത്തിയും അപകടകരമാണ്.

ഗവൺമെന്റ് വീട്ടിലെത്തിക്കുമെന്ന് തൊഴിലാളികൾ കരുതാൻ ദില്ലിയിലെ സംഭവങ്ങളും ഒരു കാരണമാണ്.

ഇന്നലെ ദില്ലി സർക്കാരിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് ശിശോദിയ ആനന്ദ് വിഹാർ, വൈശാലി മെട്രോ സ്റ്റേഷനുകൾക്ക് പുറത്ത് അടിഞ്ഞു കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തു.. താമസം, ഭക്ഷണം എല്ലാം വാഗ്ദാനം ചെയ്തു.

ജനങ്ങൾ വിശ്വാസത്തിലെടുത്തില്ല.. അവരെ പറഞ്ഞിട്ടും കാര്യമില്ല. പൗരത്വപ്രശ്നത്തിലെ ധ്രുവീകരണം ജനങ്ങൾ മനസ്സിലാക്കി. ദില്ലി സർക്കാരിൻറെ പക്കൽ പോലീസ് ഇല്ലെന്ന് ജനങ്ങൾക്കറിയാം.

എവിടെ താമസിപ്പിച്ചാലും ഇറക്കി വിടപ്പെടുമെന്ന് അവർ ഭയക്കുന്നു. കുറ്റമല്ല, ധനികരുടെ സ്വാർത്ഥത നിറഞ്ഞ അഹന്ത തലമുറകളായി ആ പാവപ്പെട്ടവരെ പഠിപ്പിച്ച പാഠമാണ്.

കുറേ ബസ്സുകൾ ഇറക്കി.. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ഓടിക്കൂടിയ ആളുകളെ കയറ്റി എത്ര ദൂരം പോകാൻ കഴിയുമെന്ന ഉറപ്പില്ലാതെ ബസ്സുകൾ പുറപ്പെട്ടു.

ദില്ലി സർക്കാർ വാഗ്ദാനങ്ങൾ അവിടുത്തെ തൊഴിലാളികളെ സമാധാനിപ്പിച്ചിട്ടില്ല..

അവർക്ക് കൊറോണ വന്നാൽ കൂട്ടത്തോടെ ഒടുങ്ങേണ്ടി വരും.. ഒരു ഒറ്റമുറിയിലും പ്ളാസ്റ്റിക് ഷീറ്റ് മേല്പുരക്ക് കീഴിലും ജീവിക്കുന്നവർക്ക് ക്വാറൻറയിൻ, വീട്ടിലിരുപ്പ്, നിരീക്ഷണം ഒക്കെ എങ്ങനെ നടക്കും..

ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടാത്ത ദരിദ്രരായ പൗരർ... അവർ... എന്നും ഇങ്ങനെ ആയിരുന്നു ജീവിച്ചത്...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ദില്ലി സർക്കാർ വാഗ്ദാനങ്ങൾ അവിടുത്തെ തൊഴിലാളികളെ സമാധാനിപ്പിച്ചിട്ടില്ല..

അവർക്ക് കൊറോണ വന്നാൽ കൂട്ടത്തോടെ ഒടുങ്ങേണ്ടി വരും.. ഒരു ഒറ്റമുറിയിലും പ്ളാസ്റ്റിക് ഷീറ്റ് മേല്പുരക്ക് കീഴിലും ജീവിക്കുന്നവർക്ക് ക്വാറൻറയിൻ, വീട്ടിലിരുപ്പ്, നിരീക്ഷണം ഒക്കെ എങ്ങനെ നടക്കും..

ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടാത്ത ദരിദ്രരായ പൗരർ...