നിറഞ്ഞ സ്നേഹം മാത്രം....
ഓടപ്പഴത്തിന്‍റെ ഭംഗിയായിരുന്നു ആ ആണ്മ...
പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന ചൂരലായി ആണ്മ.. മിണ്ടരുതെന്ന അലര്‍ച്ചയായി ആണ്മ..
ഗര്‍ഭം ധരിപ്പിക്കുന്ന ഭയമായി ആണ്മ...
പെണ്മ എന്നും മോശമായിരുന്നു..
ഉടുപ്പില്ലാതെ വെളിച്ചത്തില്‍ കാണുമ്പോള്‍ അപമാനമായിരുന്നു. പതുക്കി വെക്കേണ്ട തെറ്റായിരുന്നു. നിയന്ത്രിച്ച് ഒതുക്കപ്പെടേണ്ട സ്വത്തായിരുന്നു, കേടു വരുന്ന പാഴായിപ്പോകുന്ന കനിയായിരുന്നു, രഹസ്യമായ ഒരു മുറിവായിരുന്നു..
ബലിഷ്ഠമായ ആണ്‍ശരീരത്തില്‍ തരളമായ ഒരു പെണ്മനം പെയ്തു നിറയുന്നത് ആരുടെ കുസൃതിയാണ്..കണക്കുകള്‍ എങ്ങനെയാണ് ഇത്രയും തെറ്റിപ്പോകുന്നത്? നിഷ്ക്കരുണം ചീന്തിയെറിയപ്പെടുന്ന രക്തസ്നാതമായ ഈ ഓടപ്പഴങ്ങള്‍ ആരുടെ പ്രതികാരമാണ് ?
ബൃഹന്നളയും ശിഖണ്ഡിയും മാലിക് കഫൂറും ചക്രവാളത്തിനപ്പുറത്ത് നിന്ന് പരിഹാസത്തോടെ പൊട്ടിച്ചിരിക്കുന്നതു പോലെ എനിക്കു തോന്നി. കടന്നു പോയ കാലങ്ങളുടെ കനത്ത ഭാരം പേറുന്ന രഥചക്രങ്ങളെ താങ്ങാനാവാതെ ഞാന്‍ പൂജയുടെ തോളിലേക്ക് തല ചായിച്ചു. ...
( ലോഗോസ് ബുക്സ്)
-
കൂട്ടുകാരുടെ അഭിപ്രായം പരിഗണിച്ച് കവറില്‍ അല്പം മാറ്റങ്ങളോടെ വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ എന്ന എൻറെ നോവൽ രണ്ടാം പതിപ്പിറങ്ങുന്നു.
- അശ്വതി ഇതളുകൾ
- അശ്വതി ഇതളുകൾ VEDIO
Echmu Kutty















No comments:
Post a Comment