ഞാന്‍ ഒന്നും അന്വേഷിച്ചില്ല..
എന്നാറെ എല്ലാം എന്‍റെ വീട്ടുവാതില്‍ക്കല്‍ വന്നു നിന്നു,
കാരണം കേള്‍വി കേട്ടവരെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും കാറ്റു പോലും ഒപ്പിയെടുക്കും. എല്ലായിടത്തും പരത്തും.
അതുകൊണ്ട് ഞങ്ങള്‍ കണ്ടെത്തി.
ഞാന്‍ മുട്ടിയില്ല.
കാരണം അവളേയും അവളുടെ കാവല്‍ മാലാഖമാരേയും തികഞ്ഞ ആദരവോടും ബഹുമാനത്തോടും സ്നേഹത്തോടും മാത്രമേ ഞാന്‍ സങ്കല്‍പിച്ചിരുന്നുള്ളൂ.
എന്‍റെ വസ്ത്രാഞ്ചലത്തിന്‍റെ മര്‍മ്മരം പോലും അവര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു.
കാരണം അവള്‍ എന്‍റെ അമ്മദൈവമായിരുന്നു.
എന്നേക്കാള്‍ പ്രായം കുറഞ്ഞവള്‍, എന്നേക്കാള്‍ അറിവും കഴിവും ഉള്ളവള്‍. എന്നേക്കാള്‍ സമ്പന്നയായവള്‍. എന്നേക്കാള്‍ അധികാരങ്ങളുള്ളവള്‍.
എന്നെല്ലാമിരിക്കിലും ഒരു അമ്മദൈവത്തിന്‍റെ നന്മയും മേന്മയും വാശിയും നിര്‍ബന്ധവും അവള്‍ക്കെന്നുമുണ്ടെന്ന് ഒരു തവണ പോലും മുട്ടാതെ തന്നെ എന്നിലേക്ക് തുറക്കപ്പെട്ട ദിവ്യവാതില്‍ എന്നോട് അരുളിച്ചെയ്തു.
അമ്മദൈവമെന്നും അങ്ങനെയായിരിക്കും..
അനുഗ്രഹങ്ങള്‍ നമ്മുടെ കൈയിലെടുത്തു തരും. അവ പടര്‍ന്നു പന്തലിച്ച് നമുക്ക് തണല്‍ നല്‍കുന്നത് കണ്ട് ആഹ്ലാദിക്കും.
എന്നാല്‍ ഞാനോ? അമ്മദൈവത്തിനു വെറുമൊരു ആലയം പണിതവള്‍ മാത്രം..
അല്ലെങ്കില്‍ സ്നാപകയോഹന്നാന്‍ അരുളപ്പെട്ടതു പോലെ... ഞാനാരുമല്ല.. എന്‍റെ പിറകെ വരുന്നവന്‍റെ ചെരിപ്പിന്‍റെ വാറഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.
എനിക്കും അത്രയുമേ പറയാനുള്ളൂ.
1 comment:
അമ്മദൈവത്തിനു വെറുമൊരു ആലയം പണിതവള്‍ മാത്രം.
Post a Comment