Wednesday, August 8, 2018

വെറും മനുഷ്യേഴ്സ് മാട്രിമണി...വെറും മനുഷ്യേഴ്സ് പുട്ട്പൊടി

https://www.facebook.com/echmu.kutty/posts/746231505556146?pnref=story

നടു റോഡില്‍ വീണ് പാദത്തില്‍ ഉളുക്കും കാല്‍ മുട്ടില്‍ നല്ല പരിക്കും ആയി. നെഞ്ചിടിച്ചാണ് വീണത്. അതുകൊണ്ട് വാരിയെല്ലുകളില്‍ തലമുടി നാരു പോലെയുള്ള പൊട്ടലുകള്‍ ഉണ്ടത്രേ. കൊള്ളാം.നല്ലത്. ഗുളികകള്‍ കഴിക്കുക, അനങ്ങാതെ വിശ്രമിക്കുക..വേദന സഹിക്കുക..എന്നൊക്കെയാണ് എല്ലു ഡോക്ടര്‍മാര്‍ ഒന്നടങ്കം പറഞ്ഞത്

അപ്പോള്‍ ഞാന്‍ ടി വി കണ്ട് അഭ്യസ്തവിദ്യയായി മാറിക്കൊണ്ടിരിക്കുകയാണ്.

അങ്ങനെയാണ് നായേഴ്സ് മാട്രിമണി, ഈഴവാസ് മാട്രിമണി, ക്രിസ്ത്യന്‍ മാട്രിമണി, മുസ്ലിം മാട്രിമണി... ഒക്കെ കണ്ടത്.

എന്‍റെ ഫാമിലി ഓര്‍ത്തഡോക്സ് ആണെങ്കിലും ജോലി ഒട്ടും ഓര്‍ത്തഡോക്സ് അല്ല എന്നു പറയുന്ന നായര്‍ സ്ത്രീ പൈലറ്റിനെയും അവരെ സന്തോഷ പൂര്‍വം ജോലിക്കു യാത്രയയക്കുന്ന നായര്‍ ഭര്‍ത്താവിനെയും നായര്‍ മാട്രിമണിയില്‍ കണ്ടു.

പിന്നെ ബ്രാഹ്മണ പുട്ടുപൊടി, ഗോതമ്പ് പൊടി, സാമ്പാര്‍ പൊടി..നായര്‍ പുട്ടുപൊടിയും ഈഴവ പുട്ടു പൊടിയും സാമ്പാര്‍ പൊടിയും ഒന്നും ഇതുവരെ കണ്ടില്ല.

ഇവരൊന്നും മനുഷ്യര്‍ എന്ന ഗണത്തില്‍ പെടുന്നവരല്ലായിരിക്കുമോ... സാധാരണ മനുഷ്യരില്‍ നിന്ന് എന്തേലും സ്പെഷ്യല്‍ കാണുമായിരിക്കുമോ?

ആവോ?

വെറും മനുഷ്യേഴ്സ് മാട്രിമണിയും വെറും മനുഷ്യേഴ്സ് പുട്ടുപൊടിയും ഒന്നും കാണാന്‍ ഇനി ഭാഗ്യമുണ്ടാവില്ലായിരിക്കും. വെറും മനുഷ്യേഴ്സ് വംശവിനാശം വന്ന ഒരു സ്പീഷീസ് ആയിട്ടുണ്ടാവുമായിരിക്കും

ജീവിതമാണെങ്കില്‍ ഇങ്ങനെ ഓരോ ദിവസമായി തീര്‍ന്നു പോവുകയുമല്ലേ.. അതുകൊണ്ട് ഒരുപാട് പ്രതീക്ഷിക്കാനും വയ്യ.

എന്നാലും..

എവിടെപ്പോയി വെറും മനുഷ്യേഴ്സ് ... ?

No comments: