Wednesday, July 25, 2018

ചില ഓര്‍മ്മക്കുറവുകള്‍

https://www.facebook.com/echmu.kutty/posts/661478050698159

എയര്‍പോ ര്‍ട്ടി ല്‍ നിന്ന് കാര്‍ റോഡിലിറങ്ങിയ പ്പോള്‍ തന്നെ സണ്ണിയ്ക്ക് മെസ്സേജയച്ചു. ''സേഫ് ലി റീച്ച്ഡ്.''

സാധാരണ പോലെ മറുപടി കോള്‍ വന്നില്ല. തിരക്കിലായിരിയ്ക്കണം. കാറിനു വേഗം പോരാ എന്ന് തോന്നി. ആവശ്യമില്ലാതെ ഭയപ്പെടുകയാണെന്ന് വിചാരിയ്ക്കാ ന്‍ ശ്രമിച്ചു. ഒന്നുമുണ്ടാവില്ല. ഒന്നുമുണ്ടാവില്ല.

''ചേച്ചി ഉടന്‍ വരണം. അ മ്മ ഒരു വല്ലാത്ത രീതിയി ല്‍ പെരുമാറുന്നു. എനിയ്ക്ക് ഭയം തോന്നുന്നു. '

അനിയത്തിയുടെ ഫോ ണ്‍ വന്നിട്ടിപ്പോള്‍ രണ്ട് ദിവസം.ഇത്ര എളുപ്പത്തി ല്‍ വരുവാന്‍ സാധിച്ചത് സണ്ണിയുടെ സന്മനസ്സാണ്. എങ്ങനെയോ ആശുപത്രി സൂപ്രണ്ടിനെ സ്വാധീനിച്ചു ലീവ് അനുവദിപ്പിച്ചു. വിമാനടിക്കറ്റ് ശരിയാക്കിച്ചു. സണ്ണിയുടെ ഭാര്യയ്ക്ക് ക്ഷോഭം തോന്നുമെന്നറിയാം. അവര്‍ ബഹളമുണ്ടാക്കും , നിങ്ങ ള്‍ക്കിപ്പോഴും ആ കെട്ടാച്ചക്കിയോടുള്ള കമ്പം കുറഞ്ഞിട്ടില്ലെന്ന് നാലാള്‍ കേള്‍ക്കെത്തന്നെ അലറും
.
അവര്‍ സദാസമയവും സണ്ണിയുടെ ഫോണ്‍ പരിശോധിയ്ക്കും, . ആശുപത്രയി ല്‍ കൂടെ ജോലി ചെയ്യുന്ന നഴ്‌സ്മാരെ വാച്ച് ചെ യ്യാ ന്‍ ശ്രമിയ്ക്കും, സണ്ണിയോട് സംസാരിച്ചാല്‍ 'ഏതു വേശ്യയാണ് നിങ്ങളോട് ഫോണില്‍ കൊഞ്ചുന്നതെന്ന് കയര്‍ക്കും. ആദ്യമൊക്കെ എല്ലാവരും പേടിച്ച് ഫോണ്‍ വെയ്ക്കുമായിരുന്നു,അത്യാവശ്യത്തിന് ഒരു രോഗിയെക്കുറിച്ച് സംസാരിയ്ക്കുമ്പോഴാവും അവര്‍ കയര്‍ക്കുന്നത് ഫോണിലൂടെ ഇപ്പുറത്തെത്തുക. ഫോണ്‍ വെച്ചാലും പ്രശ്‌നം പരിഹരിയ്ക്കാനാവില്ല. രോഗിയ്ക്ക് വേണ്ടതെല്ലാം ഡോക്ടറോട് ചോദിയ്ക്കാതെങ്ങനെയാണ്? അ പ്പോ ള്‍ നാണം കെട്ടും സംസാരിയ്ക്കും.നഴ്‌സ് എന്ന വാക്കിന്, ആ ജോലിക്ക് പലപ്പോഴും നാണംകെട്ടവള്‍, ഗതിയില്ലാത്തവള്‍ എന്നും അ ര്‍ഥമുണ്ടാകാറുണ്ട്.

ഇപ്പോ ള്‍ തല നരയ്ക്കാനും മാറിടിയാനും തുടങ്ങി. എങ്കിലും ഭയന്നും പരിഭ്രമിച്ചും മാത്രമേ പന്ത്രണ്ട് കൊല്ലം ഒന്നിച്ച് പഠിച്ച, അയല്‍പ്പക്കക്കാരനായ ബാല്യകാല സുഹൃത്തിനോട് സംസാരിയ്ക്കാനാവൂ. ഈ ഗതികേടിനെ വേണമെങ്കി ല്‍ സ്ത്രീ ജന്മം പുണ്യജന്മം എന്ന് വിളിയ്ക്കാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചീത്തപ്പേരു കേള്‍പ്പിയ്ക്കാതെ ജീവിയ്‌ക്കേണ്ടേ ?

അവിവാഹിതയായ പെണ്ണ് കടല്‍ കടന്ന് ജോലിയ്ക്ക് പോകാം,പണം സമ്പാദിയ്ക്കാം,തന്ത കുടിച്ച് വറ്റിച്ച മദ്യക്കടലിലെ പെരുംകടപ്പാറയി ല്‍ ഉറച്ച് പോയ വീടും പറമ്പും വീണ്ടെടുക്കാം,അനിയത്തി പ്രേമിച്ചവനെ അവള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാം, അവളുടെ ഭര്‍ത്താവിന് മാ ര്‍ജി ന്‍ ഫ്രീ ഷോപ്പും ടെമ്പോയും വാങ്ങിക്കൊടുക്കാം.......ഇതൊക്കെ ചെയ്യുമ്പോഴും അവള്‍ നിലത്തു നോക്കി നടക്കണം , ആണൊന്ന് നോക്കുമ്പോഴേയ്ക്കും നാണിച്ച് തറയില്‍ പെരു വിരലുകൊണ്ട് കളം വരയ്ക്കണം , പുരുഷന്റെ സംരക്ഷണത്തിലും അവന്റെ കരുത്തിലും അടങ്ങിയൊതുങ്ങി ജീവിയ്ക്കാനാശിയ്ക്കുന്ന പാവം പെണ്ണാണെന്ന് പ്രകടിപ്പിയ്ക്കണം.....അല്ലെങ്കില്‍ ഉടന്‍ വരുമല്ലോ ചീത്തപ്പേര് ....

ഈ പ്രതിഷേധമൊക്കെ മനസ്സിലുണ്ടെങ്കിലും വളരെ സൂക്ഷിച്ച് സ്വന്തം നിഴലിനെപ്പോലും പൂര്‍ണമായും വിശ്വസിയ്ക്കാതെയാണ് കഴിഞ്ഞു കൂടുന്നത്. സണ്ണി പലവട്ടം അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോള്‍ ചിരിച്ചൊഴിയാറാണ് പതിവ് . ഇത്ര നീണ്ട കാലത്തെ പരിചയമുണ്ടായിട്ടും സണ്ണിയെ ഒരിയ്ക്കല്‍ പോലും താമസസ്ഥലത്തേയ്ക്ക് വിളിച്ചിട്ടില്ല ആശയില്ലാഞ്ഞിട്ടല്ല. ആരുടേയും ഇടപെടലുകളില്ലാതെ കുറെ സമയം സണ്ണിയോട് സൂര്യനു കീഴെയുള്ള എല്ലാറ്റിനേയും പറ്റി സംസാരിച്ചിരിയ്ക്കണമെന്നുണ്ട്. അത് അടുത്ത ജന്മത്തിലെങ്കിലും സാധിയ്ക്കുമോ എന്നറിയില്ല.

നല്ല ദാഹം തോന്നുന്നുണ്ട്. സാരമില്ല, വീട്ടിലെത്താറായല്ലോ.

കാറില്‍ നിന്നിറങ്ങുമ്പോഴേക്കും അനിയത്തിയുടെ മക്കള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. അവര്‍ക്കറിയും വല്യമ്മ ഒരുപാട് സാധനങ്ങള്‍ അവര്‍ക്കായി കൊണ്ടുവരുമെന്ന്.. ഉടുപ്പ്, ചോക്ലേറ്റുകള്‍, കളിപ്പാട്ടങ്ങള്‍... പെര്‍ഫ്യൂം ..
ഇത്തവണ ഒന്നുമില്ല...മക്കളേ എന്ന് പറഞ്ഞപ്പോള്‍ രണ്ട് പേരുടെയും മുഖം വാടി. കെട്ടിപ്പിടുത്തത്തിന്റെ മുറുക്കം അല്‍പം അയഞ്ഞു.

മോള്‍ പറഞ്ഞു. 'സാരല്യാ.. അമ്മാമ്മയ്ക്ക് ഉവ്വാവു ആയിട്ട് വന്നതല്ലേ... അപ്പോ ഷോപ്പിംഗിനു പോവാന്‍ തോന്നോ ആര്‍ക്കെങ്കിലും.. ഇവടെ അമ്മ കരച്ചിലോട് കരച്ചിലന്യാ... അച്ഛനാണെങ്കില്‍ ഭയങ്കര വഴക്കും..'

ഉള്ളില്‍ ഒരു ഇടി വീണു.

അപ്പോള്‍ ഗുരുതരമായ പ്രശ്‌നമാണുള്ളത്. അനിയന്‍ വഴക്കുണ്ടാക്കുന്നതായി അവള്‍ പറഞ്ഞിരുന്നില്ല. ചിലപ്പോള്‍ അത് ഭാര്യാഭര്‍ത്താക്കന്മാരുടെ സൌന്ദര്യപ്പിണക്കങ്ങളാവാം. ചേച്ചിയെ വിളിച്ചറിയിക്കാന്‍ മാത്രം ഒന്നുമുണ്ടായിരിക്കില്ല. എന്നാലും ഒരു ഭീതി..

അമ്മ മുന്‍ വശത്തെ മുറിയിലുണ്ടായിരുന്നു. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ഒരു കിളിക്കുഞ്ഞിനെപ്പോലെ ചകിതയാണമ്മയെന്ന് തോന്നി. അമ്മയായിരുന്നോ കൂടുതല്‍ മുറുകെ കെട്ടിപ്പിടിച്ചത്.

അമ്മ കരയുകയാണ്.

എന്തോ പിറുപിറുക്കുന്നുമുണ്ട്.

'അമ്മേ... എന്താമ്മേ... ഞാന്‍ വന്നിട്ട്.. അമ്മ കരയല്ലേ. '

'എനിക്ക് പേടിയാവണു.. എനിക്ക് പേടിയാവണു. കുട്ടി എങ്ങോട്ടും പോവല്ലേ.' അമ്മയുടെ ശബ്ദവും ദീനമായിരുന്നു. അമ്മ നാലുപാടും പകച്ച് നോക്കുന്നുമുണ്ടായിരുന്നു.

ഈശ്വരാ! ഓര്‍മ്മക്കുറവുള്ള രോഗികള്‍ പെരുംമാറും പോലെയാണല്ലോ ഇക്കാണിക്കുന്നതെന്ന് തോന്നി.

അടുത്ത നിമിഷം അമ്മ അനിയത്തിയെ വിളിച്ചു.

ശൈലക്കുട്ടീ , ലത വന്നു .

ഓര്‍മ്മക്കുറവില്ലെന്ന് ആ നിമിഷം മനസ്സിലായി. എന്നാലും എന്തിനാണമ്മ പേടിക്കുന്നത്? ഇത്ര മൌനിയാവുന്നത്?

ശൈലക്കുട്ടി നിസ്സഹായ ആയതു പോലെ മെല്ലെ വന്ന് തോളില്‍ തലവെച്ചു. എന്നത്തേയും പോലെ വാല്‍സല്യമേ തോന്നുന്നുള്ളൂ. അനിയത്തി മകളെപ്പോലെയാണെന്ന് ആരോ പറഞ്ഞത് ആ നിമിഷം ഓര്‍ക്കാതിരുന്നില്ല. തനിക്കിവള്‍ പോലെ ഒന്നുമല്ല, മകള്‍ തന്നെയാണ്.

ഭക്ഷണം കഴിക്കുമ്പോഴും അമ്മ ഭയപ്പെടുന്നുണ്ടായിരുന്നു. പതിവില്ലാത്തവിധം തൊട്ടിരുന്നാണ് ആഹാരം കഴിച്ചത്.

ശൈലക്കുട്ടിയുടെ മോന്‍ 'അമ്മാമ്മ പേടിക്കണ്ടാ ട്ടൊ ഞങ്ങളൊക്കെ ഇല്ലേ... ആരും വരില്ലാ ട്ടൊ' എന്നൊക്കെ സമാധാനിപ്പിക്കുന്നതു കണ്ടപ്പോള്‍ കരച്ചില്‍ വന്നു.

ഈശ്വരാ! എന്തു പറ്റി എന്റെ അമ്മയ്ക്ക് ?

നല്ല തന്റേടമുണ്ടായിരുന്നു .... അച്ഛന്‍ കുടിച്ച് കുടിച്ച് കടക്കാരനായി, ലാസ്യവതികളുമായി കളിമേളാങ്കം നടത്തി എല്ലാം നശിപ്പിച്ചപ്പോഴും അമ്മ പതറാതെ നിന്നു. അമ്മയുടെ ബലത്തിലാണ് പിന്നേയും കടം വാങ്ങി നഴ്‌സിംഗ് പഠിച്ചത്. കടല്‍ കടന്ന് പോയത്. എല്ലാ കടവും വീട്ടിയത്... തല ഉയര്‍ത്തി നിന്നത്..

വൈകീട്ട് അനിയന്‍ വന്നപ്പോഴേ കണ്ടു, മുഖത്ത് പ്രസാദക്കുറവുണ്ടെന്ന്.. പെരുമാറ്റത്തില്‍ അകല്‍ച്ചയും ഒരുതരം വൈരാഗ്യവും വാശിയുമുണ്ടെന്ന് തോന്നി.

സങ്കടമാണുണ്ടായത്. എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രമേയുള്ളൂ. മാര്‍ജിന്‍ ഫ്രീ ഷോപ്പിനും ടെമ്പോയ്ക്കുമൊക്കെ ശ്രമിക്കുമ്പോള്‍ 'ചേച്ചീ ' എന്ന് തികച്ച് വിളിക്കില്ലായിരുന്നു. ഒത്തിരി സമയം കുട്ടികളെപ്പോലെ ചേച്ചിയോട് സംസാരിച്ചിരിക്കും. എരിവ് കുറച്ച് ചേച്ചിയ്ക്കായി ചിക്കന്‍ കറി ഉണ്ടാക്കി അടുത്തു നിന്ന് വിളമ്പിത്തരും.

എന്തൊരു വാല്‍സല്യവും സ്‌നേഹവും കരുതലുമായിരുന്നു.

'ചേച്ചിയ്ക്ക് ചായ കൊടുക്ക് ശൈലേ..ചേച്ചിയ്ക്ക് എണ്ണ കാച്ചി കൊടുക്ക് ...ചേച്ചിയെ അമ്പലത്തിലേക്ക് കൊണ്ടു പോ ശൈലേ.. പാവം! ആ മണല്‍ക്കാടില്‍ നമുക്കായി കഷ്ടപ്പെടുന്നത് ഓര്‍മ്മ വേണം '

ഇതെല്ലാം പറഞ്ഞിരുന്നത് ഈ അനിയന്‍ തന്നെയായിരുന്നുവോ?
അല്ലെങ്കില്‍ ഇപ്പോള്‍ സിഗരറ്റും പുകച്ച് ഇത്ര കഠോരമായി സംസാരിക്കാന്‍ എങ്ങനെ കഴിയുന്നു?

'ചേച്ചി, വിദേശത്ത് സുഖമായി ജിവിയ്ക്കുകയാണ്. ഇവിടുത്തെ പാടൊന്നും അറിയേണ്ടല്ലോ. നിങ്ങളുടെ അമ്മയ്ക്ക് മുഴുത്ത ഭ്രാന്താണ്. അമ്മയെ എവിടെങ്കിലും കൊണ്ടുപോയി ചികില്‍സിക്കണം. നാട്ടുകാരറിഞ്ഞാല്‍ നാളെ എന്റെ മോള്‍ക്ക് നല്ലൊരു കല്യാണാലോചന പോലും വരില്ല. ചേച്ചിയും അനിയത്തിയും കൂടി ആലോചിച്ച് വേഗം വേണ്ടതു ചെയ്യണം'

തകര്‍ന്നു പോയി ... ശരിക്കും. .

ഇതുവരെ അനിയന്‍ എന്ന് വിചാരിച്ചത് തീര്‍ത്തും അന്യനായ ഒരു പുരുഷനെയായിരുന്നു.

അമ്മയുമായി അയാള്‍ക്കൊരു ബന്ധവുമില്ല. അനിയത്തി പ്രസവിച്ച മക്കള്‍ അയാളുടെ മാത്രം. സ്‌നേഹത്തിന്റെ ചെറുതും വലുതുമായ എല്ലാ സ്ഫടികപ്പാത്രങ്ങളും ഇതാ തകര്‍ന്നുടഞ്ഞു മുന്നില്‍ കിടക്കുന്നു.

ശൈലക്കുട്ടി തലയും താഴ്ത്തി ഇരിക്കുകയാണ്.

രാത്രി അമ്മയുടെ ഒപ്പമാണ് കിടന്നത്. അമ്മ കണ്ണു തുറന്ന് കിടക്കുകയാണ്, ഉറങ്ങുന്നതേയില്ല. എന്താ അമ്മേ, ഉറങ്ങാത്തത്?രാവിലെ ക്ഷീണം തോന്നില്ലേ..? എന്നൊക്കെ ചോദിച്ചപ്പോള്‍ വീണ്ടും ആ ഉത്തരം തന്നെ.

'എനിക്ക് പേടിയാവുന്നു. '

കരച്ചില്‍ കടിച്ചിറക്കി. അമ്മയ്ക്ക് ഭ്രാന്തു തന്നെയായോ? അമ്മയുടെ അസാധാരണ മൌനം, പകച്ച നോട്ടം, ഞാനീ ഭൂമിയിലേ അല്ല എന്ന ഭാവം, പേടിയാവുന്നു എന്ന മന്ത്രജപം. ... ഒളിച്ചിരിക്കാനുള്ള ആഗ്രഹം...

ഇനിയും പരീക്ഷിച്ച് മതിയായില്ലേ ഈശ്വരന്മാരേ! അമ്മ ഒത്തിരി സഹിച്ചിട്ടുണ്ട്. അച്ഛന്റെ അടിയും ചവിട്ടും തൊഴിയും കൂടെ പട്ടിണിയും...അമ്മയുടെ ജീവിതം നരകം തന്നെയായിരുന്നു. ആ ഓര്‍മ്മകളൊക്കെ കൂടി ഇപ്പോള്‍ ശരീരം ക്ഷീണിച്ച സമയത്ത് ഭ്രാന്തായി പിന്തുടരുകയാവുമോ?

സണ്ണിയെ വിളിച്ച് സംസാരിക്കുക തന്നെ.

മെല്ലെ എണീറ്റ് പുറത്തെ വരാന്തയില്‍ വന്നിരുന്നു. നേരിയ തണുപ്പുണ്ട്. മണലാരണ്യത്തിലെ തണുപ്പേറ്റിട്ടാവണം നാട്ടിലെ മകരമാസത്തണുപ്പൊന്നും തണുപ്പായിത്തന്നെ തോന്നുന്നില്ല. അതോ മനസ്സാകെ ചൂട് പിടിച്ചിരിക്കുന്നതുകൊണ്ടാണോ?

സണ്ണി എല്ലാം കേട്ടു.

ഒടുവില്‍ ഇത്രയും പറഞ്ഞു. ഞാന്‍ നല്ലൊരു സൈക്കിയാട്രിസ്റ്റിന്റെ പേര് എസ് എം എസ് ചെയ്യാം. എന്റെ ഫ്രണ്ടാണെന്ന് പറഞ്ഞോളൂ. പരിഹാരമില്ലാത്ത ഒരു പ്രശ്‌നവുമില്ല... ആ പരിഹാരം കൃത്യമായി കണ്ടുപിടിക്കണമെന്ന് മാത്രം..

സിഗരറ്റിന്റെ ഗന്ധം പടരുന്നത് അപ്പോഴാണറിഞ്ഞത്. ഓ! അനിയനാണ്.

'ആരോടാ പാതിരാത്രിയില്‍ സംസാരിക്കുന്നത്? ആരായാലും കൊള്ളാം. അമ്മയുടെ ചുമതല ഇനി ഞങ്ങള്‍ക്ക് പറ്റില്ല കേട്ടല്ലോ. അവള്‍ക്ക് അതു പറയാന്‍ ബുദ്ധിമുട്ടുണ്ടാവും. എനിക്കതില്ല. '

ഒരു മന്ദബുദ്ധിയെപ്പോലെ തലയാട്ടാനേ കഴിഞ്ഞുള്ളൂ.

രാത്രി ഉറങ്ങാനായില്ല.

സ്‌നേഹമെന്നാല്‍ നന്ദി കൂടി ഉള്‍പ്പെടുന്ന ഒരു വികാരമല്ലേ... പരിഗണന കൂടി ഉള്‍പ്പെടുന്ന ഒരു വികാരമല്ലേ... സഹാനുഭൂതി കൂടി ഉള്‍പ്പെടുന്ന ഒരു വികാരമല്ലേ... അല്ലേ.. അല്ലേ.

അളന്നിട്ടും ചൊരിഞ്ഞിട്ടും ഉത്തരമൊന്നും കിട്ടിയില്ല.

സണ്ണി അയച്ചു തന്ന മെസ്സേജില്‍ ഡോക്ടറുടെ പേരും ഫോണ്‍ നമ്പറും മാത്രമല്ല, റൂട്ട് മാപ്പും കൂടി ഉണ്ടായിരുന്നു.

അമ്മയെ കൊണ്ടുപോവാന്‍ ശൈലക്കുട്ടിയും കൂടെ വന്നു. അവള്‍ രാത്രിയില്‍ കരഞ്ഞിട്ടുണ്ട്. മുഖം കണ്ടാലറിയാം. ഒന്നും ചോദിച്ചില്ല. അനിയന്റെ നിറം മാറിക്കഴിഞ്ഞുവെന്ന് മനസ്സിലായല്ലോ. ഇനി എന്തു ചോദിക്കാനാണ് ? അമ്മയെ ചികില്‍സിപ്പിച്ച് അസുഖം മാറ്റി തുടര്‍ന്ന് എവിടെ താമസിപ്പിക്കുമെന്ന് അറിയില്ല.

അതൊക്കെ പിന്നെ ആലോചിക്കാം. ആദ്യം ഡോക്ടറെ കാണുക തന്നെ.

നല്ല ക്ലിനിക്കായിരുന്നു അത്. തണുപ്പും ശാന്തതയും പച്ചപ്പും പൂക്കളുമെല്ലാം ഇഷ്ടം പോലെ. ഇരിക്കാന്‍ സുഖമുള്ള കസേരകള്‍. അമ്മ ആകെ പരിഭ്രമിച്ചതു പോലെ ഉണ്ട്. കൈയിലെ പിടുത്തം മുറുകിമുറുകി വരുന്നു.

ശൈലക്കുട്ടിയാണ് എല്ലാ കാര്യങ്ങളും വിശദീകരിച്ചത്. ഡോക്ടര്‍ മൂളിക്കേട്ടു.. തല കുലുക്കി. അമ്മയുടെ ഒരു ജനറല്‍ ഹെല്‍ത് ചെക്കപ്പ് ചെയ്യിച്ചു. അമ്മയ്ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അപ്പോള്‍ ഉറപ്പായി.

അമ്മയോട് ഒറ്റയ്ക്ക് സംസാരിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു.

അമ്മ ആകെ ഭയന്നുപോയ ഒരു കിളിക്കുഞ്ഞിനെപ്പോലെയുണ്ട്. അതു കണ്ടിട്ടാവണം ഡോക്ടര്‍ കുറച്ച് മരുന്നെഴുതി തന്നു. എന്നിട്ട് നാലു ദിവസം കഴിഞ്ഞു കാണാമെന്ന് പറഞ്ഞു.

മരുന്നുകള്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ആന്റിഡിപ്രസ്സന്റസും ഉറക്കഗുളികയുമായിരുന്നു. എന്തായാലും അടുത്ത ദിവസങ്ങളില്‍ അമ്മ രാത്രി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. പിന്നെ എപ്പോഴും അടുത്തു കിടന്നതുകൊണ്ട് പേടിയാവുന്നു എന്ന മന്ത്രം അധികം കേള്‍ക്കേണ്ടി വന്നില്ല.

അനിയന്‍ കടയടച്ചാല്‍ ഇപ്പോള്‍ സ്വന്തം വീട്ടിലേക്കാണ് പോകുന്നത്. ചേച്ചിയും അനിയത്തിയും അമ്മയുമുള്ള സ്വകാര്യലോകത്ത് ഞാനെന്തിനാ അന്യനായിട്ട് എന്ന മട്ടാണ് പുറമേ കാണിച്ചതെങ്കിലും എന്തോ കാര്യമായ അസ്വാരസ്യമുണ്ടെന്ന് മനസ്സിലായി.

ശൈലക്കുട്ടിയും ഒന്നും വിട്ടു പറയുന്നില്ല. മുഖം തെളിയുന്നില്ലെന്ന് മാത്രം.

നാലു ദിവസം കഴിഞ്ഞ് വീണ്ടും അമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാന്‍ പോയി. കുട്ടികളുടെ ഫീസ് അടയ്ക്കണമെന്ന് ശൈലക്കുട്ടി സ്‌ക്കൂളിലേക്ക് യാത്രയായതുകൊണ്ട് തനിച്ചാണ് അമ്മയ്‌ക്കൊപ്പം പോയത്.

കുറച്ചുനേരം അമ്മയ്ക്കും ഡോക്ടര്‍ക്കും ഒപ്പമിരുന്നു സംസാരിച്ചു.. പിന്നെ പതുക്കെ അമ്മയെ ഡോക്ടറുടെ അടുത്ത് തനിച്ചാക്കി പുറത്തു വന്നിരുന്നു. അത്തരം ആരുമറിയാതുള്ള ഒഴിഞ്ഞുമാറലുകള്‍ ഒരു നഴ്‌സിനു സാധിക്കുന്നതു പോലെ മറ്റാര്‍ക്കുമാവില്ല.

പുറത്തെ ഗാര്‍ഡന്‍ കമനീയമായിരിക്കുന്നു. ഡോക്ടര്‍ക്ക് നല്ല സൌന്ദര്യബോധമുണ്ട്. വെറും നാടന്‍ ചെടികളാണെങ്കിലും നല്ല വൃത്തിയിലും ഭംഗിയിലും നട്ടുപിടിപ്പിച്ചിരിക്കുകയാണ്. ചിത്രശലഭങ്ങളും തുമ്പികളും പറന്നു കളിക്കുന്നത് നോക്കിയിരിക്കുമ്പോള്‍ ചെറിയ കുട്ടിയാവുന്നതു പോലെ തോന്നി. സണ്ണിയുടെ പുറകേ ഓടിക്കളിച്ചിരുന്നത് ഓര്‍മ്മ വന്നു.

ഇരുന്ന് മയങ്ങിയോ? ഡോക്ടര്‍ വിളിച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്ന് അകത്തേക്ക് പോയത്.

അമ്മ സമാധാനമായിരിക്കുന്നു.

ഡോക്ടര്‍ അമ്മയുടെ കൈ പിടിച്ചമര്‍ത്തി. 'ഇനി അടുത്ത ദിവസം കാണാം കേട്ടോ. അമ്മ വരണം ഈ മോനെ കാണാന്‍ കേട്ടോ '

എന്തൊരു മൃദുലതയാണ് ഡോക്ടറുടെ വാക്കുകള്‍ക്ക്..

പുറത്തേക്കിറങ്ങുമ്പോള്‍ സ്വരം താഴ്ത്തി ഡോക്ടര്‍ അറിയിച്ചു. 'അമ്മയെ വീട്ടില്‍ വിട്ടിട്ട് വരൂ ..'

അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട് ശൈലക്കുട്ടിയോട് കാര്യം പറഞ്ഞു.
അപ്പോഴാണ് മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ എണ്ണിപ്പെറുക്കിയത്.

'ചേട്ടന് അമ്മയെ തീരെ ഇഷ്ടമില്ല. അമ്മ ഇവിടെ നിന്ന് പോകണമെന്നാണ് പറയുന്നത്. ഈ വീട് എന്റെ പേരില്‍ എഴുതിത്തരണമെന്ന് ചേട്ടന്‍ അമ്മയെ നിര്‍ബന്ധിച്ചുവെങ്കിലും അമ്മ വഴങ്ങുന്നില്ല. ചേച്ചിയ്ക്കും ഒരു പാര്‍ട്ട് ഉണ്ടല്ലോ. അത് ഒഴിവാക്കാന്‍ അമ്മ തയാറല്ല.'

'ഞാന്‍ പോയിട്ട് വരാം.. എന്നിട്ട് സംസാരിക്കാം' എന്ന് മറുപടി നല്‍കി ശൈലക്കുട്ടിക്ക് മുഖം കൊടുക്കാതെ വീടിന്റെ പടിയിറങ്ങി.

പണമെന്ന ആര്‍ത്തിയെപ്പറ്റിമാത്രം ഭയത്തോടെ ഓര്‍ത്തുകൊണ്ട് ഓട്ടോയിലിരുന്നു.

ഡോക്ടറുടെ മുഖം ഗൌരവപൂര്‍ണമായിരുന്നു. അദ്ദേഹം ഒരു തുടക്കമന്വേഷിക്കുന്നതു പോലെ തോന്നി. പിന്നെ പൊടുന്നനെ പറഞ്ഞു.

'അമ്മയ്ക്ക് യാതൊരു അസുഖവുമില്ല. വേദനയും വിഷമവും ഭീതിയുമുണ്ട്.'

'അനിയത്തിയുടെ ഭര്‍ത്താവ് .. വീട് എഴുതിക്കൊടുക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. അതാവും അമ്മയെ ഭയപ്പെടുത്തുന്നത്.'

ഡോക്ടറുടെ ഉത്തരം എടുത്തെറിഞ്ഞപോലെയാണ് വന്നത്. ...

'അമ്മയെ ഭയപ്പെടുത്താന്‍ അയാള്‍ കണ്ടുപിടിച്ച വഴി കൊള്ളാം.. '

'അതെന്താണ് അങ്ങനെ പറഞ്ഞത് ഡോക്ടര്‍ ?'

മനസ്സില്‍ തീയാളിയിരുന്നു. ഡോക്ടര്‍ എന്താണ് പറഞ്ഞുകൊണ്ടു വരുന്നത്?

അമ്മ പറഞ്ഞിതങ്ങനെയാണ്.. ഇത് എന്താണെന്ന് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ അല്ലേ?

അവനെന്റെ കാലുകള്‍ അകത്തി മക്കള്‍ കിടന്ന വയറ്റി ല്‍ അവനും കിടക്കണമെന്ന് പറഞ്ഞു . മക്കള്‍ എന്റെ തുടയിലുരസി ഇറങ്ങി വന്നതു പോലെ അവനും ഇറങ്ങി വരണമെന്ന് പറഞ്ഞു. ബ്ലൌസിന്റെ ഹുക്കുകള്‍ വിടര്‍ത്തി മക്കള്‍ കുടിച്ച മുലകള്‍ അവനും കുടിയ്ക്കണമെന്ന് പറഞ്ഞു.അപ്പോഴാണ് അവനും എന്റെയാവുകയെന്ന് പറഞ്ഞു. മക്കള്‍ എന്റെ ആയതു പോലെ

ഇതൊക്കെ എനിയ്‌ക്കെങ്ങനെ കഴിയും? ഇനി എനിയ്ക്ക് അമ്മയാവാ ന്‍ പറ്റുമോ? അതും അവനെപ്പോലെ ഒരു ഒത്ത ആണിന്റെ......അവനെ കിടത്താന്‍ മാത്രം എന്റെ ചുക്കിച്ചുളിഞ്ഞ ഗര്‍ഭപാത്രത്തിലിടമുണ്ടോ... അവന്‍ രാത്രി മുറിയില്‍ വന്ന് മോനാവണം, മോനാവണം എന്ന് പറയുന്നു.

എനിയ്ക്ക് പേടിയാണ്.

അവന്‍ എപ്പോഴാണ് വരികയെന്നറിയില്ല, മോനാവാന്‍.. മക്കളില്ലെങ്കില്‍ അവന്‍ എപ്പോഴും വരും. അതുകൊണ്ട് എനിക്ക് പേടിയാണ്. എനിക്ക് ഒറ്റയ്ക്ക് ഇരിയ്ക്കാന്‍ പറ്റില്ല.

ഡോക്ടറുടെ മുഖത്തു നോക്കി ഉരുകിത്തീരുകയായിരുന്നു.

'ഇതാണ് നിങ്ങളുടെ അമ്മയുടെ വേദന.. , അല്ലെങ്കില്‍ നിങ്ങളൊക്കെ വിചാരിച്ച ഭ്രാന്ത്, ഓര്‍മ്മക്കുറവിന്റെ തുടക്കം ... മനസ്സിലായോ?' കട്ടിക്കണ്ണട വെച്ച ഡോക്ടറുടെ മുഖത്ത് അമര്‍ഷമോ, നിസ്സഹായതയോ, വേദനയോ സങ്കടമോ അരിശമോ ... അതോ എല്ലാം കലര്‍ന്ന ഒരു വികാരമോ?

ഒരു തരത്തില്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.

ഒരു തോളി ല്‍ ചാഞ്ഞ് പൊട്ടിക്കരയണം....കൈ കൊണ്ട് ആരെങ്കിലും ഒന്ന് ചുറ്റിപ്പിടിച്ച് ശരീരത്തോട് മുറുകെ ചേര്‍ത്ത് പിടിയ്ക്കുമോ....ഈ ഭാരം ഒന്നിറക്കി വെയ്ക്കാ ന്‍....ആരായാലും മതി.

ചുറ്റും നോക്കുമ്പോ ള്‍ ആരുമില്ല. ... ഈ ജീവിതത്തിലെന്ന പോലെ ആരുമില്ല......പതിയെ ആശുപത്രി മുറ്റത്തെ മരത്തി ല്‍ ചാരി നിന്നു . മരം ചതിയ്ക്കില്ല , മനുഷ്യന്‍ ചതിച്ചാലും മരം ചതിയ്ക്കില്ല. .

കണ്ണീ ര്‍ വാര്‍ക്കുമ്പോള്‍ മരം പറഞ്ഞു. ..സാരമില്ല, കരയരുത്.

ഇലകള്‍ ഇളം കാറ്റായി തൊട്ടു തലോടി. ..പോട്ടെ, പോട്ടെ

പൂക്കള്‍ തലയില്‍ മൃദു മന്ത്രണമായി ഉതിര്‍ന്നു... ഞാനുണ്ട് , ഞാനുണ്ട്.

വേരുകള്‍ വിളിച്ചു. ... ഇവിടെ ഇരിയ്ക്കു

No comments: