Monday, August 19, 2019

സുപ്രീംകോടതിയോട് ബഹുമാനമാണ്, കാശ്മീർ

                                                               

എനിക്ക് സുപ്രീംകോടതിയോട് ബഹുമാനമാണ്. എന്നാലും ഇതെന്ത് രാജ്യമെന്ന് ഇപ്പോ മാത്രമാണോ അറിഞ്ഞതെന്ന വല്ലാത്ത സങ്കടവും തോന്നുന്നു.

എന്തുമാത്രം നീതിനിഷേധങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ,ചവുട്ടിയരക്കലുകൾ, നിന്ദകൾ, അപമാനങ്ങൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ...

ഇതെന്തു രാജ്യമെന്ന ചോദ്യം ഈ നാട്ടിലെ ദരിദ്രരും ദുർബലരും ദളിതരും എല്ലാത്തരം ന്യൂനപക്ഷങ്ങളും പിന്നെ സ്ത്രീകളും കുഞ്ഞുങ്ങളും തീർച്ചയായും കുറച്ചേറേ പുരുഷന്മാരും എന്നും നെഞ്ചിൽത്തല്ലി ചോദിക്കുന്നുണ്ട്...

മനുഷ്യരെ അവരുടെ സ്വൈരജീവിതത്തെ ഭയപ്പെടുത്തുന്ന അനവധിയനവധി കാര്യങ്ങൾ ഈ രാജ്യത്ത് നിർലജ്ജം നടക്കുന്നുണ്ട്.

ഇപ്പോഴെങ്കിലും ആ ചോദ്യം ചോദിച്ചല്ലോ....

ഇതു മതി എന്നല്ല... ഇനിയമിനിയും കോടിക്കണക്കിനു ചോദ്യങ്ങളും ഉത്തരങ്ങളും ഈ രാജ്യം ആവശ്യപ്പെടുന്നുണ്ട്.

                                             
ഇതാണോ ജനാധിപത്യം ....

കാശ്മീരിൽ ഇപ്പോൾ സംഭവിച്ചതാണോ ജനാധിപത്യം ....

ആണെങ്കിൽ......
ഇന്ത്യ ലോകത്തിലേ എന്തരോ ഒരു വലിയ രാഷ്ട്രമാണെന്ന് പറഞ്ഞു കേട്ടിരുന്നതൊക്കെ ചുമ്മാതാണ്...

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യരെ അവരുടെ സ്വൈരജീവിതത്തെ
ഭയപ്പെടുത്തുന്ന അനവധിയനവധി കാര്യങ്ങൾ
ഈ രാജ്യത്ത് നിർലജ്ജം നടക്കുന്നുണ്ട്.

© Mubi said...

എന്തൊക്കെയോ നടക്കുന്നു എച്മു. ഒരിക്കലും നമ്മുടെ രാജ്യത്ത് സംഭവിക്കില്ലെന്ന് അഹങ്കരിച്ചു നടന്നിരുന്നു ഞാൻ!